Posted on

ലിബറലിസം ഇസ്‌ലാം നിര്‍വ്വചിക്കുന്നത്‌

നിയാസ് കൂട്ടാവില്‍

 

സ്വതന്ത്രാവകാശ ബോധത്തിൽ നിന്നാണ് ലോകത്ത് ലിബറലിസം ഉണ്ടായത്. അധികാരത്തിലൂടെയും അടിമ സമ്പ്രദായത്തിലൂടെയും മനുഷ്യന്റെ സ്വാതന്ത്ര്യത്തെ തളക്കപ്പെട്ടിരുന്നു. ലോകചരിത്രത്തിൽ തീവ്രമായ സ്വാതന്ത്ര്യത്തോടു കൂടി മനുഷ്യർ ജീവിച്ച കാലഘട്ടങ്ങൾ ഉണ്ട്. ഇൗ കാലഘട്ടങ്ങളിലെ തീവ്ര സ്വതന്ത്രവാദികളെ സംസ്കരിച്ചെടുക്കുന്നതിൽ വലിയ സ്വാധീനം ചെലുത്തിയത് മതങ്ങളായിരുന്നു. ഇസ്ലാമിന്റെ ആരംഭ കാലഘട്ടത്തിൽ തന്നെ പ്രവാചകൻ നേരിട്ടത് വലിയ സ്വതന്ത്രവാദികളെയായിരുന്നു. നിസ്സാരമായ കാരണങ്ങൾക്കു വേണ്ടി കൊല്ലാനും അക്രമിക്കാനും വർഷങ്ങളോളം യുദ്ധം ചെയ്യാനും തയ്യാറായ ഒരു സമൂഹമായിരുന്നു പ്രവാചകന്റേത്. ആഭാസങ്ങളിലും വ്യഭിചാരങ്ങളിലും മാത്രം വിനോദം കണ്ടെത്തിയിരുന്ന ഒരു സമൂഹത്തെ നക്ഷത്ര സമാനരെന്ന ആലങ്കാരിക വർണ്ണനയിലേക്ക് സാർത്ഥകമായി പ്രവാചകൻ നയിച്ചു. അതിരുവിട്ട സ്വതന്ത്ര വാദങ്ങൾ കൊണ്ട് കുത്തഴിഞ്ഞ ഒരു സമൂഹത്തെ മൂല്യബോധവും ധാർമികതയും പകർന്നു നൽകാൻ പ്രവാചകനായി. മധ്യകാല ലോകചരിത്രങ്ങളിൽ ലിബറൽ വാദികളെയും തുടർന്നുള്ള രാഷ്ട്രീയത്തെയും മതത്തിന്റെ സ്വാധീനത്തെയും നമുക്ക് കാണാനാകും.  സ്വാതന്ത്ര്യം എല്ലാ മനുഷ്യന്റെയും അവകാശമാണ്. എങ്കിലും മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാകരുത് ഒരുത്തന്റെയും സ്വാതന്ത്ര്യം. പലപ്പോഴും സ്വാതന്ത്ര്യത്തെ ശരിയായ രീതിയിൽ നിർവചിക്കാൻ പോലും ആധുനികർക്ക് പറ്റിയിട്ടില്ല. ലിബറൽ താല്പര്യങ്ങളുടെ ഭാഗമായി രാഷ്ട്രങ്ങളിൽ രൂപീകരിക്കപ്പെടുകയും പിൽക്കാലത്ത് അത്തരം രാഷ്ട്രങ്ങളുടെ ദേശീയ സ്വഭാവത്തിൽ മതത്തിന്റെ സ്വാധീനം കടന്നു കയറുകയും തീവ്രമായ അടിച്ചേൽപ്പിക്കൽ നയത്തിലൂടെ മതപ്രചാരണം നടത്താനും ഇഷ്ട മതം സ്വീകരിക്കാനുമുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തരത്തിൽ പരിധികൾ നിശ്ചയിക്കാനും 18,19 നൂറ്റാണ്ടിലെ പടിഞ്ഞാറൻ ലോബികൾ ശ്രമിച്ചിട്ടുണ്ട്. .
സ്വാതന്ത്ര്യത്തിന് കൃത്യമായ നിർവചനങ്ങൾ നൽകാനും  പരിധികൾ നിർണയിക്കാനും മതത്തിന് സാധിക്കും എന്നതിന് വ്യക്തമായ ഉദാഹരണമാണ് ഇസ്ലാം. സ്വതന്ത്രവാദങ്ങൾക്കും പരിധി നിർണയിക്കലിനും വ്യക്തമായ പ്രത്യയശാസ്ത്രങ്ങൾ മാത്രം മതിയെന്ന് വാദിക്കുന്നവരും ഉണ്ട്. യഥാർത്ഥത്തിൽ അവർ പറയുന്ന ആ പ്രത്യയശാസ്ത്രമാണ് മതം.
ലിബറലിസത്തെ ഇസ്ലാം ഒരിക്കലും തെറ്റായി കാണുന്നില്ല. സ്വതന്ത്രവാദത്തെ തിരുത്താനും നിർവചിക്കാനും പരീക്ഷിക്കാനും മാത്രമാണ് ഇസ്ലാം എക്കാലത്തും ശ്രമിച്ചിട്ടുള്ളത്. ഫറോവയുടെ കെടുകാര്യസ്ഥതയിൽ പൊറുതിമുട്ടിയ ഇസ്രായേൽ സമൂഹത്തെയും അവരുടെ സ്വാതന്ത്ര്യബോധത്തെയും സംരക്ഷിക്കാൻ ആയിരുന്നു മൂസാ നബി(അ) നിയോഗിതനായത്. ആറാം നൂറ്റാണ്ടിന്റെ ഇരുണ്ട സാമൂഹിക സാഹചര്യങ്ങളിൽ നൈതികമല്ലാത്ത സ്വതന്ത്ര പരികൽപനകൾക്കനുസരിച്ച് ജീവിച്ചിരുന്ന ഒരു സമൂഹത്തെ സംരക്ഷിക്കുന്നതിനായിരുന്നു മുഹമ്മദ് നബി (സ്വ)യെ നിയോഗിച്ചത്. ഉത്തരവാദിത്വങ്ങൾ നിർണയിച്ചുകൊണ്ട് പ്രവാചകൻ കാണിച്ചു തന്ന ഒരു സ്വതന്ത്ര ബോധമുണ്ട്. തന്റെ സ്വാതന്ത്ര്യം അന്യന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നത് ആകരുതെന്നും അന്യന്റെ വിശപ്പ് തന്റേത് കൂടിയാണെന്നും പറയുന്ന സാമൂഹിക ഉത്തരവാദിത്വവും സ്വതന്ത്ര ബോധമാണെന്നാണ് ഇസ്ലാം പറയുന്നത്. ലക്ഷത്തോളം വരുന്ന പ്രവാചക സമൂഹം പറയാൻ ശ്രമിച്ചതും അത്തരം യഥാർത്ഥ സ്വാതന്ത്ര്യമാണ്.
സാമൂഹിക സാംസ്കാരിക മൂല്യങ്ങളെയും ബന്ധങ്ങളെയും ബന്ധനങ്ങൾ ആയി നിർവചിക്കുന്ന റാഡിക്കൽ സ്വതന്ത്രബോധത്തിലേക്കാണ് ലോകം ഇന്ന് എത്തിയിരിക്കുന്നത്. ലിഖിത ചരിത്രങ്ങൾക്ക് മുമ്പേ മനുഷ്യൻ സ്വാതന്ത്ര്യ ബോധത്തോട് കൂടി  പ്രവർത്തിച്ചിരുന്നുവെന്ന്  പഠനങ്ങൾ  പറയുന്നുണ്ട് . സാമൂഹികമായ ഒത്തുകൂടലുകൾക്കും മറ്റും ശേഷം അധികാരങ്ങളും നിയമങ്ങളും മനുഷ്യ ജീവിതത്തിന്റെ  ഭാഗമായി മാറിയെന്നും പഠനങ്ങൾ പറയുന്നു. പിന്നീട് രാജഭരണത്തിന്റെയും ഭീകരമായ അടിമ സമ്പ്രദായത്തിന്റെയും ഇടയിൽ മനുഷ്യന്റെ സ്വാതന്ത്ര്യ ബോധത്തെ നമുക്ക് കണ്ടെത്താനാകും. സൈ്വര്യമായ ജീവിതം പോലും അന്യമായ ഒരു സമൂഹമാണ് സ്വാതന്ത്ര്യത്തെയും മറ്റും ആദ്യമായി ചിന്തിക്കുന്നത്.

ലിബറലിസത്തിന്റെ ചരിത്രം

പുരാതന ഗ്രീക്കുകാരുടെ ലിബറൽ താല്പര്യങ്ങളും വാദങ്ങളുമായിരുന്നു  ഇംഗ്ലീഷ് ആഭ്യന്തര യുദ്ധത്തിലേക്ക് നയിച്ചത്. തൽഫലമായി നിരവധി പ്രക്ഷോഭങ്ങൾ ഉണ്ടാവുകയും  ജനകീയ പരമാധികാരം, വിപുലമായ വോട്ടവകാശം, മതസഹിഷ്ണുത തുടങ്ങിയ ജനകീയ ആവശ്യങ്ങൾ മുൻനിർത്തി ബില്ലുകൾ പാസ്സാവുകയും ചെയ്തു .1940  കളിലെ ആകഘഘ  ഛഎ  ഠഒഋ  ഞകഏഒഠട  ഉം 1947 ലെ അച  അഏഞഋഋങഋചഠ ഛഎ  ഠഒഋ  ജഋഛജഘഋ   ഉം ലിബറൽ രാഷ്ട്രീയ മാറ്റത്തിലേക്കുള്ള  പത്രികകളാണ്. പതിനേഴാം നൂറ്റാണ്ടോടെ ലിബറൽ താല്പര്യങ്ങളുടെ സ്വാധീനം യൂറോപ്പിൽ വ്യാപിക്കുകയും മഹത്തായ വിപ്ലവത്തിൽ കലാശിക്കുകയും  ചെയ്തു. ഇത് പാർലമെന്ററി ഭരണ സംവിധാനത്തിലേക്ക്് മാറ്റുകയും  യൂറോപ്പിലെ മതിയായ കാരണങ്ങളില്ലാതെ തടങ്കൽ വെക്കുന്ന പ്രാചീന നിയമങ്ങളെയും രാജകീയ മേൽക്കോയ്മയെയും എതിർക്കുന്ന നിയമ സംഹിതകൾ ഉയർന്നു വരുന്നതിനു കാരണമാവുകയും ചെയ്തു. ഇതോടെ യൂറോപ്പിലെ ഭരണ സംവിധാനങ്ങളിലെ ജനകീയ സ്വാധീനം വർധിക്കുകയും ചെയ്തു. ഇത് മനുഷ്യാവകാശങ്ങളെയും മാനവികതയെ ഉയർത്തിപ്പിടിക്കുന്ന നിയമങ്ങളുടെ കടന്ന് വരവിനും കാരണമായി.  പതിനേഴാം നൂറ്റാണ്ടിലെ ഇംഗ്ലണ്ടിലെ രാഷ്ട്രീയ ലിബറൽ മാറ്റങ്ങൾ ഇത്തരത്തിലുള്ള ചർച്ചകൾ സമൂഹത്തിൽ വ്യാപിക്കുന്നതിന് കാരണമായി എന്നും പഠനങ്ങൾ പറയുന്നുണ്ട്. ഇതോടെ പുരാതന പാരമ്പര്യങ്ങളെയും രാജകീയ മേൽക്കോയ്മയെയും ജനങ്ങൾ വിമർശിച്ചു. എഴുത്തുകാരുടെ  പുസ്തകങ്ങളും ബുദ്ധി ജീവികളുടെ ചിന്തകളും ഇൗ കാലഘട്ടങ്ങളിൽ നിരന്തരം ചർച്ചയായി. ശാസ്ത്രം, മതം എന്നിവയിലെ ചിന്തകളും മറ്റും വിദ്യഭ്യാസപരവും ശാസ്ത്രീയപരവുമായ  മുന്നേറ്റങ്ങൾക്ക്   കാരണമായി. ഇതോടെ മാനവിക സമൂഹം വലിയ തിരിച്ചറിവുകൾ നേടി. വിദാഭ്യാസപരമായ വലിയ തിരിച്ചറിവുകൾ വലിയ രീതിയിലുള്ള  തിരുത്തലുകൾക്കും ഹേതുവായി. ഇതോടെ പ്രഭു വർഗത്തിനെതിരായും  രാജകീയ ഭരണ സംവിധാനങ്ങൾക്ക് എതിരായും വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങൾ ഉയർന്നു വന്നു.

 വിപ്ലവ യുഗം
ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായാണ് ഫ്രഞ്ച് വിപ്ലവത്തെ ചരിത്രകാരന്മാർ കാണുന്നത്. ഫ്രഞ്ച് വിപ്ലവം ആധുനിക യുഗത്തിന്റെ ഉദയമായി കണക്കാക്കപ്പെടുന്നു . സ്വാതന്ത്ര്യ ബോധത്തിന്റെ   ചരിത്രപരമായ വിജയമായി ഫ്രഞ്ച് വിപ്ലവത്തെ കരുതുന്നു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന മുദ്രാവാക്യവുമായി ഉയർന്നു വന്ന ഫ്രഞ്ച് വിപ്ലവം പാരമ്പര്യ ഹീബ്രു വർഗ്ഗത്തിന്റെ അധികാരത്തെയും അസമത്വത്തെയും ചോദ്യം ചെയ്തു . പൗരന്റെ സ്വാതന്ത്ര്യ ബോധത്തിന്റെ അടിസ്ഥാന ശിലയായിരുന്നു യഥാർത്ഥത്തിൽ  ഫ്രഞ്ച്  വിപ്ലവം. ജനകീയ ഭരണകൂടം, സാർവത്രിക  വോട്ടവകാശം എന്നീ പ്രാഥമിക ആവശ്യങ്ങൾക്ക് വേണ്ടി വാദിച്ച ഫ്രഞ്ച്  വിപ്ലവം റിപ്പബ്ലിക്കലിസം ഒരു ശാശ്വതമായ പരിഹാരമായി കണ്ടു. ഫ്രഞ്ച് വിപ്ലവത്തിന്റെ ജനകീയ പങ്കാളിത്തമായിരുന്നു വിപ്ലവത്തിന്റെ വിജയം. വിപ്ലവത്തിന്റെ ഭാഗമായി മത സ്വാതന്ത്ര്യത്തിനും മറ്റും പുതിയ ബിൽ കൊണ്ട് വരികയും ചെയ്തു.ഇതോടെ ജനങ്ങൾക്ക് മികച്ച നിയമ സംഹിതയും സാമ്പത്തിക സ്വാതന്ത്ര്യവും സമത്വവും ലഭിച്ചു. പ്രത്യേകിച്ച് ഫ്രഞ്ച് വിപ്ലവത്തിന് ശേഷം ലിബറലിസം അഥവാ സ്വാതന്ത്ര്യ ബോധം ലോകമെമ്പാടും വ്യാപിച്ചു. പത്തൊൻപതാം നൂറ്റാണ്ടിൽ യൂറോപ്പിലും തെക്കേ അമേരിക്കയിലും വടക്കേ
അമേരിക്കയിലും ലിബറൽ ഗവൺമെന്റുകൾ സ്ഥാപിക്കപ്പെടുകയും ചെയ്തു .
സ്വാതന്ത്ര്യ ബോധത്തിന്റെ ചരിത്ര പശ്ചാത്തലമാണ് ഇത്. ആദ്യ കാലങ്ങളിൽ സ്വാർത്ഥമായ താല്പര്യങ്ങൾ ആയിരുന്നു ലിബറലിസം. കാല ക്രമേണ വലിയ മാറ്റങ്ങൾ സംഭവിക്കുകയും സാമൂഹികമായ താല്പര്യമായി ലിബറലിസം വളർന്നു വരികയും ചെയ്തു. പിന്നീട് ഇതൊരു ദേശീയ ബോധമായി മാറുകയും റിപ്പബ്ലിക്കലിസം ഒരു പരിഹാര മാർഗമാണെന്ന് ജനങ്ങൾ തിരിച്ചറിയുകയും ചെയ്തു. പത്തൊൻപതാം  നൂറ്റാണ്ടിലെ യൂറോപ്പിലെ നവീകരണ  പ്രസ്ഥാനങ്ങൾക്കൊപ്പം ലിബറലിസം ദേശീയതയുടെ  ഭാഗമാവുകയും  ചെയ്തു. ഒരു പ്രത്യയശാസ്ത്രം എന്ന നിലയിൽ  പ്രായോഗികമായി ലിബറലിസവും 19ാം നൂറ്റാണ്ടിൽ യൂറോപ്പിലെ പ്രമുഖ നവീകരണ പ്രസ്ഥാനമായി മാറി. ഒാരോ രാജ്യത്തിനും ചരിത്രപരവും സാമൂഹികവുമായ മാറ്റങ്ങൾക്കനുസരിച്ച് പ്രാസ്ഥാനിക സ്വഭാവങ്ങളിലും മാറ്റങ്ങൾ കാണാനാകും. ഒരു ലിബറൽ പ്രസ്ഥാനത്തിന്റെ ദേശീയ സ്വഭാവത്തെ മതം പോലും ബാധിച്ചേക്കാം എന്നതിന് വ്യക്തമായ ഉദാഹരണമാണ് പോസ്റ്റ് ലിബറലിസം. ഉദാഹരണത്തിന് ഫ്രാൻസ്, ഇറ്റലി, സ്പെയിൻ തുടങ്ങിയ റോമൻ കത്തോലിക്കാ രാജ്യങ്ങളിലെ ലിബറലിസം, ആന്റിക്ലറിക്കൽ ഒാവർടോണുകൾ സ്വന്തമാക്കാൻ പ്രവണത കാണിക്കുന്നു. ആ രാജ്യങ്ങളിലെ ലിബറലുകൾ കത്തോലിക്കാ പുരോഹിതരുടെ സിവിൽ അധികാരത്തെയും രാഷ്ട്രീയ അധികാരത്തെയും നിയന്ത്രിക്കുന്ന നിയമനിർമ്മാണത്തെ അനുകൂലിച്ചു. ഇത്തരത്തിൽ ഒരു രാജ്യത്തിന്റെ സമൂഹികവും മതപരവുമായ മാറ്റങ്ങൾ അതാത് ഇടങ്ങളിലെ പ്രസ്ഥാനിക സ്വഭാവങ്ങളുടെ മാറ്റങ്ങൾക്ക് കാരണമായിട്ടുണ്ട്.
പത്തൊൻപതാം  നൂറ്റാണ്ടിൽ ഉയർന്നു വന്ന പല ആധുനിക പ്രസ്ഥാനങ്ങളിലും ഇത്തരത്തിൽ ഉള്ള മതങ്ങളുടെ സ്വാധീനം ഉണ്ടായിട്ടുണ്ട്. ങീറലൃിശാെ, എലാശിശാെ തുടങ്ങിയ ആധുനിക ആശയങ്ങളിലും പ്രസ്ഥാനങ്ങളിലും മതത്തിന്റെ സ്വാധീനം കണ്ടെത്താനാകും. ചില മതങ്ങൾ ഇത്തരം ആശയങ്ങളെ മുറുകെ പിടിക്കുകയും മറ്റുള്ള മതങ്ങളെ വിമർശിക്കാൻ ഇത്തരത്തിലുള്ള ആശയങ്ങളെ ഉപയോഗിക്കുക കൂടി ചെയ്യുന്നുണ്ട്. അധുനിക പ്രസ്ഥാനങ്ങളിലൂടെ  മത പ്രചാരണം കൂടി നടന്നിരുന്നുവെന്ന് ഇതിലൂടെയെല്ലാം കരുതപ്പെടുന്നു. സ്ത്രീ സ്വാതന്ത്ര്യത്തെയും മറ്റും ഉയർത്തി പിടിച്ചു കൊണ്ട് ഇസ്ലാമിനെ വിമർശിക്കാൻ ആധുനിക പ്രസ്ഥാനങ്ങളുടെ തുടക്ക കാലഘട്ടത്തിലും സമീപ കാലങ്ങളിലെ അനുകൂല സാഹചര്യങ്ങളിലും ശ്രമങ്ങൾ നടന്നിട്ടുണ്ട്. ഇസ്ലാം ആധുനികതക്ക് എതിരാണെന്നുള്ള വിമർശനങ്ങൾ കൂടി പുതിയ കാലത്ത് ഉയർന്നു വരുന്നുണ്ട്. ഇസ്ലാമിന്റെ ആധുനിക പ്രസ്ഥാനങ്ങളോടുള്ള എതിർപ്പും സമീപകാലങ്ങളിൽ പഠന വിധേയമാക്കപ്പെടുന്നു. അടുത്തിടെ ങൗഹശേറശരെശുഹശിമൃ്യ ഉശഴശമേഹ ജൗയഹശവെശിഴ കിശൌേലേ  ൽ നടന്ന പഠനങ്ങൾ ഇത് തെളിയിക്കുന്നുണ്ട്. ഇത്തരത്തിലുള്ള പഠനങ്ങളിലും ഇസ്ലാം വിരുദ്ധതയുള്ള സയണിസ്റ്റ് ശക്തികളുടെ സ്വാധീനം ചെറുതല്ല.
കൊളോണിയൽ അധിനിവേശം
ലോകത്താകമാനം ക്രിസ്തു മത പ്രചരണാർത്ഥം മത പ്രചാരകരെ അയക്കുകയുമായിരുന്നു യൂറോപ്പിന്റെ ലക്ഷ്യം. ബ്രിട്ടീഷ് കോളനി കാലഘട്ടത്തിൽ മത പ്രചാരം വലിയ രീതിയിൽ നടന്നിരുന്നു. നിരവധി കോളനികൾ സ്ഥാപിക്കുന്നതിനുള്ള താക്കോൽ മതമായിരുന്നു.  പലതും മതസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിലാണ് സ്ഥാപിച്ചത്. ന്യൂ ഇംഗ്ലണ്ട് കോളനികൾ സ്ഥാപിതമായത് പ്യൂരിറ്റന്മാർക്ക് അവരുടെ മതവിശ്വാസങ്ങൾ ആചരിക്കുന്നതിനുള്ള ഇടം നൽകാനാണ്.  പ്യൂരിറ്റന്മാർ മറ്റുള്ളവർക്ക്, പ്രത്യേകിച്ച് അവിശ്വാസികൾക്ക് മതസ്വാതന്ത്ര്യം നൽകിയില്ല. ഇത്തരത്തിൽ വലിയ മത പ്രചാരവും ആംഗ്ലോ വംശമെന്ന് വിശേഷിപ്പിക്കാവും വിധം  സമൂഹത്തിൽ വലിയ  രീതിയിലുള്ള മത വിപ്ലവവും ബ്രിട്ടീഷ് അധിനിവേശ കാലഘട്ടങ്ങളിൽ നടന്നിട്ടുണ്ട്. ചർച്ച് ഒാഫ് ഇംഗ്ലണ്ട് അല്ലെങ്കിൽ ആംഗ്ലിക്കൻ ചർച്ച് ക്രിസ്ത്യാനിറ്റിയുടെ ഒരു പ്രൊട്ടസ്റ്റന്റ് രൂപവും ഇംഗ്ലണ്ടിന്റെ ഒൗദ്യോഗിക മതവുമായിരുന്നു. ആംഗ്ലിക്കനിസം പുതിയ ലോകത്തേക്ക് വ്യാപിക്കുകയും കൊളോണിയൽ കാലഘട്ടത്തിൽ വലിയ പ്രചാരം നേടുകയും ചെയ്തു.
റോമാസാമ്രാജ്യത്തിന്റെ പതനത്തെ തുടർന്ന് യൂറോപ്പിൽ സഭ ആധിപത്യം സ്ഥാപിച്ചു.  മധ്യകാല യൂറോപ്പിൽ അംഗീകരിക്കപ്പെട്ട ഒരേയൊരു മതം ക്രിസ്റ്റ്യാനിറ്റിയും പ്രത്യേകിച്ച് കത്തോലിക്കാ മതവും ആയിരുന്നു. ഇതു തന്നെ ആയിരുന്നു ലോകം മുഴുവൻ വ്യാപിപ്പിക്കാൻ ശ്രമിച്ചതും.
അമേരിക്കയിലെ “ഒറിജിനൽ 13′ കോളനികളിലെ മതത്തിന്റെ കഥ പലപ്പോഴും യൂറോപ്പിലെ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടുന്ന പ്യൂരിറ്റൻ, ക്വാക്കർ, മറ്റ് പ്രൊട്ടസ്റ്റന്റുകാരെ കേന്ദ്രീകരിച്ച് സമാന ചിന്താഗതിക്കാരായ വിശ്വാസികളുടെ ഒരു സമൂഹം കെട്ടിപ്പടുക്കാൻ ശ്രമിച്ചിരുന്നതായി ചരിത്രങ്ങൾ പറയുന്നുണ്ട്.
ബ്രിട്ടന്റെ സാമ്രാജ്യത്വ വികാസം പ്രൊട്ടസ്റ്റന്റ് സുവിശേഷീകരണവും നവീകരണത്തിന്റെ വ്യാപകമായ മനോഭാവവുമായി അടുത്ത ബന്ധമുള്ളതാണ്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം മുതൽ മിഷനറി സമൂഹങ്ങൾ വളരെയധികം വളരുകയും നെപ്പോളിയൻ കാലഘട്ടത്തിലെ അപ്പോക്കലിപ്റ്റിക് സംഘട്ടനങ്ങൾക്കുള്ള പ്രതികരണമായി സഹസ്രാബ്ദവാദം വ്യാപകമായ കറൻസി നേടുകയും ചെയ്തു. വ്യാപാരാർത്ഥം ലോകം മുഴുവൻ സഞ്ചരിക്കുകയും ഇരട്ടത്താപ്പുകളും തന്ത്രങ്ങളും ഉപയോഗിച്ച് ഭരണം കയ്യേറൽ ആയിരുന്നു കോളനിസ്റ്റുകളുടെ പ്രധാന തന്ത്രം.
സഞ്ചരിക്കുന്ന രാഷ്ട്രങ്ങളിലും നാടുകളിലും വലിയ രീതിയിലുള്ള കൊള്ളയടിക്കലായിരുന്നു ഇത്തരത്തിലുള്ള തന്ത്രം മൂലം നടന്നത്. അക്കാലത്തെ ഭൗതിക സമ്പത്തിന്റെ 60%  യൂറോപ്യൻ രാജ്യങ്ങൾ കളവ് നടത്തിയതായി  ീൗഹേീീസ ശിറശമ യുടെ പഠനങ്ങൾ പറയുന്നുണ്ട്.
ഇസ്ലാമിക വ്യാപനം പ്രവാചകർ (സ്വ) സാധ്യമാക്കിയ യുദ്ധങ്ങളിലൂടെയാണെന്നും മുസ്ലിം പ്രമാണങ്ങളിൽ യുദ്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ദർശനങ്ങൾ അടങ്ങിയിട്ടുണ്ടെന്നുമുള്ള പടിഞ്ഞാറൻ ശക്തികളുടെ ആരോപണങ്ങൾ വ്യാപകമായി പ്രചരണം നേടുന്നുണ്ട്. ചരിത്രവും വർത്തമാനവും സത്യവും നീതിയുമൊക്കെ പടിഞ്ഞാറിനായി നിർവ്വചിക്കപ്പെടുന്ന ലോകക്രമവും പൊതു ബോധവുമായി മാറിയിരിക്കുന്ന കാലമാണിത്. ഇസ്ലാം ഹിംസയുടെയും അസഹിഷ്ണുതയുടെയും യുദ്ധവെറിയുടെയും മതമാണെന്നുള്ള അപകീർത്തിപ്പെടുത്തൽ പൊതുബോധത്തിൽ പ്രതിലോമകരമായ ധാരണകൾക്കും അവസരമൊരുക്കുന്നുണ്ട്. ഇസ്ലാം സമാധാനത്തിന്റെ മതമാണ്. പടിഞ്ഞാറൻ അറേബ്യ മുഴുവൻ ഇസ്ലാം വ്യാപിച്ചത് യാതൊരു വിധത്തിലുള്ള സൈനിക നടപടികളും കൂടാതെയാണ്. മൂന്നു വർഷം കൊണ്ട് അറേബ്യ മുഴുവൻ ഇസ്ലാമിന്റെ ഭാഗമായി. അഉ 634 ൽ സിറിയയും 46ൽ ബാബിലോണിയൻ സംസ്കാരവും ഇസ്ലാമിന്റെ ഭാഗമായി. 38ൽ പേർഷ്യൻ സൈന്യത്തെ ഇസ്ലാമിന് വിശ്വാസം കൊണ്ട് നേരിടേണ്ടി വന്നു. വലിയ സൈന്യത്തെ വിശ്വാസത്തിന്റെ ബലത്തിൽ ഇസ്ലാം തകർത്തു. മുപ്പത്തി എട്ടിൽ തന്നെ പടിഞ്ഞാറൻ ഏഷ്യയും ഇസ്ലാം വളരെ സമാധാനപരമായി കീഴടക്കി. ചൈനയിലെ ഉയ്ഗൂർ, സിഗ്യ പ്രവിശ്യ ഇസ്ലാമിന് കീഴിലാകാൻ ഒരു സൈന്യവും പോകേണ്ടി വന്നില്ല. പിന്നീട് സിന്ധു നദീതട സംസ്കാരവും ആഫ്രിക്കയിലെ ഇൗജിപ്തും എത്യോപ, ലിബിയ, തുടങ്ങിയ രാജ്യങ്ങളും ഇസ്ലാമിന് കീഴിലായി. സ്പെയ്നിലേക്കും പോർച്ചുഗലിലേക്കും ഫ്രാൻസിലേക്കും ഇസ്ലാം വ്യാപിച്ചത് അതിന്റെ മഹത്തായ മനോഹാരിത കൊണ്ട് മാത്രമായിരുന്നു.
യൂറോപ്യൻ അധിനിവേശത്തെ പോലെ സമ്പത്തിനോ മറ്റു ഭൗതിക പ്രതിഫലങ്ങൾക്കോ ആയിരുന്നില്ല ഇസ്ലാമിന്റെ  പ്രചാരണം. ഒരിക്കലും ഇസ്ലാം നിർബന്ധിത മത പരിവർത്തനത്തിനോ അനുബന്ധ കാര്യങ്ങൾക്കോ തയ്യാറായിരുന്നില്ല. മറിച്ച് എല്ലാ ജനങ്ങളെയും അംഗീകരിച്ചു കൊണ്ട് വിശ്വാസപരമായ സ്വാതന്ത്ര്യം കൂടി അനുവദിച്ചു കൊണ്ട് സമാധാനപരമായി നിൽക്കാനാണ് ഇസ്ലാം എല്ലായ്പ്പോഴും ശ്രമിച്ചത്. ഇത്തരത്തിലുള്ള കോപ്രായങ്ങൾ കാണിച്ചിട്ടുണ്ടെങ്കിലും കണ്ണടച്ച് ഇരുട്ടാക്കി കൊണ്ട് ഇസ്ലാമിക പ്രതിരോധങ്ങളെയും മതപ്രചാരണത്തെയും വിമർശിക്കാനാണ് വിമർശകർ ശ്രമിക്കുന്നത്. സ്വതന്ത്ര വാദം ഉയർത്തിപ്പിടിച്ച യുറോപ്യൻ രാജ്യങ്ങളുടെ അധിനിവേശത്തിൽ കിരാതമായ സ്വാതന്ത്ര്യ ഹത്യക്കാണ് ലോകം സാക്ഷിയായത്. മതപ്രചാരണത്തിനും മറ്റു ഭൗതിക താൽപര്യങ്ങൾക്കും വേണ്ടി അധിനിവേശം നടത്തിയ യൂറോപ്യൻ രാജ്യങ്ങൾ പല രാജ്യങ്ങളിലെയും സ്വാതന്ത്ര്യത്തെ തളച്ചിടുകയാണ് ചെയ്തത്. എന്നാൽ ഇസ്ലാം നടത്തിയ പ്രചാരണം തീവ്രമായിരുന്നില്ല. അടിച്ചമർത്തലുകൾ കൊണ്ടോ യുദ്ധങ്ങളെ കൊണ്ടോ ഇസ്ലാം ഒരിക്കലും ഒരാളിലും മതത്തെ അടിച്ചേൽപ്പിച്ചിട്ടില്ല. ഇസ്ലാം മതം പവിത്രമാണ്. അത് പവിത്രമായി കൊണ്ട് തന്നെയാണ് കൈമാറപ്പെട്ടതും. ഇസ്ലാമിന്റെ  ആശയാദർശങ്ങളെ ജീവിച്ചു കാണിച്ചു കൊടുത്താണ് മുസ്ലിം പ്രബോധകർ മതപ്രചരണം നടത്തിയത്. അനിവാര്യമായ സാഹചര്യങ്ങളിൽ മാത്രമായിരുന്ന ഇസ്ലാമിന്റെ പ്രതിരോധങ്ങളെ ദുർവ്യാഖ്യാനിക്കാനാണ് പടിഞ്ഞാറൻ ലോബികൾ എക്കാലത്തും ശ്രമിച്ചിട്ടുള്ളത്.  എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം അല്ല ലിബറലിസം. ക്രിയാത്മകവും ധാർമികവുമായ അർത്ഥങ്ങളുണ്ട് അതിന്. സാമൂഹികവും സാംസ്കാരികവുമായ അച്ചടക്കത്തെയും മൂല്യങ്ങളെയും ബന്ധങ്ങളെയും നിരാകരിക്കുന്നത് മനുഷ്യ സമൂഹത്തിന് യോജിച്ചതല്ല. മറിച്ച്, സാമൂഹികവും സാംസ്കാരികവുമായ ഉന്നമനത്തിനു വേണ്ടിയുള്ള തിരിച്ചറിവാണ് വേണ്ടത്. അത് മനുഷ്യസമൂഹത്തിന്റെ ആധുനികതയിലേക്കുള്ള ഉയർത്തെഴുന്നേൽപ്പിന്റെ കാരണമാകുന്നു. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ലിബറൽ താൽപര്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന സംഘടനകൾക്ക് കീഴിൽ കൊടിപിടിക്കുന്നത് ഒരിക്കലും ലിബറലിസമല്ല, കാപട്യമാണ്. മനുഷ്യ സമൂഹത്തിന്റെയും അതിന്റെ സംസ്കാരത്തിന്റെയും  ഉന്നമനമാണ് ലിബറലിസം ആഹ്വാനം ചെയ്യേണ്ടത്. ആധുനികകാലത്തെ തീവ്ര ലിബറൽ താൽപര്യങ്ങളോട് കൂറുപുലർത്തി അതിനെ  ഇസ്ലാമിനെ വിമർശിക്കാനുള്ള കാരണമാക്കരുത്. സ്വതന്ത്ര ബോധത്തോടെ നീതിപുലർത്താനാണ് ഇസ്ലാം എക്കാലത്തും ശ്രമിച്ചിട്ടുള്ളത്. ആറാം നൂറ്റാണ്ടിന്റെ ഇരുണ്ട യുഗത്തിൽ തീവ്രമായ ലിബറൽ താൽപര്യത്തോടെ കൂടി  യഥാർത്ഥ സ്വതന്ത്രബോധം  പഠിപ്പിച്ച മതമാണ് ഇസ്ലാം. മറ്റുള്ളവന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാകരുത് തന്റെ സ്വാതന്ത്ര്യം എന്ന് പഠിപ്പിച്ച ഇസ്ലാം, എന്റെ സഹോദരന്റെ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നത് തടയാനും കൂടി  കൽപ്പിക്കുന്നുണ്ട്.

Write a comment