Posted on

അവിവേചനപരമായ വിവേചനം

അമേരിക്കയില്‍ ഇന്ത്യക്കാര്‍ ക്കെതിരെയുള്ള അക്രമണങ്ങള്‍ വര്‍ധിച്ചിരിക്കുന്നു എന്നാണ് വര്‍ത്തമാനകാല വാര്‍ത്താമാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്. വിശിഷ്യ ട്രംപ് ഭരണത്തില്‍ വന്നതിനു ശേഷം. പക്ഷേ, ഇന്ത്യക്കാര്‍ക്കെതിരെയുള്ള അക്രമണങ്ങള്‍ മുംമ്പും നടന്നിട്ടുണ്ടെന്നാണ് ചരിത്രം വ്യക്തമാക്കുന്നത്.
ചരിത്രപരമായ പീഡനം
യു എസിലേക്ക്ആദ്യമായി എത്തിയ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ ഈ ക്രൂരതകള്‍ വളരെയധികം അനുഭവിച്ചവരാണ്. ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ രൂക്ഷമായ പീഡനങ്ങളും മതഭ്രാന്തും നേരിടേണ്ടിവന്നവരാണവര്‍. അവരെത്തുന്നതിന്‍റെയും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അമേരിക്കന്‍ സമൂഹം വിത്യസ്ത സമുദായങ്ങള്‍ക്കെതിരെ കൊടിയ അടിച്ചമര്‍ത്തലുകളുടെ രീതികള്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ജപ്പാന്‍, ചൈന, കൊറിയ, ആഫ്രിക്കന്‍ അമേരിക്ക, പ്രാദേശിക അമേരിക്ക എന്നിവിടങ്ങളിലെ വിഭാഗക്കാരോടായിരുന്നു ഈ അക്രമണങ്ങള്‍. ഇപ്പോള്‍ ഈ ആയുധങ്ങള്‍ ഇന്ത്യക്കാര്‍ക്കെതിരെയാണ് തിരിഞ്ഞിരിക്കുന്നത്.
ആദ്യ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ എണ്ണത്തില്‍ ആയിരത്തില്‍ കുറവായിരുന്നു. ബ്രിട്ടീഷ് രാജ്യ ഭരണത്തിലെ മുന്‍ പട്ടാളക്കാരും പഞ്ചാബില്‍ നിന്നുള്ള നിപുണരല്ലാത്ത കര്‍ഷകരുമായിരുന്നു അവര്‍. യു എസിലേക്ക് കാനഡ വഴിയായ് സ്വീകരിച്ച അവര്‍ വാഷിങ്ടണ്ണിലാണ് ആദ്യമായി എത്തിചേര്‍ന്നത്. അവിടെ അവര്‍ Lumber industry യില്‍ തൊഴിലെടുത്തു. അവരെത്തി ഏതാനും മാസങ്ങള്‍ക്ക് ശേഷം, കുറഞ്ഞവേതനത്തിനുള്ള ഏഷ്യന്‍ കൂലിവേലകളെ ഭയപ്പെട്ട വെള്ളാക്കാരായ തൊഴിലാളികളില്‍ നിന്ന് വിദ്വേഷത്തിന്‍റെ കെടുതികള്‍ അനുഭവിക്കാന്‍ തുടങ്ങി. 1907 സെപ്തംബര്‍ 5ന് നൂറില്‍പരം വരുന്ന വെള്ളക്കാരായ ഒരു സംഘം ഏകദേശം ഏഴുന്നൂറോളം വരുന്ന ഇന്ത്യക്കാര്‍ക്ക് ചുറ്റുംകൂടി, അവരോട് ബെല്ലിംങ്ഹാം(Bellingham) പട്ടണം വിട്ടുപോകാന്‍ നിര്‍ബന്ധിച്ചു. രണ്ടു മാസത്തിനും ശേഷം 500 ഇന്ത്യന്‍ തൊഴിലാളികളെ എവെറെറ്റ് (Everett) പട്ടണത്തില്‍ നിന്നു പുറത്താക്കപ്പെട്ടു. തകോമാ(Tacoma)യിലെ ഇന്ത്യന്‍ തൊഴിലാളികളെ മറ്റൊരു സംഘം അക്രമിച്ചു. ഈ സന്ദര്‍ഭത്തില്‍ അവര്‍ തിരിച്ചടിച്ചു.
വാഷിംങടണിലെ ഇന്ത്യന്‍ കുടിയേറ്റക്കാരുടെ എണ്ണം 2000 കൂടുതലാകാന്‍ സാധ്യതയില്ല. ഈ എണ്ണം ആ സന്ദര്‍ഭത്തില്‍ ഒരു ദശലക്ഷത്തിലധികമുള്ള സ്റ്റേറ്റിലെ ജനസംഖ്യക്ക് ഒരു വെല്ലുവിളിയാകുകയില്ല. എന്നിട്ടും, പരദേശിസ്പര്‍ദ്ധയുള്ള ജനക്കൂട്ടം ഭീതിയില്ലാതെ പെട്ടന്ന് പ്രതികരിക്കാനും അക്രമിക്കാനും തയ്യാറായി. കാരണം രണ്ടു പതിറ്റാണ്ടിലധികമായി രാഷ്ട്രത്തില്‍ നിലനില്‍ക്കുന്ന വ്യവഹാരങ്ങളായിരുന്നു. 1885ലാണത് തുടങ്ങിയത്. അന്ന് 500 ചൈനാ തൊഴിലാളികള്‍ സമാനമായി തകോമ (Tacoma)യില്‍ നിന്നു പുറത്താക്കപ്പെട്ടിരുന്നു.
ഇന്ത്യക്കാരെ അരികുവല്‍ക്കരിക്കുന്ന പ്രക്രിയ വ്യാപകമായിരുന്നു. അവരെ പ്രാദേശിക യൂണിയനുകളിലും ചര്‍ച്ചുകളിലും വിലക്കി. ഒരുപാടു പട്ടണങ്ങളില്‍ പ്രാദേശിക റിയല്‍ എസ്റ്റേറ്റ് ഏജന്‍റുമാര്‍ അവര്‍ക്ക് ഭൂസ്വത്തുകള്‍ വില്‍ക്കുന്നതിനെ വിസമ്മതിച്ചു. ആദ്യകാല കുടിയേറ്റക്കാരിലധികവും സിക്കുകാരാണെങ്കിലും സാധാരണയായി ഹിന്ദുവായി പരാമര്‍ശിക്കപ്പെട്ടവരെ മാധ്യമങ്ങള്‍ പരിഹാസ്യപാത്രമാക്കി. ചില രാഷ്ട്രിയ പ്രവര്‍ത്തകരും ഉദ്യാഗസ്ഥരും ‘the east indian on the move’ എന്നതു തുടരുവാന്‍ അവര്‍ക്കെതിരെയുള്ള അക്രമണങ്ങള്‍ക്ക് പരസ്യമായി പന്തുണയര്‍പ്പിച്ചു. ഏഷ്യയിലെ മറ്റു പ്രദേശങ്ങളിലെ കുടിയേറ്റക്കാര്‍ അത്തരം ഹിംസകള്‍ വര്‍ഷങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഇന്ത്യക്കാരെ കൂടി ഇരകളിലേക്കു ചേര്‍ത്തു എന്നുമാത്രം.
മിക്ക ഇന്ത്യക്കാരെയും വാഷിംങ്ടണില്‍ നിന്ന് പതിറ്റാണ്ടിനിടയില്‍ ബഹിഷ്ക്കരിക്കപ്പെടുകയുണ്ടായി. അവര്‍ കാലിഫോര്‍ണിയയിലേക്ക് പുതിയ കുടിയേറ്റക്കാരോടൊപ്പം യാത്ര തിരിച്ചു. അവിടെ ഇന്ത്യന്‍ ജനസംഖ്യ മുവായിരത്തിനടുത്തെത്തിയിരുന്നു. എന്നിരുന്നാലും ഇവിടെയും അവരെ വംശവെറിയന്മാരാണ് സ്വീകരിച്ചത്. മുമ്പ് നിലനിന്നിരുന്ന Japanese and Korean Exclusion League (ജപ്പാന്‍ക്കാരെയും കൊറിയക്കാരെയും നാടുകടത്താന്‍ സംഘടിച്ച വിഭാഗം) എന്ന നാമം Asiatic Exclusion League  (ഏഷ്യക്കാരെ പുറത്താക്കാന്‍ സംഘടിച്ച വിഭാഗം) എന്നാക്കി മാറ്റുകയും അതിന്‍റെ പ്രവര്‍ത്തകര്‍ അവരുടെ തോക്കുകള്‍ ഇന്ത്യന്‍ കുടിയേറ്റകാര്‍ക്കെതിരെ പ്രയോഗിക്കുകയും ചെയ്തു.

വര്‍ഗീയ സിദ്ധാന്തങ്ങള്‍
ആദ്യമായി ആ സന്ദര്‍ഭത്തില്‍ പ്രചാരത്തിലുള്ള പക്വമാവാത്ത വംശീയ പ്രത്യേയശാസ്ത്ര വെല്ലുവിളിയെ ഇന്ത്യക്കാര്‍ അതിജീവിച്ചു. യുറോപ്യരെ പോലെ സൗത്ത് ഏഷ്യക്കാരും ‘ആര്യവംശംജരാണെന്ന് തെളീക്കപ്പെട്ടു. പക്ഷേ, ഈ പ്രതിസന്ധി പെട്ടൊന്നു മറികടന്നു. വംശീയ പ്രചാരക സംഘം, അമേരിക്കക്കാര്‍ നോര്‍ത്ത് വെസ്റ്റേണ്‍ ഇന്ത്യക്കാരുടെ അകന്ന ബന്ധത്തിലുള്ളവരാണെന്നു സമ്മതിച്ചു. എന്നിരുന്നാലും, ‘നിരന്തരമായ പ്രദേശം കീഴടക്കലിലും വളര്‍ച്ചയിലും പരിഷ്ക്കാരത്തിലും ഞങ്ങളുടെ പിതാമഹന്മാര്‍ പടിഞ്ഞാറിനായിരുന്നു ഊന്നല്‍ നല്‍കിയിരുന്നത്. ഹിന്ദുക്കളുടെ പിതാമഹന്മാര്‍ പൗര്യസ്ത്യദേശത്തു പോയി അടിമകളായും ബലഹീനരായും ജാതിയിലൂന്നിയും നിന്ദ്യരായും കഴിഞ്ഞു’. ഒരു ദേശിയവാദിയായ (ഋഃരഹൗശേീിശെേ) നേതാവ് എഴുതി. 1917 ല്‍ ഏറെക്കുറെ അത്തരം പ്രചാരണങ്ങള്‍ നിമിത്തമായി ഇന്ത്യയില്‍ നിന്നും ഇതര രാഷ്ട്രങ്ങളില്‍ നിന്നുമുള്ള കുടിയേറ്റക്കാരെ യാഥാര്‍ഥ്യമായും വിലക്കപ്പെട്ടു.
ഈ നിരര്‍ത്ഥകമായ വര്‍ഗീയ സിദ്ധാന്തങ്ങള്‍ വിദേശികള്‍ക്കു പൗരത്വം നല്‍കാന്‍ വേണ്ടിയുള്ള സമരങ്ങള്‍ക്കെതിരെ അവരെ പ്രചോദിപ്പിച്ചു. 1922ല്‍ യു എസ് സുപ്രിം കോടതി അമേരിക്കന്‍ പൗരാവകാശത്തിന് അര്‍ഹതയുള്ള ‘വെള്ളക്കാരായവര്‍’ യുറോപ്യന്‍ വംശ പരമ്പരയില്‍പ്പെട്ടവരാവണമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. ഈ തീരുമാനം ജപ്പാന്‍ക്കാരെ ബഹിഷ്ക്കരിക്കാനായിരുന്നു ലക്ഷ്യമിട്ടത്. വിധിയില്‍ നിന്ന് ഒഴിവാകുമെന്ന് പ്രതീക്ഷയര്‍പ്പിച്ചുകൊണ്ട് ഇന്ത്യക്കാര്‍ ഈ കേസിനെ ‘മുഴുവന്‍ ഇന്ത്യന്‍ രക്തത്തിലുള്ള ഉയര്‍ന്ന ജാതി ഹിന്ദുക്കളും’ യഥാര്‍ഥ്യത്തില്‍ യുറോപ്യന്‍ വംശജരാണെന്നാക്കി. 1923ല്‍ യുഎസ് സുപ്രിം കോടതി ഡിശലേറ ടമേലേെ ്.ആവമഴമേ ശെിഴവ വേശിറ എന്നതില്‍ നൂറ്റാണ്ടുകളായുള്ള അക്രമികളായ ആര്യന്മാരും കറുത്ത ദ്രാവിഡരും തമ്മിലുള്ള മിശ്രവിവാഹം ഇന്ത്യയിലെ ആര്യന്‍ രക്തത്തിന്‍റെ പരിശുദ്ധി കളങ്കപ്പെടുത്തുകയുണ്ടായി എന്നു വിധിച്ചു. ആയതിനാല്‍, ഇന്ത്യക്കാര്‍ക്ക് അമേരിക്കന്‍ പൗരത്വം നല്‍കാനും അവരെ ‘യഥാര്‍ഥ വെള്ളക്കാര’ായി പരിഗണിക്കാനും സാധ്യമല്ല. അതിന് പ്രതികരണമായി, 1926 ഇന്ത്യന്‍ സെന്‍ററല്‍ ലെജിസ്ലേച്ചര്‍ (കിറശമി രലിൃമേഹ ഹലഴശഹെമൗൃലേ) അമേരിക്കന്‍ പൗരന്മാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നത് വിലക്കിരുന്നു. എന്നിരുന്നാലും അതൊരു പ്രകടമായ പ്രവര്‍ത്തനമെന്നതിലപ്പുറം ഒന്നുമായിരുന്നില്ല.
പതിറ്റാണ്ടിനു ശേഷം യു എസ് ഗവണ്‍മെന്‍റ് സുപ്രിം കോടതിവിധി ഉപയോഗിച്ച് അമേരിക്കന്‍ പൗരത്വമുള്ള ഒരുപാടു ഇന്ത്യക്കാരുടെ പൗരത്വം തിരിച്ചു പിടിച്ചു.1946ല്‍ മാത്രമാണ് ഈ വിധി മാറ്റിയത്. പ്രതിവര്‍ഷം നൂറ് ഇന്ത്യന്‍ പൗരന് യുഎസിലേക്ക് കുടിയേറാന്‍ അനുവാദം നല്‍കുന്നുണ്ട്. പക്ഷേ, 1965വരെ അതുണ്ടായില്ല. 1965ല്‍ അമേരിക്കന്‍ ഇമിഗ്രേഷന്‍ ലോ പുതുക്കിയപ്പോഴാണ് യുഎസിലേക്കുള്ള ഇന്ത്യന്‍ കുടിയേറ്റക്കാരുടെ രണ്ടാം പ്രവാഹം തുടങ്ങാന്‍ സാധിച്ചത്.

മുന്‍വിധിയുടെ ഉപകരണങ്ങള്‍

അദ്യകാല യുഎസിലെ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ നേരിട്ട വിദ്വേഷം അവരുടെ പ്രവര്‍ത്തനത്തിന്‍റെയോ അല്ലെങ്കില്‍ അവര്‍ പിറന്നു വീണ രാഷ്ട്രത്തിലെ ചരിത്രത്തിന്‍റെയോ ഫലമായിട്ടല്ല. അത് അവിടെ ആദ്യമേ ഉള്ള പ്രതിഭാസമാണ്. ഇതര സമുദായങ്ങളെ ആക്റ്റീവായി അടിച്ചമര്‍ത്തികൊണ്ട് പതിറ്റാണ്ടുകളായി തുടര്‍ന്നു പോരുന്നു ഈ ശൈലി. സാഹചര്യങ്ങള്‍ കിട്ടിയാല്‍ ആ വിദ്വേഷം അമേരിക്കയിലെത്തിയ ഇന്ത്യക്കാര്‍ക്കെതിരെയും തിരിയുക സ്വഭാവികം. വിവേചനത്തിനിരയായവരെ തിരഞ്ഞെടുക്കുമ്പോഴുള്ള വിവേചനമാകുന്നത് വളരെ വലിയ അവിവേചനമാണെന്നത് വിരോധാഭാസമാണ്. ഇന്ത്യക്കാരെ ലക്ഷ്യം വെച്ചുള്ള അതേ അടിച്ചമര്‍ത്തല്‍ ഇതര സമുദായത്തിനെതിരെയും ഇരുപതാം നുറ്റാണ്ടിന്‍റെ പ്രാരംഭത്തിലെ യുഎസിലുണ്ടായിരുന്നു. ഇന്ന് വിവരിച്ചുകൊണ്ടിരിക്കുന്ന ദുരന്തപൂര്‍ണമായ മാര്‍ഗത്തിലുള്ള ചരിത്രമിതാണ്.
ഠവല ഒശിറൗ (6.3.2017) ദിനപത്രത്തില്‍ ടമിറലലു ആവമൃറംമഷ എഴുതിയ കിറശരെൃശാശിമലേ റശരെൃശാശിമശേീി എന്ന ലേഖനത്തിന്‍റെ പ്രസക്ത ഭാഗം. ഒല ശെ ംശവേ വേല ഇലിൃലേ ളീൃ ജീഹശര്യ ഞലലെമൃരവ, ചലം ഉലഹവശ

സലീത്ത് കിടങ്ങഴി

Write a comment