Posted on

പാഴ് ജീവിതം

സിനാന്‍ കരുളായി

 

കണ്ടു മടുത്ത
കാഴ്ചയാല്‍
ചാരുകസേര സ്വന്തമാക്കി
ഭൂതകാല വേദനയിലാണിപ്പോള്‍

യുവത്വ തിളപ്പിലെത്തുമ്പോള്‍
അറിയാതെ കണ്ണിടറും
അന്നവര്‍ വെച്ചു നീട്ടിയ
സിഗററ്റ് കുറ്റി മതിയെന്ന് തോന്നി

ഇരുട്ടിനെ ചുംബിച്ച്
മാതൃത്വത്തെ അകറ്റി
സൗഹാര്‍ദത്തെ വെടിഞ്ഞ്
ഏകാകിയായി

യൗവ്വനം വാര്‍ദ്ധക്യമാം
അനുഭൂതി നല്‍കി തുടങ്ങിയിരിക്കുന്നു
വിറക്കുന്ന ശബ്ദം,
ഇടറിയ കൈകാലുകള്‍
മങ്ങിയ കാഴ്ചകള്‍
അന്ന് കേവലാനന്ദം ഒന്നു വെടിഞ്ഞിരുന്നേല്‍
ഇന്നെത്ര നന്നായേനെ
ലഹരിക്കറ പുരണ്ട യൗവ്വന ദേഹങ്ങള്‍
കണ്ണുനീരുപ്പിലുള്ള ജീവിതവും
പേറി ജന്മമാകും ശിഷ്ടം

Write a comment