Posted on

തബറുകിന്‍റെ പ്രാമാണികത

Thabarruk Shabdam copy

പ്രപഞ്ചത്തെ അന്ധകാരത്തിന്‍റെ ആഴങ്ങളില്‍നിന്ന് ജ്യോതിസ്സത്തിലേക്ക് നയിക്കാന്‍ നിയുക്തനായ നബി(സ) സൗന്ദര്യത്തില്‍ പ്രകാശത്തിന്‍റെ മനുഷ്യ രൂപമായിരുന്നു. ആ പ്രവാചക പ്രഭയില്‍നിന്നാണ് പ്രപഞ്ചത്തിലെ മുഴുവന്‍ സൃഷ്ടികളെയും അല്ലാഹു പടച്ചത്. ആദം നബി(അ) മുതല്‍ ഇങ്ങോട്ടുള്ള എല്ലാ നബിമാരിലും ആ പ്രകാശത്തിന്‍റെ തെളിമ നിറഞ്ഞു കാണാമായിരുന്നു. പ്രവാചക ഗുണവിശേഷങ്ങള്‍ നബി(സ) തങ്ങളുടെ മുഖത്ത് പ്രതിഫലിച്ചു കാണാമായിരുന്നു. സാധാരണമനുഷ്യരില്‍നിന്നും തീര്‍ത്തും വ്യത്യസ്ഥമായിരുന്നു നബി(സ) തങ്ങളുടെ തിരു ശേഷിപ്പുകള്‍ ഈയൊരു വ്യതിരിക്തതയുടെ ഫലമായിട്ടായിരുന്നു മക്കാ നിവാസികള്‍ മഴ ലഭിക്കുവാന്‍ വേണ്ടി നബി (സ) തങ്ങളുടെ മുഖം ആകാശത്തേക്ക് കാണിച്ച് ദുആ ചെയ്യാന്‍ സന്നദ്ധരായിരുന്നത് കണ്ണിന്‍റെ കാഴ്ചയിലും ചെവിയുടെ കേള്‍വിയിലും സ്വഭാവ ഗുണത്തിലാണെങ്കിലും ഈ അസാധാരണത്വം വളരെ പ്രകടമായി കാണാന്‍ സാധിക്കും. ആര്‍ക്കും നബിയെ പറ്റി ഒരു ന്യൂനതയും പറയാനുള്ള പഴുത് നബിയുടെ കാഴ്ചയിലോ കേള്‍വിയിലോ സ്വഭാവഗുണത്തിലോ ഉണ്ടായിരുന്നില്ല. നബി(സ) തങ്ങളുടെ ഒരു തുള്ളി കഫം പോലും നിലത്ത് വീഴാന്‍ അനുവദിക്കാതെ അത് കയ്യിലാക്കി മുഖത്തും ശരീരത്തിലും തേക്കുന്ന സ്വഭാവക്കാരായിരുന്നു സ്വഹാബികള്‍. ഇത് നബിയുടെ ബറകത്താണ്. ഈയൊരു ബറകത്തായിരുന്നു സ്വഹാബികള്‍ നബി(സ)യുടെ കേശത്തിലും വിയര്‍പ്പിലും അവയവങ്ങളിലും വിസര്‍ജ്ജ വസ്തുക്കളിലും കണ്ടെത്തിയിരുന്നത്.
തിരുകേശം
തിളക്കവും മിനുസവും സുന്ദരവും മനോഹരവുമായ വളരെ ശ്രേഷ്ടതയുള്ള മുടിയായിരുന്നു തിരുനബി(സ)യുടേത്. യുദ്ധത്തില്‍ പറ്റിയ മുറിവുകള്‍ക്കും കണ്ണിനുണ്ടാകുന്ന രോഗങ്ങള്‍ക്കും മറ്റു ശരീരത്തിലെ മുഴുവന്‍ രോഗങ്ങള്‍ക്കും ബറകത്തിന് വേണ്ടി യും സ്വഹാബികള്‍ തിരുകേശം ഉപയോഗിച്ചിരുന്നു. അബ്ദുല്‍ ഹുമൈദ്ബ്നു ജഅ്ഫര്‍ (റ) തന്‍റെ പിതാവില്‍നിന്ന് ഉദ്ദരിക്കുന്ന ഹദീസില്‍ കാണാം. യര്‍മൂക്ക് യുദ്ധവേളയില്‍ ഖാലിദ് (റ) ന്‍റെ തൊപ്പി നഷ്ടപ്പെട്ടു. അത് കണ്ടെത്തും വരെ അദ്ദേഹം അന്വേഷണം നടത്തി ശേഷം ഖാലിദ് (റ) പറഞ്ഞു. നബി(സ) ഉംറക്ക് മുടികളഞ്ഞപ്പോള്‍ സ്വഹാബികള്‍ അത് കരസ്ഥമാക്കാന്‍ ധൃതികൂട്ടി. എനിക്ക് മൂര്‍ദ്ദാവിലെ മുടി ലഭിച്ചു. ഞാനതിനെ ഈ തൊപ്പിയില്‍ തുന്നിപ്പിടിപ്പിച്ചു. അത് ധരിച്ചു കൊണ്ട് പങ്കെടുത്ത മുഴുവന്‍ യുദ്ധങ്ങളിലും ഞാന്‍ വിജയം കൈവരിച്ചിട്ടുണ്ട്.”
മറ്റൊരു ഹദീസില്‍ ഉസ്മാനു ബ്നു അബ്ദുല്ലാഹിബ്നു മനഹിബില്‍ നിന്നു നിവേദനം. അദ്ദേഹം പറഞ്ഞു,എന്‍റെ കുടുംബം എന്നെ ഉമ്മു സലമ(റ) യുടെ സ മീപത്തേക്ക് ഒരു വെള്ളപ്പാത്രവുമായി അയ ച്ചു. ഉമ്മു സുലൈം (റ) ഒരു വെള്ളിച്ചെപ്പ് കൊണ്ടുവന്നു അതില്‍ തിരുകേശമുണ്ടായിരുന്നു. അത് കണ്ണേറോ മറ്റു വല്ല അസുഖ മോ ബാധിച്ചാല്‍ മഹതി ശമനത്തിനു വേ ണ്ടി കേശം മുക്കിയ വെള്ളം നല്‍കുമായിരുന്നു.”
ഈ രണ്ട് ഹദീസുകളും പരിശോധി ച്ചാല്‍ പ്രവാചക തിരുശേഷിപ്പുകള്‍ക്ക് അവിടുത്തെ അനുചരന്മാര്‍ എത്രമാത്രം ശ്രേഷ്ഠത കല്‍പ്പിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കാം. അവര്‍ തിരുകേശം കരസ്ഥമാക്കാന്‍ വേണ്ടി ധൃതികൂട്ടുകയും കിട്ടാവുന്നത് വരെ പരിശ്രമിക്കുകയും ചെയ്തു. തിരുശേഷിപ്പുകള്‍ മുഖേന ബറകത്തെടുക്കുന്നതിനെ നിഷേധിക്കുന്നവ ര്‍ക്ക് വ്യക്തമായ തെളിവാണ് ഈ ഹദീസുകള്‍ ലോക മുസ്ലിംകള്‍ വളരെ ആദരിക്കുകകയും ബഹുമാനിക്കുകയും വളരേ ശ്രേഷ്ഠത നല്‍കുന്നതുമായ തിരുകേശം ഇന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ബറകത്തിന് വേണ്ടി സൂക്ഷിച്ചു വെച്ചിട്ടുണ്ട്.
അവയവങ്ങള്‍
വായ
നബി(സ)തങ്ങളുടെ വായ സുന്ദരവും വിശാലവുമായിരുന്നു. വിശുദ്ധവായയില്‍ നിന്നും വമിക്കുന്ന സുഗന്ധം വളരേ മനോഹരമായിരുന്നു. നബി(സ)തങ്ങളുടെ ചുണ്ടിന്‍റേയോ നാവിന്‍റേയോ തുപ്പുനീരിന്‍റേയോ ഒരു സ്പര്‍ശനമേറ്റ സ്ഥലത്ത് ഒരു രോഗവും ഉണ്ടാവുമായിരുന്നില്ല. മാത്രമല്ല, സ്ഥലം വളരെ ബറകത്ത് ഉള്ളതായിത്തീരുമായിരുന്നു.
ഇമാം ബൈഹഖി(റ) നിവേദനം ചെയ്യുന്നു. നബി(സ)യുടെ അടുക്കല്‍ ഒരു ബക്കറ്റ് വെള്ളം കൊണ്ടു വരപ്പെട്ടു. നബി(സ) അതില്‍ നിന്നും അല്‍പം കുടിച്ചു. ബാക്കിയായത് കിണറ്റില്‍ തുപ്പി. അതില്‍ നിന്നും കസ്തൂരിയുടെ സുഗന്ധം വമിക്കാന്‍ തുടങ്ങി. മദീനയില്‍ ആ കിണറിലെ വെള്ളത്തോളം രുചികരമായ ജലം വേറൊരു കിണറ്റിലും ഉണ്ടായിരുന്നില്ല.
നബി(സ) തങ്ങളുടെ നാവില്‍ നിന്നും ദാഹം തീര്‍ക്കാന്‍ ഉതകുന്ന വെള്ളം കിട്ടിയതും അവിടുത്തെ തുപ്പു നീരു കൊണ്ട് രോഗം മാറിയതും നബി(സ) തങ്ങളുടെ വായക്ക് അല്ലാഹു നല്‍കിയ ബറകത്ത് കാരണമായിട്ടായിരുന്നു. നബിയുടെ വായയുടേയും തുപ്പുനീരിന്‍റേയും ശ്രേഷ്ഠതകളും ബറകത്തുകളും മഹാത്മ്യവും അനുഭവിച്ചറിഞ്ഞവരാണ് സ്വഹാബികള്‍. ഈ തുപ്പുനീരിനെ കുറിച്ച് മാത്രം പഠിച്ചാല്‍ നബി(സ) ഒരു അസാധാരാണ മനുഷ്യരാണെന്നും തുപ്പുനീരില്‍ ബറകത്തുണ്ടെന്നും സാധാരണയായി നിഷേധിക്കുന്നവര്‍ക്ക് പോലും മനസ്സിലാക്കാന്‍ സാധിക്കും.
തിരുകരം
ദൃഢവും ആരോഗ്യകരവുമായ പേശികളോടു കൂടിയ, മിനുസവും മൃദുലവുമായ, സുഗന്ധ പരിമളവുമായ കൈയ്യാണ് നബി (സ) യുടേത്. രോഗം സുഖമാക്കുന്നതും തിരുകരം സ്പര്‍ശിച്ച വസ്തുവിന് ശ്രേഷ്ഠത നല്‍കുന്നതും നബിയുടെ കയ്യിന്‍റെ ബറകത്താണ്. സഅ്ദ് ബ്ന്‍ അബീ വക്കാസ് (റ) പറയുന്നു;
ഞാന്‍ രോഗബാധിതനായപ്പോള്‍ നബി (സ) തങ്ങള്‍ എന്നെ സന്ദര്‍ശിച്ചു. നബി (സ) തങ്ങള്‍ എന്‍റെ മുഖവും നെഞ്ചും നെറ്റിയും തടവി. ഉടനെ രോഗം സുഖപ്പെട്ടു. അന്നെനിക്കു ലഭിച്ച അനുഭൂതി ഇന്നും നില നില്‍ക്കുന്നു.”
മറ്റൊരു ഹദീസില്‍ അബൂ ദര്‍റ് (റ) പറയുന്നു: ഒരു സംഘത്തില്‍ ഞാന്‍ നബി (സ) യുടെ അടുക്കലായിരുന്നു. നബി (സ) യുടെ കയ്യില്‍ കുറേ ചരല്‍ കല്ലുകളുണ്ട്. അതവിടെ ഇരുന്ന് തസ്ബീഹ് ചൊല്ലുന്നു. അബൂബക്കര്‍ (റ) ഉമര്‍ (റ) ഉസ്മാന്‍ (റ) അലിയ്യ് (റ) തുടങ്ങിയവരും ആ സഭയില്‍ സന്നിഹിതരായിരുന്നവരുമെല്ലാം ആ തസ്ബീഹിന്‍റെ ശബ്ദം കേട്ടു.
തിരു സ്പര്‍ശനം കൊണ്ട് പര്‍വ്വതം ഇളകി മറിയുകയും സസ്യജീവികള്‍ തിരു സ്പര്‍ശനം മൂലം സന്തോഷിക്കുകയും തിരു കരങ്ങളുടെ ബറക്കത്തിന്‍റെ വ്യക്തമായ ഉദാഹരണങ്ങളാണ്.
വിസര്‍ജ്ജ വസ്തുക്കള്‍
നബി (സ) തങ്ങളുടെ വിസര്‍ജ്യ വസ്തുക്കള്‍ക്കു പോലും അല്ലാഹു വളരെ ബറക്കത്താണ് നല്‍കിയിട്ടുളളത്. നബി (സ) യുടെ വിസര്‍ജ്ജം നജസല്ല എന്നും ഭൂമി അതിനെ വിഴുങ്ങുന്നതും ആരോഗ്യത്തിനും രോഗ ശമനത്തിനും ബറക്കത്തിനും ഉപയോഗിച്ചിട്ടുണ്ടായിരുന്നു എന്നും ഹദീസില്‍ കാണാം. ഹസനബ്നു ഉമ്മു ഹൈമന്‍ ഉദ്ദരിക്കുന്നു.
നബി (സ) ഒരു ദിവസം രാത്രി എഴുന്നേറ്റു വീടിന്‍റെ പാര്‍ശ്വത്തിലും ഒരു പാത്രത്തില്‍ മൂത്രമൊഴിച്ചു. ഞാന്‍ രാത്രി എഴുന്നേറ്റു അതെടുത്തു കുടിച്ചു. കാലത്തു നബിയോടിതു പറഞ്ഞപ്പോള്‍ നബി (സ) ചിരിച്ചു കൊണ്ട് പറഞ്ഞു. ഇനിയൊരിക്കലും നിന്‍റെ വയറിന് അസുഖമുണ്ടാവില്ല.”
മറ്റൊരു ഹദീസില്‍ അബ്ദു റസാഖ് (റ) നെ ത്തൊട്ട് നിവേദനം ചെയ്യുന്നു. രാത്രി സമയത്ത് നബി(സ) മരപാത്രത്തില്‍ മൂത്രിച്ചു പാത്രം കട്ടിനടിയില്‍ വെക്കാറുണ്ടായിരുന്നു. ഒരു ദിവസം രാവിലെ നോക്കുന്പോള്‍ മൂത്രം കാണുന്നില്ല. പത്നി ഉമ്മു ഹബീബ എത്യോപ്യയില്‍ നിന്നും കൊണ്ട് വന്ന ഉമ്മു യൂസുഫ് എന്ന വേലക്കാരിയോടു മൂത്ര ത്തെക്കുറച്ചന്യേഷിച്ചപ്പോള്‍ അവര്‍ അതു കുടിച്ചതായി പറഞ്ഞു. ആരോഗ്യകരം ഉമ്മു യൂസുഫ്” എന്നായിരുന്നു നബിയുടെ മറുപടി.
പ്രകാശം പരക്കുന്ന ദന്തങ്ങളും സുന്ദരവും മനോഹരവുമായ തിരു കേശ വും സുഗന്ദം വമിക്കുന്ന വായയും മിനുസവും മൃദുലവുമായ കരങ്ങളും തുടങ്ങി നബിയുടെ മുഴുവന്‍ അവയവങ്ങള്‍ക്കും തിരു ശേഷിപ്പുകള്‍ക്കും അല്ലാഹു നല്‍ കിയ ശ്രേഷ്ഠതയും ബറക്കത്തും ക്ലിപ്തമാക്കാമന്‍ സാധിക്കുകയില്ല. സ്വഹാബികള്‍ തങ്ങളുടെ രോഗ ശമനത്തിനും കാഴ്ച, കേള്‍വി തുടങ്ങിയ മുഴുവന്‍ ആവശ്യങ്ങള്‍ക്കും തിരുശേഷിപ്പുകളെ ഉപയോഗിച്ചിരുന്നതായി ഹദീസുകളില്‍ വന്നിട്ടും അത് നിഷേധിക്കുന്നവരുടെ അല്‍പജ്ഞാ നം എത്രത്തോളമെന്ന് നാം തിരിച്ചറിയണം.

Write a comment