Posted on

കുടുംബാസൂത്രണം: ഒരു പുനരവലോകനം

kudShabdam copy

വിഭവങ്ങള്‍ നിഷ്ക്രിയം
വിഭവങ്ങള്‍ നിഷ്ക്രിയമാണ്, മനുഷ്യരാണ് അതിനെ ത്വരിതപ്പെടുത്തേണ്ടത്. പ്രകൃതി മുഴുവനും മനുഷ്യന് വേണ്ടിയാണ് സൃഷ്ടിച്ചതെന്ന് നാഥന്‍ നമ്മെ ഉണര്‍ത്തിയതല്ലേ? പക്ഷെ, മനുഷ്യന്‍ പ്രക്യതിയെ പൂര്‍ണ്ണമായി ചൂഷണം ചെയ്യുന്നുണ്ടോ എന്നാണ് നാം ചിന്തിക്കേണ്ടത്. വിഭവ സമൃദ്ധമായ പ്രകൃതി നമ്മെയും കാത്തിരിക്കുകയാണ്. ഇവിടെ വിഭവശേഷിയില്ലെന്ന് അലമുറ കൂട്ടുന്നവര്‍ നമ്മുടെ വിഭവശേഷി വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ എന്തെങ്കിലും പ്രവര്‍ത്തനത്തിന് മുതിരുന്നതിന് പകരം ജനസംഖ്യാ നിയന്ത്രണത്തിലൂടെ സഹജീവികള്‍ക്ക് ജീവിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കാനുള്ള തിരക്കിലാണ്.
ഭൂമി ഊര്‍ജ്ജ സ്രോതസ്സുകള്‍ കൊണ്ട് നിറഞ്ഞു തുളുന്പുകയാണ്. ഇവയുടെ ചൂഷണത്തിന് നാം കാര്യമായിട്ടിറങ്ങേണ്ടതുണ്ട്. ഇവിടെ നാം അമാന്തിച്ചിരിക്കരുത്. ഈ ലോകത്തേക്ക് പുതുതായി കടന്നു വരുന്നവരെ വിവധങ്ങളായ വിഭവങ്ങള്‍ കൊണ്ട് സ്വീകരിക്കുകയാണ് നാം ചെയ്യേണ്ടത്. അവരെ സ്വീകരിക്കാതിരിക്കലല്ല ഒരു പ്രബുദ്ധ ജനതയുടെ ദൗത്യം.
സ്രഷ്ടാവിന്‍റെ വാഗ്ദാനങ്ങള്‍
പ്രപഞ്ചത്തെയാകെയും അതിലുള്ള സര്‍വ്വ ചരാചരങ്ങളെയും സൃഷ്ടിച്ച നാഥന്‍ അവര്‍ക്കുള്ള ഭക്ഷണമത്രയും ഇവിടെ സംവിധാനിച്ചിട്ടുണ്ട്. നാമാലോചി ച്ചു നോക്കിയിട്ടുണ്ടോ എത്രയെത്ര ജീവജാലങ്ങ ളാണ് ഇവിടെ ജീവിതം കഴിച്ചുകൂട്ടുന്നതെന്ന്. കോടാനുകോടി ജീവികള്‍ക്കിടയില്‍ മനുഷ്യന്‍ അതിലൊന്നു മാത്രം. എന്നാല്‍ ഈ ജീവജാല ങ്ങളില്‍ ഒറ്റയിനമായ തിമിംഗലത്തിന്‍റെ ഒരു ദിവ സത്തെ ഭക്ഷണം ഒരു മനുഷ്യന് തന്‍റെ ജീവിത കാലമത്രയും ഭക്ഷിച്ചാല്‍ തന്നെ ബാക്കിയാവും. അപ്പോള്‍ ഇത്രയും വലിയ ജീവികളെ പരിപാലി ക്കുന്ന നാഥന് മനുഷ്യനെന്ന ജീവിയുടെ ഭക്ഷ ണത്തെക്കുറിച്ച് യാതൊരു സന്ദേഹവുമില്ല. പക്ഷെ നമ്മുടെ ഇക്കോണമിസ്റ്റുകള്‍ തെറ്റിദ്ധാര ണകളിലകപ്പെട്ട് ജനസംഖ്യാ നിയന്ത്രണത്തെ ക്കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുകയാണ്. ഖുര്‍ആനിതാ വിളിച്ചോതുന്നു…
നിശ്ചിതകാല ജീവിതവും അതിനുള്ള സന്നാഹങ്ങളും നിങ്ങള്‍ക്കു ഭൂമിയിലുണ്ട്.” (അല്‍ബഖറ: 36)
ഭൂമിയില്‍ നിങ്ങള്‍ക്കു നാം സൗകര്യങ്ങള്‍ ഒരുക്കി. നിങ്ങള്‍ക്കുള്ള ജീവിതോപാധികള്‍ അ വിടെ സജ്ജമാക്കി.” (അല്‍ അഅ്റാഫ്: 10)
നിങ്ങളുടെ ഭക്ഷണം ആകാശത്തിലുണ്ട്.” (അദ്ദാരിയാത്: 22)
ഇങ്ങിനെ തുടരുന്നു ഖുര്‍ആനിന്‍റെ അദ്ധ്യാ പനങ്ങള്‍. മനഷ്യന്‍റെ ആവശ്യങ്ങള്‍ പലതാണ്. അതില്‍ പ്രധാനപ്പെട്ടത് ഭക്ഷണമാണ്. ഭക്ഷണം ആകാശത്തിലുണ്ടെന്ന് നാഥന്‍ ഓര്‍മ്മപ്പെടുത്തി യല്ലോ. അതെ, ആകാശത്തില്‍ നിന്നുള്ള മഴയാണ് വലിയൊരു ഊര്‍ജ്ജസ്രോതസ്സായി ഇവിടെ വര്‍ ത്തിക്കുന്നത്. ഭക്ഷ്യോല്‍പന്നങ്ങള്‍ ലഭിക്കാന്‍ നാം കൃഷി ചെയ്യേണ്ടതുണ്ട്. അതിന്‍റെ വളര്‍ച്ചക്ക് വെ ള്ളം കൂടാതെ കഴിയുകയില്ല. ആകാശത്ത് നിന്ന് നാഥന്‍ ഇറക്കിത്തന്ന വെള്ളം കൊണ്ട് നാം കൃഷി ചെയ്ത് ഭക്ഷണം ഉണ്ടാക്കുന്നു. മഴക്കാലത്ത് മഴ യായും വര്‍ഷക്കാലത്ത് മഞ്ഞുരുകിയുമൊക്കെ നമുക്ക് വെള്ളം ലഭിക്കുന്നുണ്ട്. കണ്ടില്ലേ സ്രഷ്ടാ വിന്‍റെ സംവിധാനം!
ഖുര്‍ആന്‍ തുടരുന്നു: ഭയവും ആശങ്കയും നല്‍കിക്കൊണ്ട് നിങ്ങള്‍ക്കു മിന്നല്‍പിണറുകള്‍ പ്രദര്‍ശിപ്പിക്കുന്നതും ആകാശത്തില്‍ നിന്നു വെള്ളമിറങ്ങുന്നതും ആ വെള്ളം കൊണ്ട് മൃതഭൂ മിയെ ജീവിപ്പിക്കുന്നതും അവന്‍റെ ദൃഷ്ടാന്തങ്ങ ളില്‍ പെട്ടതാകുന്നു. ചിന്തിക്കുന്നവര്‍ക്കതില്‍ ദൃഷ്ടാന്തങ്ങളുണ്ട് തീര്‍ച്ച.” (റൂം: 24)
ഇവിടെ ഇടിമിന്നലും പരാമര്‍ശിക്കപ്പെട്ടിരി ക്കുന്നു. അതിനെന്തെങ്കിലും ധര്‍മ്മമുണ്ടോയെന്ന് നാം ചിന്തിച്ചിട്ടിണ്ടോ? വൃക്ഷങ്ങളുടെ വളര്‍ച്ചക്ക് വെള്ളം മാത്രം പോരാ. അവയ്ക്ക് വളവും നല്‍കേ ണ്ടതുണ്ട്. നാട്ടിന്‍ പുറങ്ങളില്‍ വളരുന്നവയ്ക്ക് ന മ്മുടെ കഴിവിന്‍റെ തോതനുസരിച്ച് നാം വളങ്ങള്‍ നല്‍കാറുണ്ട്, എന്നാല്‍ ഭൂമിയുടെ നല്ലൊരു ഭാഗം കൊടും കാടുകളാണല്ലോ. അവിടെയുള്ള തിങ്ങിനിറഞ്ഞ മരങ്ങള്‍ക്ക് ആരു വളം നല്‍കും? ഇതിനുള്ള പരിഹാരമാണ് മിന്നലിലൂടെ നാഥന്‍ ചെയ്തുകൊ ണ്ടിരിക്കുന്നത്. മിന്നലിലൂടെ പ്രതിവര്‍ഷം പത്തു കോടി ടണ്‍ നൈ ട്രേറ്റ് ആസിഡ് നിര്‍മ്മിക്കപ്പെടുന്നുവെന്നാണ് പ്രകൃതി ശാസ്ത്ര ജ്ഞനായ ഡോ. ഷോണ്‍ലണ്ട് പറയുന്നത്. ലോകത്തിലെ മൊ ത്തം രാസവള നിര്‍മാണ ശാലകളില്‍ നിന്നെല്ലാം കൂടി ഇത്രയ ധികം വളം നിര്‍മ്മിക്കാന്‍ കഴിയുകയില്ല. എം.സി നന്പൂതിരിപ്പാട് തന്‍റെ ശാസ്ത്ര സമീക്ഷയില്‍’ എഴുതിയതും ഇതിനോട് ചേര്‍ത്തു വായിക്കുക. കൊലയാളി മിന്നല്‍ ഒരു ലോകോപകാരി കൂടിയാ ണ്. അന്തരീക്ഷത്തിലുള്ള നൈട്രജന്‍ മിന്നലേറ്റു നൈട്രേറ്റ് ആസിഡായി രൂപാന്തരപ്പെട്ടു മണ്ണിനോടു ചേരുന്നു. സസ്യങ്ങളുടെ വളര്‍ചയ്ക്ക് ഇത് അത്യന്താപേക്ഷിതമാണ്. പ്രകൃതിയുടെ രാസവള നിര്‍മാണമാണു യഥാര്‍ത്ഥത്തില്‍ മിന്നലിലൂടെ നടക്കുന്നത്.” അതെ, നാഥന്‍റെ സംവിധാനം എത്ര മനോഹരം. അവന്‍ അവരുടെ പരിപാലനം ഏറ്റെടുത്തവനാണ്. അത് കൃത്യമാ യി നിര്‍വഹിക്കപ്പെടും, അതിലാരും വ്യാകുലപ്പെടേണ്ടതില്ല.
സസ്യങ്ങള്‍ക്ക് ജീവിക്കാന്‍ വെള്ളവും വളവും മാത്രം പോരാ. അവ പാകം ചെയ്യാനുള്ള താപോര്‍ജ്ജവും കൂടി വേണം. അതും അല്ലാഹു ആകാശത്തില്‍ നിന്ന് സൗരോര്‍ജ്ജമായി ഇറക്കി ക്കൊടുക്കുന്നു. സൗരോര്‍ജ്ജം മനുഷ്യരാശിക്കെന്നും ഒഴിച്ചു കൂടാനാവാത്ത നിധിയാണ്. ഇതില്‍ നിന്നാണ് നാം വിവിധങ്ങളായ ആവശ്യപൂര്‍ത്തീകരണം നടത്തുന്നത്. നമുക്ക് വേണ്ട വ്യൈുതി സോളാര്‍ സംവിധാനമുപയോഗപ്പെടുത്തി സൗരോര്‍ജ്ജത്തില്‍ നിന്ന് നാം എടുക്കാനാരംഭിച്ചിരിക്കുന്നു. അതു പോലെ വലിയ വലിയ ഫാക്ടറികളില്‍ വന്‍തോതില്‍ ധാന്യമണികള്‍ ഉണക്കി യെടുക്കാനുള്ള സൗര ഉണക്കി’കള്‍ നിലവില്‍ വന്നു കഴിഞ്ഞു. ഇന്ന് പല രാജ്യങ്ങളിലെയും സ്ട്രീറ്റ് ലൈറ്റുകളുടെ പ്രവര്‍ത്തനം അവയില്‍ തന്നെ ഘടിപ്പിച്ചിരിക്കുന്ന ചെറിയ ചെറിയ സോളാര്‍ പാനലുകള്‍ വഴി ശേഖരിക്കുന്ന ഊര്‍ജ്ജം കൊണ്ട് മാത്രമാണ്.
ബഹിരാകാശങ്ങളിലും സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കാവുന്നതാണെന്നും ഭൂമിയില്‍ നിന്നും ലഭിക്കുന്നതിന്‍റെ പതിനഞ്ചിരട്ടി ഊര്‍ജ്ജം അവിടെ നിന്നും ലഭിക്കുമെന്നാണ്

Write a comment