Posted on

തിരുനബി (സ്വ)യുടെ അമാനുഷികത

Super Shabdam

തിരുനബി (സ്വ)യുടെ “അമാനുഷികത’ യും അസാധാരണത്വവും പ്രവാചകത്വത്തി ന്‍റെ അനിവാര്യതകളാണ്. ഒരു സമൂഹ ത്തിന്‍റെ പ്രബോധന സംസ്കരണ ദൗത്യ ങ്ങള്‍ നിര്‍വ്വഹിക്കുന്ന വ്യക്തി എല്ലാ അര്‍ ത്ഥത്തിലും സമൂഹത്തേക്കാള്‍ ഉന്നതനും ഉത്തമനും ആയിരിക്കണം. ബുദ്ധിപരമായും കായികപരമായും വൈജ്ഞാനികപരമായും സ്വഭാവപരമായും സമൂഹത്തേതിന്‍റേതിനെ ക്കാള്‍ അയാള്‍ വികസിക്കണം. അദ്ധേഹത്തി ന്‍റെ ജീവിതവും സംസ്കാരവും സാമൂഹിക ഇടപെടലുകളും ഉന്നത നിലവാരം പുലര്‍ ത്തണം. തിന്മകളില്‍ നിന്നും പൂര്‍ണമായി വിട്ടുനില്‍ക്കുക എന്നതിലപ്പുറം തിന്മയെ പറ്റിയുള്ള ചിന്തയില്‍ നിന്ന് പോലും അവരുടെ ഹൃദയങ്ങള്‍ ശുദ്ധീകരിക്കപ്പെടേ ണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഒരാള്‍ക്ക് യഥാര്‍ത്ഥ പ്രബോധകനാവാനും സമൂഹത്തിന് മാര്‍ഗ ദര്‍ശനം നല്‍കാനും കഴിയുകയുള്ളൂ. പ്രവാചകന്മാര്‍ക്ക് അമാനുഷിക സിദ്ധികളും അസാധാരണ കഴിവുകളും അല്ലാഹു നല്‍കുന്നത് ഇത് കൊണ്ടാണ്.
തിരുനബി (സ്വ)യുടെ ജീവിതം പ്രവാചകത്വത്തിന് മുന്പും ശേഷവും അസാധാരണവും അമാനുഷികവു മായിരുന്നുവെന്ന് ആര്‍ക്കും ബോധ്യപ്പെടും. തിരുനബി (സ്വ)യുടെ വൈജ്ഞാനികവും ധൈഷണികവും കായികവും സാംസ്കാരികവുമായ ഗുണങ്ങള്‍ അമാനുഷികതയുടെ നിദര്‍ശനങ്ങളാണ്.
തിരുനബി (സ്വ)യുടെ പഞ്ചേന്ദ്രിയങ്ങളുടെയും ശാരീരികാവയവങ്ങളുടെയും കഴിവ് സാധാരണ മനുഷ്യ രേക്കാള്‍ ഉയര്‍ന്നതും വിശിഷ്്ടവുമായിരുന്നു എന്ന് പ്രമാണങ്ങള്‍ സ്ഥിരീകരിക്കുന്നുണ്ട്. തിരുനബി (സ്വ) അവിരമായ ചിന്താ ശേഷിയും ഗ്രഹ്യശക്തിയും ഓര്‍മ ശക്തിയും അമാനുഷിക, അസാധാരണ സിദ്ധികളെ സംബന്ധിച്ച് സൂചന നല്‍കുന്നുണ്ട്. ഇവക്കെല്ലാം പുറമെ തിരുനബി (സ്വ)യുടെ ജീവിത വിശുദ്ധിയാണ് അവിടുത്തെ അമാനുഷികതയെയും അസാധാരണ വ്യക്തിത്വത്തെയും കൂടുതല്‍ പ്രകാശിപ്പിക്കുന്നത്. ശത്രുക്കള്‍ പോലും തിരുനബി (സ്വ) യുടെ ജീവിത വിശുദ്ധിയെ അംഗീകരിക്കുകയും പുകഴ്ത്തുകയും ചെയ്തിരുന്നു എന്ന് ചരിത്രം പ്രബലപ്പെടുത്തുന്നുണ്ട്. “അല്‍ അമീന്‍’, വിശ്വസ്തന്‍ എന്ന സ്ഥാനപ്പേര് വളരെ ചെറുപ്പത്തില്‍ തന്നെ തിരുനബി (സ്വ)ക്ക് ലഭിച്ചത് അവിടുത്തെ ഉന്നതമായ ജീവിത സംസ്കാരത്തിന് ലഭിച്ച അംഗീകാരമായിരുന്നു. തിരുനബി (സ്വ)യുടെ പ്രവാചകത്വത്തെയും വിശുദ്ധ ഖുര്‍ആനിന്‍റെ ദിവ്യത്വത്തെയും ചോദ്യം ചെയ്ത ജോസഫ് ഇടമറുക് വരെ തിരുനബി (സ്വ) യുടെ നാല്‍പത് വയസ്സ് വരെയുള്ള ജീവിത വിശുദ്ധിയെ പുകഴ്ത്തിപ്പറയുന്നുണ്ട്.(ഖുര്‍ആന്‍ വിമര്‍ശന പഠനത്തിനൊരാമുഖം) തിരുനബി (സ്വ)യുടെ പ്രബോധന ശ്രമങ്ങളെ തോല്‍പ്പിച്ച്് കളയാന്‍ ശ്രമിച്ചവര്‍, ആദൃം ചെയ്തത് കവി, ഭ്രാന്തന്‍, ജാലവിദൃക്കാരന്‍, തുടങ്ങിയ ആരോപണങ്ങ ളെറിഞ്ഞ് തിരുനബിയുടെ പ്രവാചകത്വത്തെയും, അമാനുഷികതയെയും ഇല്ലാതാക്കാനായിരിന്നു. അതായത് തിരുനബി(സ്വ)യുടെ പ്രവാചകത്വം നിരോധിക്കുന്നതിന്‍റെ ആദ്യപടി തിരുനബിയുടെ അമാനുഷിക കഴിവുകളെയും അസാധാരണ സിദ്ധികളെയും നഷേധിക്കുന്നതാണ്. സൂറത്തുല്‍ ഇസ്റാഇന്‍റെ ആദ്യ വചനം വിശദീകരിച്ച് കൊണ്ട് ഇമാം റാസി(റ) ഇക്കാരൃം സമര്‍ത്ഥിക്കുന്നുണ്ട്. മിഅ്റാജിനെ (ശരീരവും ആത്മാവും ചേര്‍ന്ന് കൊണ്ടുള്ള ആകാശയാത്ര) നിഷേധിക്കുന്നത് പ്രവാചകത്വത്തെ നിഷേധിക്കുന്നതിന് തുല്യമാണ്. (റാസി=4) ശരീരവും ആത്മാവും ചേര്‍ന്നുള്ള മിഅ്റാജിനെ മാത്രമല്ല, അസാധാരണ കഴിവുകളെയും നിഷേധിക്കുന്ന മതയുക്തിവാദികള്‍ പ്രവാചകത്വത്തെ തന്നെ നിഷേധിക്കാനുള്ള അടവ് തന്ത്രമായിട്ടാണ് അമാനുഷികതക്കെതിരെ വാളെടുക്കുന്നത്. മുഹമ്മദ് നബി(സ)യുടെ ജീവിതത്തില്‍ തിന്മള്‍ വന്നിട്ടുണ്ടെന്നും ആയതിനാല്‍ മുഹമ്മദ് നബി(സ)യുടെ ജീവിത സംസ്കാരത്തില്‍ വീഴ്ച വന്നിട്ടുണ്ടെന്നു വാദിക്കുന്ന ബിദഇകള്‍ പ്രവാചകത്വത്തിന്‍റെ അടിത്തറ കുത്തിയിളക്കാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. തിന്മ ചെയ്യുന്ന ഒരാളെങ്ങനെയാണ് ഒരു സമൂഹത്തിന്‍റെ സമുദ്ധാരകനാകുക എന്ന മിനിമം ബോധമെങ്കിലും ഇവിടുത്തെ ബിദഇകള്‍ക്കുണ്ടാകേണ്ടതായിരുന്നു. വീഴ്ചകളും അപാകതകളും സംഭവിക്കുന്നവരെ ദിവ്യ സന്ദേശങ്ങളുടെ പ്രബോധനത്തിന് തെരെഞ്ഞെടുത്ത അല്ലാഹുവിനും വീഴ്ച സംഭവിച്ചു എന്ന അപകടകരമായ ചിന്തയിലേക്കാണ് മതപരിഷ്കരണ വാദികളുടെ വാദം ചെന്നെത്തുന്നത്. എന്നാല്‍ തിരുനബി (സ്വ)യുടെ ജീവിതം പൂര്‍ണമായും സംശുദ്ധവും നന്മകള്‍ കൊണ്ട് പ്രശോഭിതവുമായി എന്നതിന് ഖുര്‍ആന്‍ ഉണര്‍ത്തുന്നു. (…..)
മതപരിഷ്കരണ വാദികളുടെ അതിരൂക്ഷമായ ആദര്‍ശ ജീര്‍ണതകളെ കണിശമായി വിചാരണ ചെയ്യുന്പോള്‍ തിരുനബി (സ്വ)യുടെ അമാനുഷിക, അസാധാരണ കഴിവുകളെ സംബന്ധിച്ച് സൂക്ഷമമായി വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. “ഖുര്‍ആന്‍’ എന്ന വചനം തിരുനബി (സ്വ)യുടെ ഉന്നതമായ ജീവിത വിശുദ്ധിയെയാണ് അടയാളപ്പെടുത്തുന്നത്. തന്‍റെ ജീവിതത്തില്‍ ചെറിയൊരു വീഴ്ചയെങ്കിലും ചൂണ്ടിക്കാണിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ എന്ന വെല്ലുവിളിയുടെ സ്വരം വരെ ഈ വചനത്തിലുണ്ട്.

Write a comment