Posted on

മരണം ഒളിഞ്ഞിരിക്കും വഴിയേ നടക്കരുത്..

AIDS SHABDAM copy

പരിവര്‍ത്തനത്തെ പുരോഗതിയായി വ്യാഖ്യാനിക്കാമോ? എങ്കില്‍ മനുഷ്യന്‍ പരിവര്‍ത്തനത്തിന്‍റെ പാതയിലാണ്. ഒപ്പം തിരക്കേറിയ അവന്‍റെ ജീവിതശൈലിയും ഊഷ്മളത പകരാന്‍ നൈമിഷിക സുഖങ്ങള്‍ക്ക് അടിമപ്പെടുന്നു. വിചാരങ്ങള്‍ക്ക് വികാരങ്ങളേക്കാള്‍ വില കൊടുക്കുന്ന രീതിക്ക് ഇന്ന് താളം തെറ്റിയിരിക്കുന്നു. രതി വൈകൃതങ്ങളുടെ യാത്രക്കിടയില്‍ അവന്‍ സ്വന്തവും നിരപരാധികളായ പിന്‍ തലമുറയെയും വികലമാക്കുന്നു. ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് ഒരു കൊടും ദുരന്തത്തിന്‍റെ വക്കിലാണ്. അവസാനം ചിറകൊടിഞ്ഞ പക്ഷിയെപ്പോലെ ഒഴിഞ്ഞു മാറാനാവാതെ മരണത്തിന് കീഴടങ്ങും. ശ്മശാനത്തിന്‍റെ മൂകതയില്‍ മൂങ്ങകള്‍ ഒച്ച വെക്കും. മീസാന്‍ കല്ലുകള്‍ വിളിച്ചോതുന്നുണ്ടാവും.””സമൂഹം നിന്നെ ഓര്‍ക്കുന്നുണ്ട്. ഏതോ ശാപത്തിന്‍റെ കണ്ണീരോടെ. നീ ഇന്നും ഒരു എയ്ഡ്സ് രോഗിയാണോ?”

കാല്‍പാടുകള്‍..
1981 ജൂണ്‍. യുണൈറ്റഡ് സ്റ്റേറ്റിലെ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ലോസ് ഏഞ്ചല്‍സിലുള്ള സ്വവര്‍ഗ്ഗഭോഗികളായ അഞ്ചു യുവാക്കളില്‍ “ന്യൂമോ ഡിസൈറ്റിസ് കരീനൈ’ എന്ന ഏകകോശ ജീവികളുണ്ടാക്കുന്ന ന്യൂമോണിയ ബാധ കണ്ടെത്തി. രണ്ടു പേര്‍ താമസിയാതെ മരണമടഞ്ഞു. മറ്റുള്ളവരും പിറകെ മരണത്തിന് കീഴടങ്ങുന്നു. ഡോ: മൈക്കിള്‍ ഗോട്ട് ലീയബും സഹപ്രവര്‍ത്തകരുമാണ് ലോസ് ആഞ്ചല്‍സിലെ രോഗികളില്‍ രോഗം കണ്ടെത്തിയത്. സ്വവര്‍ഗ്ഗഭോഗികളായ യുവാക്കളില്‍ ഇതേ രോഗം കാലിഫോര്‍ണിയായിലെ ഡോ. ഫ്രീഡ്മാനും സഹപ്രവര്‍ത്തകരും കണ്ടെത്തി. രോഗ പ്രതിരോധ ശേഷി നശിച്ചവരില്‍ അവസരോചിതമായ രോഗങ്ങള്‍ മാരകാവസ്ഥ സൃഷ്ടിക്കുന്ന സ്ഥിതിവിശേഷം അന്ന് വ്യൈശാസ്ത്രത്തിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ഇതൊരു മഹാവിപത്തിന്‍റെ കൊടുങ്കാറ്റാണെന്നോ എയ്ഡ്സാണെന്നോ ഗോട്ട് ലിബ് അറിഞ്ഞിരുന്നില്ല. 1981 ജൂണിലെ ണങണഞ (മോര്‍ബിഡിറ്റി മോര്‍ട്ടാലിറ്റി വീക്ലി റിപ്പോര്‍ട്ട്)ല്‍ അഞ്ചു യുവാക്കളെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതോടെയാണ് ഞെട്ടിക്കുന്ന പുതിയൊരു ഭീകര രോഗത്തെക്കുറിച്ച് കേള്‍ക്കുന്നത്.
എയ്ഡ്സിനെക്കുറിച്ചുള്ള ആദ്യ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതിനു മുന്പ് തന്നെ ഊരും പേരുമില്ലാത്ത ഈ വൈറസ് എല്ലാ വന്‍ കരകളിലും പടര്‍ന്നു കഴിഞ്ഞിരുന്നു. പാരീസിലെ പാസ്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊ ലക്മൊണ്ടൈനറിന്‍റെ മുന്നിലാണ് ആദ്യം വൈറസ് പ്രത്യക്ഷമാകുന്നത്. പാരീസിലെ ഒരു സ്വവര്‍ഗ്ഗഭോഗിയുടെ ലിംഫ്നോഡില്‍ നിന്ന് വൈറസ് വേര്‍തിരിച്ചെടുത്ത് ലീംഫ് അഡിനോപതി വൈറസ് (ഘഅഢ) എന്ന് അതിനു പേര് നല്‍കി. 1984ല്‍ യു.എസ്.എയിലെ ബിദേസ്ഡയിലുള്ള നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഈ രോഗ ലക്ഷണ സമുച്ചയമുണ്ടാക്കുന്നത് ഘഅഢ തന്നെയാണെന്നു സ്ഥിരീകരിച്ചു. അമേരിക്കയിലെ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ മേധാവി റോബര്‍ട്ട് സി ഗാലോ 1980ല്‍ തന്നെ രോഗകാരിയായ വൈറസ് ഠ4(ഇഉ4) കോശങ്ങളെ നശിപ്പിക്കുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഹ്യൂമന്‍റ്റി ലിസഫോസൈറ്റ് വൈറസില്‍ പെടുന്ന രണ്ടിനം വൈറസുകളെ ഇതിനു മുന്പേ അദ്ദേഹം കണ്ടെത്തിയിരുന്നു.
മൂന്നാമത്തെയിനം വൈറസാണ് എയ്ഡ്സ് എന്ന് ഗാലോ കണ്ടെത്തി. ഒഠഘഢ111 എന്നാണു അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. ഈ വൈറസിനെതിരായ ആന്‍റിബോഡികള്‍ കണ്ടെത്തി 1984 ല്‍ രോഗനിര്‍ണ്ണയം സാധ്യമാക്കുന്ന ടെസ്റ്റ് ലഭ്യമായി. പിന്നീട് വൈറസിന്‍റെ പേര് ഒകഢ എന്ന് മാറ്റി വിളിച്ചത് 1986ലാണ്. 1981ല്‍ അമേരിക്കയില്‍ കണ്ടെത്തിയ വൈറസില്‍ നിന്നും വ്യത്യസ്തമായ ഒരു വൈറസിനെയാണ് 1985ല്‍ ആഫ്രിക്കയില്‍ കണ്ടെത്തിയത്. രണ്ടും യഥാ ക്രമം ഒകഢ1, ഒകഢ11എന്നീ നാമത്തില്‍ പ്രചാരമായി.
എഴുപതുകളുടെ അവസാനത്തിലും എണ്‍പതുകളുടെ ആദ്യത്തിലും വ്യൈശാസ്ത്രത്തിനു മുന്പില്‍ പ്രത്യക്ഷമായ ഈ മാരക രോഗം പെട്ടെന്ന് പടര്‍ന്നുകയറുന്ന ലെന്‍റി വിഭാഗത്തില്‍ പെടുന്ന ഒരിനം റിട്രോ വൈറസാണ്. ലെന്‍റി എന്ന വാക്കിനര്‍ത്ഥം “സാവധാനം’ എന്നാണ്. എയ്ഡ്സിന്‍റെ ലക്ഷണങ്ങള്‍ സാവധനമേ അറിയൂ. തുടര്‍ന്നു വളരെ കാലതാമസത്തോടെയാണ് നിശബ്ദ കൊലയാളി ജീവനെടുക്കുന്നത്. എച്ച്.ഐ.വി ക്ക് അവയുടെ ആവരണം മാറ്റാനുള്ള കഴിവുണ്ട്. ഈ ശക്തിയുപയോഗിച്ച് കോശനിര്‍മ്മിത രോഗപ്രതിരോധ ശക്തിയെ നശിപ്പിച്ചു കളയുകയാണ് ചെയ്യുക. ഇതോടെ ഉപദ്രവകാരികളായ അണുക്കള്‍ ശരീരത്തില്‍ താണ്ഡവമാടുന്നു. ഇങ്കുബേഷന്‍ എന്നാണ് രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ച് രോഗ ലക്ഷണങ്ങള്‍ പ്രകടമാക്കുന്ന സമയത്തെ വിശേഷിപ്പിക്കുന്നത്. ഇങ്കുബേഷന്‍ എയ്ഡ്സിന് സാധാരണ ഏതാനും മാസം മുതല്‍ എട്ടു വര്‍ഷം വരെയാണ്. ക്രമേണ ശരീരത്തിലെ ലിംഫ് നോഡുകള്‍ വീര്‍ത്തു പ്രത്യക്ഷമാകും. എട്ട് പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ക്രമേണ രോഗിയുടെ തൂക്കം കുറഞ്ഞു വരുന്നു. മെലിച്ചില്‍ രോഗമെന്നാണ് ആഫ്രിക്കയില്‍ എയ്ഡ്സിനെ വിളിക്കുന്നത്.

കേരളത്തില്‍
1998 മാര്‍ച്ച് 24, മെഡിക്കല്‍ കോളേജ് ഔട്ട് പ്യേന്‍റ് വിഭാഗം, നന്നേ തിരക്കുള്ള ദിവസമായിരുന്നു. ഒരു മധ്യവയസ്കന്‍ ഒരു യുവാവുമൊത്ത് മുറിയിലേക്ക് കയറി വന്നു. അയാള്‍ സ്വന്തം പരിചയപ്പെടുത്തി. കൂടെയുള്ള യുവാവ് ബന്ധുവാണത്രെ… അയാളുടെ തലയുടെ വലതു വശത്ത് ഒരു വ്രണം തുടങ്ങിയിട്ട് രണ്ടു മാസമായി. നാട്ടില്‍ പ്രശസ്തരെല്ലാം ചികിത്സിച്ച് വിഫലമാകുകയായിരുന്നു. പരിശോധനയില്‍ അയാള്‍ക്ക് പയോഡര്‍മ്മ ഗാന്‍ഗ്രിനോസം എന്ന ത്വക്ക് രോഗമാണെന്ന സംശയത്തില്‍ അഡ്മിറ്റ് ചെയ്ത് വിശദമായ പരിശോധനക്ക് തീരുമാനിച്ചു. സാധാരണ ചെയ്യുന്ന പരിശോധനകളെല്ലാം കഴിഞ്ഞു. ഒന്നും കൂട്ടിയിണക്കാനാവുന്നില്ല. വ്രണത്തിന്‍റെ ഒരു ഭാഗം ബോയാസ്പി പരിശോധനക്കയച്ചു. റിസല്‍ട്ടു വന്നപ്പോള്‍ നേരത്തെ സംശയിച്ചതു തന്നെ സംഗതിയെന്നു ബോധ്യമായി. തല്‍പ്രകാരം ചികിത്സയും തുടര്‍ന്നു. പക്ഷേ, വിഫലമായി. കൂട്ടത്തില്‍ എലിസ്റ്റാ ടെസ്റ്റ് കൂടെ ചെയ്തേക്കാമെന്നായി രക്തമയച്ചു. ദിനം പ്രതി ആരോഗ്യനില ഗുരുതരമാവുകയായിരുന്നു. രണ്ടു മൂന്ന് ആഴ്ച്ച കൂടി കഴിഞ്ഞപ്പോള്‍ വിട്ടു മാറാത്ത പനി, ചര്‍മ്മത്തില്‍ തടിപ്പ്, നാക്കിലും കവിളിലും പൂപ്പല്‍ രോഗത്തിന്‍റെ വെളുത്ത പാടുകള്‍ എന്നിവയും കണ്ടു തുടങ്ങി. ത്വക്ക് രോഗത്തിന്‍റെയും മെഡിക്കല്‍ വിഭാഗത്തിന്‍റെയും മേധാവികള്‍ക്ക് പുറമ ഒട്ടേറെ സീനിയര്‍ ഡോക്ടര്‍മാരും പല തവണ പരിശോധിച്ചെങ്കിലും രോഗത്തെ വ്യക്തമായി ആരും സൂചിപ്പിച്ചില്ല. തൊട്ടു പിന്നാലെ വയറിളക്കവും തുടങ്ങി. താമസിയാതെ മരണം അയാളെ മാടി വിളിച്ചു… തലയില്‍ നിസ്സാരമെന്നു തോന്നിയ വ്രണവുമായി നടന്നെത്തിയ യുവാവിനെ ഇത്രയും ദിവസം കഴിഞ്ഞ് മരണത്തിന് വിട്ടു കൊടുക്കേണ്ടി വന്നതിന്‍റെ നാണക്കേട് കൊണ്ട് ഡോക്ടര്‍മാര്‍ തല കുനിച്ചു.
നാലഞ്ചു ദിവസം കഴിഞ്ഞു. മൈക്രോ ബയോളജി പ്രൊഫസര്‍ കാത്തു നില്‍ക്കുന്നു. “”മൂന്നാഴ്ച മുന്പ് ഒരു രോഗിയുടെ രക്തം എലിസ്റ്റാ ടെസ്റ്റിനയച്ചിരുന്നല്ലോ, ആ രോഗിയെ ഒന്നു കാണണം. അല്‍പ്പം കൂടി രക്തം വേണം.” അയാള്‍ മരിച്ചിട്ട് നാലഞ്ച് ദിവസമായെന്നറിയിച്ചപ്പോഴാണ് മനസ്സിലാകുന്നത് രക്തം എലിസ്റ്റാ പോസിറ്റീവും രോഗം എയ്ഡ്സും… മരണശേഷമെങ്കിലും തെളിയിക്കപ്പെട്ട കേരളത്തിലെ ആദ്യ കേസ്. (ഡോക്ടര്‍ ടി.വി. ഗോപാലകൃഷ്ണന്‍) ദൈവത്തിന്‍റെ സ്വന്തം നാടെങ്കിലും പിടഞ്ഞു തീരും മുന്പ് ഒരു തിരഞ്ഞു നോട്ടത്തിന് പ്രസക്തിയേറെ.

പ്രകൃതി പോരു തീര്‍ക്കുന്പോള്‍
“”ദൈവം സോദോമിനും ഗൊമോറോയ്ക്കും മേല്‍ അഗ്നിയും ഗന്ധകവും വര്‍ഷിപ്പിച്ചു. രണ്ടു നഗരങ്ങളെയും അതിലെ സര്‍വ്വ ചരാചരങ്ങളെയും പച്ചപ്പൂക്കളുമടക്കം അവന്‍ നശിപ്പിച്ചു കളഞ്ഞു.”(ഉല്‍പ്പത്തി 19:2325) ലൈംഗിക അരാചകത്വത്തിനടിമപ്പെട്ട സോദോം, ഗൊമോറ നഗരങ്ങളെ യഹോവ എങ്ങനെ നശിപ്പിച്ചുവെന്ന് പഴയ നിയമത്തില്‍ പറയുന്നുണ്ട്.
ഇവിടെ ഇരുപതാം നൂറ്റാണ്ടിന്‍റെ മേല്‍ വര്‍ഷിപ്പിക്കപ്പെട്ട ഗന്ധക മഴയാണ് എയ്ഡ്സ്. സുഖഭോഗങ്ങളില്‍ മുഴുകി നടന്ന മനുഷ്യന്‍ പ്രകൃതിയുടെ കോപത്തിനിരയാവുന്നു. കൊടുങ്കാറ്റുകള്‍ക്കും ഇടിമിന്നലുകള്‍ക്കും മുന്നില്‍ പകച്ചു നിന്നു പോയ ആദിമമനുഷ്യനെ പോലെ പരിഷ്കൃതനായ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ആത്മബന്ധത്തിലെ താളപ്പിഴവുകളാണ് എയ്ഡ്സ് പോലുള്ള വന്‍ ദുരന്ധങ്ങള്‍ക്ക് നിദാനമെന്ന് തോന്നും. കാരണം, രോഗത്തിന്‍റെ വിഷവിത്ത് ആദ്യം വിതച്ചത് അമേരിക്കയിലെ സ്വവര്‍ഗ്ഗഭോഗികളായിരുന്നല്ലോ. പ്രകൃതി വിരുദ്ധര്‍ക്ക് പ്രകൃതി നല്‍കിയ തിരിച്ചടി എന്നായിരുന്നു ഒരു പ്രശസ്ത പത്രപ്രവര്‍ത്തകന്‍റെ എയ്ഡ്സിനെക്കുറിച്ചുള്ള പരാമര്‍ശം. എങ്കിലും ഈ വിഷവിത്ത് നാനാഭാഗത്തും പടര്‍ന്ന് പന്തലിച്ചപ്പോഴേക്കും ഇത് വിതച്ച സ്വവര്‍ഗ്ഗ ഭോഗികള്‍ എന്നൊരു വിഭാഗം അപ്രസക്തമായിരുന്നു. എങ്കിലും പഠനങ്ങള്‍ തെളിയിച്ച എയ്ഡ്സിന് അത്രയെങ്കിലും മാറ്റം സംഭവിച്ചിട്ടും അവശേഷിക്കുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്, എയ്ഡ്സ് ഇന്നും ഒരു ലൈഗിംഗ രോഗമാണ്.
ലൈംഗിക വിപ്ലവത്തിന് വഴിയൊരുക്കിയ സാമൂഹിക കാരണങ്ങള്‍ തുടച്ചുനീക്കാന്‍ ആരും ഇതുവരെ മുന്നോട്ട് വന്നിട്ടില്ല. സ്ത്രീ വിമോചനത്തിന്‍റെ പേരില്‍ ഒച്ച വെക്കുന്നവരും സ്വതന്ത്ര ലൈംഗിക വേഴ്ചക്ക് മുന്നോട്ട് വന്നവരും എയ്ഡ്സിന്‍റെ കാര്യം വരുന്പോള്‍ മൂകരാകുന്നു. മൃഗീയ വികാരങ്ങള്‍ക്ക് കടിഞ്ഞാണ്‍ വേണ്ടെന്ന ചിന്ത വരുത്തി വെച്ച ദൃശ്യ ഫലമാണ് എയ്ഡ്സ്. അറുപതുകളില്‍ തുടക്കമിട്ട ലൈംഗിംക അരാജകത്വം ഒരു ലൈംഗിക സംസ്കാരത്തിന് വഴിയൊരുക്കി. സമഗ്രമായ ഒരു കാഴ്ചപ്പാടിന്‍റെ അഭാവത്തില്‍ ലൈംഗിക അതിപ്രസരം ലോകവ്യാപകമായി. അവകാശ വാദങ്ങളുമായി സ്വവര്‍ഗ്ഗ ഭോഗികള്‍ രംഗത്ത് വന്നു. മനുഷ്യന്‍ വെറുമൊരു ലൈംഗിഗ ജീവിയല്ലെന്നും അവനില്‍ സാര്‍വത്രികമായ മാനം ഉള്‍കൊള്ളുന്നുണ്ടെന്നുമുള്ള വസ്തുത പാടേ വിസ്മരിക്കപ്പെട്ടു. എന്നാല്‍ മനുഷ്യത്തകര്‍ച്ച എയ്ഡ്സ് കൊണ്ടാവുമോ എന്ന് ചിന്തിക്കേണ്ടതുണ്ട്. രണ്ടായിരമാണ്ടില്‍ ലോകം അവസാനിക്കുമെന്ന് വിശ്വസിച്ചവരുണ്ട്. അത് യാഥാര്‍ത്ഥ്യമാകുമോ? ആത്മ നിയന്ത്രണമെന്ന ഗാന്ധിയന്‍ കാഴ്ചപ്പാടു കൊണ്ടു തന്നെ എയ്ഡ്സില്‍ നിന്നും ശരണം.

ദൂഷിവിഷം
എയ്ഡ്സ് ആയുര്‍വ്വേദ ശാസ്ത്രത്തില്‍ ദുഷിവിഷം എന്ന പേരില്‍ അറിയപ്പെടുന്നുവെന്നാണ് പ്രമുഖ അഷ്ടവൈദ്യന്‍ പി.ടി മൂസ്സ് മാതൃഭൂമി ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നത് . അതിനെപ്പറ്റി അഷ്ടാംഗ ഹൃദയം ഉത്തരസ്ഥാനം മുപ്പത്തിയഞ്ചാം അദ്ധ്യായമായ വിഷപ്രതിശേദത്തില്‍ പ്രസ്ഥാവിക്കുന്ന പ്രസക്ത ഭാഗം അദ്ധേഹം ഉദ്ധരിക്കുന്നു.
“”സജീര്‍ണ്ണം വഷഘ്നൗശധി ദിര്‍ഹ തംവാ
ഭാവാഗ്നിവാതാതപ ശോഷിതംവാ
സ്വഭാവതോവാ
സ്വഗുണൈര്‍ വിയുക്തം
ദുഷിവിഷാഖ്യം വിഷമദുവൈതി”
പലകാരണങ്ങളാല്‍ വിഷത്തിന്‍റെ മാരകശക്തി കുറഞ്ഞ ഒരു വിഷബാധ എന്ന് ചുരുക്കത്തില്‍ ഈ രോഗത്തെ വിവരിക്കാം പൊതു അര്‍ത്ഥത്തില്‍ എയ്ഡ്സ് ഒരു പകര്‍ച്ചവ്യാധിയല്ല.
“”സ്പര്‍ശൈകംഹാര ശയ്യ്യാദി
സേവനാല്‍ പ്രായ രോഗദാഛ
സര്‍വ്വേ സഞ്ചാരിണോ നേത്ര ത്വിഗികാരാവിഷേശതാ”
എന്ന പ്രമാണമനുസരിച്ച് പകരുന്നതാണെന്ന് പറയുക മാത്രം.
കന്പേള ലാഭം മാത്രം ലക്ഷ്യംവെച്ച് ഉണ്ടാക്കുന്ന ഭക്ഷണ സാധനങ്ങള്‍ പരിധിയില്ലാത്ത കീടനാശിനികള്‍ ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. അതു തന്നെയാണ് ഇന്നു മനുഷ്യന്‍റെ ഭക്ഷണം. പാല്,മാംസം,പഴം, ആഹാരം ഒന്നും ഇതിന് പുറത്തല്ല.നേരിയതോതില്‍ ഇവയിലും വിഷ സംക്രമണം ഉണ്ടാവാം. ശക്തി കുറഞ്ഞ വിഷബാധയായതിനാല്‍ ഉടനടി മനുഷ്യനെ കൊന്നില്ലെന്ന് വരാം. പക്ഷേ ഒരു നിശബ്ദ കൊലയാളിയാണിത്. അവസാനം അവന്‍റെ ആരോഗ്യനില ഒരൊഴിഞ്ഞ ചാക്കുപോലെ കുഴഞ്ഞമരും. ചെറിയ തോതിലുള്ള ഈ ഉപയോഗങ്ങള്‍, പലതുള്ളി മലവെള്ളമായിത്തീരുന്നത് പോലെ സഞ്ചരിച്ച് ചില സാഹചര്യത്തില്‍ ശക്തി പ്രാപിച്ച് രസരക്താദി ധാതുക്കളെ ദുഷിപ്പിക്കുന്നുവെന്നതിനാലാണ് ഈ മാരകരോഗത്തെ ദുഷവിഷമെന്ന പേരില്‍ വ്യൈശാസ്ത്രം പരിചയപ്പെടുത്തുന്നത്.

Write a comment