Posted on

സ്വർഗ വാതിലുകള്‍ തുറക്കുന്ന മന്ത്രങ്ങള്‍

പ്രപഞ്ച നാഥനായ അല്ലാഹു മനുഷ്യനെ ഉന്നതനും ഉല്‍കൃഷ്ടനുമായി സൃഷ്ടിച്ചു. വിശേഷബുദ്ധിയും വിവേചന ശക്തിയും ഇതര ജീവികള്‍ക്കില്ലാത്ത പല വിശിഷ്ടഗുണങ്ങളും നല്‍കി മനുഷ്യനെ ആധരിക്കുകയും ബഹുമാനിക്കുകയും ചെയ്തു. ഈ പവിത്രമായ ശരീര ഘടനയും സൗന്ദര്യവും അവന്‍ മനുഷ്യന് കനിഞ്ഞേകി. ഇവിടെയാണ് ഇലാഹി സ്മരണയിലേക്കുള്ളൊരു അടിമയുടെ ആഗമനം സാധ്യമാകുന്നത്. മനുഷ്യമനസ്സുകളില്‍ നിന്ന് ഇലാഹീ ചിന്ത കൂടിയൊഴിഞ്ഞതാണ് ഇന്ന് നാം അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്കെല്ലാം കാരണം. സഞ്ചാര പാതകളിലൊക്കെയും ഇലാഹീ ചിന്ത വെളിച്ചം കാട്ടേണ്ടതിനു പകരം അവയൊക്കെയും മനുഷ്യന്‍റെ ഭൗതിക താല്‍പര്യങ്ങളില്‍ ലയിച്ചിരിക്കുകയാണ്. ദിക്റിന്‍റെ ആത്മീയ ഭൗതിക ഗുണങ്ങളെ കുറിച്ചുള്ള ആജ്ഞതയാണ് ഇതിന് കാരണം. അല്ലാഹു പറയുന്നു. അറിയുക, അല്ലാഹുവിന്‍റെ സ്മരണകൊണ്ട് മാത്രമേ സമാധാനം ലഭിക്കൂ(റഅദ്). ജീവിതം ഏകനായ ഇലാഹിന് സമര്‍പ്പിച്ച് അനര്‍ഘമായ പരലോകത്തെ ഭാസ്വരമാക്കാനാണ് നാം ശ്രമിക്കേണ്ടത്. എന്നാല്‍ ഖേദകരമെന്ന് പറയട്ടെ ദിക്റ് ചൊല്ലുന്നവര്‍ പഴഞ്ചന്മാരും വിവര ദോശികളുമാണെന്ന് ചിത്രീകരിക്കുകയും പൊതു സമൂഹത്തില്‍ അവര്‍ അടിച്ചമര്‍ത്തപ്പെട്ടവരും വക്രീകരിക്കപ്പെടേണ്ടവരുമാണെന്നുമുള്ള മിദ്യാ ധാരണ വ്യതിയാനചിന്തക്കാരില്‍ ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുന്നു. തന്‍മൂലം ഇബാദത്തുകളെ അന്യവല്‍കരിച്ച് തെറ്റുകളെ പുണര്‍ന്ന് കൊണ്ടുള്ളൊരു ജീവിതം വിശ്വാസിക്കന്യമാണ്. തെറ്റുകള്‍ മനസ്സിനെ തുരുമ്പ് പിടിപ്പിക്കുന്നു. ഭൗതിക ചിന്തകള്‍ മനസ്സില്‍ ക്ലാവ് പടര്‍ത്തുന്നു. തുരുമ്പും ക്ലാവും നീക്കി മനസ്സിനെ ശുദ്ധീകരിക്കാനുള്ള മാര്‍ഗം ദിക്റാണെന്നും ദിക്റ് ചൊല്ലി നാവ് പച്ചപിടിച്ചിരിക്കെ മരിക്കലാണ് ഏറ്റവും ഉത്തമമായ കര്‍മ്മമെന്നും നബി(സ്വ) പഠിപ്പിക്കുന്നു.
ഇസ്ലാമെന്ന പ്രത്യയ ശാസ്ത്രത്തില്‍ അലിഞ്ഞുചേര്‍ന്ന ഒരു വിശ്വാസിയുടെ ഹൃദയവും മറ്റുശരീര അവയവങ്ങളും ഇലാഹീ സ്മരണയിലാഴ്ന്നിരിക്കും. എല്ലാ ആരാധനയിലെന്നതുപോലെ ആരാധനയുടെ കാതലായ ദിക്റിലും റസൂല്‍(സ്വ) നമുക്ക് ഉത്തമ മാതൃകയാണ്. മുത്ത് നബി ച്ചൊല്ലിത്തന്ന ദിക്റുകളാണ് ഏറ്റവും ഉത്തമം. ഓരോ സമയത്തും നിര്‍വഹിക്കേണ്ട ദിക്റുകള്‍ മുറപോലെ ഹദീസുകളില്‍ വന്നിട്ടുണ്ട്. അവ ക്ലിപ്തപ്പെടുത്താന്‍് സാധിക്കാത്തവിധം അത്യധികമാണ്. അതിനാല്‍ റസൂലില്‍ നിന്ന് ലഭിച്ചിട്ടുള്ള ദിക്റുകളില്‍ ബന്ധശ്രദ്ധപതിക്കണം. അവക്ക് കൂടുതല്‍ പുണ്യമുണ്ട്.(ഇആനത്തുത്വാലിബീന്‍)
ഇസ്ലാമില്‍ ദിക്റുകള്‍ ധാരാളമുണ്ടെങ്കിലും അതിനെ വിരസബോധത്തോടെ സമീപിക്കുന്നവരാണ് നമ്മില്‍ പലരും. എന്നാല്‍ വളരെ ലളിതവും പ്രധാനപ്പെട്ടതുമായ ദിക്റുകള്‍ പലതും നമ്മുടെ അല്‍പ ജ്ഞാനം കാരണം നാം നിസാരമായിക്കാണുന്നു.
ഹദീസുകളില്‍ വന്ന ചില ദിക്റുകള്‍ താഴെ പരാമര്‍ശിക്കുന്നു.
ലാഹൗല വലാഖുവ്വത്ത ഇല്ലാബില്ല: വളരെ ലളിതമായതും ഹദീസ് ഗ്രന്ഥങ്ങളില്‍ ധാരാളമായി പ്രതിപാദിക്കപ്പെട്ടതുമായ ദിക്റാണിത്. ശരീരത്തിലെ 99 രോഗങ്ങള്‍ക്കുള്ള പ്രതിവിധിയായി റസൂല്‍ കാണിച്ചുതന്നത് ഈ ദിക്റാണ്. സ്വര്‍ഗത്തിലെ നിധിയെന്ന് പരാമര്‍ശിക്കുന്ന ഈ ദിക്റ് ഒരുത്തന്‍ പതിവാക്കിയാല്‍ ജീവിതത്തിലെ ദാരിദ്രവും മുഷിപ്പും ഇല്ലായ്മചെയ്യാനും ജീവിതത്ത ില്‍ ഐശ്വര്യവും അഭിവൃതിയും കൊണ്ടുവരാനും സാധിക്കുമെന്ന് മഹാന്മാര്‍ ഓര്‍മ്മപ്പെടുത്തി.
ലാഇലാഹഇല്ലല്ല: ദിക്റുകളുടെ കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ദിക്ര്‍, ഏകനായ അല്ലാഹുവിനെ മനസ്സില്‍ ധ്യാനിച്ചു തൗഹീദിന്‍റെ പരിപൂര്‍ണ്ണസത്ത ഉള്‍കൊള്ളിച്ച് ജീവിതമഘിലത്തിലും വിശ്വാസഹൃദയങ്ങള്‍ സമ്മനാനിക്കാനും ദോഷങ്ങള്‍ പൊറുക്കപ്പെടാനും പര്യപ്തമാണിത്. മരണാസന്നനായ രോഗി ഈ ദിക്റ് ചെല്ലിയാല്‍ അവനെ നരഗം ഭക്ഷിക്കുകയില്ല. നബി(സ്വ ) പറഞ്ഞു: ഒരുത്തന്‍ വന്‍ ദോശം വെടിയുകയും ഹൃദയസാനിദ്യത്തോടെ ഈ ദിക്റ് ചെല്ലുകയും ചെയ്താല്‍ അര്‍ഷ് വരെ വിശാലമാക്കപ്പെട്ട ഏഴ് ആകാശങ്ങള്‍ അവന്‍റെ മേല്‍ തുറക്കപ്പെടും. (തുര്‍മുദി)
ബിസ്മി: ബിസ്മിയുടെ ആശയങ്ങളും അര്‍ത്ഥതലങ്ങളും വിശദീകരണാദീതമാണ്. നബി(സ്വ) പറയുന്നു: ബിസ്മി ഇറക്കപ്പെട്ടപ്പോള്‍ ആകാശത്തുള്ള മലക്കുകള്‍ സന്തോഷിച്ചു. അര്‍ഷ് പ്രകമ്പനം കൊണ്ടു, കാറ്റടങ്ങി, സമുദ്രം ഇളകിമറിഞ്ഞു, മൃഗങ്ങള്‍ കാത്കൂര്‍പ്പിച്ചു, പിശാചുകള്‍ ആട്ടിയോടിക്കപ്പെട്ടു. ബിസ്മിയെ സബ്ഹുല്‍ മസാനി, ഉമ്മുല്‍ ഖുര്‍ആന്‍ എന്നെല്ലാം വിളിക്കപ്പെടാറുണ്ട്. നബി((സ്വ) പറയുന്നു: ബിസ്മി കൊണ്ട് തുടങ്ങപ്പെടാത്ത ഏത് നല്ലകാര്യത്തിലും ബറക്കത്തുണ്ടാവില്ല.
തഹ്മീദ്, തഹ്ലീല്‍, തസ്ബീഹ് യാഥാര്‍ത്ഥത്തില്‍ യജമാനനായ അല്ലാഹുവിനെ സ്തുതിക്കുന്നത് പ്രായോഗികമല്ല. കാരണം അവന്‍ തന്ന നാവുപയോഗിച്ച് സ്തുതിക്കുമ്പോള്‍ നമ്മള്‍ വീണ്ടും സ്തുതിക്ക് ബാധ്യസ്ഥനാകുന്നു. അപ്പോള്‍ അവന്‍റെ വായുവും വെള്ളവും ഭക്ഷണവും മറ്റു സുഖ സൗകര്യങ്ങളുപയോഗിച്ച് ഈ ഭൂമിയില്‍ ജീവിക്കുന്ന ഒരടിമയുടെ ബാധ്യതയായി സ്തുതിമാറുമോയെന്ന് നാം സംശയിക്കേണ്ടതുണ്ട്. എങ്കിലും കാരുണ്യവാനായ റബ്ബിന്‍റെ റഹ്മത്തില്‍ നാം നിരാശരാവരുത്. അല്ലാഹു പറയുന്നു: നിങ്ങള്‍ അല്ലാഹുവിന്‍റെ റഹ്മത്തില്‍ നിരാശരാവരുത്. അവന്‍ പ്രതിഫലം നല്‍കുമെന്ന വിശ്വാസമാണ് യാഥാര്‍ത്ഥത്തില്‍ പാരത്രീക വിജയിത്തിന് നിദാനം. അതുകൊണ്ടാണ് ഏതൊരു നല്ല കാര്യത്തിന് മുമ്പും ശേഷവും റസൂല്‍ ഹംദിനെ സുന്നത്താക്കിയത്. റസൂല്‍ (സ്വ) പറഞ്ഞു: ഒരുത്തന്‍ പ്രഭാതത്തിലും പ്രദോശത്തിലും തസ്ബീഹ് ചൊല്ലിയാല്‍ നൂര്‍ ഹജ്ജ് ചെയ്ത പ്രതിഫലം അല്ലാഹു അവന് കണക്കാക്കി. നൂറുതവണയൊരു വിശ്വസി അല്ലാഹുവിനെ സ്തുതിച്ചാല്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നൂറ് കുതിരകളുമായി യുദ്ധം ചെയ്തവനായി. ഒരുത്തന്‍ നൂര്‍ തവണ തഹ്ലീല്‍ ചെല്ലിയാല്‍ ഇസ്മാഈല്‍ സന്തതികളില്‍പ്പെട്ട നൂര്‍ അടിമകളെ മോചിപ്പിച്ചവനെപ്പോലെയായി (തുര്‍മുദി).
നാവിനേറ്റവും ലളിതവും തുലാസില്‍ ഭാരമേറിയതും അല്ലാഹുവിന് ഇഷ്ടപ്പെട്ടതുമായ രണ്ട് ദിക്റുകള്‍ സുബ്ഹാനല്ലാഹി വബിഹംദിഹി സുബ്ഹാനല്ലാഹില്‍ ഹളീം (ബുഖാരി). ഒരാള്‍ നൂര്‍ പ്രാവശ്യം ഇത് ചെല്ലിയാല്‍ സമുദ്രത്തിലെ നുരകണക്കെ ദോഷങ്ങള്‍ പൊറുക്കപ്പെടും.
തന്‍റെ ജീവിതത്തിന്‍റെ നിയോഗ ലക്ഷ്യം വിസ്മരിച്ചവനാണ് ദിക്റുകള്‍ വര്‍ജ്ജിച്ചവന്‍. അവന്‍ ചേദനയറ്റ ശവമാണ്. ദൈവ സ്മരണയുള്ളവനാകട്ടെ ചൈതന്യമുറ്റിയവനാണ്.അവന്‍ ആരാധനകളില്‍ ഉത്സാഹവും നന്മകളില്‍ ആവേശവും കാണിക്കുന്നു.(ഹദീസ്)
ഉനൈസ് കിടങ്ങി

Write a comment