Posted on

ചരമ ഗീതം

jhg

അന്ന്,
പച്ചപ്പരവതാനി വിരിച്ച
ചേലുള്ള നെല്‍പാടവും
കളകളാരവം മുഴക്കി
ഒഴുകുന്ന നദികളും
പാടത്തിനു കൂട്ടായി
മണ്ണിന്‍റെ കര്‍ഷകനും
നെല്‍ക്കതിരില്‍ ചുണ്ടുവെക്കുന്ന
പനം തത്തമ്മയും
ചേര്‍ന്ന് ചങ്ങാത്തം കൂടിയാല്‍
ഭൂമിക്കൊരുല്ലാസം.
ഇന്ന്,
പാടങ്ങളെക്കൊന്ന് പറന്പാക്കി മാറ്റുന്നു.
ആരാന്‍റെ ഭാഷക്കാര്‍
നമ്മെപ്പോറ്റുന്നു.
കൃഷികണ്ടാല്‍ മനുഷ്യന്
അലര്‍ജ്ജി തോന്നുന്നു.
എല്ലാവരും ചേര്‍ന്ന്
ഭൂമിക്കൊരു ചരമഗീതം പാടുന്നു.

 

Write a comment