Posted on

പ്രതിഷേധം സമാധാനപരമാകണം

കേന്ദ്ര ഭരണകൂടം വീര്‍സവര്‍ക്കറുടെ മുസ്ലിം ഉന്മൂലന സിദ്ധാന്തം നടപ്പാക്കാനുള്ള തീവ്ര പരിശ്രമത്തിലാണ്. രാജ്യത്ത് ഉടനീളം വര്‍ഗീയത സൃഷ്ടിച്ച് ഭരണം നിലനിര്‍ത്താനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് പൗരത്വ ഭേദഗതി നിയമം. കഴിഞ്ഞ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയുടെ ഭൂരിപക്ഷം കുറച്ച് ബി. ജെ. പി ക്ക് നേട്ടമുണ്ടാക്കാന്‍ സാധിച്ചതിനു പിന്നില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടെനീളം നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങളായിരുന്നു. പൗരത്വ ഭേദഗതി നിയമം രാജ്യത്ത് നടപ്പിലാക്കുമെന്നുള്ള നരേന്ദ്രമോദിയുടെ പരാമര്‍ശം ബംഗ്ലാദേശില്‍ നിന്നും കുടിയേറിയ ഹിന്ദുസമൂഹത്തെ ബി. ജെ. പി ക്ക് വോട്ട് ചെയ്യാന്‍ പ്രേരിപ്പിച്ചു. സി. എ. എ. യുടെയും എന്‍. ആര്‍. സി. യുടെയും വിഷയത്തില്‍ രാജ്യത്തിന്‍റെ തെരുവുകളിലും കലാലയങ്ങളിലും പ്രതിഷേധം ആളി കത്തുകയാണ്. സമാധാനത്തോടെ പ്രധിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെയും അക്രമപരമായാണ് സംഘ ഭടന്മാര്‍ നേരിടുന്നത്. അവരില്‍ പ്രതികരണമുണ്ടാക്കി രാജ്യത്ത് വര്‍ഗിയത സൃഷ്ടിക്കാന്‍ വേണ്ടിയാണത്. ഇവരുടെ ലക്ഷ്യങ്ങളെ മറികടക്കാന്‍ ഗാന്ധിജിയുടെ സന്ദേശങ്ങള്‍ മുറുകെ പിടിക്കണം. സമര മാര്‍ഗങ്ങള്‍ അഹിംസാത്മകമാവണം. പൊതുമുതല്‍ നശിപ്പിച്ച് കൊണ്ടുള്ള സമരമാകരുത്. ലാത്തികൊണ്ട് അടിച്ചവന് റോസാപ്പൂവ് സമ്മാനിച്ച ഡല്‍ഹിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സമാനമായ വേറിട്ട രീതികള്‍ സ്വീകരിച്ച് സമരങ്ങള്‍ സര്‍ഗാത്മകമാവേണ്ടതുണ്ട്.

നൗഷാദ് കടുങ്ങല്ലൂര്‍

Write a comment