Posted on

പ്രവാചകസ്നേഹം

shabdamonline.com karbala

തിരുനബിയോടുള്ള സ്നേഹം സത്യവിശ്വാസത്തി ന്‍റെ മൗലിക ഘടകവും ഇസ്ലാമിക ആത്മീയതയുടെ അടിസ്ഥാന ഭാഗവുമാണ്. ഇത് പരിശുദ്ധ ഖുര്‍ആനിന്‍റെ ഖണ്ഡിതമായ പ്രഖ്യാപനമാണ്. ഖുര്‍ആന്‍ പറയുന്നു “”പറയുക, നിങ്ങളുടെ പിതാക്കളും പുത്രിമാരും സഹോദരങ്ങളും ഇണകളും നിങ്ങളുടെ കുടുംബങ്ങളും നിങ്ങള്‍ സന്പാദിച്ച സ്വത്തുക്കളും നിങ്ങള്‍ മാന്ദ്യം ഭയപ്പെടുന്ന കച്ചവട സ്വത്തുക്കളും നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഭവനങ്ങളുമാണ് അല്ലാഹുവിനേക്കാളും അവന്‍റെ റസൂലിനേക്കാളും അവന്‍റെ മാര്‍ഗ്ഗത്തില്‍ ധര്‍മ്മസമരം നടത്തുന്നതിനേക്കാളും നിങ്ങള്‍ക്ക് പ്രിയങ്കരമെങ്കില്‍ അല്ലാഹു അവന്‍റെ കല്‍പ്പന നടപ്പില്‍ വരുത്തുന്നത്വരെ നിങ്ങള്‍ കാത്തിരിക്കുക. അതിക്രമകാരികളായ ആളുകളെ അല്ലാഹു സന്മാര്‍ഗ്ഗത്തിലാക്കുകയില്ല.”. (വി ഖു 9:24) അല്ലാഹുവിനേക്കാളും അവന്‍റെ റസൂലിനേക്കാളും മറ്റൊരാളെ അല്ലെങ്കില്‍ മറ്റൊന്നിനെ സ്നേഹിച്ചവര്‍ക്കുള്ള ശക്തമായ താക്കീതാണ് ഈ സൂക്തം. അവര്‍ അതിക്രമകാ രികളാണെന്നും അതിക്രമകാരികള്‍ സന്മാര്‍ഗ്ഗത്തിലാവി ല്ലെന്നും സൂചിപ്പിച്ചുകൊണ്ടാണ് സൂക്തം അവസാനിക്കു ന്നത്. ഉമറുല്‍ ഫാറൂഖ്(റ) ഒരിക്കല്‍ നബി (സ) യോട് ഇപ്രകാരം പറഞ്ഞു””അല്ലാഹുവാണ്, അങ്ങയെ ഞാന്‍ എന്‍റെ ശരീരത്തിലെ ആത്മാവൊഴിച്ചുള്ള മറ്റെല്ലാ വസ്തുക്കളേക്കാളും പ്രിയം വെക്കുന്നു.” അപ്പോള്‍ നബി (സ) തങ്ങള്‍ പറഞ്ഞു””സ്വന്തം ആത്മാവിനേക്കാള്‍ ഞാന്‍ ഒരാള്‍ക്ക് പ്രിയങ്കരനാവുന്നത് വരേ ഒരാളും തന്നെ സത്യവിശ്വാസിയാവുകയില്ല.” ഉടനെ ഉമര്‍ (റ) ഇപ്രകാരം പറഞ്ഞു””അങ്ങേക്ക് വിശുദ്ധ ഗ്രന്ഥം അവതരിപ്പിച്ച വന്‍തന്നെ സത്യം എന്‍റെ ശരീരത്തിലെ ആത്മാവിനേക്കാ ളും അങ്ങ് എനിക്ക് പ്രിയങ്കരനാണ്. ”(ബുഖാരി)
മത വീക്ഷണത്തില്‍ യഥാര്‍ത്ഥ സ്നേഹത്തിന്‍റെ അവകാശിയാണെന്നത് പോലെ പ്രകൃത്യാ നോക്കിയാലും യഥാര്‍ത്ഥ സനേഹത്തിനര്‍ഹനാണ് മുത്ത് നബി(സ). മനുഷ്യന് പ്രതിപത്തിയുള്ള ഒരു വസ്തുവിലേക്കോ വ്യക്തിയിലേക്കോ ഉള്ള ചായ്വാണ് സ്നേഹം എന്ന് പറയുന്നത്. ആ പ്രതിപത്തി പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാവാം. ഒന്നാമതായി അവന്‍റെ ഇന്ദ്രിയങ്ങള്‍ക്ക് ലഭിക്കുന്ന സുഖം, സമാധാനം കാരണം. നല്ല ഭംഗിയുള്ള രൂപം, ശബ്ദം. ഭക്ഷണം, പാനീയം തുടങ്ങിയവ ഇഷ്ടപ്പെടുന്നത് ഇതു കാരണമായിട്ടാണ്. ഒരു വ്യക്തിയുടെ ആന്തരിക ഗുണങ്ങളെ സംബന്ധിച്ചു ബുദ്ധിമുഖേനയുണ്ടാ വുന്ന ഗ്രഹണാസ്വാദനമാണ് രണ്ടാമത്തേത്. ഇത് കാരണമായിട്ടാണ് സ്വാലിഹീങ്ങളെയും പണ്ഡിതന്മാരേ യും നന്മകൊണ്ട് ചരിത്രം സൃഷ്ടിച്ച ചരിത്രപുരുഷന്മാ രേയുമെല്ലാം ഇഷ്ടപ്പെടുന്നത്.
മൂന്നാമത്തേത് നമ്മോട് നന്മ ചെയ്തവരോട് നമുക്കുണ്ടാവുന്ന സ്നേഹമാണ്. ബുദ്ധിമുട്ടുണ്ടാവുന്ന അവസരത്തില്‍ നമ്മെ സഹായിക്കുന്നവരെ നാം ഇഷ്ടപ്പെടുന്നത് ഇത് കാരണമായിട്ടാണ്. സ്നേഹത്തിന് കാരണമാകുന്ന എണ്ണത്തിന്‍റെയും വണ്ണതത്തിന്‍റെയും അനുപാതമനുസരിച്ച് സ്നേഹത്തില്‍ ഏറ്റക്കുറച്ചിലുണ്ടാ വും. അതുകൊണ്ട് തന്നെ എല്ലവരേയും ഒരുപോലെ സ്നേഹിക്കാന്‍ കഴിയില്ല.
സ്നേഹിക്കാന്‍ കാരണമാവുന്ന എല്ലാം ഒരുമിച്ച് കൂടിയ വ്യക്തി മുത്ത് നബി(സ) മാത്രമേയുള്ളൂ. സ്നേ ഹത്തിന് നിമിത്തമാകുന്നകാരണങ്ങളില്‍ ഒന്നാമത്തേതാ യി ചൂണ്ടിക്കാണിച്ചത് പഞ്ചേന്ദ്രിയങ്ങള്‍ക്ക് ഗോചരീഭവി ക്കുന്നത് കൊണ്ടുണ്ടാവുന്ന ആസ്വാദ നമാണ്. സുന്ദര രൂപവും, സ്വഭാവവും, ഗന്ധവുമെല്ലാം ഈ വിഭാഗത്തില്‍ പെട്ടതാണ്. അബൂ ഹുറൈറ (റ) പറയുന്നു. “”നബിയേക്കാള്‍ സൗന്ദര്യ മുള്ള ഒന്നിനെയും ഞാന്‍ കണ്ടിട്ടില്ല; കവിള്‍ തടങ്ങളിലൂടെ സൂര്യന്‍ സഞ്ച രിക്കുന്നത് പോലെ, നബി തങ്ങള്‍ ചിരച്ചാല്‍ സമീപത്തുള്ള വസ്തുവില്‍ പ്രകാശം പതിക്കും ” ജാബിര്‍ ബ്നു സമുറ (റ) പറയുന്നു “”നിലാവുള്ള രാവി ല്‍ നബി (സ) തങ്ങളേയും പൂര്‍ണ്ണ ചന്ദ്രനെയും ഞാന്‍ മാറി മാറി നോക്കി പ്രവാചക പ്രഭുവിനായിരുന്നു കൂടുതല്‍ സൗന്ദര്യം. ” അലി (റ) പറയുന്നു “”പെടുന്നനെ കണ്ടാല്‍ ഭയക്കും; പരിചയപ്പെട്ടാല്‍ ഭ്രമിക്കും.”
നബി (സ) തങ്ങളുടെ ശരീരത്തിനും വിയര്‍പ്പിനും നല്ല സുഗന്ധമുണ്ടായിരുന്നു. നടന്ന വഴികള്‍ പോലും സുഗന്ധപൂരിതമായി രുന്നു. നബി തങ്ങള്‍ ഉറങ്ങുന്പോള്‍ ഉമ്മുസുലൈം (റ) തങ്ങളുടെ വിയര്‍പ്പ് വടിച്ചെടുത്ത് ശേഖരിക്കുന്നത് കണ്ട പ്പോള്‍ എന്തിനാണിതെന്ന് നബി തങ്ങള്‍ ചോദിച്ചു. ഇത് ഞങ്ങളുടെ സുഗന്ധ ദ്രവ്യങ്ങളില്‍ ഏറ്റവും മികച്ചതിതാ ണെന്ന് ഉമ്മുസുലൈം (റ) പ്രതിവചിച്ചു. നബി തങ്ങള്‍ കടന്ന് പോയ വഴി യിലൂടെ ആര് കടന്ന് പോയാലും ആവഴിയിലൂടെ നബി തങ്ങള്‍ നടന്ന് പോയിട്ടുണ്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കുമെന്ന് ജാബിര്‍ (റ) പറയുന്നു.
ഇതുപോലെ തന്നെ മുന്‍ഭാഗത്തി ലുള്ളത് കാണുന്നത് പോലെ തന്നെ പിന്‍ഭാഗത്തുള്ളതും കാണാനുള്ള അപാരമായ കാഴ്ച ശക്തി, സ്ഫുടമായ സംസാരം, ഹൃദ്യമായ പുഞ്ചിരി, ശാന്തമായ കണ്ണുനീര്‍, ഒരു മലമുകളില്‍ നിന്ന് ഇറങ്ങി വരുന്നത് പോലുള്ള നടത്തം, കൂടതല്‍ വലിപ്പമുള്ളതോ കുറികിയതോ അല്ലാത്ത അതോടൊപ്പം തന്നെ ഏതു സദസ്സിലും തലയെടുപ്പു ള്ളവനായി തോന്നിപ്പിക്കു ന്ന വീതിയേ റിയ നെഞ്ചോടുകൂടിയ, സൃഷ്ടികളില്‍ വെച്ച് ഏറ്റവും സുന്ദരമായ രൂപം. ഉത്തമ കുടുംബത്തില്‍ പിറന്ന തങ്ങള്‍ ഉന്നത സ്വഭാവത്തിന്‍റെ ഉടമയുമാണ്. ശത്രുക്കള്‍ക്കിടയില്‍ പോലും അല്‍അമീന്‍ എന്ന പേരില്‍ അറിയപ്പെട്ടു. ലളിതമായ ജീവിതം നയിച്ചു. ഖുര്‍ആന്‍ തങ്ങളോട് പറഞ്ഞത് പോലെ “”നബിയെ അങ്ങ് അങ്ങയോട് പിന്‍പറ്റിയ മുഅ്മിനുകള്‍ക്ക് വിനയത്തിന്‍റെ ചിറകുകള്‍ താഴ്ത്തിക്കൊടുക്കുക.”(ശുഅറാഅ്) മുത്ത്നബി മുഅ്മിനീങ്ങള്‍ക്ക് വിനയത്തിന്‍റെ ചിറകുകള്‍ താഴ്ത്തിക്കൊടു ത്തു. ജീവിതത്തിലുടനീളം സഹനവും വിട്ടുവീഴ്ചയും കൈകൊണ്ടു. കുട്ടികളോട് അങ്ങേഅറ്റത്തെ വാത്സല്യം കാണിച്ചു. എല്ലാകാര്യങ്ങളിലും നീതി പുലര്‍ത്തി. അതുപോലെ ധാനശീലം, ധീരത, ദയ, വാഗ്ദത്തപാലനം തുടങ്ങിയ എല്ലാ സ്വഭാവ ഗുണങ്ങളിലും നബിതങ്ങള്‍ ലോകത്തിന് ഉത്തമ മാതൃകയാണ്.
സനേഹത്തിന് നിമിത്തമാകുന്ന രണ്ടാമത്തെ കാര്യം അവന്‍റെ ബുദ്ധിക്കും ഹൃദയത്തിനും ഉന്മേഷം നല്‍കുന്ന ആത്മീയവും ആന്തരികവുമായ അനുഭൂതിയാണ്. സ്വാലിഹീങ്ങളെയും, പണ്ഡിതന്മാരെയും, നന്മകൊണ്ട് ചരിത്രം സൃഷ്ടിച്ച ചരിത്ര പുരഷന്‍മാരെയുമെല്ലാം ഇഷ്ടപ്പെടുന്നത് ഇക്കാര്യംകൊണ്ടാണ്. തങ്ങളില്‍ നിന്ന് വെളിച്ചം കൈകൊണ്ട സ്വാലിഹീങ്ങളെയും പണ്ഡിതന്മാരെയുമെല്ലാം സ്നേഹിക്കുന്നുവെങ്കില്‍ അവരേക്കാള്‍ സ്നേഹിക്കപ്പെടാന്‍ അര്‍ഹത തങ്ങള്‍ക്കുണ്ടെന്ന് പറയേണ്ടതില്ലല്ലോ?
ചരിത്രത്തില്‍ നന്മയുടെ പര്യായമാണ് തിരുനബി. “”സൈനികബലത്താല്‍ നിയമപദ്ധതികളും മഹാസാമ്രാജ്യങ്ങളും ഉണ്ടാക്കിക്കൊണ്ട് ആധിപത്യം ചെലുത്തിയവര്‍ അവയെ തങ്ങളുടെ സ്വന്തം ജീവിതകാലത്തുതന്നെ നശിപ്പിച്ചു മുടിച്ചുകൊണ്ടിരിക്കുന്നത് നാം കണ്ടുകൊണ്ടിരിക്കുന്നു. അനേകമനേകം ആളുകളുടെ സ്ഥിതി അതാണ്. ഇത് ചരിത്രം പറയുന്ന സത്യമാണ്. എന്നാല്‍ മുഹമ്മദ് നബി അനാചാരങ്ങളെയും പ്രതിമകളായി പ്രത്യക്ഷപ്പെട്ട ദേവതകളെയും നിശ്ചയദാര്‍ഢ്യം നശിച്ച ആത്മാക്കളെയും ജനങ്ങളില്‍ നിന്ന് തുടച്ചുനീക്കി അവരുടെ ഹൃദയങ്ങളെ നിഷ്കളങ്കമായി ഏകത്വത്തില്‍ അടിയുറപ്പിച്ചു” എന്ന് ജോണ്‍ ഡേവന്‍ ഫോര്‍ഡ് തന്‍റെ (അുീഹീഴ്യ ളീൃ ാൗവമാാലറ മിറ വേല ൂൃമി) എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്.
ഉപകാരം ചെയ്തു തന്നതിന്‍റെ പേരില്‍ ഇഷ്ടപ്പെടലാണ് മറ്റൊന്ന്. നമുക്ക് മുത്തു നബി ചെയ്ത് തന്ന ഉപകാരങ്ങള്‍ ക്ലിപ്തപ്പെടുത്താന്‍ പ്രയാസമാണ്. അല്ലാഹു നമുക്ക് ചെയ്ത് തന്ന ഉപകാരങ്ങള്‍ ഖുര്‍ആനിലൂടെ എണ്ണിപ്പറഞ്ഞ അതേ പദപ്രയോഗത്തിലൂടെത്തെന്നെ തിരുനബിയുടെ അനുഗ്രഹങ്ങള്‍ എണ്ണിപ്പറഞ്ഞതായിക്കാണാം. മറ്റു പ്രവാചകന്മാര്‍ക്കെല്ലാം അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വിവരിക്കാന്‍ ഉപയോഗിച്ച അതേ പദപ്രയോഗങ്ങള്‍ ഒന്നോ രണ്ടോ തവണ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. തങ്ങള്‍ തന്‍റെ ഉമ്മത്തിനോട് അടങ്ങാത്ത കൃഫയും സ്നേഹവും കാണിച്ചു. സന്മാര്‍ഗ്ഗത്തിലാക്കി. നരകത്തില്‍നിന്ന് രക്ഷപ്പെടുത്തി. സംസ്കരിച്ചെടുത്തു. ഖുര്‍ആന്‍ പഠിപ്പിച്ചു. ആത്യന്തികമായ ഈ നന്മകളെല്ലാം ഒരാളും നമുക്ക് ചെയ്തു തന്നിട്ടില്ല; ചെയ്ത് തരികയുമില്ല. ഇനി നാളെ ശഫാഅത്ത് ചെയ്യുന്നതും അല്ലാഹുവിലേക്ക് അടുപ്പിക്കുന്നതും തങ്ങള്‍ തന്നെ. ദുന്‍യാവിലെ ഒന്നോ രണ്ടോ സഹായം ചെയ്തതിനോ ബുദ്ധിമുട്ടില്‍ നിന്നും രക്ഷച്ചതിനോ നമ്മള്‍ മറ്റൊരാളെ സ്നേഹിക്കുകയും ഭഹുമാനി ക്കുകയും ചെയ്യുന്നെങ്കില്‍ ആത്യന്തിക സുഖത്തിന്‍റെ ഭവനമായ സ്വര്‍ഗ്ഗ ത്തിലേക്ക് നയിക്കുകയും ഭീകരമായ നരകത്തില്‍നിന്ന് നമ്മെ രക്ഷിക്കുയും ചെയ്ത തങ്ങളല്ലേ നമുക്ക് സ്നേഹിക്കാന്‍ ഏറ്റവും കടപ്പെട്ടത്.
സ്നേഹിയുടെ ലക്ഷണങ്ങള്‍
1. നബി(സ)യെ സ്നേഹിക്കുന്നവന്‍ തങ്ങളുടെ സുന്നത്തിനെ പിന്‍പറ്റും. അവിടന്ന് കല്‍പിച്ച കാര്യങ്ങള്‍ക്ക് വഴിപ്പെടുകയും വിരോധിച്ചവ വെടിയുകയും ചെയ്യും. ബുദ്ധിമുട്ടുള്ള സമയത്തും അല്ലാത്ത സമയത്തും ആ സുന്നത്തുകളും മര്യാദകളും ഒഴിവാക്കുകയില്ല. സ്വന്തം കുടുംബക്കാരെ യും സുഹൃത്തുക്കളെയും സ്വശരീരം തന്നെ നഷ്ടപ്പെടേണ്ടി വന്നാലും അവിടന്ന് കല്‍പിച്ചതിനെ മുറുകെ പിടിക്കും. ഖുര്‍ആന്‍ പറയുന്നു: “”പറയുക, നിങ്ങള്‍ അല്ലാഹുവിനെ ഇഷ്ടപ്പെടുന്നുവെങ്കില്‍ നിങ്ങള്‍ എന്നെ പിന്‍പറ്റുക. എങ്കില്‍ നിങ്ങളെ അല്ലാഹു ഇഷ്ടപ്പെടും”. തങ്ങള്‍ പറയുന്നു: “”ആരെങ്കിലും എന്‍റെ സുന്നത്തിനെ പിന്‍പറ്റിയാല്‍ അവന്‍ എന്നെ ഇഷ്ടപ്പെട്ടു. ആരെങ്കിലും എന്നെ ഇഷ്ടപ്പെട്ടാല്‍ അവനെന്‍റെകൂടെ സ്വര്‍ഗ്ഗത്തിലാണ്.”
മുത്ത് നബിയെ സ്നേഹിക്കുന്നവനിലുണ്ടാവുന്ന ഏറ്റവും പ്രധാനപ്പെട്ട അടയാളമാണിത്. എങ്കിലും ചില കാര്യങ്ങള്‍ വീഴ്ച സംഭവിച്ചെന്നു കരുതി പ്രവാചക സ്നേഹി എന്ന നാമത്തിന് അര്‍ഹനല്ലാത്തവനായിത്തീരുന്നില്ല.
2.പ്രവാചകസ്നേഹി നബിതങ്ങളെ വല്ലാതെ ഓര്‍ക്കുകയും കാണാനായി ആഗ്രഹിക്കുകയും ചെയ്യും. കാരണം ഒരാള്‍ മറ്റൊരാളെ സ്നേഹിച്ചാല്‍ അയാളെ കാണാനാഗ്രഹിക്കുകയും വല്ലാതെ ഓര്‍ക്കുകയും ചെയ്യും. ബിലാല്‍(റ)ന് മരണം ആസന്നമാവുകയും അദ്ധേഹത്തിന്‍റെ ഭാര്യ വേവലാതിപ്പെട്ട് കരയുകയും ചെയ്യുന്പോള്‍, തങ്ങളെയും അനുചരെയും കാണാന്‍ കഴിയുമെല്ലോ എന്ന സന്തോഷത്തിലായിരുന്നു ബിലാല്‍(റ).
3.തങ്ങളെ വല്ലാതെ ഓര്‍ക്കലോടും ഭഹുമാനിക്കലോടുംകൂടെ തങ്ങളോട് തായ്മ കാണിക്കുകയും കരയുകയും ചെയ്യും. നബിതങ്ങളുടെ അനുചരരും താബിഉകളും നബിതങ്ങളെ ഓര്‍ക്കുകയോ പറയപ്പെടകയോ ചെയ്യുന്പോഴേ ക്കും വളരെ വിനയാന്വിതരാവുകയും കരയുകയും ചെയ്തിരുന്നു.
4. നബിതങ്ങള്‍ സനേഹിച്ചവരെയും നബിതങ്ങളെ സ്നേഹിച്ചവരെയും നബിയുടെ കുടുംബത്തെയും തങ്ങളുടെ അനുയായികളെയും സ്നേഹി ക്കുന്നവനായിരുക്കും പ്രവാചക സ്നേഹി. ഹസന്‍ ഹുസൈന്‍ എന്നിവരുടെ കാര്യത്തില്‍ തങ്ങള്‍ പറഞ്ഞു: “”ഇവരെ ആരെങ്കലും ഇഷ്ടപ്പെട്ടാല്‍ അവന്‍ എന്നെ ഇഷ്ടപ്പെട്ടു. ആരെങ്കിലും എന്നെ ഇഷ്ടപ്പെട്ടാല്‍ അവന്‍ അല്ലാഹുവിനെ ഇഷ്ടപ്പെട്ടവനായി. ഇവരെ ആരെങ്കിലും ദ്യേപ്പെടുത്തിയാല്‍ അവര്‍ എന്നെ ദ്യേം പിടിപ്പിച്ചു. ആരെങ്കിലും എന്നെ ദ്യേം പിടിപ്പിച്ചാല്‍ അവന്‍ അല്ലാഹു വിനോട് ദ്യേം പിടിച്ചു.” തങ്ങള്‍ അവിടുത്തെ അനുചരരുടെ കാര്യത്തി ലും ഇങ്ങനെ പറഞ്ഞതായി കാണാം.
5.തങ്ങളെ സ്നേഹിക്കുന്നവന്‍ അല്ലാഹുവും അവന്‍റെ റസൂലും ശത്രു ത വെച്ചവരോട് ശത്രുത വെക്കും. ഇസ്ലാമില്‍ ഇല്ലാത്തത് പുതുക്കിച്ചേ ര്‍ത്ത ബിദഇകളെ വെറുക്കും. ഖുര്‍ആന്‍ പറയുന്നു: “”അല്ലാഹുവിനെ ക്കൊണ്ടും അന്ത്യനാള്‍കൊണ്ടും വിശ്വ സിച്ചവന്‍ അല്ലാഹുവും അവന്‍റെ റസൂലും ശത്രുത വെച്ചവരോട് സഹവ ര്‍ത്തിത്വത്തോടെ പെരുമാറുന്നതായി താങ്കള്‍ എത്തിക്കുകയില്ല.”
6.നബിതങ്ങള്‍ കൊണ്ടുവന്ന ഖുര്‍ആനെ ഇഷ്ടപ്പെടുകയും ആ ഖുര്‍ആന്‍ കൊണ്ട് സന്മാര്‍ഗ്ഗവും സല്‍ സ്വഭാവവും സിദ്ധിക്കുകയും അത് പാരായണം ചെയ്യുകയും മനസ്സിലാ ക്കുകയും പ്രവര്‍ത്തി പഥത്തില്‍ കൊണ്ട് വരികയും ചെയ്യുന്നവനുമായിരിക്കും പ്രവാചക സ്നേഹി. സഹ്ലു ബ്നു അബ്ദുല്ല പറയുന്നു: “”അല്ലാഹു വിനെ ഇഷ്ടുപ്പെടുന്നു എന്നതിന്‍റെ ലക്ഷണം ഖുര്‍ആനെ ഇഷ്ടപ്പെടലാണ്. ഖുര്‍ആനെ ഇഷ്ടപ്പെടുന്നു എന്നതിന്‍റെ ലക്ഷണം റസൂലുല്ലാഹിയെ ഇഷ്ടപ്പെട ലാണ്. തങ്ങളെ ഇഷ്ടപ്പെടുന്നു എന്നതി ന്‍റെ ലക്ഷണം അവിടുത്ത ചര്യയെ ഇഷ്ടപ്പെടലാണ്.”
കൂടാതെ നബിതങ്ങള്‍ തന്‍റെ ഉമ്മത്തിനോട് കാണിച്ചത് പോലെ തങ്ങളുടെ ഉമ്മത്തിനെ സ്നേഹിക്കുകയും അവരോട് കൃഫകാണിക്കുകയും ദീനി ന്‍റെ കാര്യത്തില്‍ ഉപദേശിക്കുകയും അവര്‍ക്കിടയിലെ പ്രശ്നങ്ങള്‍ക്ക് തീര്‍പ്പ് കല്‍പിക്കുകയും അവര്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകളില്‍ അവരെ സഹായിക്കുകയും ചെയ്യുന്നവനായിരിക്കും. തിരുനബി സ്നേഹത്തിന്‍റെ പൂര്‍ണ്ണതയില്‍പെട്ടതാണ് ഇഹലോകം ത്യജിക്കുകയും നബിതങ്ങളെപ്പോലെ ദാരിദ്ര്യം ഇഷ്ടപ്പെടുകയും ചെയ്യുക എന്നത്.

Write a comment