Posted on

തിരുനബി;പറഞ്ഞവസാനിപ്പിക്കാന്‍ കഴിയാത്ത മഹത്വം

kkShabdam copy

നബി(സ്വ)യുടെ മഹത്വം എഴുതിത്തീര്‍ക്കാനോ പറഞ്ഞവസാനിപ്പിക്കാ നോ സാധിക്കുന്ന ഒന്നല്ലെന്ന് മുസ്ലിം ഉമ്മത്തിന്‍റെ മുന്നില്‍ തെളിവുകളുടെ വെളിച്ചത്തില്‍ സമര്‍ത്ഥിക്കേണ്ടതില്ല. അല്ലാഹുവിന്‍റെ സൃഷ്ടികളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠതയുള്ളത് മനുഷ്യവര്‍ഗ്ഗത്തിനാണ്. മനുഷ്യരില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠതയുള്ളത് മഹാനായ നബി(സ്വ) തങ്ങള്‍ക്കാണ്. നിങ്ങളില്‍ വെച്ച് കൂടുതല്‍ മഹത്വവും സ്ഥാനവുമുള്ളത് കൂടുതല്‍ തഖ്വയുള്ളവര്‍ക്കാണ് (ഖുര്‍ആന്‍). നിങ്ങളില്‍ വെച്ച് കൂടുതല്‍ തഖ്വയും അറിവുമുള്ള ആള്‍ ഞാനാകുന്നു.(ബുഖാരി) ഈ ആയത്തും ഹദീസും കൂട്ടിവെച്ച് ആലോചിക്കു ന്പോള്‍ ഏറ്റവും കൂടുതല്‍ മഹത്വവും ശ്രേഷ്ടതയും ഉള്ളത് നബി തങ്ങള്‍ക്കാ ണെന്ന് നമുക്ക് മനസ്സിലാവും. മനുഷ്യര്‍ക്കുണ്ടാവുന്ന പരിപൂര്‍ണ്ണതയുടെ മുഴുവന്‍ സ്ഥാനവും നബി(സ്വ)ഒരുമിച്ചുകൂട്ടിയിരുന്നുവെന്ന് ഈ ഹദീസ് മനസ്സിലാക്കിത്തരുന്നുണ്ടെന്ന് ബുഖാരിയുടെ ഈ ഹദീസ് വിശദീകരിച്ച് ഇബ്നുഹജറില്‍ അസ്ഖലാനി(റ) അവിടുത്തെ ഫത്ഹുല്‍ബാരിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവിടുത്തെ മഹത്വത്തെക്കുറിച്ച് നാം പറയുന്പോള്‍ എവിടെ നിന്ന് തുടങ്ങണം എന്നറിയാതെ അന്തം വിടുകയാണ്. കാരണം പറഞ്ഞവസാനിപ്പിക്കാന്‍ കഴിയാത്ത ഒരു ബഹ്റാണ് അവിടുത്തെ മഹത്വം. ഇതിലേക്കാണ് ഇമാം ബൂസ്വൂരി(റ) സൂചിപ്പിച്ചത്. “”അവിടുത്തെക്കുറിച്ച് നീ മനസ്സിലാക്കാവുന്നത് സൃഷ്ടികളില്‍ വെച്ച് ഏറ്റവും അത്യുത്തമരാണ് അവിടുന്ന് എന്നാണ്”
മറ്റെന്തിലുമെന്ന പോലെ ശരീരഘടനയിലും വിഷയത്തിലും പൂര്‍ണ്ണത യുടെ നേരടയാളമായിരുന്നു തിരുനബി(സ്വ). ജാബിറുബ്നു സമുറ(റ) ആ സൗന്ദര്യത്തെ വിവരിക്കുന്നതിങ്ങനെയാണ്. നിലാവുള്ളൊരു രാവില്‍ ഇളംചുവപ്പ് വസ്ത്രധാരിയായ റസൂലുള്ളാഹി(സ്വ)യെ ഞാന്‍ കാണുകയുണ്ടാ യി. നബി(സ്വ) തങ്ങളെയും പൂര്‍ണ്ണചന്ദ്രനെയും ഞാന്‍ മാറി മാറി നോക്കി. പ്രവാചകപ്രഭുവിനായിരുന്നു ചന്ദ്രനേക്കാള്‍ സൗന്ദര്യം.
തിരുനബിയുടെ ശരീരഘടനയെയും സൗന്ദര്യത്തെയും ക്കുറിച്ച് എത്ര വര്‍ണ്ണിച്ചാലും സ്വഹാബിവര്യര്‍ക്ക് മതി വരാരില്ലായിരുന്നു. നീണ്ടവരോ കുറിയവരോ അല്ലാത്ത ഒത്ത നീളമായിരുന്നു. നബി(സ) യുടേത്. നിറം പറ്റെ വെളുത്തതോ തവിട്ടോ അല്ലായിരുന്നു, മറിച്ച് ഇളം ചുവപ്പ് കലര്‍ന്ന വെള്ളയാ യിരുന്നു. അല്‍പം ഗോളാകൃതിയുള്ള എന്നാല്‍ നീണ്ടതോ വട്ടമുള്ളതോ അല്ലാത്ത തിളങ്ങുന്ന മുഖവും, വീതി യുള്ള നെറ്റിത്തടവും നേരിയ പുരിക വും മിനുസമുള്ള കവിള്‍ത്തടവും തിളങ്ങുന്ന പല്ലുകളുമുള്ള ആ സൗന്ദ ര്യത്തെ ആരും നോക്കിനിന്നു പോകും.
അലി(റ) റസൂലുള്ളാഹി(സ്വ) യടെ ശരീരഘടന വര്‍ണ്ണിക്കാറുള്ളത് ഇപ്രകാരമായിരുന്നു; നബി(സ്വ) അധി കം നീണ്ടവരോ ഏറെ കുറിയവരോ ആയിരുന്നില്ല. അദ്ദേഹം മിതഗാത്രനാ യിരുന്നു. ചുരുങ്ങിച്ചുരുണ്ടതോ നേര്‍ ത്തുനീണ്ടതോ ആയ കേശമുള്ളവരായി രുന്നില്ല. മുഖത്ത് അല്‍പം ഗോളാകൃ തിയുണ്ടായിരുന്നു. ഇളംചുവപ്പ് കലര്‍ ന്ന വെള്ളനിറമായിരുന്നു. രണ്ടു നേത്ര ങ്ങളും കറുത്തതായിരുന്നു. പുരികരോ മങ്ങളുള്ളവരായിരുന്നു. തോള്‍ ഗാംഭീര്യമുള്ളതായിരുന്നു. നെഞ്ച് മുതല്‍ പൊക്കിള്‍ വരെ നേര്‍ത്ത രോമ മുള്ളവരായിരുന്നു. നടക്കുന്പോള്‍ ഉയരങ്ങളില്‍ നിന്ന് ഇറങ്ങിവരുന്നത് പോലെ മുന്നോട്ട് ചായുമായിരുന്നു. ഏതെങ്കിലും ഭാഗത്തേക്ക് തിരിയുന്പോ ള്‍ പൂര്‍ണ്ണമായും തിരിയുമായിരുന്നു. രണ്ടുചുമലുകള്‍ക്കിടയില്‍ പ്രവാചക ത്വമുദ്രയുണ്ട്. അന്ത്യപ്രവാചകരാണ വര്‍. ജനങ്ങളിലേറ്റവും ഔദാര്യം നിറ ഞ്ഞവരായിരുന്നു. ഏറ്റവും സത്യസന്ധ നായ ഭാഷിയായിരുന്നു. നിര്‍മ്മലസ്വ ഭാവിയായിരുന്നു. മഹോന്നതകുടും ബമായിരുന്നു പെട്ടെന്ന് തിരുനബി(സ്വ) യെ കണ്ടാല്‍ ആരും ആദരിക്കും. അറിയാന്‍ വേണ്ടി കൂടെക്കൂടിയാല്‍ അവിടുത്തെ പ്രിയം വെക്കും. വര്‍ണ്ണി ക്കുന്നയാള്‍ പറയുന്നു. മുന്പോ ശേഷ മോ അവിടുത്തെ പോലെ മറ്റൊരാളെ ഞാന്‍ കണ്ടിട്ടില്ല.
മുഖം
“”സൂര്യന്‍റെ പ്രഭയേക്കാള്‍ പ്രഭാവ മുള്ളതും പൂര്‍ണ്ണേന്ദുവിനേക്കാള്‍ ചന്തമുള്ളതുമാണ്.” തിരുനബി(സ്വ) യുടെ മുഖം എങ്ങനെയായിരുന്നു വെന്ന ചോദ്യത്തിന് ബറാഅ് ബിന് ആസ്വിബ്(റ) ന്‍റെ മറുപടിയാണ് ഉദ്ധരി ക്കപ്പെട്ടത്. (ബുഖാരി). സാധാരണ മനു ഷ്യരുടേതില്‍ നിന്ന് വിഭിന്നമായി ന്യൂ നതയുടെ ഒരു അംശവുമില്ലാത്ത വദ നം വ്യത്യസ്ത വികാരങ്ങള്‍ വായിച്ചെ ടുക്കാന്‍ സാധ്യമാകുന്ന രീതിയിലാ യിരുന്നു. ഉമ്മുസലമ(റ) പറയുന്നു: നബി(സ്വ)ക്ക് ദ്യേം അനുഭവപ്പെട്ടാല്‍ മുഖം ചുവന്നുതുടുക്കും.(ത്വബ്റാനി)
നബിയുടെ മുഖത്തിന്‍റെ മാഹാ ത്മ്യം വിളിച്ചോതുന്ന ഒരു സംഭവം ഇബ്നു അസാക്കിര്‍ ആയിശബീവി(റ) യില്‍ നിന്ന് ഉദ്ധരിക്കുന്നതിങ്ങനെയാണ്. “”ഞാന്‍ ഒരു പുലര്‍കാലവേളയില്‍ വസ്ത്രം തുന്നുകയായിരുന്നു. സൂചി എന്‍റെ പക്കല്‍ നിന്ന് വീണുപോയി. ഞാന്‍ പരതിയെങ്കിലും കണ്ടില്ല. അപ്പോള്‍ നബി(സ്വ) അവിടേക്ക് കടന്നുവന്നു. നബി(സ്വ)യുടെ മുഖത്ത് നിന്ന് പ്രവഹിക്കുന്ന പ്രകാശകിരണങ്ങളില്‍ സൂചി എനിക്ക് കാണാനായി. ഞാനിത് നബി(സ്വ)യോട് പറഞ്ഞു. ഉടനെ നബി(സ്വ) പറഞ്ഞു.””ഇളം ചുവപ്പ് നിറമുള്ളവളേ എന്‍റെ മുഖം കാണാന്‍ നിയോഗം ലഭിക്കാത്തവര്‍ക്കെത്ര നാശം”
വിശുദ്ധകേശം
സുന്ദരമായ തലമുടിയായിരുന്നു തിരുനബിയുടേത്. അനസ്(റ) പറയുന്നു “”റസൂല്‍ (സ്വ) യുടെ മുടി അവിടത്തെ ചെവികളുടെ പകുതി വരെയായിരുന്നു. ഏതാനും മുടികള്‍ മാത്രമേ നരച്ചിരുന്നുള്ളൂ. ആയിശ(റ)യെ തൊട്ട് ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇങ്ങനെ കാണാം. “”ഞാനും റസൂല്‍(സ്വ) തങ്ങളും ഒരേ പാത്രത്തില്‍ നിന്നും കഴിക്കാറുണ്ടായിരുന്നു. റസൂലുല്ലാഹി(സ്വ) സമൃദ്ധവും അതേസമയം അമിതവുമല്ലാത്ത തലമുടിയുണ്ടായിരുന്നു.” ജഅ്ഫര്‍(റ) തന്‍റെ പിതാവില്‍ നിന്ന് നിവേദനം ചെയ്യുന്നു. നബിയുടെ ചുണ്ടുകള്‍ മൃദുലവും ആകര്‍ഷകവുമായിരുന്നു. തിരുനബിയുടെ വായ വിശാലവും സുന്ദരവുമായിരുന്നു. ആ വിശുദ്ധവായില്‍ നിന്ന് വമിച്ചിരുന്ന സുഗന്ധം ഹൃദ്യവും ആകര്‍ഷകവുമായിരുന്നു. നബിയുടെ നാവിന്‍റെയോ ചുണ്ടിന്‍റെയോ സ്പര്‍ശനമേറ്റപ്പോള്‍ പല അത്ഭുതങ്ങളും സംഭവിച്ചുട്ടുണ്ട്.
നബിയുടെ സന്തതസഹചാരിയായിരുന്ന അനസ്(റ) അവിടുത്തെ കരങ്ങളെക്കുറിച്ച് പറയുന്നു.””നബിയുടെ മുന്‍കൈക്ക് തുല്യം മാര്‍ദവമായ ഒരു പട്ടും ഞാന്‍ സ്പര്‍ശിച്ചിട്ടില്ല. അതിന്‍റെ പരിമളം ഹൃദയഹാരിയാണ്. ഞാനൊരിക്കല്‍ നബി(സ്വ)യെ ഹസ്തദാനം ചെയ്തു. അന്നു മുതല്‍ എന്‍റെ കൈ സുഗന്ധം വമിക്കുന്നതായി മാറി. ഇന്നും അത് നിലനില്‍ക്കുന്നു.

Write a comment