വര്‍ഗീയത : ഹിജാബ് ധരിക്കുമ്പോള്‍

നിയാസ് കൂട്ടാവ്

 

ആക്രോശിച്ച് പാഞ്ഞടുക്കുന്ന വര്‍ഗീയ വാദികളുടെ മുന്നിലൂടെ ആര്‍ജവത്തോടെ തക്ബീര്‍ മുഴക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം ഒരു വശത്തും സ്റ്റുഡന്‍റ് പോലീസ് കേഡറ്റില്‍ മഫ്ത കൊണ്ട് തല മറക്കുന്നത് ഒഴിവാക്കിയത് മറുവശത്തുമുണ്ട്. സമകാലിക ഇന്ത്യയുടെ നേര്‍ചിത്രങ്ങളാണ് രണ്ടും. ഇസ്ലാമിക മത ചിഹ്നങ്ങളിലേക്ക് ആണെങ്കിലും അവര്‍ ഒരു വിഭാഗം തീവ്രവാദികളും മറ്റൊരു വിഭാഗം ലിബറല്‍ സദാചാരത്തിന്‍റെ വക്താക്കളുമാണ്. ചഇഇ പരേഡില്‍ ശരണം വിളിക്കുമ്പോഴും പോലീസ് സ്റ്റേഷനില്‍ പൂജ നടത്തുമ്പോഴും തകര്‍ന്നു വീഴാത്ത സെക്കുലറിസമാണ് സമീപ കാലത്ത് ഇന്ത്യ കണ്ടുകൊണ്ടിരിക്കുന്നത്.
നീതിയും സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും ഇന്ത്യന്‍ ഭരണഘടനയുടെ മുഖ മൊഴിയാവുമ്പോള്‍, article 25 പ്രകാരം രാജ്യത്ത് ഓരോരുത്തര്‍ക്കും താന്‍ ഇഷ്ടപ്പെടുന്ന മതം സ്വീകരിക്കാനും അതനുസരിച്ച് ജീവിക്കാനും തന്‍റെ വിശ്വാസത്തെ പ്രചരിപ്പിക്കാനുമുള്ള അവകാശമുണ്ട്.
പക്ഷെ തന്‍റെ ആശയങ്ങള്‍ മറ്റൊരാളുടെ താല്‍പര്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണഘടന അനുവാദം നല്‍കുന്നില്ല. സമീപ കാലങ്ങളില്‍ ഹിജാബ് കോടതി കയറിയപ്പോള്‍ (2015,16) ഹിജാബ് പോലോത്ത ഇസ്ലാമിക വസ്ത്രധാരണകള്‍ പൊതു ക്രമത്തിനും ആരോഗ്യ പരമോ ധാര്‍മിക പരമോ ആയ ഒന്നിനും കോട്ടം വരുത്തിന്നില്ല എന്നും ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലിക അവകാശങ്ങളെ തടസ്സപ്പെടുത്തുന്നില്ലെന്നും കോടതി അക്കാലത്ത് ചൂണ്ടി കാണിച്ചതാണ്.

പാശ്ചാത്യ ലോകം
വികസനത്തിനുവേണ്ടി പാശ്ചാത്യ ലോകത്തെ മാതൃകയാക്കുന്നവര്‍ ചില കാര്യങ്ങളെ കൂടി ഉള്‍കൊള്ളേണ്ടതുണ്ട്. ഹിജാബും തലപ്പാവും താടിയുമെല്ലാം അമേരിക്കന്‍ സര്‍ക്കാര്‍ സംവിധാനത്തിന്‍റെ ഭാഗമായതും മിലിട്ടറിയുടെയും ഭാഗമായും യുകെയും ന്യൂസിലാന്‍റും യൂണിഫോമിലുള്‍പ്പെടുത്തിയതുമെല്ലാം സമീപ കാലത്താണ്. മതത്തെ മാറ്റി നിര്‍ത്തിക്കൊണ്ടുള്ള പാശ്ചാത്യ സെക്കുലര്‍ താല്‍പര്യങ്ങളില്‍ നിന്ന് വിഭിന്നമായി എല്ലാ മതങ്ങളെയും വിശ്വാസ ആവരണങ്ങളെയും ഉള്‍കൊണ്ടുള്ള സെക്കുലര്‍ സംവിധാനമാണ് നമ്മുടെ രാജ്യത്തുള്ളത്. സമീപ കാലങ്ങളില്‍ മതങ്ങളെയും മതചിഹ്നങ്ങളേയും ഉള്‍കൊണ്ട് സര്‍ക്കാര്‍ സംവിധാനത്തില്‍ കൂടി ഉള്‍കൊള്ളിക്കാന്‍ പാശ്ചാത്യര്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ അവര്‍ കൈവിട്ട ആശയങ്ങളെ തേടിക്കൊണ്ടിരിക്കുകയാണെന്നത് സങ്കടകരം തന്നെയാണ്. മുസ്ലിം ആശയങ്ങളും മതചിഹ്നങ്ങളും മാത്രം രാജ്യത്തിന്‍റെ മതേതര നിലപാടിന്ന് തിരിച്ചടിയാവുന്നുണ്ടെങ്കില്‍ നമ്മുടെ മതേതര സങ്കല്‍പത്തെ ഒന്നു പുനര്‍ ക്രമീകരിക്കേണ്ടിയിരിക്കുന്നു. മതങ്ങള്‍ ആധുനികതക്ക് എതിരാണെന്ന പാശ്ചാത്യ മുന്‍ വിചാരങ്ങളെ എതിര്‍ക്കുന്ന തരത്തിലുള്ള പഠനങ്ങളാണ് സമീപ കാലത്തുണ്ടായിട്ടുള്ളത് (2007 A Seccular Age, 2012 The islMIC Veil Bhigers Grand). അതില്‍ നിന്ന ുള്ള വ്യക്തമായ തിരിച്ചറിവുകളാണ് പാശ്ചാത്യ ലോകത്തെ ഇത്തരത്തിലുളള വലിയ മാറ്റങ്ങള്‍ക്ക് കാരണം.

സമകാലിക ഇന്ത്യ
മതപരമായ വിശ്വാസങ്ങളെയും താല്‍പ്പര്യങ്ങളെയും ആചാരങ്ങളെയും വലിയ രീതിയില്‍ ബഹുമാനിക്കുന്ന രാജ്യമാണ് ഇന്ത്യ. സിഖ് മതവിശ്വാസ പ്രകാരം അവര്‍ കൊണ്ട് നടക്കുന്ന മൂര്‍ച്ചയേറിയ വാള്‍ പോലും അംഗീകരിക്കുന്ന രാജ്യത്ത് മുസ്ലിം ഹിജാബിനെയും തൊപ്പിയെയും താടിയെയും മതേതരത്വത്തിന്‍റെ പുറത്ത് നിര്‍ത്തുന്നത് വര്‍ഗീയ ഭരണകൂടത്തിന്‍റെയും തീവ്ര ഹിന്ദുത്വത്തിന്‍റെയും ഒളിയജണ്ടകളാണെന്നത് വ്യക്തമാണ്.
ഇസ്ലാമിന്‍റെ വളര്‍ച്ചയെ ഭയപ്പെട്ട് സയണിസ്റ്റ് ശക്തികള്‍ ഇസ്ലാമിന് നല്‍കിയ ഭീകര വേഷത്തെ കൂട്ടുപിടിച്ചാണ് തീവ്ര ഹിന്ദുത്വ വാദികള്‍ ഇസ്ലാമിനെതിരെ ആക്രോശിക്കുന്നത്. ഒരു ഹിന്ദുരാഷ്ട്രത്തിന്‍റെ നിര്‍മാണത്തിന് വേണ്ടണ്ടി പലരും തുടക്കം മുതലെ ശ്രമിച്ചെങ്കിലും ദേശീയ നേതാക്കളുടെ മതേതര ബോധവും അര്‍പ്പണവും കൊണ്ടു മാത്രമാണ് ഇന്ത്യ എല്ലാ മതങ്ങളെയും ഉള്‍കൊണ്ടുള്ള ഒരു മതേതര രാഷ്ടട്രമായി മാറിയത്.
വര്‍ഗീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി രാഷ്ട്രപിതാവിനെ കൊല്ലേണ്ടി വന്നവര്‍ ഇന്ന് പ്രതികളെ മഹത്വ വല്‍ക്കരിക്കുന്നതിനു വേണ്ടിയുള്ള തത്രപ്പാടിലാണ്. ആശയ ധാരകള്‍ പൊതു ജനങ്ങളാല്‍ നിരവധി തവണ എതിര്‍ക്കപെട്ടപ്പോഴും ജനങ്ങളെ വര്‍ഗീയമായി വിഭജിച്ച് വോട്ടു ബേങ്കുകള്‍ക്കു വേണ്ടി ജനപ്രധിനിധികളെ വിലക്കു വാങ്ങി രാജ്യം ഭരിക്കുന്നവരില്‍ നിന്നും ന്യൂനപക്ഷങ്ങള്‍ക്ക് ഇതില്‍കൂടുതലൊന്നും പ്രതീക്ഷയില്ല. കുറിയും കുരിശും ജയ്ശ്രീരാമും അയ്യപ്പനും സര്‍ക്കാരിന്‍റെ ഭാഗമാകുമ്പോള്‍ മുസ്ലിം ഐഡന്‍റിറ്റികള്‍ മാത്രമാണ് മതേതരത്വത്തെ ബാധിക്കുന്നത്. ഉഡുപ്പിയിലെ ഹിജാബ് രാജ്യത്തിന്‍റെ പല കലാലയ മുറ്റത്തേക്ക് കുടിയേറിക്കൊണ്ടിരിക്കുമ്പോള്‍ കലക്കുവെള്ളത്തില്‍ മീന്‍പിടിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന തീവ്ര ഹിന്ദുത്വത്തെ നാം കരുതിയിരിക്കണം. മൗലികാവകാശങ്ങളെ വീണ്ടും സിംഗിള്‍ ബെഞ്ചിന് പഠിക്കാന്‍ കൊടുത്ത നീതി പീഠത്തിനു പിന്നില്‍ ചരടുവലിക്കുന്നത് ഭരണഘടനയാണോ ഭരണകൂടമാണോ എന്നത് കാത്തിരുന്ന് കാണാം.

ലിബറല്‍ ദുരന്തഫലങ്ങള്‍
സ്വതന്ത്ര താല്‍പര്യങ്ങളുടെയും ജീവിതങ്ങളുടെയും മതമാണ് ഇസ്ലാം. ഋതുഭേദങ്ങള്‍ക്കനുസരിച്ച് പര്‍ദ്ദയെ വിശദീകരിക്കുന്ന ലിബറല്‍ മാധ്യമങ്ങള്‍ക്ക് ഇസ്ലാമിക തത്വങ്ങളെക്കുറിച്ച് ആശങ്കപെടാനെ സമയം കാണൂ. ചൂടിനെ കറുപ്പ് ആഗിരണം ചെയ്യുന്നുവെന്ന് കരുതി മുസ്ലിം സ്ത്രീകളുടെ എരിയുന്ന ജീവിതങ്ങള്‍ മാത്രം ചര്‍ച്ചിക്കുന്നവര്‍, കറുത്ത കോട്ടിട്ട പാശ്ചാത്യ മേലാളന്മാരെ കാണിക്കുന്നില്ലെന്നുണ്ടൊ ?
വ്യക്തികളൊ സമൂഹമൊ രാഷ്ട്രമൊ ഇടപെടാതെ ഒരു വ്യക്തിക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം ലിബറലിസത്തിന്‍റെ നെടും തൂണാവുമ്പോള്‍ മറ്റൊരാള്‍ക്ക് ദോശമില്ലാത്ത മാനുഷിക ആഗ്രഹങ്ങളെയും താല്‍പ്പര്യങ്ങളെയും ഇത്തരത്തിലുള്ളവര്‍ കാണിച്ച് തരണം. ഒരു പ്രവര്‍ത്തിയുടെ ഫലം മൊത്തത്തില്‍ ഭയത്തേക്കാള്‍ സന്തോഷമാണ് നല്‍കുന്നതെങ്കില്‍ അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളെ ലിബറല്‍ സിദ്ധാന്തങ്ങള്‍ ശരീകരിക്കുമ്പോള്‍ കൂട്ട ബലാത്സംഘത്തെ കൂടി ഇവര്‍ക്ക് ന്യായീകരിക്കേണ്ടിവരും. ലിബറല്‍ സ്വാധീനമുള്ള സാമൂഹിക ചുറ്റുപാട് വെറും സെക്ഷ്വല്‍ റെവലൂഷന്‍ മാത്രമാണെന്ന് കണ്ടെത്താനാകും. തകര്‍ന്ന കുടംബങ്ങളും, സിംഗിള്‍ പാരന്‍റിങ്ങും സ്വവര്‍ഗ വിവാഹവും തന്തയില്ലാത്ത മക്കളുമാണ് ഇക്കാലയളവില്‍ ലിബറലിസത്തിന് സമൂഹത്തിന് സമര്‍പ്പിക്കാനായത്. സുഖാസ്വാദനത്തിന് മാതാവിനേയും പെങ്ങളേയും ആഗ്രഹിക്കുന്ന തരത്തില്‍ സാമൂഹിക താല്‍പര്യങ്ങളെയും സംസ്കാരത്തെയും വളര്‍ത്തിയെടുത്ത ലിബറലിസത്തെ എങ്ങനെയാണ് നാം അംഗീകരിക്കുക. മുതലാളിത്ത നിര്‍മിതമായ ലിബറലിസം വമ്പിച്ച സദാചാര തകര്‍ച്ചക്ക് കാരണമായിട്ടുണ്ട്. പരിസ്ഥിതി പ്രശ്നം തിരിച്ചറിയാന്‍ വൈകിയതു പോലെ ഇതിനെ തിരിച്ചറിയാന്‍ വൈകുന്നു എന്നുമാത്രം. മുതലാളിത്തത്തില്‍ നിന്നും വിഭിന്നമായ ഒരു സദാചാര കാഴ്ചപ്പാടും കമ്യൂണസത്തിനില്ല. ജെന്‍റര്‍ ഇക്വാലിറ്റിയുടെ പേരില്‍ കൊണ്ടുവന്ന പുതിയ യൂണിഫോമും അനുബന്ധ പ്രവര്‍ത്തനങ്ങളും അതാണ് തെളിയിക്കുന്നത്. അതു തന്നെയാണ് മുതലാത്തത്തിന്ന് ബദലാകാന്‍ കമ്മ്യൂണിസത്തിന് കഴിയാതെ പോയതും. മത വിരുദ്ധമായ ലിബറല്‍ സദാചാരത്തിന്‍റെ പ്രേരകമാവുകയാണ് ചിലര്‍. തിരിച്ചറിയേണ്ടതും തിരുത്തേണ്ടതും നമ്മളാണ്.

Write a comment