Posted on

ലോക ജനസംഖ്യയില്‍ ഇസ്ലാമിന് പ്രതീക്ഷയുണ്ട്!

In the next half century or so, Christianity’s long reign as the world’s largest religion may come to end. Indeed, Muslims will grow more than twice as fast as the overall world population between 2015 and 2060, In the second half of this centuary, will likely surpass Christians as the world’s largest religious group”.
അടുത്ത അരനൂറ്റാണ്ടിലോ അതില്‍ കൂടുതലോ കാലയളവിനിടക്ക് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള മതമെന്ന കൃസ്ത്യാനിസത്തിന്‍റെ മേല്‍കോയ്മ അവസാനിച്ചേക്കാം. തീര്‍ച്ചയായും മുസ്ലിംകള്‍ 2015നും 2060നും ഇടയ്ക്ക് ലോകത്തിന്‍റെ മൊത്തം ജനസംഖ്യാ വളര്‍ച്ചയുടെ ഇരട്ടിയിലധികം വേഗത്തില്‍ വര്‍ദ്ധിക്കുകയും ഈ നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയില്‍ ലോകത്തിലെ ഏറ്റവും വലിയ മതവിഭാഗമെന്ന നിലയില്‍ കൃസ്തീയരെ മറികടക്കുകയും ചെയ്യും”.
വാഷിംഗ്ടണിലെ പ്യൂ റിസര്‍ച്ച് സെന്‍റര്‍ (ജലം Research Centre) ലോക മതങ്ങളുടെ വളര്‍ച്ചയെക്കുറിച്ച് നടത്തിയ പഠനത്തില്‍ എത്തിച്ചേരുന്ന നിഗമനമാണിത്. Why Muslims are the world’s fastest-growing religious group? (ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന മതവിഭാഗം എന്തുകൊണ്ട് മുസ്ലിംകളാകുന്നു?) എന്ന ശീര്‍ഷകത്തില്‍ 2017ല്‍ റിസര്‍ച്ച് സെന്‍റര്‍ എഡിറ്റോറിയല്‍ മാനേജര്‍ മീകായില്‍ ലിപ്കയും അസോസിയേറ്റ് ഡയറക്ടര്‍ കോണ്‍റാട് ഹാകെറ്റും കൂടി തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ 2015ലുംReligions: Population Growth projections, 2010 – -2050’എന്ന പ്രബന്ധത്തിലൂടെയും പ്യൂ റിസര്‍ച്ച് സെന്‍റര്‍ ഇതേ രീതിയിലുള്ള ഒരു ജനസംഖ്യാവലോകനം നടത്തിയിരുന്നു.
പ്യൂ റിസര്‍ച്ച് സെന്‍ററിന്‍റെ തന്നെ 2013ലെ The Global Religious Landscape’ എന്ന ശീര്‍ഷകത്തിലെ പഠനമനുസരിച്ച് ലോകത്ത് ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന മതം കൃസ്ത്യാനിസവും രണ്ടാം സ്ഥാനത്തുള്ളത് മുസ്ലിംകളുമാണ്. 31.5% കൃസ്ത്യാനികളാണ് ഈ പഠനമനുസരിച്ച് ലോകത്തുണ്ടായിരുന്നത് എങ്കില്‍ തൊട്ടുതാഴെ 23.2% മുസ്ലിംകളുമുണ്ട്. ബാക്കി 16.3% മതമില്ലാത്തവര്‍, 15% ഹിന്ദുക്കള്‍, 7.1% ബുദ്ധന്മാര്‍, 5.9% അന്ധവിശ്വാസികള്‍, ജൂതന്മാര്‍, ബഹായികള്‍, സിക്കുകാര്‍, ജൈനര്‍ തുടങ്ങിയ മറ്റു മതങ്ങളുമായിരുന്നു ആഗോള തലത്തിലെ മതകീയാടിസ്ഥാനത്തിലുള്ള ജനസംഖ്യാനുപാതം. കൃസ്തുമത്തിലെ തന്നെ 50% വരുന്ന കത്തോലിക്കരും 37% പ്രൊട്ടസ്റ്റന്‍റ്സും 12% ഓര്‍ത്തഡോക്സും 1% മറ്റു വിഭാഗങ്ങളും ഇസ്ലാം മതത്തിലെ 87-90% വരുന്ന സുന്നികളും 10-13% വരുന്ന ശിയാക്കളും ഉള്‍പെടുന്നതാണ് ഈ കണക്ക്.
എന്നാല്‍ 2060 ആകുമ്പോഴേക്കും ഇസ്ലാമിന്‍റെ ജനസംഖ്യ വിസ്മയാവഹമായ രീതിയില്‍ വര്‍ദ്ധിക്കുമെന്നും കൃസ്തീയര്‍ രണ്ടാം സ്ഥാനത്താകുമെന്നും മേലുദ്ധരിക്കപ്പെട്ട പഠനം നിരീക്ഷിക്കുന്നുണ്ട്. അനുസ്യൂതം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന യൂറോപ്പിലേക്കുള്ള മുസ്ലിം കുടിയേറ്റവും അമേരിക്കയടക്കമുള്ള രാഷ്ട്രങ്ങളിലെ മുസ്ലിം ജനസംഖ്യയിലുള്ള വര്‍ദ്ധനവുമാണത്രെ ഇസ്ലാമിന്‍റെ വളര്‍ച്ച ദ്രുതഗതിയിലാണെന്ന നിരീക്ഷണത്തിലേക്ക് ചെന്നെത്തിച്ചത്. കേവലം അന്‍പത്തിമൂന്ന് വര്‍ഷം കൊണ്ട് നിലവിലുള്ള സാഹചര്യം മാറിമറിയും! പ്രശസ്ത ബുദ്ധിജീവികളും പ്രമുഖ ശാസ്ത്ര വിചക്ഷണരും സെലിബ്രിറ്റികളുമൊക്കെ ഇസ്ലാം ആശ്ലേഷിക്കുന്നുവെന്നത് ആഗോള മീഡിയകളുടെ നിത്യ വാര്‍ത്തകളാണ്. 2100ല്‍ ഈ ജനസംഖ്യ ഇതിനെക്കാളും വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ട് നിരീക്ഷിച്ചിട്ടുണ്ട്. സിറിയയില്‍ നിന്നും മറ്റു അറബ് രാഷ്ട്രങ്ങളില്‍ നിന്നുമൊക്കെയാണ് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വന്‍തോതിലുള്ള കുടിയേറ്റം നടന്നുകൊണ്ടിരിക്കുന്നതത്രെ. 2010ലെ കണക്കുകള്‍ പ്രകാരം കൃസ്ത്യാനികള്‍ 220 കോടിയായിരുന്നപ്പോള്‍ മുസ്ലിംകള്‍ 160 കോടിയോളമുണ്ടായിരുന്നു. മറ്റു മതങ്ങളില്‍ നിന്ന് വ്യത്യസ്തമായി മുസ്ലിംകള്‍ക്ക് കുട്ടികള്‍ കൂടുതലാണെന്ന് പ്രസ്തുത പഠനം നിരൂപിക്കുന്നുണ്ട്;
Babies born to Muslims will begin to outnumer Christian births by 2035; people with no religion face a birth death. മുസ്ലിംകള്‍ക്ക് പിറക്കുന്ന കുഞ്ഞുങ്ങള്‍ 2035 ഓടെ കൃസ്തീയരെക്കാള്‍ വര്‍ദ്ധിക്കും. മതമില്ലാത്ത ജനങ്ങളാണ് ജനനക്ഷാമം നേരിടുന്നത് എന്ന് The Changing Global Religious Landscape എന്ന ശീര്‍ഷകത്തില്‍ പ്യൂ റിസര്‍ച്ച് സെന്‍റര്‍ നടത്തിയ പഠനത്തില്‍ പറയുന്നുണ്ട്. 2010നും 15നും ഇടയില്‍ ഏറ്റവും കൂടുതല്‍ ജനനം നടന്നത് കൃസ്തുമതത്തിലാണ്. ഈ അഞ്ചുവര്‍ഷ കാലയളവില്‍ 223 ദശലക്ഷം മക്കളാണ് കൃസ്തീയ മാതാക്കള്‍ക്ക് ജനിച്ചത്.
എന്നാല്‍ മരണവും ഏറ്റവും കൂടുതലായി സംഭവിക്കുന്നത് കൃസ്തുമതത്തില്‍ തന്നെയാണെന്ന കണക്കുകള്‍ ബോധ്യപ്പെടുമ്പോഴാണ് 2060 ആകുമ്പോഴേക്ക് മുസ്ലിം ജനസംഖ്യ വന്‍ തോതില്‍ വര്‍ധിക്കുമെന്ന കണക്കുകൂട്ടലുകള്‍ പുലരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. പ്രസ്തുത വര്‍ഷങ്ങളില്‍ 107 ദശലക്ഷം പേര്‍ കൃസ്തുമതത്തില്‍ നിന്ന് മരണമടഞ്ഞു. അതനുസരിച്ച് ഈ വര്‍ഷങ്ങളില്‍ കൃസ്തീയ ജനസംഖ്യാ വര്‍ദ്ധനവിന്‍റെ തോത് 116 ദശലക്ഷമാണ്. ഈ വര്‍ഷങ്ങളിലെ മുസ്ലിംകളുടെ ജനനം 213 ദശലക്ഷമാണ്. എന്നാല്‍ മരണം കേവലം 61 ദശലക്ഷം മാത്രമേയുള്ളൂ. 2060 വരെ കൃസ്ത്യാനിസത്തിലും മുസ്ലിംകളിലും ജനന സംഖ്യാ നിരക്ക് വര്‍ദ്ധിച്ചുകൊണ്ടിരിക്കുമെങ്കിലും 2035ല്‍ മുസ്ലിംകള്‍ കൃസ്തീയരെ മുന്‍കടക്കുമെന്ന പ്യൂ റിസര്‍ച്ച് സെന്‍ററിന്‍റെ പഠനം വ്യക്തമാക്കുന്നു. 2055-60 കാലയളവിലുള്ള ജനനസംഖ്യാ അന്തരം (Birth gap) 6 ദശലക്ഷമാകുമത്രെ. അഥവാ, 232 മുസ്ലം ജനനവും 226 കൃസ്തീയ ജനനവും.
ഏറ്റവും വലിയ തോതില്‍ കൃസ്തീയര്‍ അധിവസിക്കുന്ന യൂറോപ്യന്‍-അമേരിക്കന്‍ രാജ്യങ്ങളിലെ സ്ഥിതിവിശേഷവും ഇതില്‍ നിന്ന് വിഭിന്നമല്ല. അവിടങ്ങളിലൊന്നും മുസ്ലിം മരണസംഖ്യ ജനനസംഖ്യയെ കവച്ചു വെക്കുന്നില്ല. ജര്‍മനി, യു.കെ, ഇറ്റലി, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ പ്രസ്തുത കാലയളവില്‍ മരണത്തെക്കാള്‍ 2,50,000 ജനനങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കുടിയേറ്റവും യൂറോപ്പിലെ മുസ്ലിം ജനസംഖ്യ വര്‍ദ്ധനവിന് കാരണമാകുന്നുണ്ട്.
മതപരിവര്‍ത്തനമാണ് മറ്റൊരു പ്രധാന കാരണം. ആഗോള തലത്തില്‍ ക്രിസ്തുമതം ഉപേക്ഷിക്കുന്നവരുടെ എണ്ണം ഗണ്യമായ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ടത്രെ. 2015-20 കാലയളവില്‍ 5 മില്യണ്‍ പേര്‍ കൃസ്ത്യാനിസത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയപ്പോള്‍ 13 മില്യണ്‍ ജനങ്ങള്‍ കൃസ്തുമതം ഉപേക്ഷിച്ചുവെന്ന് സെന്‍സസുകള്‍ തെളിയിക്കുന്നു. യൂറോപ്പിലെ അയര്‍ലാന്‍റിലെയും ഓസ്ട്രിയയിലേയും മതപരിവര്‍ത്തനത്തെക്കുറിച്ച് എംസി. ക്ലിന്‍റണും ഹാക്കെറ്റ്. സിയും നടത്തിയ When people shed religious identity in Ireland & Austria; Evidence from censuses എന്ന പ്രബന്ധത്തില്‍ കൃത്യമായി വരച്ചുകാട്ടുന്നുണ്ട്. മുസ്ലിംകളില്‍ യങ്ങസ്റ്റ് പോപുലേഷനാണ് കൂടുതല്‍ എന്നതും ഈ കണക്കുകള്‍ ശരിവെക്കുന്നു. മുസ്ലിംകളുടെ ശരാശരി പ്രായം 24 വയസ്സാണ്. ക്രിസ്തീയരുടെ ശരാശരി പ്രായം മുപ്പതും. (ബഹുഭൂരിപക്ഷവും യുവാക്കളായിരിക്കുമെന്നതില്‍ നിസ്സംഗതയില്ല.)

ഇസ്ലാമിക ലോകം ഇന്ന്

ജനവാസമുള്ള ആറ് ഭൂഖണ്ഡങ്ങളിലെ ഏകദേശം എല്ലാ രാഷ്ട്രങ്ങളിലും മുസ്ലിംകളുണ്ട്. 2015-ലെ പഠനമനുസരിച്ച് ലോകത്ത് മൊത്തം മുസ്ലിം ജനസംഖ്യ 1.8 ബില്യണ്‍ വരുമെന്ന് കണക്കുകള്‍ തെളിയിക്കുന്നു. ഇത് മൊത്തം ജനസംഖ്യയുടെ 23.1% വരുമത്രെ! 50 ശതമാനത്തിലധികം മുസ്ലിം ജനസംഖ്യയുള്ള അറുപതോളം രാഷ്ട്രങ്ങളുണ്ട്. അഫ്ഗാനിസ്ഥാന്‍, അള്‍ജീരിയ, അല്‍ബേനിയ, അസര്‍ബൈജാന്‍, ഇന്തോനേഷ്യ, ഇറാഖ്, ഇറാന്‍, ഈജിപ്ത്, എത്യോപ്യ, ഉസ്ബക്കിസ്ഥാന്‍, ഐവറി കോസ്റ്റ്, ഒമാന്‍, കാമറൂണ്‍, കിര്‍ഗിസ്ഥാന്‍, കുവൈത്, കൊമോറൊസ്, ഖത്വര്‍, ഖസാകിസ്ഥാന്‍, ഗാംബിയ, ഗിനിയ, ഗിനി ബിസ്സാ, ഛാഡ്, ജിബൂതി, ജോര്‍ദാന്‍, താജ്കിസ്ഥാന്‍, തുര്‍കുമെനിസ്ഥാന്‍, നൈജര്‍, നൈജീരിയ, പാക്കിസ്ഥാന്‍, ബഹ്റൈന്‍, ബംഗ്ലാദേശ്, ബെനിന്‍(ദഹോമി), ബുര്‍കിനോ ഫാസോ(അപ്പര്‍ വോള്‍ട്ട്), ബോസ്നിയ, ഹെര്‍സഗോവിന, ബ്രൂണെ, ഫലസ്തീന്‍, മലാവി, മലേഷ്യ, മാലി, മാലിദ്വീപ്, മൗറിത്താനിയ, മൊറോക്കോ, മൊസാംബിക്, യമന്‍, ലബനാന്‍, ലിബിയ, സിറാലിയോണ്‍, സിറിയ, സുഡാന്‍, സഊദി അറേബ്യ, സെനഗല്‍, സോമാലിയ എന്നീ രാഷ്ട്രങ്ങള്‍ ഇസ്ലാമിനെ ഔദ്യോഗിക മതമായി അംഗീകരിച്ചവയാണ്.
കമ്മ്യൂണിസ്റ്റ് ചൈനയിലെ സിക്കിയാങില്‍ പോലും 2 ശതമാനം മുസ്ലിംകളുണ്ട്. ലോകത്തെ മുതലാളിത്ത രാഷ്ട്രങ്ങളിലൊക്കെയും മുസ്ലിംകളുണ്ട്. ആഗോള ഊര്‍ജ്ജ ഉല്‍പാദനത്തിന്‍റെ മുഖ്യ സ്രോതസ്സായ പെട്രോളിയം ഉല്‍പന്നങ്ങള്‍ സുലഭമായ മണ്ണാണ് തങ്ങളുടേത് എന്നതിനാല്‍ ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്ന രാഷ്ട്രങ്ങളാണ് അറേബ്യന്‍ മുസ്ലിം രാഷ്ട്രങ്ങള്‍. അതുകൊണ്ട് തന്നെ ഐക്യരാഷ്ട്രസഭയില്‍ പോലും 50-ല്‍ പരം അംഗത്വമുള്ളതും മുസ്ലിം രാഷ്ട്രങ്ങള്‍ക്കാണ്. പരസ്പരം കൂടിയിരിക്കാനും ആഗോള കാര്യങ്ങളിലും ആഭ്യന്തര പ്രശ്നങ്ങളിലും ഏകഖണ്ഡമായി നിലപാടുകളെടുക്കാനുമൊക്കെ നിരവധി അന്താരാഷ്ട്ര വേദികള്‍ മുസ്ലിം രാഷ്ട്രങ്ങളില്‍ രൂപീകരിക്കപ്പെട്ടിട്ടുണ്ട്.
ഇങ്ങനെയൊക്കെയായിട്ടും ഫലസ്തീന്‍ പ്രശ്നം, ഇറാഖ്-ഇറാന്‍ യുദ്ധം, ഇറാഖ്-കുവൈത് യുദ്ധം, അമേരിക്കയുടെ ഇറാഖ് നശീകരണം, മധ്യേഷ്യന്‍ റിപ്പബ്ലിക്കുകളില്‍ റഷ്യയുടെ ഹിംസാത്മക പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഒട്ടനവധി പ്രശ്നങ്ങളില്‍ പ്രതിവിധി കണ്ടെത്താന്‍ അവകള്‍ക്ക് സാധിച്ചിട്ടില്ലെന്നത് ഖേദകരം തന്നെയാണ്. പൊതുവില്‍ മിക്ക മുസ്ലിം രാഷ്ട്രങ്ങളും അഭിമുഖീകരിക്കുന്ന പിന്നാക്കാവസ്ഥയാണ് ഇതിന് കാരണം. എണ്ണസമ്പത്തില്ലാത്ത പല അറബ് രാഷ്ട്രങ്ങളും ദാരിദ്ര്യ ഭീഷണിയനുഭവിക്കുന്നവരാണ്. ശാസ്ത്ര സാങ്കേതിക മേഖലകളില്‍ ഏറെ പിന്നിലായ കാരണത്താല്‍ അമേരിക്ക, ജപ്പാന്‍, മറ്റു യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ തുടങ്ങിയ ആഗോള തലത്തിലെ വന്‍ശക്തികളെ ആശ്രയിക്കേണ്ടി വരുന്നു.
വളര്‍ന്നു വരുന്ന ഇസ്ലാമിക് ഡവലപ്മെന്‍റ് ബാങ്കിംഗ് സംവിധാനങ്ങളും ഇസ്ലാമിക സാമ്പത്തിക രീതികളുമൊക്കെ ഈ ദയനീയവസ്ഥ പരിഹരിക്കാന്‍ ഒരളവോളം സഹായിക്കുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ആഗോള മുസ്ലിം കൂട്ടായ്മകള്‍. പല രാഷ്ട്രങ്ങളും സ്വതന്ത്ര്യ പരമാധികാര ശക്തികളായി വിശേഷിപ്പിക്കപ്പെടുന്നുണ്ടെങ്കിലും സാമ്രാജ്യത്വ ശക്തികളുടെ നിലപാടുകള്‍ക്കും ഇംഗിതങ്ങള്‍ക്കുമപ്പുറം പോകാന്‍ മാത്രം ശക്തി പോര. സ്വമേധയാ നിലനില്‍ക്കാനും ആണവായുധ സൈനിക നീക്കങ്ങളില്‍ അമേരിക്ക പോലുള്ള വന്‍ശക്തികളോട് കിടയൊത്ത് നില്‍ക്കാന്‍ കഴിയുന്ന ഏകരാഷ്ട്രം ഇറാന്‍ മാത്രമാണ്. ഇറാനില്‍ നടന്ന ഇസ്ലാമിക വിപ്ലവം (Iranian Revolution 1979) ഈ സ്വയം പര്യാപ്തതക്ക് ശക്തി പകര്‍ന്നിട്ടുണ്ട്. ഇറാന്‍-യു.എസ് തര്‍ക്കങ്ങള്‍ അരനൂറ്റാണ്ടോളമായി മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒരു സുപ്രധാന വിഷയമാണ്. ഇറാന്‍ ആണവകരാറും അമേരിക്കയുടെ ഇറാന്‍ ഉപരോധങ്ങളും ബോംബ് വര്‍ഷങ്ങളുമൊക്കെയായി ഈ രണ്ട് രാഷ്ട്രങ്ങള്‍ ഇന്നും സംഘട്ടനത്തിലാണ്. ലോക മുസ്ലിം രാഷ്ട്രങ്ങള്‍ക്ക് ഇറാനിന്‍റെ മുന്നേറ്റങ്ങള്‍ ആവേശം പകരുന്നുണ്ടെന്ന കാര്യത്തില്‍ സന്ദേഹമില്ല.
നൂറ്റാണ്ടുകള്‍ കഴിഞ്ഞുകടക്കുമ്പോഴേക്കും ആഗോള ശക്തികളുടെ കണ്ണിലെ കരടായി ഇസ്ലാം മാറിയേക്കാം. അതുകൊണ്ട് തന്നെയായിരിക്കും അമേരിക്കന്‍ സാമൂഹിക ശാസ്ത്രജ്ഞന്‍ സാമുവല്‍. പി ഹണ്ടിംഗ്ടണ്‍ തന്‍റെ The clash of Civilizations and Remarking of World എന്ന റിസര്‍ച്ച് തിസീസില്‍ വരും നൂറ്റാണ്ടില്‍ പാശ്ചാത്യ നാഗരികതയ്ക്ക് നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളി ഇസ്ലാമിന്‍റെ ഭാഗത്ത് നിന്നായിരിക്കുമെന്ന നിഗമനത്തിലെത്തിച്ചേര്‍ന്നതും.

ഇസ്സുദ്ദീന്‍ സിദ്ദീഖി പൂക്കോട്ടുചോല

 

References:
1) Religions: Population Growth projections, 2010-2050, https://www.pewforum.org/2015/04/02/religious-projections-2010-2050/
2) The Global Religious Landscape, https://www.pewforum.org/2017/04/05/the-changing-global-religious-landscape/
3) The Changing Global Religious Landscape, https://www.pewforum.org/2017/04/05/the-changing-global-religious-landscape/
4) When people shed religious identity in Ireland & Austria; Evidence from censuses, https://www.researchgate.net/publication/269038439_When_people_shed_rel
igious_identity_in_Ireland_and_Austria_Ev
idence_from_censuses
5) The clash of Civilizations and Remarking of World Order, https://en.wikipedia.org/wiki/Clash_of_Civilizations
6) Muslim World, https://en.wikipedia.org/wiki/Muslim_world
7) Islam by Country, https://en.wikipedia.org/wiki/Islam_by_country

Write a comment