Prophet

നബി പ്രവാചകപദം സ്മൃതി

മുഹമ്മദ് നബി ﷺ: പരീക്ഷണങ്ങളിലെ അനുപമ മാതൃക

മുത്ത് നബി ﷺ മക്കയിൽ അല്ലാഹുവിന്റെ സന്ദേശവുമായി വന്നപ്പോൾ എല്ലാവരും അത് സ്വീകരിക്കാൻ തയ്യാറായില്ല. കാലങ്ങളായി തങ്ങൾ കൊണ്ട് നടക്കുന്ന വിശ്വാസങ്ങളും ആചാരങ്ങളും ഉപേക്ഷിക്കേണ്ടിവരുമെന്ന ഭയവും തങ്ങളുടെ സ്ഥാനമാനങ്ങൾ നഷ്ടപ്പെടുമെന്ന ആശങ്കയും ചിലർക്കുണ്ടായി. അതുകൊണ്ട് അവർ പ്രവാചകൻ ﷺയെ എതിർക്കാൻ തുടങ്ങി. ചിലർ മുത്ത് നബിയെ പരിഹാസ കഥാപാത്രമാക്കി, പൊതുയിടങ്ങളിൽ വെച്ച് അപമാനിച്ചു. ചിലർ നബിയെക്കുറിച്ച് പലതരത്തിലുള്ള ആരോപണങ്ങൾ ഉന്നയിച്ചു. എന്നാൽ ഇതൊന്നും പ്രവാചകൻ ﷺയെ തന്റെ ദൗത്യത്തിൽ നിന്ന് ഒട്ടും പിന്തിരിപ്പിച്ചില്ല. അല്ലാഹു ഖുർആനിൽ പറയുന്നത് നോക്കൂ: […]

നബി പ്രവാചകപദം സ്മൃതി

ബീവി ഖദീജ; ഭാര്യമാർക്കൊരു പാഠപുസ്തകം

എന്നെ പുതപ്പിക്കൂ എന്നെ പുതപ്പിക്കൂ എന്നുരുവിട്ട് കൊണ്ട് ഭയന്ന് വിറച്ചാണ് പ്രവാചകൻ (സ്വ) ആദ്യമായി വഹ് യ് ലഭിച്ച സന്ദർഭത്തിൽ ഹിറ ഗുഹയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയത്. ഒട്ടും സങ്കോചിക്കാതെ  “അല്ലാഹുവാണെ, അല്ലാഹു ഒരിക്കലും അങ്ങയെ അപമാനിക്കുകയില്ല. അങ്ങ് കുടുംബബന്ധം ചേർക്കുന്നു, സത്യം പറയുന്നു, ദുർബലരെ സഹായിക്കുന്നു, അതിഥികളെ ആദരിക്കുന്നു, ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നു” എന്ന് പറഞ്ഞാണ് ഖദീജ ബീവി നബിയെ ആശ്വസിപ്പിക്കുന്നത്. ഒന്ന് ചിന്തിച്ചുനോക്കൂ. മനുഷ്യ ജീവിതത്തിലെ വത്യസ്തമായ അനുഭവ തലങ്ങളിൽ നിന്നും വരുന്ന ഒരു വ്യക്തിക്ക് […]

നബി പ്രവാചകപദം ലേഖനം

ഇഖ്‌റഅ്: പ്രപഞ്ച വായനയുടെ സുപ്രഭാതം

മനുഷ്യ ജീവിതത്തിലെ ചില നിമിഷങ്ങൾ ഒരിക്കലും മറക്കാൻ കഴിയാത്തതായിരിക്കും. ഒരു വാർത്തയോ അനുഭവമോ തീരുമാനങ്ങളോ തിരിച്ചറിവോ ചിലപ്പോൾ ഒരു നിമിഷം പോലും നമ്മുടെ ജീവിതത്തിന്റെ ദിശ മാറ്റിമറിക്കും. മുഹമ്മദ് നബി ﷺയുടെ ജീവിതത്തിലും അത്തരമൊരു നിമിഷമുണ്ടായി. മക്കയിലെ ഹിറാ ഗുഹയിൽ വെച്ച് ജിബ്‌രീൽ (അ) ആദ്യമായി വഹ്‌യുമായി വന്ന രാത്രി മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വഴിത്തിരിവുകളിലൊന്നായി മാറി. നബി ﷺക്ക് അന്ന് നാൽപ്പത് വയസ്സായിരുന്നു പ്രായം. മക്കയിലെ സമൂഹത്തിൽ നിലനിന്നിരുന്ന അനീതികളും വിഗ്രഹാരാധനയും തെറ്റായ ആചാരങ്ങളും […]

നബി പ്രവാചകപദം സ്മരണ

ഹിറാ: സത്യാന്വേഷണത്തിന്റെ ദിനങ്ങൾ

ജീവിതയാത്രകൾക്കിടയിൽ നാം വിവിധങ്ങളായ മാനസികാവസ്ഥകളിലൂടെ കടന്നുപോകാറുണ്ട്. കലുഷിതമായ അന്തരീക്ഷങ്ങളിൽ നിന്ന് ശാന്തമായി വസിക്കാൻ നമുക്കാവണം. എല്ലായ്പ്പോഴും ആളുകളുടെ ഇടയിൽ ആയിരിക്കുക, സംസാരിക്കുക, കേൾക്കുക, തിരക്കിലായിരിക്കുക എന്നത് മാത്രമല്ല ജീവിതം. ചില സമയങ്ങളിൽ നാം നമ്മിലേക്ക് തന്നെ തിരിഞ്ഞുനോക്കേണ്ടത് അനിവാര്യമാണ്. ഞാൻ എവിടേക്കാണ് പോകുന്നത്? എന്റെ ജീവിതത്തിന്റെ ലക്ഷ്യം എന്താണ്? ഞാൻ ചെയ്യുന്ന കാര്യങ്ങൾ ശരിയാണോ? എന്റെ ജീവിതം അല്ലാഹുവിന് ഇഷ്ടപ്പെടുന്ന രീതിയിലാണോ? ഇത്തരം ചോദ്യങ്ങൾ സ്വയം ചോദിക്കാനുള്ള സമയവും നമുക്ക് ആവശ്യമാണ്. മക്കയിലെ തിരക്കുകളിൽ നിന്നെല്ലാം വിട്ടുമാറി […]

നബി പ്രവാചകപദം

വേർപാടുകൾ തീർത്ത ഒരു ബാല്യത്തിന്റെ കഥ

മുഹമ്മദ് നബി ﷺയുടെ ജീവിതത്തെ പഠനവിധേയമാക്കുമമ്പോൾ പലപ്പോഴും അത് തിരു നബിയുടെ പ്രവാചകത്വകാലത്തിലും മക്കാ-മദീനാ ജീവിതത്തിലും മാത്രം കേന്ദ്രീകരിക്കാറുണ്ട്. എന്നാൽ തിരുനബിയുടെ വ്യക്തിത്വത്തിന്റെ രൂപീകരണത്തെ മനസ്സിലാക്കണമെങ്കിൽ നബിയുടെ ബാല്യകാലത്തേക്ക് നാം തിരിഞ്ഞുനോക്കേണ്ടതുണ്ട്. പ്രവാചകത്വത്തിന് മുമ്പുള്ള ജീവിതത്തിലെ അനുഭവങ്ങൾ അവിടുത്തെ സ്വഭാവത്തിലും മനുഷ്യരോടുള്ള സമീപനത്തിലും പിന്നീട് പ്രകടമായ നിരവധി ഗുണങ്ങൾക്കു പശ്ചാത്തലമൊരുക്കിയതായി സീറാ സാഹിത്യം വ്യക്തമാക്കുന്നു. വളരെ ചെറുപ്പത്തിൽ തന്നെ പിതാവിനെയും പിന്നീട് മാതാവിനെയും പിതാമഹനെയും നഷ്ടപ്പെട്ട ഒരു ബാലനായിരുന്നു മുഹമ്മദ് ﷺ. എന്നാൽ ഈ അനുഭവങ്ങൾ അവിടുത്തെ […]

ആത്മിയം നബി

അൽ-അമീൻ: വിശ്വാസ്യതയുടെ മാനിഫെസ്റ്റോ

സിനാൻ കുണ്ടുവഴി കഅ്ബ പുതുക്കിപ്പണിയുന്ന കാലം. മക്കയിലെ ഖുറൈശികൾ കഅ്ബയുടെ നിർമ്മാണം പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. മതിലുകൾ ഉയർന്നു. എന്നാൽ ഒരു പ്രശ്നം മാത്രം ബാക്കി. കഅ്ബയുടെ പ്രധാന ഭാഗമായ ഹജറുൽ അസ് വദ് അതിന്റെ സ്ഥാനത്ത് സ്ഥാപിക്കേണ്ട സമയമായിട്ടും ആരാണ് സ്ഥാപിക്കുക എന്നതിനെച്ചൊല്ലി ഖുറൈശി ഗോത്രങ്ങൾക്കിടയിൽ വലിയ തർക്കമുണ്ടായി. ഓരോ ഗോത്രവും ആ ബഹുമതി തങ്ങൾക്ക് വേണമെന്ന് ആശിച്ചു. തർക്കം മൂത്തു. ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ല. സ്ഥിതി ഗതികൾ വല്ലാതെ വഷളായപ്പോൾ ഒരു തീരുമാനത്തിലെത്താൻ അവസാനം […]

അനുസ്മരണം ഇസ്ലാം നബി

തിരുനബിജീവിതം; മൂല്യങ്ങളുടെ വിളംബരം

സിനാൻ കുണ്ടുവഴി   നമ്മുടെ ജീവിതത്തിൽ നമുക്ക് എണ്ണമറ്റ റോൾ മോഡലുകളുണ്ട്. മാതാപിതാക്കൾ, അധ്യാപകർ, നേതാക്കൾ, നല്ല സുഹൃത്തുക്കൾ തുടങ്ങി പലരെയും നാം മാതൃകയാക്കാറുണ്ട്. കാരണം ഒരു കാര്യം കേട്ട് മനസ്സിലാക്കുന്നതിനെക്കാൾ അത് ജീവിതത്തിൽ പ്രാവർത്തികമാക്കി കാണിച്ച ഒരാളെ കണ്ടുപഠിച്ച് പകർത്തുന്നതാണ് എളുപ്പം. നല്ല മനുഷ്യനായി ജീവിക്കണം എന്ന് പറയാൻ എളുപ്പമാണ്. എന്നാൽ എങ്ങനെയാണ് നല്ല മനുഷ്യനായി ജീവിക്കേണ്ടത് എന്ന് കാണിച്ചുതരുന്ന ഒരു മാതൃക നമുക്ക് ആവശ്യമുണ്ട്. ഒരു മുഅ്മിനിനെ സംബന്ധിച്ച് ആ മാതൃക ആരാണ് എന്ന […]

2023 September - October ആത്മിയം കാലികം നബി സാമൂഹികം

അധ്യാപന രീതി പ്രവാചകന്‍റെ മാനിഫെസ്റ്റോ

  മനുഷ്യ ജീവിതത്തിന്‍റെ ഭാഗമാണ് അറിവ്. അറിവ് സ്വായത്തമാക്കുന്നതിന് വ്യത്യസ്ത മാര്‍ഗങ്ങളുണ്ട്. എല്ലാ രീതികളും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനകരമല്ല. ചില പ്രത്യേക രൂപത്തിലുള്ള രീതികള്‍ എല്ലാവര്‍ക്കും ഉള്‍കൊള്ളാവുന്നതായിരിക്കും. പ്രവാചകാധ്യാപന രീതികള്‍ എല്ലാവര്‍ക്കും ഫലപ്രദമായിരുന്നു. മനശാസ്ത്രത്തില്‍ അറിവ് പകര്‍ന്നുനല്‍കുന്നതിലുള്ള അനേകം ശാസ്ത്രീയ മാര്‍ഗങ്ങള്‍ പറയുന്നുണ്ട്. മുഹമ്മദ് നബി (സ) തങ്ങള്‍ ഈ ലോകത്ത് 63 വര്‍ഷക്കാലം ജീവിച്ച്, അധ്യാപന രീതികള്‍ മാതൃകായാവും വിധം സമ്മാനിച്ചു കൊണ്ടാണ് വിട പറഞ്ഞത്. സ്വഹാബത്തിന്‍റെ ചരിത്രങ്ങളിലൂടെ നമുക്കത് വ്യക്തമാകും. ഒന്നാമതായി, ആവര്‍ത്തന രീതിയാണ്. […]

2022 October-November Shabdam Magazine ആത്മിയം നബി സ്മൃതി

ഇമാമു ദാരില്‍ ഹിജ്റ

ഫവാസ് മൂര്‍ക്കനാട് കഴിഞ്ഞ 1460 വര്‍ഷത്തിനിടയില്‍ മുസ്ലിം സമൂഹം ചെയ്ത ഏറ്റവും പ്രധാനപ്പെട്ടതും വെല്ലുവിളിയുയര്‍ത്തിയതുമായ പ്രവര്‍ത്തനമെന്നത് ഇസ്ലാമിക കര്‍മ ശാസ്ത്ര നിയമത്തിന്‍റെ സമാഹരണവും ക്രോഡീകരണവുമാണ്. അതിനായി ഒരുപാട് പ്രഗത്ഭ വ്യക്തിത്വങ്ങള്‍ രംഗത്തു വന്നിട്ടുണ്ട്. അത്തരത്തില്‍ മുന്നോട്ടു വന്ന ഇസ്ലാമിക കര്‍മ ശാസ്ത്രത്തില്‍ അഗ്രഗണ്യരായിരുന്ന പ്രമുഖരില്‍ ഒരാളാണ് എട്ടാം നൂറ്റാണ്ടില്‍ മദീനയില്‍ ജീവിച്ചിരുന്ന മാലിക് ബ്നു അനസ് (റ). അബൂ അബ്ദില്ല മാലിക് ബിന്‍ അനസ് ബിന്‍ മാലിക് ബിന്‍ അബീ ആമിര്‍ എന്നാണ് പൂര്‍ണ നാമം. ഹിജ്റ […]

2019 Nov-Dec Hihgligts Shabdam Magazine നബി പഠനം ലേഖനം

ഖസ്വീദതുല്‍ ബുര്‍ദ ; തിരു സ്നേഹപ്പെയ്ത്ത്

കലിമതുത്വയ്യിബയുടെ പൂര്‍ത്തീകരണം തിരുനബി (സ്വ) അല്ലാഹുവിന്‍റെ ദൂതനാണെന്ന് സാക്ഷ്യം വഹിക്കലാണ്. മനുഷ്യകുലത്തിന്‍റെ ജീവിത സന്ധാരണത്തിന്‍റെ കൃത്യമായ വഴിയെയാണ് ഇതു പ്രകാശിപ്പിക്കുന്നത്. ഈ പ്രപഞ്ച സൃഷ്ടിപ്പിന്‍റെ നിദാനം മുത്തുനബിയാണെന്ന പച്ചപരമാര്‍ത്ഥം ഗ്രഹിക്കുന്നതോടെ സൃഷ്ടി കുലം തിരുനബി (സ്വ) യോട് എത്രമാത്രം കടപ്പെട്ടിരിക്കുന്നുവെന്ന് ബോധ്യപ്പെടും. ഈ തിരിച്ചറിവാണ് ഒരു വിശ്വാസിക്ക് അവന്‍റെ സര്‍വ്വതിനേക്കാളും പ്രിയപ്പെട്ടവരാകും ലോകപ്രവാചകരെന്ന ഇലാഹീ വചനത്തിന്‍റെ അകപ്പൊരുള്‍. പ്രിയ അനുചരരില്‍ നിന്നുള്ള അദമ്യമായ പ്രവാചകസ്നേഹം ലോകമെങ്ങും പരന്നൊഴുകിയതും, ഗദ്യങ്ങളായും പദ്യങ്ങളായും വാമൊഴികളായും അനുരാഗത്തിന്‍റെ ഊര്‍ജപ്രവാഹങ്ങള്‍ നിര്‍ഗളിച്ചതും ഈ […]