Issue October -November

2022 Nov-Dec 2022 October-November Hihgligts Shabdam Magazine ചരിത്ര വായന ചരിത്രം

ബൗദ്ധിക ഇസ്‌ലാമിന്റെ കവിളിലെ കണ്ണീര്‍

മുര്‍ഷിദ് തച്ചാംപറമ്പ്‌   മധ്യകാല യൂറോപ്പിന്റെ ധൈഷണിക ചരിത്ര പഥത്തിൽ ശോഭനമായ അധ്യായമായിരുന്നു കൊർദോവ. നല്ല നഗരം എന്ന് വാക്കിനർത്ഥമുള്ള നഗരത്തെ റോമക്കാർ കൊർദുബ എന്നും സ്പെയിനുകാർ കോർഡോവ എന്നും അറബികൾ ഖുർത്വുബ എന്നുമാണ് വിളിച്ചിരുന്നത്. എെബീരിയൻ പെനുൻസലയുടെ തെക്ക് ഭാഗത്തും ഗ്വാഡൽക്വിവിർ നദിയുടെ മധ്യഭാഗത്തുമായാണ് കോർഡോവ സ്ഥിതി ചെയ്യുന്നത്. മുസ്ലിം സ്പെയിനിന്റെ ഹൃദയമായിരുന്ന ഇൗ നഗരം ബൗദ്ധിക, സാംസ്കാരിക, സാമ്പത്തിക, രാഷ്ട്രീയ മേഖലയിൽ സുവർണ മുദ്ര പതിപ്പിച്ചിട്ടുണ്ട്. ലോകത്തൊട്ടാകെ വിജ്ഞാന പ്രഭ പരത്തുന്നതിൽ മുസ്ലിം കോർഡോവയുടെ […]

2022 Nov-Dec 2022 October-November ഖുര്‍ആന്‍

തിരുഹൃദയത്തില്‍ നിന്ന് യുഗാന്തരങ്ങളിലേക്ക്

മിദ്‌ലാജ് വിളയില്‍   ഇരുപത്തിമൂന്ന് വർഷങ്ങൾക്കുള്ളിൽ പല ഘട്ടങ്ങളിലായാണ് വിശുദ്ധ ഖുർആൻ തിരുനബി(സ്വ)ക്ക് അവതരണീയമായത്. ഒാരോ വചനവും സാഹചര്യങ്ങൾക്കനുസൃതമായിട്ടായിരുന്നു ഇറങ്ങിയത്. അതിനാൽ കേട്ടപാടെ അത് ഹൃദ്യസ്ഥമാക്കാൻ പ്രവാചകർ (സ്വ) സദാ ശ്രമിച്ചിരുന്നു.  മനപാഠമാക്കാനുള്ള ധൃതിയിൽ അവിടുന്ന് ആയത്തുകൾക്കൊത്ത് നാവ് ചലിപ്പിച്ചിരുന്നു. ഇത്തരത്തിൽ തിരുനബി ക്ലേശപ്പെടുന്നതിനിടയിലാണ്  “”ഖുർആൻ ധൃതിയിൽ ഹൃദിസ്ഥമാകാൻ നിങ്ങൾ നാവ് ചലിപ്പിക്കേണ്ടതില്ല” (സൂറ:ഖിയാമ 16) എന്ന് തുടങ്ങുന്ന സൂക്തം അവതരിക്കുന്നത്. പ്രാരംഭ ഘട്ടത്തിൽ ഖുർആൻ അവതരണ സമയങ്ങളിൽ പ്രവാചകർ ഒത്തിരി കഷ്ടപ്പെട്ടിരുന്നുവെന്നും ചുണ്ടുകൾ ആയത്തുകൾക്കനുസരിച്ച് ചലിപ്പിച്ചിരുന്നുവെന്നും […]

2022 October-November Hihgligts Latest Shabdam Magazine മതം വീക്ഷണം

നബി വിമര്‍ശനങ്ങളുടെ രാഷ്ട്രീയം

അബ്ദുല്‍ ബാസിത് പ്രബോധന ദൗത്യത്തിന്‍റെ ആരംഭ ഘട്ടം, ജബല്‍ അബീ ഖുബൈസിന്‍റെ താഴ്വരയില്‍ ഒരുമിച്ച് കൂടിയ ഖുറൈശികളോട് മുത്ത് നബി (സ) ചോദിച്ചു: ഈ മലക്കപ്പുറത്തു നിന്ന് ഒരു സംഘം നിങ്ങളെ അക്രമിക്കാന്‍ വരുന്നുണ്ടെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? അതെ, തീര്‍ച്ചയായും വിശ്വസിക്കും. അങ്ങിതുവരെ ഞങ്ങളോട് കളവു പറഞ്ഞിട്ടില്ലല്ലോ.. അവര്‍ പ്രത്യുത്തരം നല്‍കി. ആ സമയം പ്രവാചകര്‍ (സ) തൗഹീദിന്‍റെ സത്യം അവരോട് പ്രഖ്യാപിച്ചു. പെടുന്നനെ പിതൃവ്യന്‍ അബൂലഹബ് എണീറ്റ് നിന്ന് ” മുഹമ്മദേ, നിനക്ക് […]

2022 October-November Hihgligts Shabdam Magazine ലേഖനം വായന

അവര്‍ നമ്മുടെ സമ്പത്താണ്

സലീക്ക് ഇഹ്സാന്‍ മേപ്പാടി ഒരു സമൂഹത്തിന്‍റെ സുസ്ഥിരമായ നിലനില്‍പ്പിനും ആരോഗ്യപരമായ ജീവിത സഞ്ചാരത്തിനും അത്യന്താപേക്ഷിതമായ ഘടകമാണ് കുടുംബം. ഒരു വ്യക്തിയെ സംബന്ധിച്ച് അവനെ ക്രിയാത്മകമായി വാര്‍ത്തെടുക്കുന്ന അടിസ്ഥാന യൂണിറ്റ്. ഓരോ മനുഷ്യന്‍റെയും പ്രഥമ പാഠശാലയായി ഇതിനെ കാണക്കാക്കാവുന്നതാണ്. ഒരു സാംസ്കാരിക പ്രക്രിയയാണ് ഈ സംവിധാനത്തിലൂടെ നടക്കുന്നത്. സ്വഭാവം രൂപീകരിക്കപ്പെടുന്നതും മാനുഷികമായ പാഠങ്ങള്‍ സ്വായത്തമാക്കുന്നതും തുടങ്ങി മര്‍മ പ്രധാനമായ നിരവധി ഗുണഗണങ്ങള്‍ കുടുംബ പശ്ചാത്തലത്തിലൂടെ ഉരുവാക്കപ്പെടുന്നുണ്ട്. ഇത്തരം വലിയ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റപ്പെടാനുള്ളത് കൊണ്ട് തന്നെ സര്‍വ്വ സമ്പൂര്‍ണ്ണവും സമാധാനന്തരീക്ഷവുമുള്ള […]

2022 October-November Shabdam Magazine ആത്മിയം നബി സ്മൃതി

ഇമാമു ദാരില്‍ ഹിജ്റ

ഫവാസ് മൂര്‍ക്കനാട് കഴിഞ്ഞ 1460 വര്‍ഷത്തിനിടയില്‍ മുസ്ലിം സമൂഹം ചെയ്ത ഏറ്റവും പ്രധാനപ്പെട്ടതും വെല്ലുവിളിയുയര്‍ത്തിയതുമായ പ്രവര്‍ത്തനമെന്നത് ഇസ്ലാമിക കര്‍മ ശാസ്ത്ര നിയമത്തിന്‍റെ സമാഹരണവും ക്രോഡീകരണവുമാണ്. അതിനായി ഒരുപാട് പ്രഗത്ഭ വ്യക്തിത്വങ്ങള്‍ രംഗത്തു വന്നിട്ടുണ്ട്. അത്തരത്തില്‍ മുന്നോട്ടു വന്ന ഇസ്ലാമിക കര്‍മ ശാസ്ത്രത്തില്‍ അഗ്രഗണ്യരായിരുന്ന പ്രമുഖരില്‍ ഒരാളാണ് എട്ടാം നൂറ്റാണ്ടില്‍ മദീനയില്‍ ജീവിച്ചിരുന്ന മാലിക് ബ്നു അനസ് (റ). അബൂ അബ്ദില്ല മാലിക് ബിന്‍ അനസ് ബിന്‍ മാലിക് ബിന്‍ അബീ ആമിര്‍ എന്നാണ് പൂര്‍ണ നാമം. ഹിജ്റ […]

2022 October-November Shabdam Magazine ലേഖനം

പേരിന്‍റെ പൊരുള്‍

ഹാദി അബ്ദുല്ല ഖലീഫ ഉമര്‍ ബിന്‍ ഖത്വാബ് (റ) ന്‍റെ അടുക്കല്‍ മകന്‍റെ ദൂഷ്യ സ്വഭാവത്തെ കുറിച്ച് പരാതി പറഞ്ഞ് ഒരു രക്ഷിതാവ് വരുന്നു. ഒന്നാലോചിച്ച ശേഷം ഖലീഫ മകനെ ഹാജറാക്കാന്‍ കല്‍പിച്ചു. മകനെ ഉമര്‍ (റ)ന് മുന്നില്‍ ഹാജരാക്കി. അവന്‍ രക്ഷിതാക്കളോട് ചെയ്യുന്ന അപമര്യാദയെ കുറിച്ച് ഖലീഫ ബോധവല്‍ക്കരണം നടത്തി. അപ്പോള്‍ ആ കുട്ടി തിരിച്ച് ചോദിക്കുന്നു. “അല്ലയോ അമീറുല്‍ മുഅ്മിനീന്‍…, പിതാവ് മകന് ചെയ്തു കൊടുക്കേണ്ട കടമകള്‍ ഒന്നുമില്ലേ?” “അതെ” “ഏതൊക്കെയാണ് ആ കാര്യങ്ങള്‍” […]

2022 October-November Shabdam Magazine കവിത

പാഴ് ജീവിതം

സിനാന്‍ കരുളായി   കണ്ടു മടുത്ത കാഴ്ചയാല്‍ ചാരുകസേര സ്വന്തമാക്കി ഭൂതകാല വേദനയിലാണിപ്പോള്‍ യുവത്വ തിളപ്പിലെത്തുമ്പോള്‍ അറിയാതെ കണ്ണിടറും അന്നവര്‍ വെച്ചു നീട്ടിയ സിഗററ്റ് കുറ്റി മതിയെന്ന് തോന്നി ഇരുട്ടിനെ ചുംബിച്ച് മാതൃത്വത്തെ അകറ്റി സൗഹാര്‍ദത്തെ വെടിഞ്ഞ് ഏകാകിയായി യൗവ്വനം വാര്‍ദ്ധക്യമാം അനുഭൂതി നല്‍കി തുടങ്ങിയിരിക്കുന്നു വിറക്കുന്ന ശബ്ദം, ഇടറിയ കൈകാലുകള്‍ മങ്ങിയ കാഴ്ചകള്‍ അന്ന് കേവലാനന്ദം ഒന്നു വെടിഞ്ഞിരുന്നേല്‍ ഇന്നെത്ര നന്നായേനെ ലഹരിക്കറ പുരണ്ട യൗവ്വന ദേഹങ്ങള്‍ കണ്ണുനീരുപ്പിലുള്ള ജീവിതവും പേറി ജന്മമാകും ശിഷ്ടം

2022 October-November Shabdam Magazine കവിത

പരദേശി

ഉവൈസ് ചെമ്രക്കാട്ടൂര്‍ കലി തുള്ളുന്ന കടലില്‍ ആടിയുലയുന്ന വഞ്ചിയില്‍ അവന്‍ അള്ളിപിടിച്ചതാ ജീവിത നൗക തകരാതിരിക്കാനായിരുന്നു. പക്ഷേ…, പ്രതീക്ഷകള്‍ക്ക് ചിറകു പിടിപ്പിച്ച് കൂടും കൂട്ടൂം കുടുംബവും വിട്ട് മറുനാട്ടിലണഞ്ഞപ്പോള്‍ അവിടെയും അവനെ വരവേറ്റത് ദുരിതപര്‍വ്വങ്ങളുതിര്‍ത്ത ചോദ്യചിഹ്നങ്ങള്‍ തന്നെയായിരുന്നു.

2022 October-November Shabdam Magazine തിരിച്ചെഴുത്ത്

കേരളമേ…ലജ്ജിക്കുക

സിനാന്‍ മൈത്ര കേരളത്തിലെ ലഹരി ഉപയോഗത്തിന്‍റെ ഭീകരത മാറുന്നതിന് മുമ്പാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. അന്ധവിശ്വാസത്തിന്‍റെയും തട്ടിപ്പുകളുടെയും പിന്‍ബലത്തില്‍ രണ്ട് സത്രീകളെ നരബലിക്ക് ഇരയാക്കിയിരിക്കുന്നു. സാമ്പത്തിക അഭിവൃദ്ധിയും കുടുംബ സമാധാനവും ലക്ഷ്യമിട്ടാണ് ഈ നരബലി നടത്തിയത്. വ്യാജ സിദ്ധന്മാരുടെ വിളയാട്ടമാണ് പുതിയ കാലത്ത് കാണുന്നത്. ഇത്തരം കൊലപാതകങ്ങള്‍ യാതൊരു കാരണവശാലും ന്യായീകരിക്കാവുന്നതല്ല, മറിച്ച് തിരുത്തപ്പടേണ്ടതുമാണ്. പക്ഷെ അതിന്‍റെ പേരില്‍ മതത്തിന്‍റെ അന്തസത്തയെ ചോദ്യം ചെയ്യുന്നത് ശരിയല്ല. രാഷ്ട്രീയ മുതലെടുപ്പിനിറങ്ങിയ സുരേന്ദ്രന്മാരും ശശികലകളും ഇസ്ലാമിന്‍റെ മാനുഷിക പരിഗണനയെ […]

2022 October-November Shabdam Magazine തിരിച്ചെഴുത്ത്

പ്രതീക്ഷകള്‍ പുലരട്ടെ …

കേരളം ലഹരിവല്‍ക്കരിക്കപ്പെടുകയാണ്. ഇതില്‍ സിംഹഭാഗമാകട്ടെ വിദ്യാര്‍ത്ഥികളുമാണ്. 2015ല്‍ കലാലയങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന പരിശോധനയില്‍ 6736 കേസുകളാണ് രജിസറ്റര്‍ ചെയ്തിരുന്നത്. ഇന്ന് അതിന്‍റെ പതിന്മടങ്ങിലെത്തിയിരിക്കുന്നുവെന്നാണ് അനുദിനം പുറത്ത് വരുന്ന കണക്കുകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നത്. സംസ്ഥാന വ്യാപകമായി ലഹരി ഉപയോഗം അധികരിച്ചു വരുന്ന സാഹചര്യത്തില്‍ മയക്കുമരുന്ന് വിപണനത്തിന് എതിരെ സുശക്തവും പഴുതുകളില്ലാത്തതുമായ പ്രതിരോധം തീര്‍ക്കുമെന്ന് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഇതിനായി ഒക്ടോബര്‍ 2 മുതല്‍ നവംബര്‍ 1 വരെ തീവ്രമായ പ്രചരണ പരിപാടികളാണ് ലഹരിക്കെതിരെ ആവിഷ്കരിച്ചിട്ടുള്ളത്. പ്രശസ്ത സ്ഥാപനങ്ങളില്‍ ലഹരി […]