Posted on

പ്രണയത്തിന്‍റെ പൂന്തോപ്പില്‍

Shabdam copy

പ്രപഞ്ചത്തിലെ മുഴുവന്‍ വൃക്ഷങ്ങളും പേനകളാ ക്കിയും സമുദ്രം മുഴുവന്‍ മഷിയായി ഉപയോഗിച്ചാലും ഹബീബ് (സ്വ) തങ്ങളുടെ ശറഫ് പറഞ്ഞു തീര്‍ക്കാന്‍ സാധിക്കുന്നതല്ല. ആ തിരുസാന്നിധ്യം നേരിട്ടനുഭവിച്ച ധാരാളം വ്യക്തിത്വങ്ങളെ നമുക്ക് ചരിത്രത്തില്‍ വായിക്കാ നാകും. ആ മഹത്തരമായ പ്രകാശം ആവാഹിച്ചെടുക്കാന്‍ നമ്മെപ്പോലുള്ള മിസ്ക്കീന്‍മാര്‍ക്ക് വല്ലാത്ത ആഗ്രഹവും പ്രയത്നവും വേണ്ടതുണ്ട്.
പ്രവാചകന്‍റെ പട്ടണമായി അറിയപ്പെട്ട മദീന ആശിഖീങ്ങളുടെ ഹൃദയത്തിലെ ആനന്ദമാണ്. മദീനയിലെ ഓരോ ഓരോ ബിന്ദുവിലും പ്രവാചകന്‍റെ പ്രകാശം ലയിച്ച് ചേര്‍ന്നിരിക്കുന്നു. പാപങ്ങള്‍ കൊണ്ട് കനം തൂങ്ങിയ ശിര സ്സുമായി വിശ്വാസി, പ്രതീക്ഷകളോടെ ആ ചാരത്ത് ചെന്ന് നില്‍ക്കുന്നു. തിരുറൗളയുടെ അരികില്‍ കഴിച്ചുകൂട്ടുന്ന ഓരോ നിമിഷത്തിലും പ്രവാചക സ്നേഹികളുടെ മനസ്സിലെ പ്രയാസങ്ങളുടെ മഞ്ഞുരുകി സ്നേഹത്തിന്‍റെ തേന്‍മഴ വര്‍ഷിച്ച് കൊണ്ടിരിക്കും.
ആധുനിക സഊദിയുടെ മുഖം ദിനേന മാറിക്കൊ ണ്ടിരിക്കുകയാണ്. റൗളാ ശരീഫും പരിസരവും വല്ലാതെ മാറിയിരിക്കുന്നു. ശക്തമായ പോലീസ് കാവല്‍ മുഴുവന്‍ സമയവും അവിടെയുണ്ട്. സഊദി ഭരണത്തിന്‍റെ നിയന്ത്ര ണത്തിലുള്ള ഈ പോലീസുകാരുടെ കാര്യമായ ഡ്യൂട്ടി ആശിഖീങ്ങളുടെ സ്നേഹ പ്രകടനങ്ങള്‍ തടയുകയാ ണോയെന്ന് തോന്നിപ്പോകും.
ഒരിക്കല്‍ ഒരു മദീന സന്ദര്‍ശന വേളയില്‍ ഞാനും കുറച്ച് ആളുകളും റൗളയുടെ കുറച്ചകലെ നിന്ന് മദ്ഹുക ള്‍ ഉരുവിട്ട് കൊണ്ടിരിക്കുകയാണ്. തിരുഹബീബിനെ തവസ്സുലാക്കി നാഥനോട് കേണപേക്ഷിക്കുയാണ്. വളരെ അകലെയായത് കൊണ്ട് തന്നെ ആര്‍ക്കും സംതൃപ്തി വരുന്നില്ല. റൗളാ ശരീഫിന്‍റെ തൊട്ടരികിലെത്തിയിരുന്നു വെങ്കില്‍ എന്ന് വല്ലാതെ ആഗ്രഹിച്ചു പോയി. തിരക്കും, പോലീസും എങ്ങിനെ അരികിലെത്തും.. പെട്ടന്നതാ ഒരു പോലീസുകാരന്‍ കടന്ന് വരുന്നു. പ്രാര്‍ത്ഥിച്ച് കൊണ്ടിരി ക്കുന്ന ഞങ്ങളുടെ കൈയ്യും പിടിച്ച് അയാള്‍ മുന്നോട്ട് നടക്കുകയാണ്. ഞങ്ങള്‍ മദ്ഹുകള്‍ നിര്‍ത്തണമെന്നാണു പോലീസുകാരന്‍ ആഗ്രഹിക്കുന്നത്. പക്ഷെ, ഞങ്ങള്‍ പ്രാര്‍ത്ഥനയും സ്വലാത്തും പൂര്‍വ്വോ പരി ശക്തിയില്‍ തുടര്‍ന്നു. അത്ഭുതം…! അങ്ങിനെ ഞങ്ങള്‍ പോലീസുകാരന്‍റെ കൈ പിടിച്ച് റൗളാശരീഫിന്‍റെ തൊട്ടരി കിലെത്തി. പോലീസുകാരന്‍ അപ്രത്യക്ഷമായി. ഞങ്ങള്‍ പ്രാര്‍ത്ഥന തുടര്‍ന്നു. വല്ലാത്ത ആനന്ദം തോന്നി. സ്വലാത്ത് ചൊല്ലിയാല്‍ ആന്തരികവും ആത്മീയ വുമായ അടുപ്പം മാത്രമല്ല, ഹബീബു മായി ശാരീരികവും ബാഹ്യവുമായി വളരെ അടുക്കാന്‍ സാധിക്കുമെന്നതി ന്‍റെ തെളിവാണിതെന്ന് തോന്നിപ്പോയി.
സ്വലാത്ത് അധികരിപ്പിക്കലാണ് പ്രവാചക സ്നേഹത്തിന്‍റെ അടയാളം. സ്വലാത്ത് കൊണ്ട് പച്ച പിടിച്ച നാവാക ണം ആശിഖിന്‍റെ നാവ്. സ്വലാത്തിലും മദ്ഹിലും ലയിച്ചു ചേര്‍ന്ന ശരീരമാക ണം പ്രവാചക പ്രേമിയുടേത്. അപ്പോള്‍ ആത്മീയമായ ഒരു രക്ഷാകവചം നമ്മെ പൊതിഞ്ഞിരിക്കും. അധര്‍മ്മങ്ങളിലേ ക്ക് വേണ്ടാതീനങ്ങളിലേക്ക് കൈ ഉയര്‍ത്തുന്പോള്‍, കാല്‍ ചവിട്ടുന്പോള്‍ നാം ആന്തരികമായി ഉണര്‍ത്തപ്പെടും, എന്‍റെ ഹബീബിനത് ഇഷ്ടമല്ലെന്ന ബോധം മനസ്സിലേക്ക് തികട്ടിവരും. മുഅ്മിനിന്‍റെ വിജയത്തിലേക്കുള്ള വഴിയായി ഇതു മാറുന്നു.
പ്രവാചക ദര്‍ശനം വിശ്വാസിയു ടെ ജീവിതാഭിലാഷമാണ്. മരണത്തിനു മുന്പ് ഒരിക്കലെങ്കിലും ആ പൂങ്കാവന മൊന്നു ദര്‍ശിക്കാന്‍ കഴിഞ്ഞാല്‍ ജീവിതം അര്‍ത്ഥപൂര്‍ണ്ണമായി, ജീവിത വിജയം സാക്ഷാത്കരിക്കപ്പെട്ടു.ഉറക്കത്തിലും ഉണര്‍ച്ചയിലും ദര്‍ശനം സാധ്യമാകും. തെളിവുകള്‍ എന്പാടും നിരത്താന്‍ കഴിയും. സ്വലാത്ത് അധികരിപ്പിക്കല്‍ തന്നെയാണ് പ്രവാചക ദര്‍ശ നം സാധ്യമാകുന്നതിനുള്ള മാര്‍ഗം. ഇതില്‍ വലുപ്പ ചെറുപ്പമോ സ്ഥാനമാന ങ്ങളോ മാനദണ്ഢമല്ല.
എന്‍റെ മകള്‍ ചെറുപ്പമായിരിക്കുന്ന സമയം. ഭാര്യ മകളെ മടിയിലിരുത്തി ഹബീബുമായി ബന്ധപ്പെട്ട ധാരാളം സംഭവങ്ങളും ചരിത്ര ശകലങ്ങളും കേള്‍പ്പിക്കും. പ്രവാചകന്‍റെ സ്വഭാവ മഹിമയും വ്യക്തിപ്രഭാവവും വര്‍ണിച്ചു കൊടുക്കും. കൂടുതല്‍ സ്വലാത്ത് ചൊല്ലിയാല്‍ സ്വപ്നത്തില്‍ ദര്‍ശനം സാധ്യമാകുമെന്നും മകളോട് പറഞ്ഞു. മകളുടെ ശ്രദ്ധ മുഴുവന്‍ പിന്നീട് ഹബീബീലായി. ധാരാളം സ്വലാത്തുകള്‍ ചെറുപ്പം മുതലേ പതിവാക്കിപ്പോന്നു. ഓരോ രാത്രി ഉറങ്ങി എണീല്‍ക്കുന്പോഴും ഹബീബിനെ കണ്ടില്ലെന്ന് പറഞ്ഞ് കരയും. ഇനിയും സ്വലാത്ത് അധികരിപ്പിക്കുക. നിനക്ക് പ്രവാചകനെ കാണാന്‍ സാധിക്കുമെന്ന് ഉമ്മ സമാധാനിപ്പിക്കും. ഞാനും മകളോട് സ്വലാത്ത് കൊണ്ട് ഉപദേശിച്ചു. ഒരു ദിവസം മകള്‍ പ്രവാചകനെ സ്വപ്നത്തില്‍ ദര്‍ശിച്ചു. അതീവ സന്തോഷത്തോടെ ആ അസുലഭ നിമിഷങ്ങള്‍ അവള്‍ ഉമ്മയ്ക്ക് വിവരിച്ചു കൊടുത്തു. വിവരമറിഞ്ഞ ഞാന്‍ പിന്നീട് വീട്ടിലെത്തിയപ്പോള്‍ മകള്‍ എന്നോടും ആ രംഗങ്ങള്‍ പങ്കുവെച്ചു. സ്വപ്നത്തില്‍ വിരുന്നു വന്ന പ്രവാചകന്‍റെ ആകാര സൗന്ദര്യം വര്‍ണിക്കാന്‍ വാക്കുകളില്ലാതെ അവള്‍ വിഷമിക്കുന്നുണ്ടായിരുന്നു. പ്രവാചകന്‍റെ ഒതുക്കിവെച്ച നീളന്‍ മുടിയും താടിയുമെല്ലാം അവര്‍ കണ്‍കുളിര്‍ക്കെ കണ്ടിരിക്കും. പതിനാലാം രാവിന്‍റെ സൗകുമാര്യതയുള്ള ആ പുഞ്ചിരി അവര്‍ ആസ്വദിച്ചിട്ടുണ്ടാവും. നമുക്കും അല്ലാഹു ആ സൗഭാഗ്യം പ്രദാനം ചെയ്യട്ടെ, ആമീന്‍. ഇതല്ലാതെ സമാനമായ മറ്റു ചില അനുഭവങ്ങളും പലരില്‍ നിന്നും ഞാന്‍ കേട്ടിട്ടുണ്ട്. പ്രവാചക ദര്‍ശനത്തിന് പ്രായ പരിധിയില്ല. ഇശ്ഖിനെയും സ്വലാത്തിനെയും മാധ്യമമാക്കുക മാത്രമാണ് വഴി എന്നാണീ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.
മറ്റൊരു ഹജ്ജ് വേളയില്‍ പ്രവാചകന്‍റെ തിരുപാദ സ്പര്‍ശമേറ്റ ഉഹ്ദ്മലയില്‍ ഞങ്ങളെത്തി. യുദ്ധവേളയില്‍ പ്രവാചകന്‍ ഇരുന്നിരുന്ന ഒരു ഗുഹ അവിടെയുണ്ട്. പാറക്കെട്ടുകള്‍ താണ്ടി അവിടെയെത്താന്‍ എനിക്ക് കഴിഞ്ഞില്ല. അവിടെയെത്തിയ സഹയാത്രികര്‍ ആ അത്ഭുതം എനിക്ക് വിവരിച്ചു തന്നു. അവിടെ ഒരു വല്ലാത്ത സുഗന്ധമാണത്രെ. അവിടെനിന്ന് ഒരു ചെറിയ കല്ലെടുത്ത് എന്‍റെ അരികില്‍ കൊണ്ടുവന്നു. കല്ല് അടുത്തുവരുന്തോറും സുഗന്ധം ഏറിയേറി വരുന്നു. അവസാനം ഞാന്‍ പണിപ്പെട്ട് ആ മലമുകളലെത്തി. ഗുഹാമുഖത്ത് നിന്ന് അനുഭവിച്ച സുഗന്ധം വര്‍ണ്ണിക്കാന്‍ കഴിയില്ല.അധികം തിരക്കില്ലാത്ത ആ സമയത്ത് ഞങ്ങള്‍ അവിടെ തന്നെ ഓരോ ബിന്ദുവും അനുഭവിച്ചറിയാന്‍ ശ്രമിച്ചു. ആ പാറക്കൂട്ടങങ്ങള്‍ക്ക് മനം മയക്കുന്ന സുഗന്ധം. ആ സുഗന്ധം ശ്വസിച്ച് ഞങ്ങള്‍ ഹബീബീല്‍ അലിഞ്ഞു ചേര്‍ന്നു.
ഉത്തര്യേയിലെ അധികം പ്രശസ്തമൊന്നുമല്ലാത്ത നാഗൂര്‍ സന്ദര്‍ശിക്കാന്‍ ഒരിക്കല്‍ അവസരം ലഭിച്ചു. (തമിഴ്നാട്ടിലെ നാഗൂരല്ല) അജ്മീരിലും പരിസരങ്ങളിലുള്ള മഖ്ബറകളില്‍ നിന്ന് സിയാറത്തും പ്രാര്‍ത്ഥനയും കഴിഞ്ഞ് ഞങ്ങള്‍ നാഗൂരിലെത്തി. അവിടെ നിന്ന് ഞങ്ങള്‍ക്കൊരു അപൂര്‍വ്വ സൗഭാഗ്യം കൈവന്നു. പ്രവാചകരുടെ അതിവിശിഷ്ടമായ തിരു ജുബ്ബ കാണാനുള്ള അവസരമായിരുന്നു അത്. ഗ്ലാസിനുള്ളില്‍ ഭദ്രമായി സൂക്ഷിച്ചിരിക്കുകയാണ് ആ തിരുവസ്ത്രം.വ്യക്തമായ സനദ് പ്രകാരം അവിടെ സൂക്ഷിച്ചിട്ടുള്ള ജുബ്ബ ഞങ്ങള്‍ കണ്ട് കണ്ണുകള്‍ കൊണ്ട് ബറകത്തെടുത്തു. ഹബീബുമായി കൂടുതല്‍ അടുക്കാന്‍ നാഥന്‍ നമുക്ക് ഭാഗ്യം തരട്ടെ, ആമീന്‍.

Write a comment