Posted on

പാശ്ചാത്യര്‍ക്ക് ഇസ്ലാം അന്യമല്ല

അമേരിക്കയിലെ ഒരു നഴ്സറി സ്കൂളിലാണ് സംഭവം നടക്കുന്നത്. ഭാവിയില്‍ എന്തായിത്തീരാനാണ് നിങ്ങളുടെ ആഗ്രഹം? ക്ലാസിലെ കുട്ടികളോട് ടീച്ചറുടെ ചോദ്യം. പൈലറ്റ്, ഡോക്ടര്‍, എഞ്ചിനീയര്‍ പലരും പലതാണ് എഴുതി നല്‍കിയത്. പക്ഷേ, അതിലൊരു കുട്ടി മാത്രം ടീച്ചര്‍ക്ക് എഴുതിയത് മനസ്സിലായില്ല. ‘സ്വഹാബ’. അതെന്താണെന്ന് ടീച്ചര്‍ തന്നെ ആ കുട്ടിയോട് ചോദിച്ചു. കുട്ടി പറഞ്ഞു: څഉീിچേ സിീം ംവീ ശെ മെവമയമ, യൗേ വേല്യ ംവലൃല ഴീീറ ുലീുഹലچസംശയം തീരാത്ത ടീച്ചര്‍ കുട്ടിയുടെ മാതാവിനെ വിളിച്ചു. ‘ആരാണ് സ്വഹാബ’ എന്നന്വേഷിച്ചു. അവര്‍ സ്വഹാബത്തിനെക്കുറിച്ചും മുഹമ്മദ് നബി (സ)യെ കുറിച്ചുമെല്ലാം ടീച്ചര്‍ക്ക് വിശദീകരിച്ചു കൊടുത്തു. അതവരുടെ മനസ്സില്‍ വലിയ സ്വാധീനം ചെലുത്തി. വൈകാതെ അവര്‍ ഇസ്ലാം ആശ്ലേഷിച്ചു. ഒരു കൊച്ചു കുഞ്ഞ് കാരണമായി ഒരു സാധാരണക്കാരിയുടെ വിശദീകരണം മാത്രം മതിയായിരുന്നു വിദ്യാസമ്പന്നയായ ഒരു പാശ്ചാത്യ വനിതക്ക് ഇസ്ലാമിനെ അറിയാനും ആ സത്യപാതയിലേക്ക് കടന്നു വരാനും. പുരോഗമന ചിന്തകരായ പാശ്ചാത്യരുടെ ഇസ്ലാമികാശ്ലേഷണം ഏറെ വാര്‍ത്താ പ്രാധാന്യം നേടാറുണ്ട്. ഭൂരിഭാഗവും വനിതകള്‍, ഉയര്‍ന്ന നിലവാരമുള്ളവര്‍, ബാങ്ക് ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എല്ലാം കൂട്ടത്തില്‍ ഉണ്ട്. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ളെറയുടെ ഭാര്യാസഹോദരി ലോറന്‍ ബൂതും പ്രമുഖ മാധ്യമപ്രവര്‍ത്തക ഇവോണ്‍ റിഡ്ലി ടി വി അവതാരിക ക്രസ്റ്റീന ബോക്കര്‍ തുടങ്ങിയവരെല്ലാം അവരില്‍ പ്രമുഖരാണ്. ആഗോളതലത്തില്‍ ഇസ്ലാമിനെ കുറിച്ച് അറിയാനും പഠനവിധേയമാക്കുവാനുമുള്ള താല്‍പ്പര്യങ്ങളേറി വരികയാണ്. രണ്ട് മില്ല്യണില്‍ അധികമാണ് ഇംഗ്ലണ്ടിലെ മുസ്ലിം ജനപ്പെരുപ്പം. കണക്കുകള്‍ പ്രകാരം വര്‍ഷം തോറും ഒരു ലക്ഷത്തിലധികം പേരാണ് ഇംഗ്ലണ്ടില്‍ ഇസ്ലാമിലേക്ക് കടന്ന് വരുന്നത്. ഫ്രാന്‍സില്‍ 20% ല്‍ അധികവും മുസ്ലിമീങ്ങളായിക്കഴിഞ്ഞു. നാല്‍പ്പതിനായിരത്തോളം ആളുകള്‍ പ്രതിവര്‍ഷം ഇസ്ലാമിലേക്ക് കടന്ന് വരുന്നുമുണ്ട്. വിക്കീപീഡിയ സൂചിപ്പിക്കുന്ന ശതമാനകണക്കുകള്‍ക്ക് പിറകില്‍ ഇസ്ലാമിക മിഷണറി പ്രവര്‍ത്തനങ്ങള്‍ ആണെന്ന് ധരിച്ചെങ്കില്‍ അത് ശരിയല്ലതാനും.
പാശ്ചാത്യ രാഷ്ട്രങ്ങളിലെ ഇസ്ലാമോ ഫോബിയയും ആ പേടിപരത്തുന്നതിന് പിന്നിലെ ഗൂഢവും നീചവുമായ പ്രവര്‍ത്തനങ്ങളുടെ വിപരീത ഫലമായി ഉണ്ടാകുന്ന പോസിറ്റീവ് റിസല്‍ട്ടുകളാണെന്നാണ് ഇസ്ലാം ആശ്ലേഷകരുടെ തുറന്ന് പറച്ചിലുകള്‍ വ്യക്തമാക്കുന്നത്). പ്രാകൃതമാണെന്നും, പഴഞ്ചന്‍ ചിന്താഗതികളാണെന്നും അടിമത്വശൈലികളും സിദ്ധാന്തങ്ങളുമാണെന്നും പുരുഷാധിപത്യം കൊണ്ട് സ്ത്രീകള്‍ക്ക് വിലയും നിലയുമില്ലാത്ത നിയമ സംഹിതകളാണെന്നുമൊക്കെയാണ് ഇസ്ലാമിനെ കുറിച്ച് പരക്കെ പറഞ്ഞ് പരത്തുന്നത്. അന്താരാഷ്ട്രതലങ്ങളില്‍ തീവ്രവും ഭീകരവുമായ വലിയൊരു രാക്ഷസഭാവമാണ് ഇസ്ലാം മതത്തിന് നല്‍ക്കി കൊണ്ടിരിക്കുന്നത്. ഇതെല്ലാം ഗൂഢമായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയുള്ള കുതന്ത്രങ്ങളാണ് എന്നതും ഏറെ ഖേദകരം തന്നെയാണ്. കുബുദ്ധികള്‍ സൃഷ്ടിച്ചെടുത്ത ഇത്തരം ഇസ്ലാം, പൊതുബോധങ്ങള്‍ക്ക് ശരി വെക്കാന്‍ മതത്തിന്‍റെ പേരിലുള്ള തീവ്രസംഘടനകളും ഭീകരാക്രമണങ്ങളും ഹേതുവാകുന്നുമുണ്ട്. ഐ എസ് പോലുള്ള പാശ്ചാത്യന്‍ നിര്‍മിത ഭീകരസംഘങ്ങള്‍ക്ക് ചൂട്ട് പിടിക്കാന്‍ മതവേലിക്കുള്ളിലെ നാമങ്ങളുള്ള എന്നാല്‍ മതനിയമങ്ങളൊന്നുമറിയാത്ത തീവ്ര ആശയക്കാരെയും കൂട്ടിന് കിട്ടുകയും ചെയ്യുന്നുണ്ട്. മൊത്തത്തില്‍ ഇസ്ലാമിനെ പേടിച്ചും പേടിപ്പിച്ചും അകറ്റിനിര്‍ത്താനുള്ള പതിറ്റാണ്ടുകള്‍ക്ക് മുമ്പേ തുടങ്ങിവെച്ച സാമ്രാജ്യത്വ ശക്തിക്കളുടെ കഠിന ശ്രമങ്ങള്‍ ആഗോളത്തലത്തില്‍ ചെറുതല്ലാത്ത വിജയം നേടിയിട്ടുണ്ടെന്ന് വേണം പറയാന്‍. അഫ്ഗാനിലെ സ്ത്രീകള്‍ അനുഭവിക്കുന്ന കടുത്ത പീഢനങ്ങളേയും അവകാശ- നീതി നിഷേധങ്ങളേയും കുറിച്ച് കേട്ടും വായിച്ചും അറിഞ്ഞ് അതിനെ കുറിച്ചറിയാന്‍ എത്തിയപ്പോഴാണ് ഇവോണ്‍ റിഡ്ലി എന്ന പ്രമുഖ ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തക താലിബാന്‍ ജിയിലിലായത്. വളരെ മാന്യമായ പ്രവര്‍ത്തനങ്ങളാണ് അവരില്‍നിന്നും ഉണ്ടായത്. വളരെ വേഗം ജയില്‍ മോചിതയായ ഇവോണിന് താലിബാനുകാരാണ് (താലിബാന്‍ തീവ്രവാദികളല്ല) ഖുര്‍ആനിന്‍റെ ഇംഗ്ലീഷ് പരിഭാഷ നല്‍ക്കിയത്. അവരത് സൂക്ഷ്മം വായിച്ചുനോക്കി അതിലെ സ്ത്രീകളെ കുറിച്ചുള്ള പരാമര്‍ശങ്ങളെല്ലാം മുഴുവന്‍ ധാരണകളേയും തിരുത്തികളഞ്ഞു. അത് വഴി അവര്‍ ഇസ്ലാമിലേക്ക് കടന്ന് വരികയും ചെയ്തു. ഇസ്ലാമെന്നത് പുരുഷ മേധാവിത്വത്തിന്‍റെ മതമാണെന്നും സ്ത്രീകളെ അടിച്ചമര്‍ത്തുകയാണെന്നുമുള്ള പെരും നുണയും പ്രചാരണവുമാണ് പൊതുധാരണയിലുള്ളത്. ഇസ്ലാം ആശ്ലേഷണത്തിന് വഴിയൊരുക്കുന്ന വിധത്തില്‍ അതിനെ കുറിച്ച് പഠിക്കാന്‍ പലപ്പോഴും പാശ്ചാത്യവനിതകളില്‍ താല്‍പര്യം ജനിപ്പിക്കുന്നത് തങ്ങളുടെ ധാരണകള്‍ തിരുത്താന്‍ മുസ്ലിംങ്ങളുമായുള്ള ചില സഹവാസങ്ങള്‍ സഹായകവുമായിത്തീരുന്നു.
ഇതര സംസ്കാരങ്ങളില്‍ നിന്നും വിഭിന്നമായി വിശിഷ്യാ ലിവിംഗ് ടു ഗെതര്‍ പോലുള്ള യൂറോപ്പ്യന്‍ കള്‍ച്ചറുകളില്‍ നിന്നും തീര്‍ത്തും വ്യത്യാസമുള്ള ഇസ്ലാമിലെ കുടുംബ ജീവിതവും അതിലെ കെട്ടുറപ്പും ഇതര മതസ്ഥരോടുള്ള സമീപനങ്ങളും നിലപാടുകളും അയല്‍ വാസികളോടുള്ള സഹവര്‍ത്തിത്വവും മതാ പിതാകളോടുള്ള കടമകളും ബാധ്യതകളും അതിലുപരി സന്താന പരിപാലന മേഖലയിലെ രീതി ശാസ്ത്രങ്ങളും അവരെ ധാര്‍മികമായും സദാചാരമാപരമായും ആത്മീയപരമായും വളര്‍ത്തിയെടുക്കുന്നതിലെ മൂല്യാധിഷ്ടിതമായ കാഴ്ച്ചപ്പാടുകളുമെല്ലാം ഗ്രഹിക്കാനവസരമുണ്ടായതോടെ ഇസ്ലാം പുല്‍കിയത് നിരവധിപേരാണ്. “സാഹോദര്യം സ്നേഹം പരസ്പര സഹായം” അറിയപ്പെടുന്നൊരു ഫ്രഞ്ച് ഗായിക ബിര്‍ദി ഇസ്ലാമിനെ കുറിച്ചുള്ള ഒരു പരിപാടിയില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു. മാതാപിതാക്കള്‍ക്കും മക്കള്‍ക്കുമിടയില്‍ ഇസ്ലാം നിഷ്കര്‍ശിക്കുന്ന ശക്തമായ ബന്ധമാണ് തിയറി ഹെന്‍റിയെ ചിന്തിക്കാന്‍ പ്രരിപ്പിച്ച പ്രധാന ഘടകം. കത്തോലിക്ക ഭക്തയായി ജീവിതം നയിച്ചിരുന്ന ആനിസ ആക്റ്റിന്‍ സണ്‍ ബോറടി മാറ്റാന്‍ വേണ്ടി വായിച്ചതാണ് ഇസ്ലാമിനെ കുറച്ച് ഒരു ലഘുലേഖ. ഇസ്ലാമിനെ കുറിച്ച് കൂടുതല്‍ പഠിക്കണമെന്ന് മനസ്സിലാക്കിയ അവര്‍ കൂടുതലായി പഠിക്കാനും അത് വഴി ഇസ്ലാം സ്വീകരിക്കാനും കാരണമായി. ഏറ്റവുമടുത്ത സുഹൃത്ത് മുസ്ലിം യുവാവിനെ വിവാഹം കഴക്കുന്നതിനെ ചൊല്ലിയുണ്ടായ വാര്‍ത്തയിലെ കൗതുക താല്‍പര്യമാണ് കരോളിന്‍ ബൈറ്റിനെ ഇസ്ലാമിനെ കുറിച്ചറിയാന്‍ താല്‍പര്യമുണ്ടാക്കിയത്. ഇസ്ലാം സാഹിത്യങ്ങളിലെ വിപുലമായ വായന ഇസ്ലാം ആശ്ലേഷണത്തിലേക്ക് വൈകാതെ അവരെ നയിച്ചു. ഇസ്ലാം സ്ത്രീവിരുദ്ധമാണെന്ന ജനാധിപത്യ ഒച്ചപാടുകളെ പുഛിച്ച് തള്ളിയാണ് ബ്രിട്ടനില്‍ ഒട്ടനവധി സ്ത്രീകള്‍ ഇസ്ലാമിലേക്ക് കടന്ന് വന്നത്. മാത്രമല്ല പ്രതിവര്‍ഷം ഇസ്ലാം സ്വീകരിക്കുന്ന അമ്പതിനായിരത്തിലധികം വരുന്ന ബ്രിട്ടീഷുകാരില്‍ മൂന്നില്‍ രണ്ടും സ്ത്രീകളാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുത്. ഈ വനിതകള്‍ ഉയര്‍ന്ന വിദ്യാഭ്യാസവും ഉദ്ധ്യോഗവും ഉള്ളവരാണെന്നതും ശ്രദ്ധേയമാണ്. മതങ്ങള്‍ വലിയ തോതില്‍ അസഹിഷ്ണുതകള്‍ക്ക് വഴിയൊരുക്കുമെന്ന് പ്രചാരം നടത്തിയിരുന്ന യുക്തിവാദികളാണ് ഈയിടങ്ങളില്‍ കൂടതലായും അസഹിഷ്ണുത പ്രകടിപ്പിച്ച്കൊണ്ടിരിക്കുന്നത് എന്നത് രസാവഹമാണ്. ഏതായാലും ഇസ്ലാമിനെയും ഇസ്ലാമിലേക്ക് കടന്ന് വരുന്നവരെയും എല്ലാം അംഗീകരിക്കാനും ആദരിക്കാനും പാശ്ചാത്യ ഭരണകൂടങ്ങള്‍ തയ്യാറാകുന്ന അവസ്ഥയിലാണ് കാര്യങ്ങളെത്തിയിരിക്കുന്നത്.
അനസ് ദേശമംഗലം

Write a comment