Posted on

രക്തസാക്ഷി

മിനികഥ/സാലിം നൈന മണ്ണഞ്ചേരി:
പുതിയ പാര്‍ട്ടിയെ സമൂഹം അവഗണിച്ചപ്പോള്‍ പാര്‍ട്ടിയോഫീസില്‍ ചൂടേറിയ തന്ത്രങ്ങള്‍ ആലോചിക്കുകയാണ് രാജീവും കൂട്ടരും. വര്‍ഗ്ഗീയതക്ക് ആഹ്വാനം ചെയ്ത് രാജീവ് കടന്നുവന്നപ്പോള്‍ ചിലര്‍ പണമെറിയലിന് പുനര്‍ജീവനം നല്‍കി. എന്നാല്‍, ഭൂരിപക്ഷാടിസ്ഥാനത്തില്‍ ജനം രാജീവിനെ പരിഗണിച്ചു. കവലകളും കാന്പസുകളും ഒന്നടങ്കം വര്‍ഗ്ഗീയതയെ ഊതിക്കാച്ചിയെടുത്തു. കലാപങ്ങളും, പ്രക്ഷോപങ്ങളും അരങ്ങേറി കൊണ്ടിരുന്നു. കാന്പസില്‍ നടന്ന പ്രക്ഷോപത്തില്‍ പിടഞ്ഞു വീണ സഹോദരന്‍റെ രോദനത്തോട് പ്രതികരിച്ചുകൊണ്ട് രാജീവ് : “നീയാണ് നമ്മുടെ പാര്‍ട്ടിയുടെ ആദ്യ രക്തസാക്ഷി’.

Write a comment