നിരത്തില്‍ പൊലിയുന്ന ജീവനുകള്‍

കേരളത്തിലെ നിരത്തുകളില്‍ ഏറ്റവും കൂടുതല്‍ ജീവനുകള്‍ പൊലിഞ്ഞ വര്‍ഷമാണ് കഴിഞ്ഞു പോയത്. സംസ്ഥാന ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം 41151 റോഡപകടങ്ങളിലായി 4408 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 32577 പേര്‍ക്ക് ഗുരുതര പരിക്കുകളേല്‍ക്കുകയും ചെയ്തു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് റോഡുകളില്‍ ഏറ്റവും കൂടുതല്‍ മനുഷ്യഹാനി രേഖപ്പെടത്തിയ വര്‍ഷമാണിതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ 15 വര്‍ഷത്തിനിടെ സംസ്ഥാനത്ത് റോഡുകളില്‍ പൊലിഞ്ഞത് 60315 ജീവനുകളാണ്. വാഹനങ്ങളുടെ അമിത വേഗതയും ഡ്രൈവിംഗിലെ അശ്രദ്ധയുമാണ് അപകടങ്ങള്‍ ക്ഷണിച്ച് വരുത്തുന്നത്. ഇത്തരം അപകടങ്ങളില്‍ ഇരകളാകുന്നവരില്‍ നല്ലൊരു പങ്കും ഇരുചക്ര വാഹനക്കാരാണെന്നതാണ് യാഥാര്‍ത്ഥ്യം. അലക്ഷ്യമായും അപകടകരമാം വിധവും വാഹനമോടിക്കുന്ന വിദ്യാര്‍ത്ഥികളും ഇരകളുടെ കൂട്ടത്തില്‍ ധാരാളമുണ്ട്. പിടിക്കപ്പെട്ടാല്‍ കര്‍ശന നടപടികള്‍ നിലവിലുണ്ടായിരിക്കെ തന്നെ രക്ഷിതാക്കളുടെ കണ്ണ് വെട്ടിച്ചും അഭ്യാസം നടത്തുന്നവരാണ് മരണക്കയങ്ങിളിലേക്ക് ചെന്നു വീഴുന്നത്. ഗവര്‍ണ്‍മന്‍റുകള്‍ തുടര്‍ച്ചയായി കൊണ്ട് വരുന്ന റോഡ് സുരക്ഷ നിയമ നിര്‍ദേശങ്ങള്‍ അവഗണിക്കുന്നതും വാഹനങ്ങളുടെ രൂപഘടനയില്‍ നിയമാനുസൃതമല്ലാത്ത മോഡിഫിക്കേഷന്‍ വരുത്തുന്നതുമൊക്കെ അപകടങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നുണ്ട്.
നാഷിദ് പെരിന്തല്‍മണ്ണ

Write a comment