Posted on

സൗന്ദര്യ ബോധം; ഇസ്ലാമിക നിരീക്ഷണങ്ങളുടെ സൗന്ദര്യം

 

 

ശുചിത്വ ശീലം സൗന്ദര്യ ബോധത്തില്‍ നിന്ന് ഉല്‍ഭവിക്കുന്നതാണ്. നല്ല ആരോഗ്യത്തിന് വൃത്തി പ്രധാനമാണ്. അഞ്ചു വഖ്ത് നിസ്കാരങ്ങള്‍ക്ക് മുന്നോടിയായി നടത്തപ്പെടുന്ന അംഗസ്നാനം(വുളൂഅ്) ശുചിത്വത്തിന്‍റെ പ്രാധാന്യത്തെയാണ് ഉദ്ഘോഷിക്കുന്നത്. അഴുക്കുമായി കലരാന്‍ സാധ്യതയുള്ള മുഴുവന്‍ അവയവങ്ങളെയും മലിന മുക്തമാക്കുന്നുണ്ട് ഇതിലൂടെ. മനുഷ്യന്‍റെ ജീവിതവുമായി ബന്ധപ്പെടുത്തി മിസ്വാക്ക് ശീലമാക്കുന്നതിനെ കുറിച്ച് ഇസ്ലാം ഊന്നിപ്പറയുന്നത് കാണാം. നല്ലൊരു വ്യക്തിത്വത്തിന്‍റെയും മാതൃതയുടെയും അടയാളം കൂടിയാണിത്. സൗന്ദര്യത്തിന്‍റെ സുപ്രധാന ഭാഗമാണ് വായയും പല്ലുകളും. ആന്തരികാവയവങ്ങളുടെ ആരോഗ്യവുമായി വായയ്ക്ക് കൂടുതല്‍ ബന്ധമുണ്ട്. വായയെ രണ്ടാമത്തെ ഹൃദയമെന്നാണ് വിളിക്കപ്പെടുന്നത്.

മിസ്വാക്ക് ചെയ്യല്‍ പതിവാക്കുന്നതിന്‍റെ പ്രാധാന്യത്തെ കുറിച്ച് പരമാശിക്കുന്ന ധാരാളം ഹദീസുകള്‍ ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്. അബൂഹുറൈറ(റ) വില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട എന്‍റെ ഉമ്മതിന് പ്രയാസകരമാകുമായിരുന്നില്ലായെങ്കില്‍ അഞ്ച് വഖ്ത് നിസ്കാരങ്ങള്‍ക്ക് മുമ്പ് മിസ്വാക്ക് ചെയ്യാന്‍ ഞാന്‍ കല്‍പ്പിക്കുമായിരുന്നു എന്ന ഹദീസ് അതില്‍ സുപ്രധാനമാണ്. ഈ ഹദീസിന്‍റെ അടിസ്ഥാനത്തില്‍ മിസ്വാക്ക് ചെയ്യല്‍ നിര്‍ബന്ധമാണെന്ന് ഇമാം ഇബ്നു ഇസ്ഹാഖ് റാഹവൈനി അഭിപ്രായപ്പെട്ടിട്ടുണ്ട്.

മിസ്വാക്ക് എന്നത് അറബി പദമാണ്. അറാക്ക് എന്ന് അറബിയില്‍ അറിയപ്പെടുന്ന സാല്‍വദാരോ പാഴ്സിക്കാ(മെഹ്മറമൃീ ുമൃശെരമ) എന്ന വൃക്ഷത്തിന്‍റെ ചെറിയ കമ്പുകളാണിത്. അണുനാശക സ്വഭാവമുള്ളതും ഉപയോഗിക്കാന്‍ വളരെ എളുപ്പമുള്ളതും പ്രകൃതി ദത്തവുമണിത്. എഴുപതോളം ഗുണഫലങ്ങള്‍ മിസ്വാക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്നണ്ടെന്ന് പണ്ഡിതന്മാര്‍ പറയുന്നു. ഇമാം ഇബ്നുല്‍ ഖയ്യി(റഹി) മിസ്വാക്ക് ചെയ്താലുള്ള പ്രയോജനങ്ങളെ കുറിച്ച് പറഞ്ഞു: മിസ്വാക്ക് വായയെ സുഗന്ധമുള്ളതാക്കുന്നു, മോണയെ ബലപ്പെടുത്തുന്നു, കഫം മുറിച്ച് കളയുന്നു, വ്യക്തമുള്ള കാഴ്ചയെ നല്‍കുന്നു, പല്ലിലെ മഞ്ഞനിറത്തെ ഇല്ലാതാക്കുന്നു, ആമാശയത്തെ ആരോഗ്യമള്ളതാക്കുന്നു, ശബ്ദത്തെ നന്നാക്കുന്നു, സ്ഫുടമായ സംസാരത്തിനു സഹായിക്കുന്നു. സാധാരണയായി വായില്‍ കാണപ്പെടുന്ന ബാക്ടീരിയകള്‍ക്കെതിരായ ആന്‍റിബാക്ടീരിയല്‍ പദാര്‍ത്ഥങ്ങള്‍ അറാക്കില്‍ അടങ്ങിയിട്ടുണ്ട്. ആന്‍റിബയോട്ടിക് ഔഷധമായ ബിന്‍സിലിനോട് സമാനമായ ധാരാളം ഘടകങ്ങളും അതില്‍ ഉണ്ട്. പല്ലിന്‍റെ പൊട്ടലില്‍ നിന്നും വിള്ളലില്‍ നിന്നും ഇത് സംരക്ഷിക്കുന്നു. പല്ലില്‍ തങ്ങി നില്‍ക്കുന്ന ഭക്ഷണ അവശിഷ്ടങ്ങള്‍ ഒഴിവാക്കാന്‍ ഏറ്റവും നല്ല മാര്‍ഗമാണിത്. ുവ്യീരേവലാശരലമഹ പഠനങ്ങള്‍ വ്യക്തമാക്കുന്നത് പല്ലുകളുടെയും വായയുടെയും ആരോഗ്യത്തിന് സഹായകമാകുന്ന പത്തൊമ്പതോളം പ്രതിപ്രവര്‍ത്തന ശേഷിയുള്ള വസ്തുക്കള്‍ മിസ്വാക്കിലുണ്ടെന്നാണ്. ഉമിനീര് മിസ്വാക്കുമായി കൂടിച്ചേരുമ്പോള്‍ 22 തവണ കാത്സ്യത്തിന്‍റെ അളവ് വര്‍ദ്ധിക്കുന്നുണ്ട്. രഹീൃശറല ആറ് തവണയും. അതേ സമയം ുവീുവെമലേ പദാര്‍ത്ഥം കുറയുകയും ചെയ്യുന്നു.

ഒരു മുസ്ലിമിന്‍റെ കര്‍മ്മങ്ങളുടെയെല്ലാം അടിസ്ഥാനം ആത്മീയമായ ഉന്നമനമാണ്. തിരുചര്യകള്‍ ജീവിതത്തില്‍ പകര്‍ത്തലാണ് ആത്മീയ ഉന്നമനത്തിന്‍റെ ആധാരം. ആയിശ (റ) യില്‍ നിന്ന് നിവേദനം ചെയ്ത:’നബി (സ്വ) പല്ല് തേക്കാതെ നിസ്കാരത്തിനായി പുറത്തിറങ്ങാറില്ല’ എന്ന ഹദീസ് ഇതിന് ഉപോല്‍ബലകമാണ്. മിസ്വാക്ക് ചെയ്യുന്നതും വായ വൃത്തിയാക്കുന്നതും റബ്ബിന് സന്തോഷമുള്ള കാര്യമാകുന്നു എന്ന പ്രവാചക വചനം പ്രവര്‍ത്തന വേളയില്‍ ഒരു വിശ്വാസി എങ്ങനെയാകണമെന്നാണ് പഠിപ്പിക്കുന്നത്. മിസ്വാക്ക് ചെയ്ത് ഖുര്‍ആന്‍ പാരായണം ചെയ്യുന്നവനോടുള്ള മലക്കുകളുടെ സമീപനത്തെക്കുറിച്ച് അലി(റ) ഉദ്ധരിക്കുന്നുണ്ട്: നബി (സ്വ) പറഞ്ഞു: ഒരു അടിമ പല്ല് തേച്ച് നിസ്കരിക്കാന്‍ തുടങ്ങിയാല്‍ ഒരു മലക്ക് ഖുര്‍ആന്‍ പാരായണം ശ്രദ്ധിച്ച് കേട്ട് കൊണ്ട് അവന്‍റെ പിന്നില്‍ നില്‍ക്കും. അങ്ങനെ അവനിലേക്ക് അടുത്ത് കൊണ്ട് അവന്‍റെ വായ മലകിന്‍റെ വായയോട് ചേര്‍ത്ത് വെക്കും. അവന്‍റെ വായയില്‍ നിന്ന് പുറപ്പെടുന്ന ഖുര്‍ആന്‍ പാരായണമെല്ലാം മലക്കിന്‍റെ ഉള്ളിലേക്ക് ചെന്നെത്തുന്നു. അതിനാല്‍ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ നിങ്ങള്‍ വായ ശുദ്ധീകരിക്കുക. നിസ്കാരത്തിന് എഴുപത് ഇരട്ടി പ്രതിഫലമാണ് മിസ്വാക്ക് ചെയ്താല്‍ അധികരിക്കുന്നത്.

പല്ലിന് വീതിയിലും നാവില്‍ നീളത്തിലുമാണ് മിസ്വാക്ക് ചെയ്യുന്നതിന്‍റെ രീതി. ആദ്യം വലതു ഭാഗത്തിന്‍റെ മുകള്‍ വശം അകവും പുറവും ഉരച്ച ശേഷം ഇടതു ഭാഗത്തും ഇതുപോലെ ചെയ്യണം. പിന്നെ താഴെ വരിയും. ശേഷം അണ്ണാക്കിലൂടെ മൃതുവായ രീതിയില്‍ മിസ്വാക്ക് നടത്തുക. നാവില്‍ നീളത്തില്‍ ഉരക്കുക. ചെറുവിരലും ചൂണ്ടുവിരലും താഴെയാക്കി മറ്റുള്ള വിരലുകള്‍ മുകളിലുമാക്കി വലതു കൈയിലാണ് മിസ്വാക്ക് പിടിക്കേണ്ടത്. ഒരു ചാണിനേക്കാള്‍ നീളം കൂടാതിരിക്കലും ഉപയോഗ ശേഷം മിസ്വാക്ക് കഴുകലും സുന്നത്താണ്.

ഉരമുള്ള എന്തുകൊണ്ടും പല്ല് തേക്കാം. കൈവിരല്‍ കൊണ്ട് പല്ല് തേക്കുന്നത് സുന്നത്ത് ലഭിക്കുകയില്ല എന്നാണ് പണ്ഡിത പക്ഷം. കൊള്ളിക്കഷ്ണമാണ് നല്ലത്. അതില്‍ തന്നെ സുഗന്ധമുള്ളതും. ഈ വിശേഷണങ്ങളൊക്കെ ഒത്തിണങ്ങിയതാണ് അറാക്ക്.

ദന്തശുദ്ധീകരണം നടത്തുമ്പോള്‍ മറ്റു ചില കാര്യങ്ങളും പാലിക്കേണ്ടതുണ്ട്. ടോയ്ലറ്റ്, ബാത്റൂം തുടങ്ങിയ അനുയോജ്യമല്ലാത്തയിടങ്ങളില്‍ പല്ല് തേക്കുന്നത് കറാഹത്താണെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇത് ദന്തരോഗത്തിനും വായ്നാറ്റത്തിനും കാരണമാകുന്നു. ചൂടുവെള്ളത്തിനും മധുര പലഹാരങ്ങള്‍ക്കും ശേഷം വെള്ളം കുടിക്കുന്നതും നല്ലതല്ല. പാല്‍ക്കട്ടി, ഉണക്ക മുന്തിരി, ആപ്പിള്‍, റുമ്മാന്‍ തുടങ്ങിയവ കഴിക്കുന്നത് വായില്‍ നല്ല ഗന്ധം ഉണ്ടാക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ മേല്‍ പരാമര്‍ശിക്കപ്പെട്ടതും ഇസ്ലാം വിഭാവനം ചെയ്യുന്നതുമായ ആരോഗ്യ പരിരക്ഷാ മാര്‍ഗങ്ങള്‍ പിന്തുടര്‍ന്നാല്‍ നമ്മുടെ ജീവിതം സുന്ദരമാക്കാം.

 

ഹംസ മുഹമ്മദ് കോടിയമ്മല്‍

Write a comment