Posted on

ഇലുമിനാത്ത അതിജീവിനത്തിന്‍റെ ആവിഷ്ക്കാരം

എഴുത്തുകാര്‍ വാക്കുകള്‍ കൊണ്ടേല്‍പിക്കുന്ന അനുഭൂതിക്ക് ഒരിക്കലും മറക്കരുതാത്ത ദാര്‍ഢ്യം കിട്ടുന്നത് അവയുടെ കലാത്മകത കൊണ്ടും കാവ്യാത്മകത കൊണ്ടുമാണ്. ഇത്തരത്തില്‍ മലയാളി വായനക്കാരെ ആഘോഷിപ്പിക്കുന്ന രചനയാണ് അരു സെബാസ്റ്റ്യന്‍ എന്ന യുവഎഴുത്തുകാരന്‍റെ ഇലുമിനാത്ത എന്ന നോവല്‍. മനുഷ്യനെ പ്രകൃതിയിലേക്ക്, പ്രകൃതിയെ മനുഷ്യനിലേക്ക് എന്ന ചേരിതിരിവില്ലാത്ത ചിന്തയില്‍ നിന്നും പ്രണയത്തിന്‍റെ നൂലിഴകളിലൂടെയും തുടിക്കുന്ന ഒരാത്മബന്ധത്തിന്‍റെ, ഒരന്വേഷണാത്മകയാത്രയുടെ സഞ്ചാരവഴിയാണീ കൃതിയെന്ന് ആമുഖത്തില്‍ നിന്നും പ്രഥമദൃഷ്ടിയാല്‍ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. രചനയുടെ ഭാഷാ ശൈലിയും എഴുത്തിലെ പുതുമയും പ്രശംസാവഹമാണെന്ന് മുഖവുര കൂടാതെ വിധിയെഴുതാം. പറയാനിരിക്കുന്ന ഒരു കഥയുടെ കാവ്യഭംഗിയെ പ്രവചിതമാക്കുന്ന രചയിതാവിന്‍റെ ഭാഷാശൈലി ആമുഖാവിഷ്കരണത്തിന്‍റെ ഭാഷാ വിനിയോഗത്തില്‍ എടുത്തുപറയേണ്ടതായിട്ടുള്ള ഒന്നാണ്. ഓരോ വരിയും കാവ്യാത്മകമായ ഭാവാനുഭൂതികള്‍ തരുന്നത് തികച്ചും സ്വാഭാവികമായി തോന്നാം. കാരണം വരികള്‍ക്കുള്ളില്‍ എവിടെയും ആശയപരമായ ഒരു സംഘട്ടനവും നടന്നതായി അനുവാചകന് ഗ്രഹിക്കാന്‍ കഴിയില്ല എന്നത് തന്നെയാണ്. പ്രത്യുത ശൈലിയിലതീതമായ രചനാമര്‍മ്മം മുന്നോട്ടുള്ള ഗമനത്തിന് രചയിതാവിനെ അത്രയധികം പിന്തുണച്ചിട്ടുമുണ്ട്.
ഒരു കഥാപാത്രമെന്നതിലപ്പുറം ചിന്തക്കൊരു സാധ്യത നല്‍കാതെ അന്വേഷണാത്മകതയുടെ ശ്മശാനമൂകത ആമുഖത്തില്‍ ഉടനീളം നിലനിര്‍ത്തുന്നുവെന്നത് തന്നെയാണ് നോവലിനെ കൈക്കലാക്കാന്‍ വായനക്കാരനെ നിര്‍ബന്ധിക്കുന്ന പ്രധാന പ്രേരകം. പുറമെ, പ്രകൃതിയുടെ സര്‍വ്വ മുഖഭാവങ്ങളിലൂടെയും തൊട്ടും തലോടിയും സഞ്ചരിച്ച ജൈവികാനുഭൂതികളും ഗ്രന്ഥത്തിന് അനായാസേന വായനയെ ജനിപ്പിക്കാനുള്ള ഒരു ജനുസ്സ് തന്നെയാണ്. ഏത് വായനക്കാരനും അറിയാത്തത്ര അഗാധമായ മനതലങ്ങളിലേക്ക് ചെറിയ ഒരു ആമുഖ ഭാഷ്യത്തിലൂടെ രചനയുടെ രസം ആഴ്ന്നിറക്കാന്‍ സാധിച്ചു എന്നത് കൊണ്ട് തന്നെ ഇലുമിനാത്ത ജനകീയമാക്കാമെന്നതില്‍ സംശയം ജനിക്കുന്നില്ല. വരികള്‍ക്കുള്ളില്‍ നോവലില്‍ മാത്രം മുറിച്ചുമാറ്റപ്പെടുന്ന ആശയങ്ങളുടെ ചില വള്ളിപ്പടര്‍പ്പുകള്‍ കെട്ടുപിണഞ്ഞു കിടക്കുന്നുണ്ടെങ്കിലും മിക്ക വരികളും ഒരു ആസ്വാദ്യകരമായ ഓട്ടപ്രദക്ഷിണം നടത്തി നോക്കാവുന്നത് തന്നെയാണ്.
പ്രകൃതിയുടെ ജീവിത പ്രതിഭാസങ്ങളെ ഒരു ആത്മബന്ധത്തിനോട് ഒട്ടിച്ചു ചേര്‍ത്താണ് ‘ഇലുമിനാത്ത’യുടെ ആമുഖ ആവിഷ്ക്കരണത്തിന്‍റെ ഒഴുക്ക് നീങ്ങുന്നത്. നദീതീരത്തെ മരങ്ങളായും, കൊടുങ്കാറ്റിലും പേമാരിയിലും ഒച്ചലിഞ്ഞൊഴുകിയ നദിയായും പ്രതീകാത്മകമാകുന്ന ആ ആത്മബന്ധത്തിന്‍റെ ഫ്ളാഷ്ബാക്കില്‍ നിന്ന് തന്നെയായാണ് ‘ഇലുമിനാത്ത’യിലേക്ക് വരുന്നതും. ആ ഒരു യാത്രയാണ് ഇതിലെ ഇതിവൃത്തങ്ങളില്‍ ഒന്നായി ഗണിക്കപ്പെടുന്നത് എന്ന് നമുക്ക് ഊഹിക്കാം. ആ ആത്മബന്ധത്തിന്‍റെ രണ്ടു പ്രതിനിധാനങ്ങളാണ് മുഖ്യമായ രണ്ടു കഥാബീജങ്ങളെന്ന് അനുമാനിക്കേണ്ടതായും വരുന്നുണ്ട്. സൂര്യന്‍റെ ഉദയാസ്തമയങ്ങളിലൊക്കെയും പരസ്പരം കണ്ടു മതിമറവരായിട്ടുണ്ടവര്‍. ആയുസ്സടരുമ്പോഴൊക്കെയും അവരെയത് ബാധ്യമാകുന്നില്ല. പെരുമഴ നദിയായി ഒലിച്ചൊഴുക്കിയപ്പോഴും അലകളവരെ വേര്‍പിരിക്കല്‍ നോക്കിയിരുന്നു. അതേസമയം തിരകളും തീരങ്ങളെയും പോല്‍ അതേ പ്രകൃതി അവരെ തഴുകി തലോടുകയും ചെയ്തിരുന്നു. കാര്‍മേഘത്തെ പ്രണയിച്ച് മാനത്തെക്കും മാനത്തു നിന്ന് മണ്ണിലേക്കും അവരുടെ യാത്ര തുടര്‍ന്നു. അവരുടെ പ്രണയ സാക്ഷാത്ക്കാരത്തിനു വായുവും വെള്ളവും, മണ്ണും വിണ്ണും, മന്ദമാരുതനും സാക്ഷ്യം വഹിച്ചു. കൂടെ നിന്നു. പൊട്ടിമുളച്ച പുതുനാമ്പുകള്‍ പിന്നീട്, ഇലകള്‍ പൊഴിയുന്ന, ശിഖരങ്ങള്‍ ഒടിയുന്ന പടുവൃക്ഷമായി. ഒടുവില്‍ വീഴാനുള്ള ഒരുക്കത്തിലും രണ്ടുപേരും പ്രണയാര്‍ദ്രതയില്‍ തന്നെയായിരുന്നു വിരാജിച്ചിരുന്നത്. ആഞ്ഞുവീശു കാറ്റായും എരിഞ്ഞമരുന്ന തീയ്യായും മാറി ഒടുവില്‍ എരിഞ്ഞമരുന്ന തീയായും മാറി ഒടുവില്‍ എരിഞ്ഞു തീര്‍ന്നെങ്കിലും പിന്നെയും അവരുടെ പുലര്‍കാലങ്ങള്‍ പുനര്‍ജനിച്ചു കൊണ്ടേയിരുന്നു. വസന്തത്തിലെ പൂവായും കനിയായും അങ്ങനെ…
പക്ഷെ, അവയെല്ലാം നിലത്തു വീഴുകയും മണ്ണില്‍ അലിഞ്ഞു ചേരുകയും ചെയ്യുമ്പോള്‍ നിഴലന്യമായ, അന്ധതയുടെ മൂടുപടമുള്ള അവര്‍ക്കിടയില്‍ നിന്ന് ഒരുവേള, അവന്‍ സ്വപ്നങ്ങളുടെ സ്വാര്‍ത്ഥതയെ അനുഗമിച്ച് വിടപറഞ്ഞകപ്പോഴും അവള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല; അവന്‍റെ സ്വാര്‍ത്ഥമായ സ്വപ്നങ്ങള്‍ അവളല്ലാതെ മറ്റാരുമായിരുന്നില്ലെന്ന്.
വിട പറഞ്ഞപ്പോഴും വീണ്ടും തിരിച്ചറിവുകള്‍ അവര്‍ക്ക് പ്രകൃതി തന്നെ പഠിപ്പിച്ചു കൊടുത്തു. പൗര്‍ണമിയില്‍ നിന്നും അമാവസിയിലേക്കുള്ള പരിണാമമായിരിക്കുമന്നെത്. മഴയും മണ്ണും മാരുതനും അഗ്നിയും ഒടുക്കം വസന്തവും ഏകനാക്കാന്‍ ശ്രമിച്ചപ്പോള്‍ അവരുടെ വിടപറച്ചിലിന്‍റെ വിടവ്, അവനു കൂട്ടിനുള്ള മറക്കാന്‍ ശ്രമിക്കു ഓര്‍മകളിലമര്‍ന്നു. ആ ഓര്‍മകള്‍ അവന്‍റെ ഏകാന്തതയുടെ നോവുകളെ പതിയെ തള്ളിനീക്കുന്നുമുണ്ട്. എന്നാല്‍ എല്ലാം നശിച്ചുവെന്ന അവന്‍റെ തോന്നലില്‍ നില്‍ക്കെ, അതിജീവനത്തിനായ് ആരോ പറഞ്ഞുകേട്ട’ ‘ഇലുമിനാത്ത’യെ തേടി അവനും യാത്ര തുടര്‍ന്നു. ഗ്രാമങ്ങളിലൂടെ, മലമുകളിലൂടെ, താഴ് വാരങ്ങളിലൂടെ, പുഴകള്‍, സമുദ്രങ്ങളും കടന്ന് സഹനത്തിന്‍റെ ഗിരിപര്‍വ്വങ്ങളൊക്കെയും താണ്ടി. നഗരത്തിന്‍റെ അന്ധകാരത്തിലേക്ക് വരെ അവനെത്തി. പക്ഷെ, വിഫലമായ തിരച്ചില്‍ ഒരു ഭ്രാന്തചിത്തനെ പോല്‍ ലക്ഷ്യം മറന്ന അലച്ചിലാക്കി അവനെ മാറ്റിക്കഴിഞ്ഞിരിക്കുന്നു. മരിച്ചു മണ്ണടിയു സ്വപ്നങ്ങള്‍ എന്ന തിരിച്ചറിവില്‍ നിന്നും അവന്‍ തിരിച്ചുപോന്നു. പക്ഷെ, അന്നുമവന്‍ അവളെയോര്‍ത്തിരുന്നു. ഒടുക്കം യാത്ര തുടങ്ങിയ മരച്ചുവട്ടില്‍ തന്നെ അവന്‍റെ യാത്ര അവസാനിപ്പിച്ചപ്പോഴും അവള്‍ അവനോടൊത്ത് പുതിയ യാത്രയ്ക്കായി തയ്യാറായി നില്‍ക്കുകയായിരുന്നു. അവന്‍ ചോദിക്കുമെന്ന് അവളുറപ്പിച്ച ചോദ്യങ്ങള്‍ക്കുള്ള രണ്ടുത്തരവുമായി. സ്വര്‍ഗ കവാടങ്ങള്‍ ഇരുവര്‍ക്കുമായി തുറക്കപ്പെട്ടപ്പോഴും അവര്‍ മുഖംതിരിച്ചു മനുഷ്യനായി പുനര്‍ജനിച്ചു. അവന്‍ വീണ്ടും ഇലുമിനാത്തയെ തിരഞ്ഞു. ഒപ്പം അവളെയും.
മറ്റൊരു വീക്ഷണ കോണിലൂടെ നോക്കുമ്പോള്‍ അഭിസംബോധനാപരമായ സംഭാഷണ ശകലങ്ങളും ആത്മഗതാംശമുള്ള തുറന്നുപറച്ചിലുകളും വഴിയാണ് ഈ ആമുഖാവിഷ്ക്കരണം ലക്ഷ്യത്തോടടുക്കുന്നത് എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. ‘നീയും ചിലത് തിരയുകയാവും. കണ്ടെത്തിയിരിക്കും. എങ്കിലും എന്താണ് നീ തിരയുന്നത്’ എന്ന ചോദ്യത്തിനു ‘നീ ഭൂമിയില്‍ എന്ത് ചെയ്യുകയായിരുന്നു. ഞാന്‍ നിന്നെ തിരയുകയായിരുന്നു എവള്‍ പറഞ്ഞു’ എന്ന വരികളിലൂടെ അവളുടെ തിരച്ചിലെന്തായിരുന്നു എന്നതിന് മറുപടികളാകുന്നതോടൊപ്പം, അവന്‍റെ പൂര്‍വധാരണകളിലെ അവളുടെ പ്രണയാനുഭൂതികളെ കുറിച്ചുള്ള വിചാരങ്ങളെ പ്രണയാനുഭൂതികളെ കുറിച്ചുള്ള സ്നേഹപൂര്‍വ്വം വ്രണപ്പെടുത്തുന്നതായി കാണാം. മറ്റൊരു ശ്രദ്ധേയമായ വരികളായിരുന്നു; ‘ഞാന്‍ സ്വപനങ്ങളില്‍ നിന്നു തിരിച്ചുനടന്നു. അന്നും ഞാന്‍ ഓര്‍ത്തത് നിയെന്നാണ്. നീയും എന്നെ ഓര്‍ത്തിരുന്നുവോ? ഒടുവില്‍ യാത്ര തുടങ്ങിയ മരച്ചുവട്ടില്‍ തിരികെയെത്തി മരിച്ചുവീഴുകയായിരുന്നു’ എത്. നിധിയന്വേഷിച്ചു പോയി ഒടുക്കം യാത്ര തുടങ്ങിയിടത്തു തന്നെ അതു കണ്ടെത്തുന്ന ‘ആല്‍ക്കെമിസ്റ്റി’ലെ നായകനെ ചിലപ്പോഴെങ്കിലും ഈ യാത്രികനും ഓര്‍മപ്പെടുത്തുന്നുണ്ട്. അതിലുപരി ഇവിടെ സ്വപ്നങ്ങളില്‍ നിന്നവന്‍ തിരിച്ചു നടന്ന് യാത്ര തുടങ്ങിയിടത്തു തന്നെ മരിച്ചുവീണ്, അവന്‍റെ തെറ്റിദ്ധാരണകള്‍ തിരുത്തപ്പെട്ടുവെന്ന തോന്നല്‍ ജനിപ്പിച്ച സന്ദര്‍ഭത്തിലാണ് അവര്‍ക്കു മുമ്പില്‍ സ്വര്‍ഗ കവാടങ്ങള്‍ മലര്‍ക്കെ തുറക്കുന്നത്. അവിടെയവര്‍ മനുഷ്യനായി പുനര്‍ജനിക്കുകയും ചെയ്യുന്നു.
ആമുഖത്തിലുടനീളം പ്രകടമായ ഒരു അന്വേഷണാത്മകത താല്‍ക്കാലികമായ വിരാമത്തിലേക്ക് എത്തിക്കപ്പെട്ടുവെങ്കിലും, അവിടെ ‘ഇലുമിനാത്ത’യെ ജിജ്ഞാസക്കു പിന്നിലെ കാണാപ്പുറങ്ങള്‍ ശേഷിക്കുുണ്ടെത് വ്യക്തം. അത് തയൊണ് പുതിയ രചനകളില്‍ വായനക്കാരന്‍ നേരിടു പതിവ് തിക്കിത്തിരക്കുകള്‍ക്കിടയില്‍ നിന്നും ഇലുമിനാത്തയിലേക്ക് പ്രത്യേക ആകര്‍ഷണം നല്‍കുന്നതും.
ആസ്വാദനത്തിന്‍റെ വേറിട്ട തലം ഏതായിരുന്നു എന്ന ചോദ്യത്തിന് ഇവിടെ ഇനി ഉത്തരം പറയേണ്ടി വരും. അത് ആമുഖത്തിന്‍റെ തനിമ കേള്‍പ്പിച്ചു തന്ന ഒരു ശബ്ദത്തെ കുറിച്ചും ഇവിടെ പ്രതിപാദിക്കേണ്ടിയിരിക്കുന്നു എത് കൊണ്ടാണ്. കാരണം ശബ്ദാവിഷ്ക്കരണങ്ങളില്‍ ശബ്ദത്തിന്‍റെ സൗകുമാര്യത, വിട്ടുപോകാന്‍ പാടില്ലാത്ത ഒരു ആസ്വാദ്യകരമായ ഘടകമാണ്. അതിന് വലിയൊരു വിഭാഗം ശ്രോതാവിന്‍റെ മനസ്സിനെ പിടിച്ചിരുത്താനും തങ്ങളുടെ പക്കലേക്ക് കണ്ണിനെയും കര്‍ണപുടങ്ങളെയും യാന്ത്രികമായി കൊണ്ടുവരാനും കഴിയുമെതാണ്. പ്രത്യേകിച്ചും പ്രണയസാന്ദ്രമായ നിമിഷങ്ങളെയും, വികാരതീവ്രമായ അനുഭൂതികളെയുമൊക്കെ. ബഷീറിന്‍റെ ഇതിഹാസ കൃതിയായ ‘മതിലുകള്‍’ എന്ന നോവലിന് ഒരു കഥയെന്നതിലപ്പുറം വലിയ സ്വീകാര്യത കിട്ടിയ പ്രസക്തമാവുന്ന ഒരു പ്രധാനതലം അതാണെന്ന് നമുക്ക് നിസ്സംശയം പറയാം. കാരണം തമ്മില്‍ ഒരുനോക്ക് പോലും കാണാത്ത അതിലെ കഥാപാത്രങ്ങള്‍ മതിലിനിരുപുറവുമിരുന്ന് ശബ്ദശ്രേണിയിലൂടെയാണ് സംസാരിച്ചിരുന്നതും പ്രണയ ചേഷ്ടകള്‍ കൈമാറിയിരുന്നതും. ശബ്ദത്തിന് അനുഭവ ഗന്ധം നല്‍കാന്‍ കഴിയുന്ന പ്രത്യേകമായ ഒരു ഭാവനതലം തന്നെ ഉണ്ടെന്നതിനാലാണത്. ഇവിടെ’ഇലുമിനാത്ത’യുടെ ആമുഖ ശബ്ദാവതരണവും അതില്‍ നിന്നും വേറിട്ടതല്ല. പ്രസ്തുത വായനയിലൂടെ മുമ്പ് പ്രതിപാദിച്ചതും അല്ലാത്തതുമായ നോവലിനുണ്ടായേക്കാവുന്ന സര്‍വ തലങ്ങളിലേക്കും കൊണ്ടുപോകുന്ന ഒരു മാന്ത്രികത അവതാരകന്‍ അതില്‍ കൈവശപ്പെടുത്തിയിട്ടുണ്ട്. ഗ്രന്ഥകാരന്‍റെ മനസ്സും കഥാപാത്രങ്ങളുടെ തനത് വികാരങ്ങളുള്‍ക്കൊണ്ട് ഭാവവൈവിദ്ധ്യങ്ങള്‍ സ്വരങ്ങളിലാനയിച്ച് ഒരു മികച്ച ശ്രവണാനുഭൂതി തന്നെയിവിടെ തീര്‍ത്തുവെച്ചിരിക്കുന്നു.
‘ഇലുമിനാത്ത’; നിഗൂഢമായ ഒരു കഥാപാത്രമോ കഥാബിന്ദുവോ എന്തുമാകട്ടെ, ആമുഖാവിഷ്ക്കരണത്തില്‍ നിന്നും വായനാ മനസ്സുകളിലെ സങ്കല്‍പങ്ങളില്‍ നിന്നും മിത്തുകളുടെ മനുഷ്യവലയങ്ങളില്‍ നിന്നും ആരോ പറഞ്ഞുകേട്ട അവന്‍റെ ഇലുമിനാത്തയെ അനേകം പേരിലൊരുവനായ് ഞാനും തിരയുന്നു. അവളും അവനും പിന്നെ നിഗൂഢതയുടെ ചിറകുകള്‍ കൊണ്ട് അവന്‍റെ പൂര്‍ത്തിയാകാത്ത സ്വപ്നമായി ആകാശത്തില്‍ വട്ടമിട്ടു പറക്കുന്ന ‘ഇലുമിനാത്ത’യുടെ കഥയും ജീവിതവും അനശ്വരമാകട്ടെ

ജവാദ് വിളയൂര്‍
(യുവ എഴുത്തുകാരന്‍ അരുണ്‍സെബാസ്റ്റ്യന്‍റെ ശ്രദ്ധേയമായ നോവല്‍ ഇലുമിനാത്തയ്ക്ക് താളിയോല സാഹിത്യ കൂട്ടായ്മ ഒരുക്കിയ ആമുഖ ആവിഷ്കാരത്തിന്‍റെ ആസ്വാദനമാണ് രചന.)

Write a comment