Posted on

അഴിമതിരഹിത ഭരണം: ഒരു വിദൂര സ്വപ്നം

Shabdam Cas

പൂര്‍വാധുനിക കാലഘട്ടത്തിലെ ഭരണ നിര്‍വാഹകര്‍ പണം സന്പാദിക്കാനായി കണ്ടെത്തിയിരിക്കുന്ന മാര്‍ഗമാണ് അഴിമതി. പക്ഷെ പുതിയ തലമുറയിലെ പണക്കൊതിയന്‍മാര്‍ നടത്തുന്ന അഴിമതി അല്‍പ്പം കടന്ന കയ്യായിപ്പോയി. ദിവസേന പത്രമാധ്യമങ്ങള്‍ വാര്‍ത്തകള്‍ അഴിച്ചിവിടുന്പോള്‍ ജനമനസ്സുകള്‍ സംഗ്രഹിച്ചെടുക്കുന്ന അഴിമതി’ കേട്ടു തഴന്പിച്ച വാക്കാണ്. പാലം പണിയില്‍ ഇരുന്നൂറ് ചാക്ക് സിമെന്‍റിന് വേണ്ടി കോണ്‍ട്രാക്ടര്‍ നടത്തി യ അഴിമതിയും റോഡുപണിയുടെ മറവില്‍ മൂന്നു വീപ്പ ടാര്‍ പൊക്കാന്‍ കൂട്ടുനിന്ന എഞ്ചിനീയറും സുപരിചിതം തന്നെ. അതിരു കടന്നാല്‍ ഒരു പക്ഷെ അടിതെറ്റിയാല്‍…” തുടങ്ങിയ പയമൊഴികള്‍ യാഥാര്‍ത്ഥ്യമായേക്കും. ലോക്പാല്‍ബില്‍ പാസ്സാക്കിയെടുക്കാനായി ഒറ്റയാള്‍ വിപ്ലവം നടത്തിയ ഹസാരെ നവതലമുറക്ക് കൈമാറുന്ന സന്ദേശമാണത്.
1.76 ലക്ഷം കോടിയുടെ 2ജി സ്പെക്ട്രം അഴിമതിയും, ഇന്ത്യന്‍ സന്പദ് വ്യവസ്ഥയിലെ സാന്പത്തിക ഇടപാടുകള്‍ക്ക് തീര്‍പ്പുകല്‍പ്പിക്കുന്ന ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തിയ ആദര്‍ശ് ഫ്ളാറ്റ് അഴിമതിയും സമൂഹത്തിലേക്കിറങ്ങിയപ്പോള്‍ ജനപ്രതിനിധികള്‍ക്കൊന്ന് ഷോക്കേറ്റു. നാട്ടുപ്രദേശങ്ങളില്‍ റോഡുപണിയിലും മറ്റും അഴിമതികള്‍ നടത്തി പരിചയ സന്പന്നത നേടിയ കോണ്‍ട്രാക്ടര്‍മാര്‍ അറിയാതെയെങ്കിലും ഒന്നു പ്രശംസിച്ചു.
അഴിമതിരഹിത ഭരണം നടപ്പിലാക്കാന്‍ വേണ്ടിയും, അഴിമതി രാഷ്ട്രീയക്കാരെ ഒഴിവാക്കിയെടുക്കാനും വേണ്ടിയാണ് ലോക്പാല്‍ എന്ന ആശയത്തെക്കുറിച്ച് പൂര്‍വ്വിക ഭരണവാഹകരടക്കം ചിന്തിച്ച് പോന്നത്. 1947ല്‍ ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തിയില്‍ നിന്ന് പൂര്‍ണ്ണ സ്വാതന്ത്ര്യം നേടിയ ഇന്ത്യ 1950 ജനുവരി 26ന് റിപബ്ലിക്കാവുന്നതോട് കൂടി ഇന്ത്യന്‍ ഭരണവ്യവസ്ഥിതിയില്‍ അന്തിമരൂപമായ സമയത്തും ലോക്പാലിന്ന് സമാനമായ ചിന്തകള്‍ ഭരണനിര്‍വ്വാഹകരില്‍ തളംകെട്ടിനിന്നു. ആയതിനാലാണ് 1966ല്‍ ആദ്യമായി ബില്‍പാസ്സാക്കിയെടുക്കലിന്‍റെ പ്രഥമ രൂപമായ കരട് വായന സഭയില്‍ അവതരിപ്പിച്ചത്. പിന്നീടത് എട്ട് തവണ ആവര്‍ത്തനം പിടിച്ചു. പക്ഷെ, ബില്‍ പാസ്സാക്കിയെടുക്കേണ്ടത് അഴിമതി രാഷ്ട്രീയത്തിന്നും, ഭരണ നിര്‍വ്വഹണത്തിന്നും ചുക്കാന്‍ പിടിക്കുന്നവരാണ് എന്നത് കൊണ്ട് തന്നെ യാതൊരു കാരണവശാലും ബില്‍ പാസ്സാക്കിയെടു ക്കല്‍ പ്രായോഗികമായിരുന്നില്ല.
എട്ടു പ്രാവശ്യം ലോക്പാല്‍ എന്ന ആശയം സഭയില്‍ കയറിയിറങ്ങി എന്നത് തന്നെ ഒരു പക്ഷെ പ്രതിപക്ഷം എന്ന ഇന്ത്യന്‍ ഭരണനിര്‍മിതിയിലെ മഹത്തായ ആശയം നിലനില്‍ക്കുന്നത് കൊണ്ടായിരിക്കും. പ്രതിപക്ഷം ബില്‍ പാസ്സാക്കിയെടുക്കാന്‍ ആവശ്യപ്പെടുന്പോഴും ചെറിയ രീതിയിലുള്ള ഭയം അവരുടെ മനസ്സില്‍ ചാഞ്ചാട്ടം സൃഷ്ടിക്കും. കാരണം ഭരണപക്ഷത്തിന്‍റെ പൊറാട്ട് നാടകത്തിന് ശേഷം പ്രതിപക്ഷമായിരിക്കും മിക്കപ്പോയും ഭരണത്തില്‍ കയറേണ്ടി വരിക. ആകയാല്‍ മനസ്സില്‍ പാസ്സാക്കിയെടുക്കല്ലേ എന്ന പ്രാര്‍ത്ഥന നിഷ്പ്രയാസം കടന്നുവരും.
ഒടുവില്‍ പ്രമുഖ ഗാന്ധിയന്‍ കൂടിയായ അണ്ണാ ഹസാ രെ എന്ന സാമൂഹിക പ്രവര്‍ ത്തകന്‍ രണ്ടും കല്‍പിച്ച് ലോ ക്പാല്‍ നിയമമാക്കിയെടുക്കാ ന്‍ വേണ്ടി മുന്നിട്ടിറങ്ങയപ്പോ ള്‍ പതിനായിരങ്ങള്‍ ജന്തര്‍മന്തറിലേക്കൊഴുകി. പുറമെ ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങി യ സോഷ്യല്‍ നെറ്റ്വര്‍ക്കുക ളും സജീവമായി. ഇത് ഹസാരയെ കൂടുതല്‍ കരുത്തുള്ളവനാക്കി. ഹസാരെ സമരം തുടങ്ങിയത് വ്യക്തമായ ലക്ഷ്യം നിറവേറ്റാന്‍ വേണ്ടിയായിരുന്നു എന്നത് കൊണ്ട് തന്നെ മരണമെങ്കില്‍ മരണമെന്ന ഹസാരെയുടെ വാക്കിനോട് സമരം തോറ്റിരുന്നു. ആയതിനാല്‍ തന്നെ സമരം അധികം നീളം പോയില്ല. ഒടുവില്‍ ഭരണപക്ഷ സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറെന്ന് അറിയിച്ചപ്പോഴും ഹസാരെ പൂര്‍ണ്ണ സമ്മതം മൂളാന്‍ തയ്യാറായില്ല. കാരണം ഇന്ത്യന്‍ മ ണ്ണില്‍ ജനിച്ച് വളര്‍ന്ന ഹസാരക്ക് ഇന്ത്യയുടെ തനിനിറമറിയാം. മാത്രമല്ല, ഇന്ത്യന്‍ മണ്ണിനെ കാത്തുസൂക്ഷിക്കുന്നതില്‍ സുപ്രധാന പങ്കുവഹിക്കുന്ന പട്ടാളക്കാരന്‍റെ വേഷം കൂടിയണിഞ്ഞ ഹസാരക്ക് ഭരണനിര്‍വാഹകരുടെ ഗതിവിഗതികള്‍ യഥാക്രമം അറിയാം എന്നതിനാലാണത്. അവസാനം ലോക്പാല്‍ പാസ്സാക്കിയെടുക്കാനായി സര്‍ക്കാറിനെക്കൊണ്ട് ഒരു സമിതിയെ നിയോഗിച്ച ശേഷം മാത്രമാണ് ഹസാ രെ പ്രയാണം അവസാനിപ്പിച്ച് കൊടിമടക്കിയത്.
ഇന്ത്യയില്‍ ദരിദ്രര്‍ പൊതുവെ കുറവല്ല. എന്നാല്‍ ധനികരും അത്രകണ്ട് കുറവല്ല. പക്ഷെ, പരമാവധി പണം സന്പാദിക്കാനായി നെട്ടോട്ടമോടുന്പോള്‍ സന്പന്നര്‍ ഒരു നേര ത്തെ പശിയടക്കാന്‍ പോലും വകയില്ലാത്ത ദരിദ്ര കോടി ജനങ്ങള്‍ നോക്കു കുത്തിയാവുന്നു. മാത്രമല്ല, ഈ വിഭാഗം ആളുകള്‍ ത ന്നെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിലെ ജനാധിപത്യത്തിന്‍റെ ഏറ്റവും മൂര്‍ച്ചയേറിയ ആയുധമായ തെരഞ്ഞെടുപ്പ് കൊണ്ട് സ്ഥാനക്കയറ്റം കൊടുക്കുന്പോള്‍ ഇന്ത്യന്‍ മണ്ണ് ലജ്ജിക്കുന്നു. ദരിദ്രരും പരമ ദരിദ്രരുമായ ജനങ്ങള്‍ തിരഞ്ഞെടുത്ത ഭരണാധികാരികള്‍ ലോക് പാല്‍ നിയമമാക്കി മാറ്റാന്‍ മടിക്കുന്പോഴും ഭരണവാഹകരുടെ ശന്പളവും, ബത്തയും മറ്റു ചിലവുകളും വര്‍ദ്ധിച്ച് സഭ പിരിയുന്പോഴും ഇന്ത്യന്‍ മണ്ണ് ഭരണ വ്യവസ്ഥിതിയെ പുച്ഛിക്കുന്നു.
ഇന്ത്യന്‍ ജനത തിരഞ്ഞെടുത്തയച്ച സ്ഥാനാര്‍ത്ഥികള്‍ പണം കണ്ടെത്താനായി അഴിമതിയും, ഭാഗമാറ്റലും കണ്ടെത്തുന്പോ ഴും ജനാധിപത്യത്തിന് വിളര്‍ച്ച സംഭവിക്കുന്നു. രാഷ്ട്രീയക്കാര്‍ എന്ത് ചെയ്യുന്നുവോ അതാണ് രാഷ്ട്രീയം എന്ന് രാഷ്ട്ര സിദ്ധാന്തം എന്ന് നിര്‍വ്വചിക്കുന്പോള്‍ രാഷ്ട്രീയത്തിന്‍റെ യഥാര്‍ത്ഥ മുഖം വലിച്ച് ചീന്തപ്പെടുന്നു. പണവും പ്രതാപവും വാര്‍ത്തെടുക്കാനുളള പൂര്‍ണ്ണ രൂപമായി രാഷ്ട്രീയത്തെ കണക്കാക്കപ്പെടുന്നു.
ലോക്പാല്‍ പാസാക്കിയെടുക്കുക എന്ന സങ്കീര്‍ണ്ണത നില നില്‍ക്കുന്നു എന്നിരിക്കെത്തന്നെ അഴിമതി രഹിത ഭരണം ആധുനിക ഇന്ത്യയില്‍ തീര്‍ത്തും സങ്കീര്‍ണ്ണമാണ്. സര്‍ക്കാര്‍ ലോക്പാല്‍ ബില്ലിനായി സമിതിയെ ഏല്‍പിക്കുന്പോഴും ഗവണ്‍മെന്‍റ് ചിന്തിക്കുന്നത് അഴിമതിയെ ഭാഗികമായെങ്കിലും തുടച്ചു നീക്കാനാകുമോ എന്നാണ്. ഗവണ്‍മെന്‍റിന്‍റെ ലോക്പാല്‍ ബില്‍ സമിതിയില്‍ അംഗവും, കേന്ദ്രമന്ത്രി കൂടിയായ കപില്‍ സിപലില്‍ നിന്ന് പുറത്തു ചാടിയത് മനസ്സില്‍ തളംകെട്ടിയ വികാരമാണ്. സിപല്‍ അഴിമതി രഹിത ഭരണം പ്രായോഗികമല്ല എന്ന് പറയുന്പോള്‍ എതിര്‍ക്കുന്നവരുടെ മനസ്സ് മന്ത്രിക്കുന്നുണ്ടാവും, അഴിമതി രഹിത ഭരണം സാധ്യമോ..?

Write a comment