സര്‍ഗ ശബ്ദം പത്താം വയസ്സിലേക്ക്…

സര്‍ഗാത്മക വായനയുടെ പ്രകാശനമാണ് സര്‍ഗ ശബ്ദം ദ്വൈ മാസിക. അനുവാചകരെ ധാര്‍മിക വായനയോട് ചേര്‍ത്തു പിടിച്ച് മുഖ്യധാരാ ഇസ്ലാമിക പ്രസിദ്ധീകരണങ്ങളില്‍ ശ്രദ്ധേയ സാന്നിധ്യമാകാന്‍ സര്‍ഗ ശബ്ദത്തിനായിട്ടുണ്ട്. എഴുത്ത് പ്രതിരോധം കൂടിയാകുന്ന പുതിയ കാലത്ത് വിശേഷിച്ചും. മതം, സമൂഹം, ചരിത്രം, ആനുകാലികം, കുടുംബം, വിദ്യാഭ്യാസം, സാഹിത്യം, ആരോഗ്യം തുടങ്ങി സമ്പന്നമായ ഉള്ളടക്കമാണ് സര്‍ഗ ശബ്ദത്തെ വേറിട്ട് നിര്‍ത്തുന്നത്. വിദ്യാര്‍ത്ഥികളുടെ രചനകള്‍ക്കു പുറമെ ശ്രദ്ധേയ എഴുത്തുകാരും വായനക്കാരോട് സംവദിക്കാനെത്തുന്നു. വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍, പണ്ഡിതര്‍, കുടുംബിനികള്‍ അടങ്ങുന്ന വിശാലമായ വായനാ സമൂഹത്തെ തൃപ്ത്തിപ്പെടുത്താനുതകുന്ന വിഭവങ്ങളാല്‍ ധന്യമാണ് ഈ അക്ഷരോപഹാരം.
സര്‍ഗ ശബ്ദം പത്താമാണ്ടിലേക്ക് കടക്കുകയാണ്. എഴുത്ത് എന്ന പ്രബോധന മാര്‍ഗം കൃത്യമായി വിനിയോഗിക്കുന്നതിനുള്ള മികച്ച ഉപാധിയായി സര്‍ഗ ശബ്ദം മാറിക്കഴിഞ്ഞു. മൂവായിരത്തോളം വീടകങ്ങളിലേക്ക് കൃത്യമായി ശബ്ദമെത്തുക വഴി സാമൂഹിക സംസ്കരണത്തിന്‍റെ അപരിമേയ സാധ്യതകളാണ് തുറന്നു വെക്കപ്പെടുന്നത്. സ്ഥാപനവുമായി ബഹുജനങ്ങളെ ഇണക്കി ചേര്‍ക്കുന്ന ചാലകമായി ശബ്ദം വര്‍ത്തിക്കുന്നു.
സിദ്ദീഖിയ്യ ദഅ്വ വിദ്യാര്‍ത്ഥികളുടെ നിതാന്ത അധ്വാനമാണ് സര്‍ഗ ശബ്ദത്തിന്‍റെ വിജയം. രചനകള്‍ക്ക് പുറമെ ടൈപ്പിംഗ് ലേ ഔട്ട് വര്‍ക്കുകള്‍ പൂര്‍ണമായി വിദ്യാര്‍ത്ഥികള്‍ നിര്‍വ്വഹിക്കുന്നുവെന്ന സവിശേഷത കൂടിയുണ്ട്. സമുചിതമായി കാമ്പയിനുമായി പത്താം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുകയാണ് സര്‍ഗ ശബ്ദം

Write a comment