Posted on

സമന്വയവിദ്യാഭ്യാസം സമര്‍പ്പിത മുന്നേറ്റം

വടശ്ശേരി ഹസ്സന്‍ മുസ്ലിയാര്‍

മജ്മഇന്‍റെ 35-ാം വാര്‍ഷിക സമ്മേളനം സമര്‍ത്ഥരായ ഒരു പറ്റം പണ്ഡിതരെ കൂടി കേരളത്തിന് സമര്‍പ്പിക്കുകയാണ്. അരീക്കോടിന്‍റെ പണ്ഡിത പാരമ്പര്യസ്മരണ ഒരിക്കല്‍ കൂടി പുതുക്കി മുപ്പത് യുവ പണ്ഡിതര്‍ സിദ്ധീഖി ബിരുദം നേടി പുറത്തിറങ്ങുമ്പോള്‍ മൂന്നര ദശകം പിന്നിട്ട മജ്മഅ് സന്തോഷ മുഹൂര്‍ത്തത്തിലാണ്. ഇവര്‍ ജാമിഅത്തുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യയുടെ ബാച്ച്ലര്‍ ഓഫ് ഇസ്ലാമിക് സയന്‍സ് കോഴ്സ് പൂര്‍ത്തീകരിച്ച് ഹാദി ബിരുദം നേടിയവരാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് കീഴില്‍ പ്രവര്‍ത്തനമാരംഭിച്ച ജാമിഅത്തുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യയുടെ തുടക്കം മുതല്‍ തന്നെ മജ്മഅ് വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്ത് പഠനമാരംഭിച്ചിട്ടുണ്ട്.

അരീക്കോട്ടെ പണ്ഡിതകുടുംബങ്ങള്‍ സിദ്ധീഖ് (റ) വിന്‍റെ പരമ്പരയില്‍ നിന്ന് വരുന്നവരാണെന്നാണ് ചരിത്രം. ആ പാരമ്പര്യത്തോടുള്ള ബന്ധം അടിവരയിട്ടു കൊണ്ടണ്ടണ്ടാണ് സിദ്ദീഖികള്‍ കര്‍മ്മരംഗത്തേക്കിറങ്ങുന്നത്. ഇത്തരുണത്തില്‍ മജ്മഇനെയും അതിന്‍റെ ഉത്ഭവ പശ്ചാതലത്തെയും കുറിച്ച് ചെറുതായി പരിചയപ്പെടുന്നത് അഭികാമ്യമാണെന്ന് കരുതുന്നു.

പുരാതന കാലം മുതല്‍ തന്നെ മുസ്ലിം രാഷ്ട്രങ്ങളുമായി വ്യാപാര ബന്ധം പുലര്‍ത്തിയിരുന്ന പ്രദേശമായിരുന്നുവല്ലോ കേരളം. അറബിക്കടലിന്‍റെ സാന്നിധ്യമായിരുന്നു ഇതിനൊക്കെ സഹായകരമായത്. 1921 വരെ പാരമ്പര്യ മുസ്ലിം സമൂഹത്തില്‍ അനൈക്യത്തിന്‍റെ വിഷവിത്ത് വിതറി ഐക്യ സംഘം രൂപം കൊണ്ടണ്ടണ്ടു. ബിദഇകള്‍ സംഘടിതമായി നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സ്ഥാപിതമായി. സമസ്ത, കേരള മുസ്ലിംകളുടെ ആധികാരിക മതസംഘടനയായി മാറാന്‍ അധിക കാലം വേണ്ടണ്ടി വന്നില്ല.

മത, ഭൗതിക വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഉണ്ടണ്ടായിത്തീര്‍ന്ന അകലമായിരുന്നു പിന്നീട് മുസ്ലിം കേരളത്തിന് അഭിമുഖീകരിക്കേണ്ടണ്ടി വന്ന വെല്ലുവിളി. ഈ പരസ്പര വികര്‍ഷണത്തെ ഇല്ലാതാക്കാന്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് ചര്‍ച്ചകളും നിര്‍ദേശങ്ങളും മുന്നോട്ട് വന്നു. 1973-ല്‍ എസ്.എസ്.എഫ് രൂപീകൃതമാകുന്നതങ്ങനെയാണ്. വിദ്യാര്‍ത്ഥികളില്‍ മത ധാര്‍മ്മിക ബോധമുണ്ടണ്ടാക്കി അച്ചടക്കവും അനുസരണയുള്ളവരുമാക്കി മാറ്റുകയെന്ന സംഘടനയുടെ ലക്ഷ്യം സാക്ഷാത്കരിച്ചതിന്‍റെ ഫലമായിരുന്നു പിന്നീട് സംഘടനക്കുണ്ടണ്ടണ്ടായ വളര്‍ച്ച.

വിദ്യാഭാസ രംഗത്ത് ഈ വിദ്യാര്‍ത്ഥി പ്രസ്ഥാനം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്നും ശ്ലാഘനീയമായിരുന്നു. ഇതിന്‍റെ തുടക്കമെന്നോണം 1986-ല്‍ കോഴിക്കോട് ആസ്ഥാനമായി മജ്മഉദ്ദഅ്വത്തില്‍ ഇസ്ലാമിയ്യ എന്ന പേരില്‍ ഒരു സംഘം രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനമാരംഭിച്ചു. ഇന്ന് സംസ്ഥാന കമ്മിറ്റി ഓഫീസും രിസാലയും പ്രവര്‍ത്തിക്കുന്ന സ്റ്റുഡന്‍റ്സ് സെന്‍ററായിരുന്നു മജ്മഇന്‍റെ കേന്ദ്ര ആസ്ഥാനം.

സംഘത്തിന് കീഴില്‍ പ്രഥമ സമന്വയ വിദ്യാകേന്ദ്രമെന്ന നിലക്ക് അരീക്കോട് താഴത്തങ്ങാടിയില്‍ കുറച്ച് സ്ഥലവും പഴയ ഓടിട്ട ഒരു ഇരുനില കെട്ടിടവും വിലക്കെടുത്ത് ക്രസന്‍റ് ആര്‍ട്സ് ആന്‍ഡ് ഇസ്ലാമിക് കോളേജ് എന്ന സ്ഥാപനം ആരംഭിച്ചു. റഈസുല്‍ മുഹഖിഖീന്‍ കണ്ണിയത്ത് ഉസ്താദാണ് അതിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. അരീക്കോട് മജ്മഅ് എന്ന പേരില്‍ പ്രസിദ്ധമായ പ്രസ്തുത സ്ഥാപനത്തില്‍ പിന്നീട് നവനൂറ്റാണ്ടണ്ടണ്ടിന്‍റെ സ്പന്ദനങ്ങളറിഞ്ഞു ദഅ്വാ കോളേജും മറ്റു സ്ഥാപനങ്ങളും നിലവില്‍ വന്നു.

പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ പ്രാപ്തരായ പ്രബോധന നിരയെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ സിദ്ദീഖിയ്യ ദഅവാ കോളേജ് സുന്നി കേരളത്തിന് സുപരിചിതമാവുന്നത്. ദരിദ്രര്‍ മാത്രം കഴിയുന്ന അരീക്കോട്ടെ പാരമ്പര്യ മുസ്ലിംകളുടെ വിദ്യാഭാസ സ്ഥിതി പിന്നോക്കമായിരുന്നു. ബിദഇകളുടെ കടന്ന് കയറ്റം മൂലം മത രംഗമാവട്ടെ അതിദയനീയവും. ഇവിടെയാണ് മജ്മഅ് പ്രസക്തമായത്. ഒരു വേള കേരളത്തിലെ നജ്ദ് എന്ന കുപ്രസിദ്ധി ലഭിക്കാന്‍ മാത്രം ബിദഇകള്‍ക്ക് വേരോട്ടം കിട്ടിയ മണ്ണായിരുന്നു അരീക്കോടെങ്കിലും ഇന്ന് സ്ഥിതിയാകെ മാറി.
മതത്തിനകത്ത് പൊളിച്ചെഴുത്ത് നടത്തിക്കൊണ്ടണ്ടിരിക്കുന്ന അരീക്കോട്ടെയും പരിസര പ്രദേശങ്ങളിലെയും പുത്തന്‍വാദികള്‍ക്കിന്ന് മജ്മഅ് പേടി സ്വപ്നമാണ്. സുന്നിസത്തിന്‍റെ ചലിക്കുന്ന ചിഹ്നങ്ങളായി തലപ്പാവണിഞ്ഞ വിദ്യാസമ്പന്നരുടെ സാന്നിദ്ധ്യമാണിതിന് കാരണം. ചുരുങ്ങിയ കാലം കൊണ്ടണ്ട് വിവിധ സംരംഭങ്ങള്‍ തുടങ്ങാന്‍ മജ്മഇന് സാധിച്ചിട്ടുണ്ടണ്ടണ്ട്. നിലവില്‍ സിദ്ദീഖിയ്യാ ദഅ്വാ കോളേജ്, സ്കൂള്‍ ഓഫ് തഹ്ഫീളുല്‍ ഖുര്‍ആന്‍, ചിശ്തിയ്യ കുതുബ് ഖാന, സ്കൂള്‍ ഓഫ് ശരീഅ, ഇസ്ലാമിക് പ്രൊപഗേഷന്‍ സെന്‍റര്‍, ഐ.പി.സി) ഇംഗ്ലീഷ് മീഡിയം സ്കൂള്‍, സ്കൂള്‍ ഓഫ് ഖുര്‍ആന്‍, കഫാലതുല്‍ ഐതാം സെന്‍റര്‍, ഫങ്ഷണല്‍ അറബിക് ആന്‍ഡ് ഉറുദു സ്റ്റഡി സെന്‍റര്‍ വിവിധ സ്ഥലങ്ങളില്‍ മസ്ജിദുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ മജ്മഇനു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു.

സിദ്ദീഖിയ്യ ദഅ്വാ കോളേജ്

ഇസ്ലാമിക വിജ്ഞാനത്തിന്‍റെ പ്രസരണവും വിതരണവും ഏറ്റവും സജീവമായിരുന്ന മണ്ണാണ് മലബാറിന്‍റേത്. പളളിദര്‍സുകളായും അറബി കോളേജുകളായും അറിവിന്‍റെ പരാഗണം നടന്നപ്പോള്‍ ഇന്നാട് മത ചൈതന്യത്താല്‍ ലോകത്ത് ശ്രദ്ധിക്കപ്പെട്ടു. സൈനുദ്ധീന്‍ മഖ്ദുമും ഉമര്‍ ഖാളിയും മമ്പുറം തങ്ങളും ആഗോള മുസ്ലിമിന് ഇരുളകറ്റാനുളള വിദ്യയും വിളക്കും നല്‍കിയത് സമീപ ഭൂതകാലത്തിലാണ്. ഭൗതികത, ആധുനികത, പരിഷ്കരണ ചിന്ത. പുത്തന്‍വാദം. ഉദാരത തുടങ്ങിയ വിഷനാമ്പുകള്‍ എങ്ങും കാണാനായപ്പോഴും മതവിദ്യയുടെ പ്രചാരത്തിലും പ്രയോഗത്തിലും കാതലായ നീക്കുപോക്കുകള്‍ നടത്താന്‍ ആളില്ലായിരുന്നു. സൂക്ഷ്മാലുക്കളായ പണ്ഡിത ഗണത്തിന് കീഴൊതുങ്ങിയിരുന്ന മുസ്ലിം ജനപഥം വളരെ പതിയെ ആ അതൃശ്യാധിപത്യത്തില്‍ നിന്നും വഴുതി നീങ്ങുന്നത്, പലപ്പോഴും കണ്ടെണ്ടണ്ടണ്ടണ്ടത്താനും പരിഹാരം കാണാനും സമുദായത്തിനായില്ല. ഭൗതിക വിദ്യയും ആധുനിക മുതലാളിത്തവും അഹന്തയുടെതാണ്. ഭൗതിക വിദ്യ നേടിയവന്‍ തന്‍റെ യുക്തിക്കൊരുങ്ങാത്തതിനെ പെട്ടെന്ന് അംഗീകരിക്കാന്‍ കൂട്ടാക്കുന്നില്ല. സമൂഹത്തിന്‍റെ മുഖ്യധാര, വിദ്യയുടെ ബലാബലങ്ങള്‍ക്കൊടുവില്‍ ഭൗതിക വിഭാഗത്തിന്‍റെ കൂടെ കൂടുകയും മത വിദ്യ പതിയെ അവഗണിക്കപ്പെടുകയും ചെയ്തു. മതസംവേദനത്തിന്‍റെ പരമ്പരാഗത രീതികളെ പുച്ഛിക്കുകയും ആദരവിന് മുകളില്‍ അലംഭാവവും അലസ്യവും സ്ഥാനം പിടിക്കുകയും ചെയ്തുവെന്നായിരുന്നു ഇതിന്‍റെ പരിണതി. മതവിജ്ഞാനം ഒരു കൊടും മാറ്റത്തിന് ആര്‍ത്തി പിടിച്ച് നിന്നിടത്താണ് കാലത്തിനനുസൃതമായി പ്രബോധന മേഖലയില്‍ പുതിയ പ്രതിഭകളെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ 1992-ല്‍ ദഅ്വാ കോളേജ് ഒരു നേര്‍ത്ത ഉത്തരമായി കടന്ന് വരുന്നത്. ശൈഖുനാ കുണ്ടണ്ടൂര്‍ ഉസ്താദിന്‍റെ ( ന.മ ) മഹനീയ സാന്നിധ്യം കൊണ്ടണ്ടനുഗ്രഹീതമായിരുന്നു സ്ഥാപനത്തിന്‍റെ തുടക്കം.

മജ്മഇന്‍റെ സംരംഭങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ദഅ്വാ കോളേജ്. മത ഭൗതിക സമന്വയ വിദ്യഭ്യാസ മേഖലയില്‍ കേരളത്തിലെ പ്രഥമ സംരംഭമെന്ന നിലയില്‍ അത് ശ്രദ്ധിക്കപ്പെടുകയും ചെയ്തു. മത വിദ്യാഭ്യാസത്തില്‍ മുത്വവ്വല്‍ ബിരുദത്തോടൊപ്പം ഭൗതിക മേഖലയില്‍ അംഗീകൃത യൂണിവേഴ്സിറ്റികളുടെ പി.ജി കൂടി ലഭ്യമാകും വിധമാണ് ദഅ്വാ കോളേജിലെ കരിക്കുലം് സംവിധാനിക്കപ്പെട്ടിരിക്കുന്നത്. ഒമ്പത് വര്‍ഷമാണ് കോഴ്സിന്‍റെ കാലാവധി. ഈ കാലയളവില്‍ ഭക്ഷണം, താമസം, പഠനം എന്നിവ തീര്‍ത്തും സൗജന്യമാണ്.

Write a comment