2011 May-June അനുസ്മരണം

പണ്ഡിത ലോകത്തെ സൂര്യതേജസ്സ്

Im Shabdam copy

പണ്ഡിതന്മാര്‍ പ്രവാചകന്മാരുടെ അനന്തരാവകാശികളാണ്. പരിശുദ്ധ ദീനിന്‍റെ ഖിയാമത്ത് നാള്‍ വരെയുള്ള നിലനില്‍പ് അവരിലൂടെയാണ്. പണ്ഡിതന്‍റെ പിറവി ഒരു ക്ഷേമ കാലത്തിന്‍റെ പിറവിയാണ്. പണ്ഡിതന്‍റെ വിരാമം ഒരു ക്ഷേമകാല വിരാമവുമാണ്.” എന്നതു വ്യക്തം. ലോകത്തെ സര്‍വ്വ ധനത്തെക്കാളും പ്രാധാന്യമുള്ള ധനമാണ് അറിവ്. ആധുനിക യുഗത്തില്‍ അറിവുള്ള പണ്ഡിതര്‍ വിരളമല്ല. അവരുടെ അഗാധ അവഗാഹം കേവലം ഒന്നോ രണ്ടോ വിഷയങ്ങളില്‍ ഒതുങ്ങുന്നു എന്നു മാത്രം. മുന്‍കാല പണ്ഡിതന്മാരുടെ ജീവിതം ലോകത്തിനു മുന്നില്‍ ധാരാളം വിലപ്പെട്ട ഗ്രന്ഥങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ഒന്നോ രണ്ടോ മേഖലകളില്‍ ഒതുങ്ങാതെയുള്ള സര്‍വ്വജ്ഞാനവും ഗ്രന്ഥരചനയുമാണ് മറ്റു ആധുനിക പണ്ഡിതന്മാരില്‍ നിന്നും മര്‍ഹൂം ശൈഖുല്‍ ഹദീസ് നെല്ലിക്കുത്ത് ഇസ്മാഈല്‍ മുസ്ലിയാരെ വ്യത്യസ്തനാക്കുന്നത്. ഗോളശാസ്ത്രം, സാന്പത്തിക ശാസ്ത്രം, തത്വശാസ്ത്രം, തര്‍ക്ക ശാസ്ത്രം, മദ്ഹബുകള്‍, ഫിഖ്ഹ് എന്നിവയെല്ലാം ഉസ്താദിന്‍റെ സര്‍വ്വജ്ഞാനത്തിലെ ചില ഏടുകള്‍ മാത്രമാണ്. അറബിയിലും മലയാളത്തിലുമായി നിരവധി ഗ്രന്ഥങ്ങള്‍ ഉസ്താദ് ലോത്തിനു സമര്‍പ്പിച്ചിട്ടുണ്ട്.
ഉസ്താദിന്‍റെ ജീവിതം സുന്നത്ത് ജമാഅത്തിനു സമര്‍പ്പിച്ചതാണ്. സുന്നത്തു ജമാഅത്തിന്‍റെ ആദര്‍ശവീര്യം തുളുന്പുന്ന ഉസ്താദിന്‍റെ വാക്കുകളും വരികളും ബിദ്അത്തുകാരന്‍റെയും കള്ളത്വരീഖത്തുകാരന്‍റെയും പേടി സ്വപ്നമാണ്. പതിനഞ്ചു വര്‍ഷം സുന്നിവോയ്സിന്‍റെ ചീഫ് എഡിറ്ററായി സേവനമനുഷ്ഠിച്ചത് ഉസ്താദിന്‍റെ അഹ്ലുസ്സുന്നയോടുള്ള താത്പര്യമാണ്. ശൈഖുല്‍ ഹദീസ് ആയിരിക്കെ വലിയവരെന്നോ ചെറിയവരെന്നോ വ്യത്യാസമില്ലാതെയുള്ള സ്നേഹ മാസ്യരണമായ ഉസ്താദിന്‍റെ ഇടപെടല്‍ ഉസ്താദിലേക്ക് സമൂഹത്തെ ആകര്‍ഷിച്ചു. ഇമാം ഗസ്സാലി അവാ ര്‍ഡ്, ഇമാം നവവി അവാര്‍ഡ്, എടപ്പള്ളി ദഅ്വാസെല്‍ അവാര്‍ഡ്, സഖാഫി ശൂറാ അവാര്‍ഡ്, മുഹദ്ദിസുല്‍ ഉലമാ അവാര്‍ഡ്, മഖ്ദൂം അവാര്‍ഡ്, തുടങ്ങിയവ ഉസ്താദിന്‍റെ പാണ്ഡിത്യത്തിനും, വിനയത്തിനും, നീതിനിഷ്ഠമായ ഇടപെടലിനും സമൂഹം നല്‍കിയ അംഗീകാരമാണ്.
ജനനം, വിദ്യാഭ്യാസം, അധ്യാപനം
മര്‍ഹൂം മുസ്ലിയാരകത്ത് അഹ്മദ് മുസ്ലിയാര്‍, കോട്ടക്കുത്ത് മറിയം ദന്പതികളുടെ മകനായി 1939 ല്‍ ജനിച്ചു. നെല്ലിക്കുത്ത് സ്വലാഹുദ്ദീന്‍ മദ്രസ, നെല്ലിക്കുത്ത് ഗവണ്മെന്‍റ് സ്കൂള്‍ എന്നിവയില്‍ പ്രാഥമിക പഠനം പൂര്‍ത്തിയാക്കി. ശേഷം മര്‍ഹൂം കു ഞ്ഞിഹസ്സന്‍ ഹാജി നെല്ലിക്കുത്ത്, മര്‍ഹൂം കാട്ടുകണ്ടം കുഞ്ഞഹമ്മദ് മുസ്ലിയാര്‍, മര്‍ ഹൂം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ മഞ്ചേരി, മര്‍ഹൂം കെ.സി ജമാലുദ്ദീന്‍ മുസ്ലിയാര്‍, മര്‍ഹൂം കുട്ടി മുസ്ലിയാര്‍, അല്ലാമാ ഇബ്റാഹീം ബല്‍യാവി, സെയ്യിദ് ഫഖര്‍ അഹ്മദ് എന്നിവരുടെ ശിഷ്യത്വം സ്വീകരിച്ചു. ഉപരിപഠനം ദയൂബന്ത് ദാറുല്‍ഉലൂമിലായിരുന്നു. ഉപരിപഠനം പൂര്‍ത്തിയാക്കിയ ശേഷം അദ്ധ്യാപന രംഗത്തേക്കിറങ്ങിയ ഉസ്താദ്, അധ്യാപന രംഗത്ത് പുതിയ ചിന്തകള്‍ക്കും ആശയങ്ങള്‍ക്കും ഊര്‍ജ്ജവും ജന്മവും നല്‍കി. ആധുനികതയില്‍ വികസനം അവകാശപ്പെട്ട് കടന്ന് വരുന്ന സര്‍വ്വതിനും ലളിതമായ അവതരണത്തോടു കൂടിയ ഇസ്ലാമിക വീക്ഷണം ഉസ്താദ് സമര്‍പ്പിച്ചു. വ്യത്യസ്ത മേഖലയില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് ഒരേ സമയം നല്‍കുന്ന വ്യക്തതയുള്ള വിശദീകരണം ഉസ്താദിന്‍റെ പാണ്ഡിത്യത്തിന്‍റെ ആഴം സമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടി.
മഹല്ലുകളിലും സ്ഥാപനങ്ങളിലും ഉസ്താദിന്‍റെ അധ്യാപനം, നവോത്ഥാനത്തിന്‍റെ പുതിയ വാതായനങ്ങള്‍ തുറന്നു. സര്‍വ്വര്‍ക്കും പ്രതീക്ഷിച്ചതിലേറെ സംതൃപ്തിയായിരുന്നു ഉസ്താദിന്‍റെ അധ്യാപനം. ആര്‍ക്കും പരാതിയും പരിഭവവുമില്ല. അരിന്പ്ര, സ്വന്തം നാടായ നെല്ലിക്കുത്ത്, പുല്ലാര, കാവനൂര്‍തവരാപറന്പ്, പൊടിയാട്ആലത്തൂര്‍പടി എന്നീ മഹല്ലുകളില്‍ ഉസ്താദ് സേവനമനുഷ്ഠിച്ചു. ശേഷം നന്തി ദാറുസ്സലാമില്‍ ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍ പ്രിന്‍സിപ്പാള്‍ സ്ഥാനം നിര്‍വ്വഹിക്കുന്പോള്‍ ഉസ്താദ് ശംസുല്‍ ഉലമക്ക് കീഴില്‍ വൈസ് പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചു. ഈ സമയത്ത് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നന്തി ദാറുസ്സലാമിലെ വിസിറ്റിംഗ് പ്രൊഫസറായിരുന്നു. ശേഷം ഇസ്മാഈല്‍ ഉസ്താദ് മര്‍കസിലേക്ക് മുദരിസായി വരികയും മരണം വരെ മര്‍കസിന്‍റെ വൈസ് പ്രിന്‍സിപ്പലായി സേവനമനുഷ്ഠിക്കുകയും ചെയ്തു. ഉസ്താദിന്‍റെ തന്ത്രപൂര്‍വ്വവും സമയാനുസൃതവുമായ ഇടപെടലുകള്‍ മഹല്ലുകളിലെയും സ്ഥാപനങ്ങളിലെയും അനൈക്യങ്ങളെ പാടെ തുടച്ചുമാറ്റി. മഹല്ലുകളില്‍ സാധാരണ നിലനിന്നിരുന്ന പള്ളി കമ്മറ്റിക്കാരും ദര്‍ സിലെ മുതഅല്ലിമുകളും തമ്മിലുള്ള വിയോജിപ്പ് ഉസ്താദിന്‍റെ പുഞ്ചിരിയോടെ അവസാനിക്കും. കമ്മറ്റിക്കാര്‍ പറയും ഉസ്താദ് ഞങ്ങളുടെ ഭാഗത്താണ്. മുതഅല്ലിമുകള്‍ പറയും ഉസ്താദ് ഞങ്ങളെ ഭാഗത്താണ്.
മഹല്ലിലെയും സ്ഥാപനത്തിലെയും ഉസ്താദിന്‍റെ സേവനം കേവലം അധ്യാപനത്തില്‍ മാത്രം ഒതുങ്ങി നിന്നില്ല. സര്‍വ്വ മേഖലകളെയും അന്വേഷിക്കുകയും നിയന്ത്രിക്കുകയും ചെയ്തു. ഉസ്താദ് പുല്ലാരയില്‍ മുദരിസായിരിക്കുന്പോഴാണ് കൃഷി ഭൂമി കര്‍ഷകന്’ എന്ന ഭൂനയ പരിഷ്കരണത്തിന്‍റെ ബില്ല് പാസ്സാകുന്നത്. കേരളത്തില്‍ നിരവധി പള്ളികള്‍ക്ക് സ്ഥലം നഷ്ടപ്പെട്ടു. താന്‍ മുദരിസായിരിക്കെ പള്ളിയുടെ സ്ഥലം നഷ്ടപ്പെട്ടാല്‍ റബ്ബിനോട് മറുപടി പറയേണ്ടിവരും എന്ന ചിന്ത ഉസ്താദിന്‍റെ തന്ത്രമായ നീക്കുപോക്കിന് തുടക്കമിട്ടു. പുല്ലാരയിലെയും മഹല്ലില്‍ നിന്ന് പിരഞ്ഞുപോയ വള്ളുവന്പ്രം, പൂക്കോട്ടൂര്‍, തുടങ്ങിയ പ്രദേശങ്ങളിലേയും ആളുകളെ മുഴുവനും ഒരുമിച്ചുകൂട്ടി. അവരില്‍ ഭൂമിയുടെ കൈവശക്കാരും ഉണ്ടായിരുന്നു. എല്ലാവരെയും മുന്‍നിറുത്തി ഉസ്താദിന്‍റെ ഹൃദയം തൊട്ടുള്ള പ്രൗഢമായ പ്രഭാഷണം ഗവണ്മെന്‍റിന്‍റെ നിയമം ഭൂമി കൈവശക്കാര്‍ക്ക് നല്‍കുന്നുണ്ടാവും. എന്നാല്‍ അല്ലാഹുവിന്‍റെ നിയമം അതിനെതിരാണ്. ഭൂമി സ്വന്തമാക്കിയാല്‍ നിങ്ങള്‍ക്കു മാത്രമല്ല, നിങ്ങളുടെ പിന്‍തലമുറയും ഹറാമിന്‍റെ അവകാശികളാകും. മാത്രമല്ല, പള്ളിയുടെ ഭൂമിയുടെ കൃഷി കഴിഞ്ഞ് തിരിച്ചേല്‍പിക്കുമെന്ന ഉടന്പടിയിലാണ് നിങ്ങള്‍ക്ക് നല്‍കിയത്. അത് ലംഘിക്കുന്നുവര്‍ക്ക് പറയുന്ന പേര് മുനാഫിഖ് എന്നാണ്…”
മനസ്സു തൊട്ടുള്ള വാക്കുകള്‍ മനസ്സു മാറ്റാതിരുന്നില്ല. എങ്കിലും ചിലര്‍ തിരിച്ചേല്‍പിക്കാന്‍ തയാറാവാത്ത മട്ടില്‍ നിന്നു. ഉസ്താദിന്‍റെ വാക്കുകളുടെ രൂപം മാറി. “”ഭൂമി തിരിച്ചേല്‍പിച്ചാല്‍ നിങ്ങള്‍ക്ക് വഖഫ് ചെയ്ത പ്രതിഫലം ലഭിക്കും. അതിനൊരുക്കമല്ലെങ്കില്‍ ഭൂമി സ്വന്തമാക്കാന്‍ ഭൂമിയുടെ മൂന്നിരട്ടി പണമെങ്കിലും നിങ്ങള്‍ക്ക് ചിലവഴിക്കേണ്ടി വരും. കാരണം കൃഷിയിറക്കാന്‍ വരുന്പോള്‍ ഈ നാട്ടിലെ ധീരരായ ആണ്‍കുട്ടികളുടെ മയ്യിത്ത് കൃഷിഭൂമിയില്‍ നിന്ന് നിങ്ങള്‍ക്ക് നീക്കം ചെയ്യേണ്ടി വ രും. പോരാട്ടത്തില്‍ മരണപ്പെടുന്നവര്‍ ശഹീദാണ്. പള്ളി ക്കു വേണ്ടി ശഹീദായ പുല്ലാര ശുഹദാക്കളുടെ ചാരെ അവരെ മറവ് ചെയ്യും…” ഇതോടെ ആളുകള്‍ക്ക് രക്തസാക്ഷിയാവാനുള്ള ആവേശം വര്‍ദ്ധിച്ചു. ഇത് കണ്ട് മറുപക്ഷം പകച്ചുനിന്നു. അധികം ചിന്തിച്ചു നിന്നില്ല പള്ളിയുടെ ഭൂമി പള്ളിക്കു തന്നെ തിരിച്ചു നല്‍കി.
സുന്നത്ത് ജമാഅത്ത്
സുന്നത്ത് ജമാഅത്തിന്‍റെ ആദര്‍ശങ്ങള്‍ ജനമനസ്സുകളിലേക്ക് ലളിതമായി അവതരിപ്പിക്കാന്‍ ഉസ്താദിനോളം മികച്ചവരില്ല. ഏതു ഗ്രന്ഥങ്ങള്‍ ഓതുന്പോഴും സുന്നത്ത് ജമാഅത്തിന്‍റെ ആദര്‍ശങ്ങള്‍ക്കുള്ള തെളിവുകള്‍ കണ്ടെത്തുന്നത് ഉസ്താദിന്‍റെ പ്രത്യേകതയാണ്. ബുഖാരി, മു സ്ലിം, അബൂദാവൂദ്, ഇബ്നുമാജ തുടങ്ങിയ ഹദീസ് ഗ്രന്ഥങ്ങള്‍ ക്ലാസെടുക്കുന്പോള്‍ മാത്രമല്ല, രിസാലത്തുല്‍ മാറദീനി, ഖാളി ഹംദുല്ലാഹ്, മുല്ലാ ഹസന്‍ തുടങ്ങിയ ഭൗതിക വിഷയങ്ങളെടുക്കുന്പോഴും സുന്നത്ത് ജമാഅത്തിന്‍റെ ആദര്‍ശത്തിനുള്ള തെളിവുകള്‍ അതില്‍നിന്നും കണ്ടെത്തും. ഉസ്താദിന്‍റെ ക്ലാസ് താത്പര്യമില്ലാത്തവരില്ല. ഭയത്തോടെയും വിരസതയോടെയും ആരും ഉസ്താദിന്‍റെ ക്ലാസിനു പോകാറുമില്ല. അതിനേറ്റവും വലിയ കാര ണം ഉസ്താദിന്‍റെ ക്ലാസ് ചര്‍ച്ചയാണ്, സംവാദ വേദിയാണ്, ഖണ്ഡനമാണ്. സുന്നത്ത് ജമാഅത്തായിരിക്കും അധി ക വിഷയം. വിദ്യാര്‍ത്ഥികളുടെ ചോദ്യശരം ചെല്ലുന്പോള്‍ ഉസ്താദ് നിഷ്പ്രയാസം മറുപടി നല്‍കും. ഓരോ വാദങ്ങളെയും കടന്നാക്രമിക്കും. വിജയാരവത്തിന്‍റെ തക്ബീര്‍ ധ്വനികള്‍ ഉയരും. ഇടമുറുകും, ചേകനൂരും, കോവൂര്‍ അപ്പനും, സി.എന്‍ അഹമ്മദ് മൗലവിയും എല്ലാവരും കടന്നു വരുന്ന ചര്‍ച്ചയാണിത്.
സുന്നത്ത് ജമാഅത്തിനെ ഉസ്താദ് സ്നേഹിക്കുന്നത് പോലെ സുന്നത്ത് ജമാഅത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരെയും ഉസ്താദിന് വലിയ ഇഷ്ടവും ബഹുമാനവുമാണ്. പ്രത്യേകിച്ച് ഖമറുല്‍ ഉലമ കാന്തപുരം ഉസ്താദിനെ. ഉസ്താദിന്‍റെ മുന്നില്‍ ഇരിക്കാന്‍ പോലും തയാറാവാത്ത ഉസ്താദിനെ എ.പി ഉസ്താദ് പിടിച്ച് ഇരുത്തുന്ന നിരവധി സംഭവങ്ങള്‍ കാണാം. നെല്ലിക്കുത്തുസ്താദ് അവസാനമായി പൊതുസദസ്സിനെ അഭിമുഖീകരിച്ചത് മാര്‍ച്ച് 19 മഅ്ദിന്‍ എജ്യുപാര്‍ക്കില്‍ വെച്ചായിരുന്നു. അന്നത്തെ പ്രസംഗത്തിലും എ.പി ഉസ്താദിനെ കുറിച്ച് ഒരുപാട് മദ്ഹ് പറഞ്ഞു. എ.പി ഉസ്താദിന് നബി തങ്ങള്‍ അംഗീകാരം നല്‍കിയതിന്‍റെ തെളിവായ ശഅ്റെ മുബാറകിനെ കുറി ച്ചും, എ.പി ഉസ്താദ് നടത്തിയ നവോത്ഥാന പ്രവര്‍ത്തനങ്ങളെ കുറിച്ചും, സുന്നത്ത് ജമാഅത്തിന്‍റെ പ്രതാപം വ ര്‍ദ്ധിപ്പിച്ചതിനെ കുറിച്ചും, ബിദ്അത്തിനെതിരെയുള്ള ചെറുത്തുനില്‍പിനെ കുറിച്ചുമെല്ലാം വിശദീകരിച്ചു. അ വസാനം എ.പി ഉസ്താദിനും മറ്റു പണ്ഡിതന്മാര്‍ ക്കും വേണ്ടി ദുആ ചെയ്ത് അവസാനിപ്പിച്ചു. ഇങ്ങിനെ സുന്നത്ത് ജമാഅത്തിനെ യും, സുന്നത്ത് ജമാഅത്തി നെ സ്നേഹിച്ചവരെയും സ്നേഹിച്ചും ബഹുമാനി ച്ചും അവര്‍ക്കു വേണ്ടി പ്രാര്‍ ത്ഥിച്ചും ഉസ്താദ് ജീവിതം നയിച്ചു.
ഉസ്താദിന്‍റെ രചനകളില്‍ സുന്നത്ത് ജമാഅത്തായിരുന്നു മുഖ്യവിഷയം. ആധുനിക ബിദഇകളുടെ ചെയ്തികള്‍ പോലും അവതരിപ്പിക്കുന്ന “ആദര്‍ശ ഗാനം’ എന്നും ജനഹൃദയങ്ങള്‍ക്ക് ആവേശമാണ്. വഹാബികളുടെ സലഫി ഫെസ്റ്റിനെ കുറിച്ച് ആദര്‍ശ ഗാനത്തില്‍ വരച്ചിടുന്നതിങ്ങനെ,
“”പുതുതായ് നടത്തിയ ചര്യകള്‍ പലതുണ്ട്
രാമന്‍റെ കോലം കെട്ടലും അതിലുണ്ട്
താലപ്പൊലി പല മേളകളും നടപ്പുണ്ട്
സിനിമാ മിമിക്രി നാടകം അതിലുണ്ട്
കരടിയുടെ കോലം കെട്ടലോ അത് പുണ്യമാ
മീലാദ് റാലി എങ്കിലോ അത് കുറ്റമാ”
ബിദ്അത്തും ത്വരീഖത്തും
ബിദ്അത്തും ത്വരീഖത്തും ഉസ്താദിന്‍റെ ജീവിത ശത്രുവാണ്. തര്‍ക്കത്തിലിരിക്കുന്ന വിഷയങ്ങളില്‍ ഉസ്താദ് കാണിക്കുന്ന ആവേശവും, ബിദ്അത്തിന്‍റെ ആശയങ്ങളെ പൊളിച്ചു കളയാനുള്ള താത്പര്യവും ഇതിന്‍റെ തെളിവുകളാണ്. ഉസ്താദിന്‍റെ രചനകളായ തൗഹീദ് ഒരു പഠനം, ആദര്‍ശ ഗാനം എന്നീ മലയാള ഗ്രന്ഥങ്ങളും അഖാഇദുസ്സുന്ന, ഫിഖ്ഹുസ്സുന്ന എന്നീ അറബി ഗ്രന്ഥങ്ങളും ആദര്‍ശത്തിന്‍റെ കെട്ടുറപ്പ് തെളിയിക്കുന്നവയാണ്. തര്‍ക്കത്തിലിരിക്കുന്ന മുഴുവന്‍ വിഷയങ്ങളും സമഗ്രവും ലളിതവുമായി അറബിയില്‍ ലോകത്തിനു സമര്‍പ്പിച്ച മറ്റൊരു പണ്ഡിതന്‍ കേരളത്തിലോ ഇന്ത്യയിലോ ഇല്ല എന്നു തന്നെ പറയാം. കേരളത്തിനും പുറത്തും ഇന്ത്യക്കു പുറത്തും ഈ രണ്ട് ഗ്രന്ഥങ്ങള്‍ ഇന്ന് റഫര്‍ ചെയ്യപ്പെടുന്നുണ്ട്. യു.എ.ഇ യിലെ ഔഖാഫ് മന്ത്രി മുഹമ്മദ് ഖസ്റജി ഇന്ത്യയിലേക്കു വന്നപ്പോള്‍ ഈ ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ശൈഖ് ഇസ്മാഈലിനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. യു.എ.ഇ യില്‍ നിന്ന് ഇതു പ്രസിദ്ധീകരിക്കുവാന്‍ അനുമതി തേടുകയായിരുന്നു. ഇത്തരത്തില്‍ ബിദ്അത്തിന്‍റെ ആശയങ്ങളെ ലോകത്ത് നിന്നു പൊളിച്ചു കളയാന്‍ കഴിവുള്ള രണ്ട് വിശിഷ്ട ഗ്രന്ഥങ്ങള്‍ സമര്‍പ്പിച്ച ഗ്രന്ഥകര്‍ത്താവാണ് ഇസ്മാഈല്‍ ഉസ്താദ്.
ശംസിയ്യാ ത്വരീഖത്തിന്‍റെ പ്രശ്നം ചൂടുപിടിക്കുന്ന സമയത്ത് അതിനെതിരെ ഏറ്റവും കൂടുതല്‍ തെളിവ് നിരത്തിയത് ഉസ്താദായിരുന്നു. അത്കൊണ്ട് തന്നെ വിയോജിപ്പുള്ള മറ്റു ദുന്‍യാവിന്‍റെ കക്ഷികളെയും കൂട്ടുപിടിച്ച് ഉസ്താദിനെ അവര്‍ കുത്തി പരിക്കേല്‍പിച്ചു. ബിദ്അത്തിനെതിരെയും കള്ള ത്വരീഖത്തിനെതിരെയും ഇസ്ലാമിക പക്ഷത്ത് നിന്ന് എതിര്‍ത്തതു കാരണം സത്യവും അസത്യവും തമ്മിലുള്ള യുദ്ധക്കളത്തില്‍ കുത്തേറ്റുവാങ്ങിയ ധീരനാണ് മര്‍ഹൂം നെല്ലിക്കുത്ത് ഉസ്താദ്.
വിനയം, ഇടപെടല്‍
വിനയം ഏതൊരു മനുഷ്യന്‍റെയും നന്മയുടെ അടയാളമാണ്. തഖ്വയും ഇഖ്ലാസുമുള്ള ഹൃദയത്തില്‍ നിന്നു മാത്രമേ യഥാര്‍ത്ഥ വിനയത്തിന്‍റെ ഉറവയുള്ളൂ. ഒരു മഹാ പണ്ഡിതനാണെന്ന ഭാവം ഉസ്താദിന്‍റെ പ്രകൃതത്തില്‍ നിന്നും വായിച്ചെടുക്കാന്‍ സാധ്യമല്ല. എല്ലാവരോടും പുഞ്ചിരിക്കുകയും, പണ്ഡിതരെന്നോ, സാധാരണക്കാരനെന്നോ, കുട്ടികളെന്നോ വ്യത്യാസമില്ലാതെ എല്ലാവരേയും സ്വീകരിക്കുകയും തൃപ്തിപ്പെടുത്തുകയും ചെയ്യുന്ന ശൈലിയാണ് ഉസ്താദിന്‍റേത്. സമൂഹത്തില്‍ വിനയത്തോടെയുള്ള ഇടപെടലുകള്‍ നടത്തുന്പോള്‍ സമൂഹം ഉസ്താദിന്‍റെ കൈകളിലാവുന്നു. ഇവിടെ മുസ്ലിമെന്നോ അമുസ്ലിമെന്നോ വ്യത്യാസമില്ല. “”മൊയ്ല്യാര് മാപ്പിള മരിച്ചു പോയല്ലോ” എന്ന് വിറക്കുന്ന ചുണ്ടുകള്‍ കൊണ്ട് മൊഴിയുന്നതോടൊപ്പം നനഞ്ഞ കവിള് തുടക്കുന്ന അമുസ്ലിംകളെ അരിന്പ്രയില്‍ ഉസ്താദിന്‍റെ വഫാതിന്‍റെ ദിവസം കാണാമായിരുന്നു.
ആസൂത്രണവും തന്ത്രവും ഉസ്താദിന്‍റെ സര്‍വ്വ മേഖലയിലും നിറഞ്ഞു നില്‍ക്കുന്നതാണ്. അരിന്പ്രയില്‍ മുദരിസാ യിരിക്കുന്ന കാലത്ത് പള്ളിയില്‍ വരാത്തവരെയും നിസ്കരിക്കാത്തവരെയും തിര ക്കി ഉസ്താദ് അവരുടെ വീട്ടിലെത്തും. വരണമെന്നോ നിസ്കരിക്കണമെന്നോ പറയില്ല. പക്ഷെ, പിറ്റേദിവസം മുതല്‍ അ വര്‍ പള്ളിയില്‍ വരുന്നവരും നിസ്കരിക്കുന്നവരുമായി മാറും. പണ്ഡിതന്മാരായ പല ര്‍ക്കും വീട്ടിലെ കുട്ടികളൊത്ത് കളിക്കാ നും തമാശകള്‍ പങ്കുവെക്കാനും സമയം കിട്ടാറില്ല. എന്നാല്‍ ഇസ്മാഈല്‍ ഉസ്താദിന് എല്ലാത്തിനും സമയമുണ്ട്.
ഉസ്താദ് നന്തി ദാറുസ്സലാമില്‍ വൈ സ് പ്രിന്‍സിപ്പലായി സേവനമനുഷ്ടിക്കു ന്ന കാലത്ത് ശംസുല്‍ ഉലമയുടെ ക്ലാസു കേള്‍ക്കാന്‍ കിതാബും പേനയും നോട്ടു
ബുക്കുമെടുത്ത് വിദ്യാര്‍ത്ഥികളില്‍ നിന്നും മാറി വാതിലിനരികില്‍ ഒരു മുതഅല്ലിമായി ഇരിക്കുമായിരുന്നു. ഇതേ കാലത്തു തന്നെയാണ് ഉസ് താദിന്‍റെ “”തൗഹീദ് ഒരു സമ ഗ്ര പഠനം” എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ഗ്രന്ഥം മുഴുവനും ഉസ്താദ് തന്‍റെ ക്ലാസില്‍ ശിഷ്യന്മാര്‍ ക്കു മുന്പെ വായിച്ച് കേള്‍പ്പിക്കുകയും ശിഷ്യന്മാരുടെ അ ഭിപ്രായം സ്വീകരിച്ച് മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു. ഉസ്താദായ ഗ്രന്ഥ കര്‍ത്താവ് ശിഷ്യന്മാരുടെ അഭിപ്രായം സ്വീകരിക്കാന്‍ കാണിച്ച മന സ്സ് വിനയത്തിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ്.
വേര്‍പ്പാട്
മരണം രുചിക്കാത്ത ശരീരങ്ങളില്ല. എല്ലാവരും മരിക്കുന്നു. എന്നാല്‍ നഫീസത്തുല്‍ മിസ്രിയ്യ (റ) ഖബ്റ് കുഴിച്ച് ഒരുങ്ങിയത് പോലെയുള്ള ഒരുക്കം മരണത്തിന്‍റെ മുന്പ് ഒരുങ്ങാന്‍ മരണത്തെ ഭയമില്ലാത്തവര്‍ക്കേ കഴിയൂ. ഉസ്താദിന്‍റെ വീടിന്‍റെ ചാരത്തുള്ള റിസര്‍ച്ച് സെന്‍റര്‍ ഉള്‍കൊള്ളുന്ന മസ്ജിദിന്‍റെ ചാരത്ത് വഫാത്തിന്‍റെ മാസങ്ങള്‍ക്കു മുന്പു തന്നെ ഉസ്താദ് ഖബര്‍ ഒരു ക്കി വെച്ചിരുന്നു. ഇടപാടുകളൊന്നും ബാക്കി വെക്കാതെ ഖബ്റ് മൂടാനുള്ള കല്ല് വരെ ഉസ് താദ് കരുതിവെച്ചു. ഖബറിനരികത്ത് ഓതാ ന്‍ വരെ ആളെ നിശ്ചയിച്ചു. ഈ മുന്നൊരു ക്കം തന്നെ നമ്മെ പഠിപ്പിക്കുന്നുണ്ട്; ഉസ്താദ് ഒരു സാധാരണക്കാരനല്ല.
മരണത്തിന്‍റെ മൂന്ന് ദിവസം മുന്പ് വേദന കഠിനമായപ്പോഴാണ് ഉസ്താദിനെ എ റണാകുളത്തെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തത്. മരണത്തിന്‍റെ തലേദിവസം എപി ഉസ്താദിന്‍റെ നിര്‍ബന്ധ പ്രകാരം നാട്ടിലേക്ക് കൊണ്ടുവന്നു. വഫാത്തിന്‍റെ ദിവസം രാവി ലെ നഷ്ടപ്പെട്ട ബോധം പിന്നീട് തിരിച്ചു വന്നിട്ടില്ല. എന്നാല്‍ ബോധം നഷ്ടപ്പെടും മുന്പ് തന്നെ എല്ലാം ചെയ്തു തീര്‍ത്തു. തന്‍റെ ജാമാതക്കളില്‍ പെട്ട അസീസ് സഖാഫി വെള്ളയൂര്‍ അവര്‍കളെ അടുത്തേക്ക് വി ളിച്ച് മറ്റുള്ളവരെക്കാളും താന്‍ വ്യൈുതിയും മറ്റും ഉപയോഗിച്ചതിനാല്‍ മര്‍കസിലേക്ക് ഇരുപത്തയ്യായിരം രൂപ കൊടുക്കണമെന്നും, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, പോലോത്തവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി സുന്നത്ത് ജമാഅത്തിന്‍റെ ആദര്‍ശ പ്രചാരണ രംഗത്ത് കൊണ്ടു വരണമെന്നും, ഉസ്താദിന്‍റെ സ്വപ്നമായിരുന്ന നൂറ് ഗ്രന്ഥം രചിക്കുക എന്നത് പൂര്‍ണ്ണമായി സഫലമായിട്ടില്ല. അതു പൂര്‍ത്തിയാക്കണമെന്നും വസ്വിയ്യത്ത് ചെയ്തു. പിന്നീട് കലിമ ചൊല്ലുകയും ചെയ്ത ശേഷമാണ് ബോധം നഷ്ടമായത്.
2011 ഏപ്രില്‍ 3ന് (റബീഉല്‍ ആഖിര്‍ 29) ന് വൈകുന്നേരം, നിരവധി ഗ്രന്ഥങ്ങളും, ഓര്‍മകളും ബാക്കിയാക്കി ലക്ഷക്കണക്കിന് ശിഷ്യന്മാരെയും പണ്ഡിതന്മാരെയും, സാധാരണക്കാരെയും കണ്ണീരിലാഴ്ത്തി ആഖിറത്തിലേക്ക് പരമാവധി സന്പാദിക്കുകയും അന്ത്യനാള്‍ വരെയുള്ള ഭക്തി നിര്‍ഭരമായ പ്രാര്‍ത്ഥനയുടെ കരങ്ങളെ സ്വന്തമാക്കിയും കണ്ണിയത്ത് ഉസ്താദും, ശംസുല്‍ ഉലമയും വിടപറഞ്ഞ റബീഉല്‍ ആഖിറി ല്‍ തന്നെ ശൈഖുല്‍ ഹദീസ് നെല്ലിക്കുത്ത് ഇസ്മാഈല്‍ ഉസ്താദും ലോകത്തോടു വിട പറഞ്ഞു.