നിയാസ് ടി കൂട്ടാവിൽ ട്രംപിന്റെ രണ്ടാമൂഴം; ലോകക്രമത്തെ തിരുത്തപ്പെടുമോ? ട്രംപ് വീണ്ടും യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ പ്രസിഡന്റായി അധികാരത്തിലേറിയിരിക്കുകയാണ്. യുഎസ് വിദേശ ബന്ധങ്ങളിലും വ്യാപാര രീതികളിലും ആഗോള ഭരണത്തിലും അഗാധമായ മാറ്റത്തെ സൂചിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ പുതിയ നയങ്ങള്‍. ആദ്യ ടേമിനെക്കാള്‍ ഇത് ആഗോള ക്രമത്തെ പുനര്‍നിര്‍മ്മിക്കാന്‍ ഏറെ സാധ്യതകളുണ്ട്. കുത്തനെയുള്ള വ്യാപാര താരിഫുകള്‍ മുതല്‍ ഇസ്രായേലിന് ശക്തമായ പിന്തുണ വരെ എത്തി നില്‍ക്കുന്ന ട്രംപിന്റെ പുതിയ പ്രഖ്യാപനങ്ങളും നയങ്ങളും നിലവിലെ സ്ഥാപിത അന്താരാഷ്ട്ര വ്യവസ്ഥകളെ ശിഥിലമാക്കുമെന്നതില്‍ സംശയമില്ല […]
Author: shabdamdesk
ദേശീയതയുടെ സ്വഅപര നിര്‍മിതികള്‍: ‘ആടുജീവിതം’ വായിക്കുമ്പോള്‍
സമീര്‍ കാവാഡ് നജീബിനെ ചുറ്റിപ്പറ്റിത്തന്നെയാണ് ‘ആടുജീവിത’ത്തിന്‍റെ വായനയും മറ്റാവിഷ്കാരങ്ങളും ഇപ്പോഴും തുടരുന്നത്. നൂറിലേറെ എഡിഷന്‍ പിന്നിട്ടിട്ടും ഈ നോവലിലെ അപരദേശീയനിര്‍മ്മിതിയെ അല്ലെങ്കില്‍ വില്ലന്‍ കഥാപാത്രമായ അര്‍ബാബിന്‍റെ പക്ഷം കൂടി പരിഗണിച്ചുകൊണ്ടുള്ള ഒരു വായന ഇനിയെങ്കിലും പ്രസക്തമല്ലേ? ദേശീയതയുടെ ഉത്പന്നമാണ് നോവല്‍ എന്ന സങ്കല്‍പ്പത്തിന്‍റെ വെളിച്ചത്തില്‍ ബെന്യാമിന്‍റെ ആടുജീവിതത്തെ പരിശോധിക്കുന്നു. കംപാരട്ടീവ് ലിറ്ററേച്ചര്‍ ഫ്രഞ്ച് സ്കൂളിന്‍റെ ഭാഗമായി വികസിച്ച ‘ഇമേജ് എപ്പോക്ക്’ എന്ന പേരിലറിയപ്പെട്ട വിശകലനരീതി സാഹിത്യപഠനത്തില്‍ ദേശീയതാ മാനദണ്ഡത്തിന് പ്രത്യേകം ഊന്നല്‍ നല്‍കിയിരുന്നു. കഥാപാത്രങ്ങളുടെ […]
അമീബിക് മസ്തിഷ്ക ജ്വരം ;ഭയപ്പെടേണ്ടതുണ്ടോ?!
“Brain eating amoeba” എന്നറിയപ്പെടുന്ന അമേബിക് മസ്തിഷ്ക ജ്വരം വീണ്ടും കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. പിടിപ്പെട്ടാൽ 99.99ശതമാനവും മരണപ്പെടാൻ സാധ്യതയുള്ള ഈ അസുഖം മലപ്പുറം ജില്ലയിലെ ചില ഇടങ്ങളിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്.കൊടും ചൂടിന് ആശ്വാസമേകിയുള്ള മഴയുടെ വരവിലൂടെ കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള വരണ്ട കുളങ്ങളും തോടുകളും, വെള്ളം നിറഞ്ഞ് കെട്ടിക്കിടക്കുന്നതാണ് ഈ അസുഖത്തിന്റെ പ്രധാന ഉറവിടമായി കണക്കാക്കുന്നത്.ലോകത്തിൽ തന്നെ വളരെ അപൂർവമായി കാണപ്പെടുന്ന ഈ അസുഖം, ഏകദേശം 15 ഓളം രാജ്യങ്ങളിലാണ് ഇതുവരെ […]
നമുക്കെന്നും പ്രകൃതിയാണ് വരദാനം
വീണ്ടും ഒരു പരിസ്ഥിതി ദിനം കൂടി സമാഗതമായിരിക്കുന്നു. പ്രകൃതി സംരക്ഷണത്തിന്റെ ഘോഷങ്ങള്‍ക്ക് വീണ്ടും മണിയടിച്ചിരിക്കുകയാണ്. നാനാ ഭാഗങ്ങളില്‍ മരം നടല്‍ ചടങ്ങുകള്‍ പൂര്‍വ്വാധികം ശക്തിയോടെ അരങ്ങേറുന്നു. എന്നാല്‍ ഇന്നലെകളില്‍ നട്ടുതീര്‍ത്ത മരങ്ങളുടെ സ്ഥിതിയെന്താണെന്നതില്‍ ആരും ബോധവാന്മാരല്ല. പരിസ്ഥിതി ദിനം കടന്നു പോകുന്നതോടെ ഭൂമി നേരിട്ടുകൊണ്ടിരിക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ചുള്ള ചിന്തകള്‍ പലരിലും അസ്തമിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ലോകം നേരിട്ടുകൊണ്ടിരിക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങളിലേക്കുളള ഓര്‍മ്മപ്പെടുത്തലാണ് ഓരോ വര്‍ഷത്തെയും പരിസ്ഥിതി ദിനം. അതിന് ഒരു പ്രമേയവും അതുമായി […]
കരിയര്‍; നിങ്ങള്‍ക്ക് ലക്ഷ്യബോധമുണ്ടോ?
എന്തിനാണ് നിങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നത് ??. അധ്യാപകരാവാന്‍ വേണ്ടി പഠിക്കുന്ന വിദ്യാര്‍ത്ഥികളോട്, ബി.എഡ് ക്ലാസിലെ അധ്യാപകന്‍റെ ചോദ്യമായിരുന്നു ഇത്. കുട്ടികള്‍ക്ക് അറിവ് നല്‍കാനാണോ? അവരെ പരീക്ഷയെഴുതാന്‍ പ്രാപ്തരാക്കാനാണോ? ഭാവിയില്‍ ജോലി സ്ഥലങ്ങളില്‍ അനിവാര്യമായ നൈപുണ്യം (skills) നേടിക്കൊടുക്കാന്‍ ആണോ? അതുമല്ല, രാജ്യത്തിന്‍റെ ഉത്തമ പൗരന്മാര്‍ ആക്കാനോ? വിദ്യാര്‍ത്ഥികള്‍ ഓരോരോ മറുപടികള്‍ പറയാന്‍ ശ്രമിച്ചു. അവരുടെ അഭിപ്രായ വ്യത്യാസങ്ങളൊക്കെ കണ്ടപ്പോള്‍, അധ്യാപകന്‍ അവരോട് ഒരു ഗ്രൂപ്പ് ഡിസ്കഷന്‍ ആക്കാന്‍ പറഞ്ഞു. കോളേജുകളിലെ ഒരു സൗകര്യമാണത്. സെമിനാര്‍, ഗ്രൂപ്പ് […]
ഉദ്യോഗസ്ഥരുടെ സകാത്: ചില ഉണർത്തലുകൾ
ഡോ. ഫൈസൽ അഹ്സനി ള്ളിയിൽ ഉദ്യോഗസ്ഥർക്കിടയിൽ സക്കാത്ത് അവേർനസ് ഇയ്യിടെയായി കൂടിവന്നതായി നിരീക്ഷിക്കപ്പെടുന്നു, നല്ലത്. എന്നാൽ മുപ്പതിലേറെ വർഷങ്ങൾ ഔദ്യോഗിക സേവനത്തിലിരിക്കുകയും സക്കാത് വീട്ടേണ്ടതായ തുക അക്കൗണ്ടിൽ കുമിയുകയും ചെയ്തിട്ട് അതേ പറ്റി അശേഷം ബോധമില്ലാതെ കഴിയുന്ന ആളുകളും നമുക്കിടയിലുണ്ട്, മോശം !! ജൻമികൾക്കും, ധനാഢ്യർക്കും , കച്ചവടക്കാർക്കും മാത്രമാണ് സകാത്ത് ബാധകമാകുന്നത്, ‘നമുക്കൊക്കെ എന്ത് സകാത്ത്, എന്ന കാഴ്ചപ്പാട് ഇപ്പോഴും പൊതുസമക്ഷം ഇല്ലാതില്ല. സേവനത്തിലിരിക്കുന്ന ഉദോഗസ്ഥരുടെ സക്കാത്ത് നിർണയത്തിന് സഹായകമാകുന്ന കാര്യങ്ങളാണ് പറയാൻ പോവുന്നത്. ശമ്പളത്തിന് […]
നെഞ്ച് കത്തുന്നത് മണക്കുന്നുണ്ടോ ?
പഠിപ്പിക്കലും ക്ലാസ് എടുക്കാന്‍ പോക്കും എഴുത്തുമൊക്കെ തല്‍ക്കാലം നിര്‍ത്തി മറ്റെന്തെങ്കിലും ഏര്‍പ്പാട് തുടങ്ങിയാലോ എന്നൊരു ചിന്ത ചൂടുപിടിച്ചിട്ട് ശ്ശിയായി. എന്താണൊന്ന് തുടങ്ങാന്‍ നല്ലത്? മൂന്ന് കാര്യങ്ങളാണ് മുന്നില്‍ തെളിയുന്നത്. ഒന്ന് : ഇസ്മിന്‍റെ പണി. രണ്ട് : മരമില്ല് തുടങ്ങല്‍. മൂന്ന് : നാഷണല്‍ പെര്‍മിറ്റ് ലോറി. ഉപ്പാക്ക് ലോറിപ്പണിയായത് കൊണ്ടും, ഉപ്പ ചുറ്റിവന്ന ദേശങ്ങളിലെ വൃത്താന്തങ്ങള്‍ ചെറുപ്പത്തിലേ കേട്ടത് കൊണ്ടും, സ്വതവേ തന്നെ ഉലകം ചുറ്റലില്‍ പിരിശം ഉള്ളതിനാലും, മൂന്നാമത്തേത് പലപ്പോഴും ഒന്നാമതാവാറുണ്ട്. […]
തുബ്ബഇന്‍റെ രോഗഹേതു
ഹസ്സാനുബ്നു തുബ്ബഅ്ബ്നു അസ്അദ്ബ്നു കരിബ് അല്‍ഹിംയരി. യമന്‍ രാജന്‍. തന്‍റെ കുതിരകളെ അണിനിരത്തിയാല്‍ ഡമസ്കസ് മുതല്‍ യമനിലെ സ്വന്‍ആഅ് വരെ വരിയായി നില്‍ക്കാന്‍ മാത്രം പോന്ന സൈനികബലമുള്ളവന്‍. വിജിഗീഷും ജേതാവുമായ തുബ്ബഅ് ഓരോ രാജ്യങ്ങളില്‍ എത്തുകയും കടന്നു ചെല്ലുന്ന ഓരോ നാട്ടില്‍ നിന്നും പത്തു വീതം വിദ്വാന്മാരെയും പരിവാരത്തെയും തെരഞ്ഞെടുക്കുകയും ചെയ്തു. തുബ്ബഇന്‍റെ സൈന്യം വലുതായിക്കൊണ്ടിരുന്നു. കാലത്തിന്‍റെ കാര്‍മേഘങ്ങള്‍ പല ആകാശങ്ങളും സന്ദര്‍ശിച്ചു ഒരിക്കല്‍ തുബ്ബഅ് തന്‍റെ നാലായിരത്തോളം വരുന്ന സൈന്യവുമായി ഹിജാസിലേക്ക് തിരിച്ചു. […]
സൗന്ദര്യ ബോധം; ഇസ്ലാമിക നിരീക്ഷണങ്ങളുടെ സൗന്ദര്യം
ശുചിത്വ ശീലം സൗന്ദര്യ ബോധത്തില്‍ നിന്ന് ഉല്‍ഭവിക്കുന്നതാണ്. നല്ല ആരോഗ്യത്തിന് വൃത്തി പ്രധാനമാണ്. അഞ്ചു വഖ്ത് നിസ്കാരങ്ങള്‍ക്ക് മുന്നോടിയായി നടത്തപ്പെടുന്ന അംഗസ്നാനം(വുളൂഅ്) ശുചിത്വത്തിന്‍റെ പ്രാധാന്യത്തെയാണ് ഉദ്ഘോഷിക്കുന്നത്. അഴുക്കുമായി കലരാന്‍ സാധ്യതയുള്ള മുഴുവന്‍ അവയവങ്ങളെയും മലിന മുക്തമാക്കുന്നുണ്ട് ഇതിലൂടെ. മനുഷ്യന്‍റെ ജീവിതവുമായി ബന്ധപ്പെടുത്തി മിസ്വാക്ക് ശീലമാക്കുന്നതിനെ കുറിച്ച് ഇസ്ലാം ഊന്നിപ്പറയുന്നത് കാണാം. നല്ലൊരു വ്യക്തിത്വത്തിന്‍റെയും മാതൃതയുടെയും അടയാളം കൂടിയാണിത്. സൗന്ദര്യത്തിന്‍റെ സുപ്രധാന ഭാഗമാണ് വായയും പല്ലുകളും. ആന്തരികാവയവങ്ങളുടെ ആരോഗ്യവുമായി വായയ്ക്ക് കൂടുതല്‍ ബന്ധമുണ്ട്. വായയെ രണ്ടാമത്തെ […]
അധ്യാപന രീതി പ്രവാചകന്‍റെ മാനിഫെസ്റ്റോ
മനുഷ്യ ജീവിതത്തിന്‍റെ ഭാഗമാണ് അറിവ്. അറിവ് സ്വായത്തമാക്കുന്നതിന് വ്യത്യസ്ത മാര്‍ഗങ്ങളുണ്ട്. എല്ലാ രീതികളും എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനകരമല്ല. ചില പ്രത്യേക രൂപത്തിലുള്ള രീതികള്‍ എല്ലാവര്‍ക്കും ഉള്‍കൊള്ളാവുന്നതായിരിക്കും. പ്രവാചകാധ്യാപന രീതികള്‍ എല്ലാവര്‍ക്കും ഫലപ്രദമായിരുന്നു. മനശാസ്ത്രത്തില്‍ അറിവ് പകര്‍ന്നുനല്‍കുന്നതിലുള്ള അനേകം ശാസ്ത്രീയ മാര്‍ഗങ്ങള്‍ പറയുന്നുണ്ട്. മുഹമ്മദ് നബി (സ) തങ്ങള്‍ ഈ ലോകത്ത് 63 വര്‍ഷക്കാലം ജീവിച്ച്, അധ്യാപന രീതികള്‍ മാതൃകായാവും വിധം സമ്മാനിച്ചു കൊണ്ടാണ് വിട പറഞ്ഞത്. സ്വഹാബത്തിന്‍റെ ചരിത്രങ്ങളിലൂടെ നമുക്കത് വ്യക്തമാകും. ഒന്നാമതായി, ആവര്‍ത്തന രീതിയാണ്. […]