Posted on

വിമോചന വിപ്ലവത്തിന്‍റെ പ്രവാചക പാഠങ്ങള്‍

 

സാമ്പ്രദായിക സങ്കല്‍പ്പങ്ങളില്‍ നിന്നും തികച്ചും ഭിന്നമാണ് മുത്ത്നബിയുടെ വിമോചന വിപ്ലവം. ഇസ്ലാമാണ് ആ വിമോചനത്തിന്‍റെ വീര്യം എന്നതിനാല്‍ മറ്റെതൊരു വിമോചന സമരത്തെയും കവച്ചുവെക്കുന്നു അതിന്‍റെ മഹിമ.
സ്ത്രീ വിമോചനം, അടിമത്വ വിമോചനം തുടങ്ങിയ നിരവധി വിമോചന സമരങ്ങളെയും വിമോചകന്മാരെയും ഇന്ന് സമൂഹത്തിന്‍റെ നാനതലങ്ങളില്‍ കാണാനാകും. കാലമിന്നോളം പല വിമോചക സംഘടനകളും പ്രസ്ഥാനങ്ങളും കടന്നു വന്നിട്ടുണ്ടെങ്കിലും മനുഷ്യനെ യഥാര്‍ത്ഥ മോചനം നല്‍കാന്‍ കഴിഞ്ഞിട്ടില്ല എന്ന വസ്തുതക്ക് മുമ്പിലാണ് പ്രവാചകനിലെ വിമോചകന്‍ ചര്‍ച്ചയാക്കുന്നത്.
ലോകത്തിന്‍റെ സമഗ്രവും ശാശ്വതവുമായ മോചനമായിരുന്നു മുത്ത് നബി (സ്വ)യുടെ ലക്ഷ്യം. കാലങ്ങളായി അടിച്ചമര്‍ത്തപ്പെടുകയും ജീവിക്കാന്‍ പോലും അവകാശമില്ലാതിരുന്ന സ്ത്രീ വിമോചനത്തിനാണ് തിരുദൂതര്‍ പ്രാമുഖ്യം നല്‍കിയത്. സ്ത്രീയെ കേവലം കച്ചവച്ചടരക്കാരിയായി കാണുകയും അവള്‍ക്ക് അനന്തരസ്വത്തില്‍ വിഹിതം നല്‍കാതിരിക്കുകയും പിറാന്നാലുടെനെ കൊന്ന് കുഴിച്ചുമൂടുകയും ചെയ്യുന്ന അവസ്ഥക്കെതിരെ പട നയിച്ചു. സ്ത്രീ പുരുഷനെ പോലെ തന്നെ ആദരിക്കപ്പെടേണ്ടവളാണെന്നും പുരുഷന്‍മാരെ പോലെ അവള്‍ക്കും അവകാശമുണ്ടെന്നും വിവാഹം കഴിക്കുമ്പോള്‍ മഹ്റ് നല്‍കണമെന്നും ന്യായമായ കാരണത്താല്‍ വിവാഹ മോചനം വേണ്ടിവരുമ്പോള്‍ ജീവനാശം നല്‍കണമെന്നും അവള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തേണ്ടത് പുരുഷന്‍മാരുടെ ഉത്തരവാദിത്വമായി പ്രവാചകന്‍ ലോക ജനതയെ പഠിപ്പിച്ചു. മുത്വലാഖിലൂടെ പ്രവാചകര്‍ (സ്വ) സ്ത്രീകള്‍ക്ക് ഇരുളടഞ്ഞ ലോകത്തില്‍ നിന്നും സ്വാതന്ത്ര്യം നല്‍കുകയായിരുന്നു.
യജമാന് വേണ്ടി രാപ്പകല്‍ ഭേദമന്യേ വിയര്‍പ്പൊഴുക്കുകയും വെറും വില്‍പ്പന ചരക്കായി പരിഗണിക്കുകയും ചെയ്യുന്ന മനുഷ്യന്‍ അപരിക്ഷ്കൃത സമൂഹത്തിന്‍റെ നേര്‍ചിത്രങ്ങളാണ്. ഇവിടെയാണ് പ്രവാചകന്‍ അവമതിക്കപ്പെട്ടവരുടെ അവകാശങ്ങള്‍ തിരിച്ചുകൊടുത്തും ബിലാല്‍ (റ) നെ പോലുള്ള ചിലരെ വിലക്കുവാങ്ങി മോചിപ്പിച്ചും തിരുമേനി ലോകത്തിന് മുന്നില്‍ ഉദാത്ത മാതൃക കാണിച്ചു. സമൂഹത്തില്‍ നിന്നും അടിമത്വം പാടെ തുടച്ചുമാറ്റാന്‍ പ്രവാചകരുടെ ഇടപെടലുകള്‍ ഹേതുവായി.
പ്രവാചക ആഗമനത്തിനു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അതിരൂക്ഷമായ സംഘട്ടനത്തിന്‍റെ പിടിയിലായിരുന്നു ലോകം. മാലോഖര്‍ ദുരിത പൂര്‍ണമായ ജീവിതമാണ് നയിച്ചിരുന്നത് ശക്തന്‍ ദുര്‍ബലനെ അടിച്ചമര്‍ത്തുന്ന ദരിദ്രനെ അടിമയാക്കുന്ന ഇരുണ്ട കാലഘട്ടം. എല്ലാം ഇരുകൈ നീട്ടി സ്വീകരിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും പ്രവാചകര്‍ക്ക് മുമ്പിലില്ലാത്ത കാലം. മാനവകുലം നീതിയുടെയും കാരുണ്യത്തിന്‍റെയും, അനുകമ്പയുടെയും ആദരണീയരുടെയും വ്യവസ്ഥക്കു വേണ്ടി കഠിനമായി ദാഹിച്ചു. മനുഷ്യവകാശ ധ്വംസനകള്‍ അറുതിവരുത്താന്‍ പ്രവാചകന്‍ നിതാന്ത ജാഗ്രത പുലര്‍ത്തിയിരുന്നു.
അറേബ്യന്‍ സമൂഹത്തെ ബഹുദൈവ സങ്കല്‍പ്പങ്ങളില്‍ നിന്നും വിഗ്രാഹാരധനയില്‍ നിന്നും മോചിപ്പിച്ച് ഏകദൈവ വിശ്വാസത്തിലും പരലോക ബോധത്തിലോക്കും നയിക്കാന്‍ നിരന്തരം ശ്രമങ്ങള്‍ നടന്ന മക്ക കാലഘട്ടത്തില്‍ തന്നെ ജീവിതത്തിന്‍റെ ഇതര മേഖലകളില്‍ അനിസ്ലാമിക രീതികളും, തിന്മകളും, അസമത്വങ്ങളും, അടിച്ചമര്‍ത്തലുകളും, മനുഷ്യവകാശ ദ്വംസനകളും തുടച്ചു നീക്കാനും പ്രവാചക ജാഗ്രത പുലര്‍ത്തി
പ്രകൃതി പ്രതിഭാസങ്ങള്‍ ശിലാവിഗ്രഹങ്ങള്‍, ഗ്രഹങ്ങള്‍ പോലുള്ളവയെ അവ ദൈവത്തിന്‍റെ അടുത്തവരും പങ്കാളികളുമാണെന്ന് ധരിച്ച് പൂജിക്കുകയും അല്ലാഹു മാത്രം ആരാധിക്കാനായി നിര്‍മിക്കപ്പെട്ട ആദ്യ ദേവാലയമായ വിശുദ്ധ കഅ്ബയില്‍ വിഗ്രഹങ്ങള്‍ നിറക്കുകയും ചെയ്ത ആളുകള്‍ പ്രവാചകന്‍റെ ശിക്ഷണം ലഭിച്ചപ്പോള്‍ അല്ലാഹുവിന് മാത്രമാണ് ആരാധനക്കര്‍ഹന്‍ എന്നും അവന്‍ ഏകാനാണെന്നുമുള്ള സത്യം തിരിച്ചറിഞ്ഞു.ആ പ്രവാചകര്‍ ഉണ്ടാക്കി തീര്‍ത്ത സ്വാതന്ത്ര്യമായ ലോകത്തിന്‍റെ സമ്പൂര്‍ണ്ണമായ ഫലമാണ് ഇന്ന് നാം അനുഭവിക്കുന്നത്.

ജലീല്‍ താനാളൂര്‍

Write a comment