Posted on

തൊലിക്കട്ടി നല്ലതാണ്. പക്ഷെ, കണ്ടാമൃഗത്തിന്‍റെതാവരുത്

Capture
കേരളത്തിലെ ചില സാംസ്കാരിക നേതാക്കളും മതപുരോഹിതരും സാമൂഹിക സമീകരണത്തിന്‍റെ കന്യകത്വം സൂക്ഷിക്കുന്നതും അതിനായ് കാവല്‍ നില്‍ക്കുന്നതും കാണുമ്പോള്‍ പലപ്പോഴും അതിശയം തോന്നും. എച്ചിലിനായ് നാക്ക്നീട്ടി തെരുവ് തെണ്ടുന്ന നായ്ക്കളെപ്പൊലെ അന്ധമായ എതിര്‍പ്പിന്‍റെയും കൊടിയ വിദ്വേഷത്തിന്‍റെയും വിഷത്തേറ്റകളുമായ് ഇവര്‍ ആത്മീയ ആചാര്യരുടെ ഔന്നിത്യങ്ങളില്‍ തൊട്ടുനക്കി ജീവിത സാഫല്യം കണ്ടെത്തും. അങ്ങനെയാണ് അബ്ദുല്‍ ഹക്കീം എന്ന നദ്വി ബിരുദ ധാരിയുടേയും അബ്ദുല്ല മൗലവിയുടേയും ലേഖനങ്ങള്‍ ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രമായ പ്രബോധനം വാരികയില്‍ ഇടം പിടിക്കുന്നത്.
മുത്ത് നബിയോടുള്ള സ്നേഹത്തിനും വൈകാരിക പാരവശ്യത്തിനും അതിര്‍ത്തി വരച്ച് അളന്ന് തിട്ടപ്പെടുത്തിയ അകലത്തില്‍ നിര്‍ത്തുന്ന ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രത്തില്‍ ബറകത്തിനെ നിരാകരിച്ചും അതിന്‍റെ വാക്താക്കളായ പണ്ഡിതരെ വിമര്‍ശിച്ചുമുള്ള ലേഖനങ്ങള്‍ ഇടം പിടിക്കുക സ്വാഭാവികമാണ്. എന്നാല്‍ മുസ്ലിം ലോകം ഒന്നടങ്കം ആദരവ് കല്‍പ്പിക്കുന്ന മുത്ത് നബിയുടെ അഹ്ലു ബൈത്തിനെ വിശിഷ്യാ സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരിയെ, കെട്ടുനാറുന്ന ഒരു മതസംഹിതയുടെ ആചാര്യനായി വാഴുന്ന ശ്രീ രവിശങ്കറിനോടുപമിച്ച് ഇവര്‍ രണ്ട് പേരും ഒരുനാണയത്തിന്‍റെ ഇരു പുറങ്ങളാണെന്ന് പറയാനുള്ള നെദ്വിയുടെ തൊലിക്കട്ടി അപാരം തന്നെ. വിശുദ്ധരായ പണ്ഡിതരെ ഇസ്ലാമില്‍ നിന്നും വെട്ടിമാറ്റി പുറത്താക്കുന്നതിലൂടെ സ്വയം അവിശ്വാസിയാകുന്നത് എന്തിനാണ് നദ്വീ എന്ന് ഈമാനിക മനസ്സ് അറിയാതെ ചോദിച്ച് പോവുകയാണ്.
ദിക്റുകളും ദുഅാകളും ഇസ്ലമിന്‍റെ ആരാധനകളില്‍ മര്‍മ്മ പ്രധാനമായാണ് കാലമിത്രയും മുസ്ലിംകള്‍ കൊണ്ട് നടന്നത്. എന്നാല്‍ സ്വലാത്ത് നഗറിലെ ദ്ക്റ് മജ്ലിസിനെയും ബര്‍ക്കത്തിന്‍െ തേനിനെയും കരിവാരിത്തേച്ച് സ്വയം പാമരനാകുന്ന നദ്വി മുസ്ലിം സാമാന്യ ജനതയെ കൊണ്ടെത്തിക്കുന്ന കപടതയുടെ ഒരു തലം നാം വായിച്ചെടുക്കേണ്ടതുണ്ട്. സ്വലാത്ത് നഗറിലെ ദിക്റ് മജ്ലിസിനെ വിമര്‍ശിക്കുന്നതിലൂടെ മൊത്തം സ്വാലാത്ത് മജ്ലിസുകളെ ഉന്മൂലനം ചെയ്യാനുള്ള വ്യഗ്രതയാണ് അദ്ദേഹത്തിന്‍റെ ലേഖനങ്ങളിലുടനീളം മുഴച്ച് നില്‍ക്കുന്നത്.
മതരാഷ്ട്ര വാദത്തിന്‍റെ വാക്താവായി ഈയിടെ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന സാക്കിര്‍ നായികിന്‍റെ വിഷയത്തില്‍ കാന്തപുരം വിഭാഗം സ്വീകരിച്ച നിലപാടിനെ വിമര്‍ശിക്കുന്നവര്‍ മനസ്സിലാക്കേണ്ട ഒരു വസ്തുതയുണ്ട്. സലഫിസവും വഹാബിസവും ത്രീവ്രവാദത്തിന്‍റെയും ഭീകരവാഴ്ച്ചയുടെയും ചരിത്രപരമയാ കറുത്ത അധ്യായങ്ങള്‍ പേറുന്ന രണ്ട് പ്രസ്ഥാനമാണ്. ഈ രണ്ട് പ്രസ്ഥാനത്തിന്‍റെ വാക്താക്കള്‍ മതേതരത്വ ബോധമില്ലാത്തെ നിര്‍മ്മിച്ചുണ്ടാക്കുന്ന നെറികേടുകള്‍ക്കും ദുശിപ്പുകള്‍ക്കും കുടപിടിക്കാന്‍ യഥാര്‍ത്ഥ അഹ്ലുസ്സന്നയുടെ അജയ്യ പോരാളികള്‍ക്ക് സാധിക്കില്ല. ഒന്നുകൂടി പറഞ്ഞാല്‍, സലഫിസത്തിന്‍റെയും വഹാബിസത്തിന്‍റെയും തുടര്‍ പതിപ്പായ ഐ എസിന്‍റെ ക്രൂരഹത്യങ്ങള്‍ക്കുള്ള ആശയ സ്രോതസ്സായി ഇസ്ലാമിനെ വിട്ട് കൊടുക്കാന്‍ കേരളത്തിലെ ഐപി വിഭാഗം ഒരുക്കമല്ല എന്നര്‍ത്ഥം.
കേരള ചരിത്രത്തിലെ ആഹ്ലുസ്സുന്നയ്യുടെ പണ്ഡിത കേസരികള്‍ ഓരോ കാലഘട്ടത്തിലും ഒരായിരം വിമര്‍ശനങ്ങളുടെയും പകപ്പോക്കലുകളുടെയും കിരാതമായ അനുഭവങ്ങള്‍ക്ക് സാക്ഷിയായവരാണ്. ആ പാരമ്പര്യത്തിന്‍റെ പിന്തുടര്‍ച്ചാ അവകാശിയായ കാന്തപുരം ഉസ്താത് വിമര്‍ശിക്കപ്പെടുക സ്വാഭാവിക പ്രതിഭാസം മാത്രമാണ്. എന്നാല്‍ സംഘപരിവാര്‍ രാഷ്രടീയത്തിന്‍റെ അസഹിഷ്ണുതാ നിലപാടുകള്‍ കൊട്ടിഘോഷിച്ച് മതേതരത്വ ഇന്ത്യയെ ഇസ്ലാമിക് സ്റ്റേറ്റാക്കാന്‍ മുണ്ട് മുറിക്കിയിറങ്ങുകയും, അതിനായ് നിരന്തരം പരിശ്രമിക്കുകയും (ജമാഅത്ത് ഇസ്ലാമിയുടെ തുടക്കം ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരിക്കാനായിരുന്നല്ലോ)ചെയ്യുന്ന ജമാഅത്തെ ഇസ്ലാമി ബഹുസ്വര സമൂഹത്തിലെ മുസ്ലിം സാനിധ്യത്തെക്കുറിച്ച് ഇനിയും പഠിക്കേണ്ടതുണ്ട്. അതല്ലാതെ മതേതര ഇന്ത്യയുടെ സമാധാനാത്തിനായ് ക്രിയാത്മകമായ് ഇടപെടുന്ന കാന്തപുരം ഉസ്താതിനോടുള്ള വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും പേരില്‍ പേനയുന്തി മഷികളയാന്‍ ഒരുക്കമെങ്കില്‍ ഞങ്ങള്‍ക്ക് ഒന്നേ പറയാനൊള്ളൂ. അത് ഖുര്‍ആനിന്‍റെ ഭാഷ്യവുമാണ്. നിങ്ങള്‍ നിങ്ങളുടെ വെറുപ്പിലാണ്ട് ജീവന് കഴിച്ചോളൂ… ഇവിടെ സത്യം വിജയിക്കും.

Write a comment