നബി പ്രവാചകപദം സ്മൃതി

മുഹമ്മദ് നബി ﷺ: പരീക്ഷണങ്ങളിലെ അനുപമ മാതൃക

മുത്ത് നബി ﷺ മക്കയിൽ അല്ലാഹുവിന്റെ സന്ദേശവുമായി വന്നപ്പോൾ എല്ലാവരും അത് സ്വീകരിക്കാൻ തയ്യാറായില്ല. കാലങ്ങളായി തങ്ങൾ കൊണ്ട് നടക്കുന്ന വിശ്വാസങ്ങളും ആചാരങ്ങളും ഉപേക്ഷിക്കേണ്ടിവരുമെന്ന ഭയവും തങ്ങളുടെ സ്ഥാനമാനങ്ങൾ നഷ്ടപ്പെടുമെന്ന ആശങ്കയും ചിലർക്കുണ്ടായി. അതുകൊണ്ട് അവർ പ്രവാചകൻ ﷺയെ എതിർക്കാൻ തുടങ്ങി. ചിലർ മുത്ത് നബിയെ പരിഹാസ കഥാപാത്രമാക്കി, പൊതുയിടങ്ങളിൽ വെച്ച് അപമാനിച്ചു. ചിലർ നബിയെക്കുറിച്ച് പലതരത്തിലുള്ള ആരോപണങ്ങൾ ഉന്നയിച്ചു. എന്നാൽ ഇതൊന്നും പ്രവാചകൻ ﷺയെ തന്റെ ദൗത്യത്തിൽ നിന്ന് ഒട്ടും പിന്തിരിപ്പിച്ചില്ല. അല്ലാഹു ഖുർആനിൽ പറയുന്നത് നോക്കൂ: […]

നബി പ്രവാചകപദം സ്മൃതി

ബീവി ഖദീജ; ഭാര്യമാർക്കൊരു പാഠപുസ്തകം

എന്നെ പുതപ്പിക്കൂ എന്നെ പുതപ്പിക്കൂ എന്നുരുവിട്ട് കൊണ്ട് ഭയന്ന് വിറച്ചാണ് പ്രവാചകൻ (സ്വ) ആദ്യമായി വഹ് യ് ലഭിച്ച സന്ദർഭത്തിൽ ഹിറ ഗുഹയിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയത്. ഒട്ടും സങ്കോചിക്കാതെ  “അല്ലാഹുവാണെ, അല്ലാഹു ഒരിക്കലും അങ്ങയെ അപമാനിക്കുകയില്ല. അങ്ങ് കുടുംബബന്ധം ചേർക്കുന്നു, സത്യം പറയുന്നു, ദുർബലരെ സഹായിക്കുന്നു, അതിഥികളെ ആദരിക്കുന്നു, ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നു” എന്ന് പറഞ്ഞാണ് ഖദീജ ബീവി നബിയെ ആശ്വസിപ്പിക്കുന്നത്. ഒന്ന് ചിന്തിച്ചുനോക്കൂ. മനുഷ്യ ജീവിതത്തിലെ വത്യസ്തമായ അനുഭവ തലങ്ങളിൽ നിന്നും വരുന്ന ഒരു വ്യക്തിക്ക് […]

നബി പ്രവാചകപദം ലേഖനം

ഇഖ്‌റഅ്: പ്രപഞ്ച വായനയുടെ സുപ്രഭാതം

മനുഷ്യ ജീവിതത്തിലെ ചില നിമിഷങ്ങൾ ഒരിക്കലും മറക്കാൻ കഴിയാത്തതായിരിക്കും. ഒരു വാർത്തയോ അനുഭവമോ തീരുമാനങ്ങളോ തിരിച്ചറിവോ ചിലപ്പോൾ ഒരു നിമിഷം പോലും നമ്മുടെ ജീവിതത്തിന്റെ ദിശ മാറ്റിമറിക്കും. മുഹമ്മദ് നബി ﷺയുടെ ജീവിതത്തിലും അത്തരമൊരു നിമിഷമുണ്ടായി. മക്കയിലെ ഹിറാ ഗുഹയിൽ വെച്ച് ജിബ്‌രീൽ (അ) ആദ്യമായി വഹ്‌യുമായി വന്ന രാത്രി മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വഴിത്തിരിവുകളിലൊന്നായി മാറി. നബി ﷺക്ക് അന്ന് നാൽപ്പത് വയസ്സായിരുന്നു പ്രായം. മക്കയിലെ സമൂഹത്തിൽ നിലനിന്നിരുന്ന അനീതികളും വിഗ്രഹാരാധനയും തെറ്റായ ആചാരങ്ങളും […]

നബി പ്രവാചകപദം സ്മരണ

ഹിറാ: സത്യാന്വേഷണത്തിന്റെ ദിനങ്ങൾ

ജീവിതയാത്രകൾക്കിടയിൽ നാം വിവിധങ്ങളായ മാനസികാവസ്ഥകളിലൂടെ കടന്നുപോകാറുണ്ട്. കലുഷിതമായ അന്തരീക്ഷങ്ങളിൽ നിന്ന് ശാന്തമായി വസിക്കാൻ നമുക്കാവണം. എല്ലായ്പ്പോഴും ആളുകളുടെ ഇടയിൽ ആയിരിക്കുക, സംസാരിക്കുക, കേൾക്കുക, തിരക്കിലായിരിക്കുക എന്നത് മാത്രമല്ല ജീവിതം. ചില സമയങ്ങളിൽ നാം നമ്മിലേക്ക് തന്നെ തിരിഞ്ഞുനോക്കേണ്ടത് അനിവാര്യമാണ്. ഞാൻ എവിടേക്കാണ് പോകുന്നത്? എന്റെ ജീവിതത്തിന്റെ ലക്ഷ്യം എന്താണ്? ഞാൻ ചെയ്യുന്ന കാര്യങ്ങൾ ശരിയാണോ? എന്റെ ജീവിതം അല്ലാഹുവിന് ഇഷ്ടപ്പെടുന്ന രീതിയിലാണോ? ഇത്തരം ചോദ്യങ്ങൾ സ്വയം ചോദിക്കാനുള്ള സമയവും നമുക്ക് ആവശ്യമാണ്. മക്കയിലെ തിരക്കുകളിൽ നിന്നെല്ലാം വിട്ടുമാറി […]

നബി പ്രവാചകപദം

വേർപാടുകൾ തീർത്ത ഒരു ബാല്യത്തിന്റെ കഥ

മുഹമ്മദ് നബി ﷺയുടെ ജീവിതത്തെ പഠനവിധേയമാക്കുമമ്പോൾ പലപ്പോഴും അത് തിരു നബിയുടെ പ്രവാചകത്വകാലത്തിലും മക്കാ-മദീനാ ജീവിതത്തിലും മാത്രം കേന്ദ്രീകരിക്കാറുണ്ട്. എന്നാൽ തിരുനബിയുടെ വ്യക്തിത്വത്തിന്റെ രൂപീകരണത്തെ മനസ്സിലാക്കണമെങ്കിൽ നബിയുടെ ബാല്യകാലത്തേക്ക് നാം തിരിഞ്ഞുനോക്കേണ്ടതുണ്ട്. പ്രവാചകത്വത്തിന് മുമ്പുള്ള ജീവിതത്തിലെ അനുഭവങ്ങൾ അവിടുത്തെ സ്വഭാവത്തിലും മനുഷ്യരോടുള്ള സമീപനത്തിലും പിന്നീട് പ്രകടമായ നിരവധി ഗുണങ്ങൾക്കു പശ്ചാത്തലമൊരുക്കിയതായി സീറാ സാഹിത്യം വ്യക്തമാക്കുന്നു. വളരെ ചെറുപ്പത്തിൽ തന്നെ പിതാവിനെയും പിന്നീട് മാതാവിനെയും പിതാമഹനെയും നഷ്ടപ്പെട്ട ഒരു ബാലനായിരുന്നു മുഹമ്മദ് ﷺ. എന്നാൽ ഈ അനുഭവങ്ങൾ അവിടുത്തെ […]

ആത്മിയം നബി

അൽ-അമീൻ: വിശ്വാസ്യതയുടെ മാനിഫെസ്റ്റോ

സിനാൻ കുണ്ടുവഴി കഅ്ബ പുതുക്കിപ്പണിയുന്ന കാലം. മക്കയിലെ ഖുറൈശികൾ കഅ്ബയുടെ നിർമ്മാണം പൂർത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. മതിലുകൾ ഉയർന്നു. എന്നാൽ ഒരു പ്രശ്നം മാത്രം ബാക്കി. കഅ്ബയുടെ പ്രധാന ഭാഗമായ ഹജറുൽ അസ് വദ് അതിന്റെ സ്ഥാനത്ത് സ്ഥാപിക്കേണ്ട സമയമായിട്ടും ആരാണ് സ്ഥാപിക്കുക എന്നതിനെച്ചൊല്ലി ഖുറൈശി ഗോത്രങ്ങൾക്കിടയിൽ വലിയ തർക്കമുണ്ടായി. ഓരോ ഗോത്രവും ആ ബഹുമതി തങ്ങൾക്ക് വേണമെന്ന് ആശിച്ചു. തർക്കം മൂത്തു. ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ല. സ്ഥിതി ഗതികൾ വല്ലാതെ വഷളായപ്പോൾ ഒരു തീരുമാനത്തിലെത്താൻ അവസാനം […]

അനുസ്മരണം ഇസ്ലാം നബി

തിരുനബിജീവിതം; മൂല്യങ്ങളുടെ വിളംബരം

സിനാൻ കുണ്ടുവഴി   നമ്മുടെ ജീവിതത്തിൽ നമുക്ക് എണ്ണമറ്റ റോൾ മോഡലുകളുണ്ട്. മാതാപിതാക്കൾ, അധ്യാപകർ, നേതാക്കൾ, നല്ല സുഹൃത്തുക്കൾ തുടങ്ങി പലരെയും നാം മാതൃകയാക്കാറുണ്ട്. കാരണം ഒരു കാര്യം കേട്ട് മനസ്സിലാക്കുന്നതിനെക്കാൾ അത് ജീവിതത്തിൽ പ്രാവർത്തികമാക്കി കാണിച്ച ഒരാളെ കണ്ടുപഠിച്ച് പകർത്തുന്നതാണ് എളുപ്പം. നല്ല മനുഷ്യനായി ജീവിക്കണം എന്ന് പറയാൻ എളുപ്പമാണ്. എന്നാൽ എങ്ങനെയാണ് നല്ല മനുഷ്യനായി ജീവിക്കേണ്ടത് എന്ന് കാണിച്ചുതരുന്ന ഒരു മാതൃക നമുക്ക് ആവശ്യമുണ്ട്. ഒരു മുഅ്മിനിനെ സംബന്ധിച്ച് ആ മാതൃക ആരാണ് എന്ന […]

ആത്മിയം മതം സ്മരണ

ഇമാം നവവി: അനന്തമായ നാൽപതാണ്ടുകൾ

യൂനുസ്  ഹാദി മണ്ണാർക്കാട്   ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും മഹത്തായ പണ്ഡിതന്‍മാരില്‍ ഒരാളാണ് ഇമാം നവവി (റ). ഹദീസ്, ഫിഖ്ഹ്, അഖീദ, തസവ്വുഫ് എന്നിവയില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ അതുല്യമാണ്. ഹിജ്‌റ 631ാം വര്‍ഷം സിറിയയിലെ നവ എന്ന ഗ്രാമത്തിൽ ജനിച്ച അദ്ദേഹത്തിന് നവവി എന്ന പേര് ആ ഗ്രാമത്തോട് ബന്ധപ്പെടുത്തി ലഭിച്ചതാണ്. ഇമാം നവവി ബാല്യ കാലം മുതല്‍തന്നെ അതിവിഷ്ടനായ വിദ്യാര്‍ത്ഥിയായിരുന്നു. ചെറുപ്പത്തിൽ തന്നെ അദ്ദേഹം പൂര്‍ണ്ണമായും വിജ്ഞാനാന്വേഷണത്തിലേക്ക് തിരിഞ്ഞു. കളിയിലും വിനോദത്തിലും താല്‍പര്യം കാണിക്കാതെ, ഇല്‍മിനും […]

Ramazan

പശ്ചാത്താപം: റബ്ബ് എത്ര വലിയ കാരുണ്യവാനാണ്

പരിശുദ്ധ റമളാന്‍ ആഗതമാവുകയാണ്. പാപങ്ങള്‍ പൊറുക്കപ്പെടാനും മനസ്സ് സംശുദ്ധമാക്കാനും ഉതകുന്ന ഉത്തമമായ ദിനരാത്രങ്ങളാണ് വിരുന്നെത്തുന്നത്. അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുക മാത്രമല്ല നോമ്പുകാലത്ത് ചെയ്യാനുള്ളത്. മറിച്ച് പാപങ്ങളില്‍ നിന്നും പൊറുക്കലിനെ തേടുകയും ശരീരത്തിലെ എല്ലാ അവയവങ്ങളും പാപങ്ങള്‍ക്ക് തടയിടാന്‍ പരിശീലിക്കുകയും ശരീരത്തിന് കൂടുതല്‍ നന്മ ചെയ്യാന്‍ പാകപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. ‘റബ്ബിന്റെ അനുഗ്രഹങ്ങളെ നിങ്ങള്‍ക്ക് എണ്ണിത്തിട്ടപ്പെടുത്താന്‍ സാധ്യമല്ല’ എന്ന ഖുര്‍ആനിക വചനം എത്ര യാഥാര്‍ത്ഥ്യമാണല്ലേ. പ്രപഞ്ചം മുഴുവനും സൃഷ്ടാവിന്റെ അനുഗ്രഹങ്ങളാല്‍ സമ്പന്നമാണ്. എന്നാല്‍ ആ അനുഗ്രഹലോകത്ത് ജീവിക്കുന്ന മനുഷ്യനോ, അത്ഭുതങ്ങളുടെ കലവറയും. […]

ഇസ്ലാം ചരിത്രം റമസാൻ

ഇന്ന് നേടിയാൽ ഇരട്ടി നേടാം

ഒന്ന്, മദീനയില്‍ കടുത്ത ജലക്ഷാമം, അവസരം മുതലെടുത്ത് ജൂതന്മാര്‍ അമിതവില ഈടാക്കി വെള്ളം വില്‍പ്പന നടത്തുന്നു, ഈ ചൂഷണം നബിയെ വേദനിപ്പിച്ചു. മദീനയിലെ ഏറ്റവും കൂടുതല്‍ ജലം ചുരത്തിയിരുന്ന ‘റൂമാ’ കിണര്‍ മോഹ വില കൊടുത്ത് വാങ്ങി ദാനം ചെയ്യുന്നവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പ്രത്യേക പാനീയം ഉണ്ടെന്ന് പ്രവാചകന്റെ ഓഫര്‍. രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല, ഉസ്മാന്‍(റ) വിലക്കു വാങ്ങി ദാനം ചെയ്തു. രണ്ട്, പ്രതിസന്ധികളേറെയുള്ള സമയത്ത് തബൂക്ക് യുദ്ധത്തിനായി നബിയുടെ സഹായാഭ്യര്‍ത്ഥന. സിദ്ധീഖ് (റ) മുഴുവന്‍ സമ്പത്തും കൊണ്ടുവന്നു. […]