Posted on

നിഗൂഢമായ താളുകളിലൂടെ..

അന്തരീക്ഷം ഭയാനകതയുടെ മുഖംമൂടി അണിഞ്ഞിരിക്കുന്നു. മാനിന് മുകളില്‍ ചാടിവീഴുന്ന സിംഹത്തെ പോലെ കാര്‍മേഘം തക്കം പാര്‍ത്തിരിക്കുന്നു. പെയ്യാന്‍ കൊതിക്കുന്ന തുള്ളികളുടെ വരവറിയിച്ചുകൊണ്ട് കാറ്റ് അടിച്ചു വീശുന്നുണ്ട്. ഇലകളും പൂക്കളും പുല്‍നാമ്പുകളും പ്രകൃതിയുടെ രൗദ്ര താണ്ഡവത്തില്‍ ഭയന്ന് അന്ധാളിച്ച് നില്‍ക്കുകയാണ്.
   തെക്കിനിയിലെ ചെറിയ മുറിയില്‍ അരണ്ട വെളിച്ചത്തില്‍ വായിച്ചു പകുതിയാക്കിയ പുസ്തകവുമായി ചാരുകസേരയിലിരിക്കുകയാണ് അയാള്‍. പൊതുവേ വായനയില്ലാത്ത പ്രകൃതമാണ്, എന്നിട്ടു കൂടി എന്തോ ഒന്ന് അയാളെയീ പുസ്തകത്തിലേക്ക് ആകര്‍ഷിച്ചിരിക്കുന്നു. സുഹൃത്തിന്റെ നിര്‍ബന്ധത്തിന് മുമ്പില്‍ അയാള്‍ തോറ്റു കൊടുക്കുകയായിരുന്നു. മനസ്സില്ലാ മനസ്സോടെ ഗ്രന്ഥശാലയുടെ ഇടിഞ്ഞ പടവുകള്‍ കയറി ദ്രവിച്ച ബെഞ്ചിലിരുന്നു. അലക്ഷ്യമായി കിടക്കുന്ന പുസ്തകങ്ങളില്‍ നിന്നും അയാള്‍ ആ പുസ്തകം പൊടിതട്ടിയെടുത്തു. രണ്ടു മൂന്നു പേജുകള്‍ വായിക്കുകയും പിന്നീട് വായിക്കാന്‍ വേണ്ടി പുസ്തകം ബാഗിലേക്ക് തിരുകുകയും ചെയ്തു. ‘നിഗൂഢമായ വിരലടയാളം’ പുസ്തകത്തിന്റെ ആമുഖം തന്നെ ഏതൊരാളിലും വായിക്കാനുള്ള കൗതുകം ജനിപ്പിക്കുന്ന തരത്തിലാണ്.
മഴ സംഹാര താണ്ഡവമാടുകയാണ്. കല്ലു പോലെ വന്നു വീഴുന്ന മഴത്തുള്ളികള്‍ അയാളെയും പുസ്തകത്തെയും അസ്വസ്ഥപ്പെടുത്തി കൊണ്ടിരുന്നു. പുസ്തകത്താളുകള്‍ ആടിയുലയുന്നുണ്ടായിരുന്നു. അയാള്‍ വരികളിലേക്ക് മുങ്ങാംകുഴി ഇട്ടു. പുസ്തകത്തിന്റെ വശ്യതയില്‍ അയാള്‍ വീണു പോയി. മഴ ഭൂമിയുമായി പ്രണയത്തിലായ ഏതോ ഒരു നിമിഷം മറ്റാരുടെയോ കൈകള്‍കൊണ്ട് അസ്തമിച്ച ഒരു ജീവന്റെ കഥയാണ് പുസ്തകത്തിന്റെ ഇതിവൃത്തം. 236താളുകള്‍ വരുന്ന
‘നിഗൂഢമായ വിരലടയാളം’ അവസാന സ്റ്റോപ്പില്‍ വന്ന് സഡന്‍ ബ്രേക്കിട്ടത് അയാള്‍ അറിഞ്ഞില്ല. അതിലേക്ക് ഇറങ്ങി വായിക്കുവാന്‍ പ്രേരിപ്പിക്കാന്‍ കെല്‍പ്പുള്ള എന്തോ ഒന്ന് അതിലുണ്ടായിരുന്നു. ഒരുപക്ഷേ കഥാനായകനെ പോലെ വേദനയും വേവലാതികളും കുറ്റപ്പെടുത്തലും അറിഞ്ഞു വളര്‍ന്നതു കൊണ്ടായിരിക്കാം കഥയില്‍ അയാളെ തന്നെ കണ്ടുകൊണ്ടിരുന്നത്.
വായിച്ച് പകുതിയാകുമ്പോള്‍ അത് മറ്റാരുടെയോ കൈകള്‍ കൊണ്ട് ജീവന്‍ വെടിയേണ്ടി വന്ന ഒരു മനുഷ്യന്റെ കഥയാകുമ്പോള്‍ അവസാനത്തില്‍ താളിലെ അവസാന അക്ഷരം കൂടി വായിച്ചു പൂര്‍ത്തിയാകുമ്പോള്‍ മരിച്ചെന്നു കരുതി തെളിവുകളെല്ലാം നശിപ്പിച്ച് ഉപേക്ഷിച്ച് തള്ളുമ്പോള്‍ വെറും വിരലടയാള ബാക്കിയാക്കി മായ്ച്ചുകളയാന്‍ കഴിയാതെ വന്ന ഒരു കൊലപാതകിയുടെ കഥ. അതുമല്ലെങ്കില്‍ മരണമെന്തെന്ന് രുചിച്ചതിനു ശേഷം അസ്തമയത്തിന് ശേഷം ഉദയമുള്ളത് പോലെ ഉയര്‍ന്നുവന്ന ഒരു മനുഷ്യന്റെ കഥയായി പരിണാമം സിദ്ധിച്ചിരിക്കുന്നു.
വിരലടയാളം എങ്ങനെ നിഗൂഢമാവും എന്ന തലക്കെട്ട് സൃഷ്ടിച്ചെടുത്ത മനസ്സിലെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കെല്‍പ്പുള്ള തരത്തിലാണ് അവസാന ഭാഗത്തിലെ ”വിരലടയാളം എന്നത് ഏതൊരു മനുഷ്യനെയും മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാക്കുന്ന ഓരോ വരയിലും വരകള്‍ക്കിടയിലെ ദൂരങ്ങളില്‍ പോലും മാറ്റം വരുത്തി നിഗൂഢത സൃഷ്ടിക്കുന്ന ഒന്നാണ്” എന്ന വരികള്‍ പറഞ്ഞു തീര്‍ക്കുന്നത്.
ചാരത്തില്‍ നിന്നും ഉയര്‍ന്ന് പറക്കുന്ന ഫീനിക്‌സ് പക്ഷിയെ പോലൊരു കഥാപാത്രത്തെയും സമ്മാനിച്ചു കൊണ്ട് അതിലെ അവസാന വരിയും മിഴികളില്‍ നിന്നും മറയുമ്പോള്‍ തനിച്ചായി പോയെന്ന ചിന്തയില്‍ അകത്തെ അന്ധകാരം നിറഞ്ഞ മുറിയില്‍ ഒറ്റപ്പെട്ട് താമസിക്കുന്ന അയാളില്‍ പല വികാരങ്ങളും വട്ടമിട്ടു പറന്നു. ഒരിക്കല്‍ വെറുത്ത വെളിച്ചം ഇന്ന് ഉള്ളില്‍ കത്തി ജ്വലിക്കുന്ന കാഴ്ച ഇമ വെട്ടാതെ അയാള്‍ നോക്കിയിരുന്നു.
വിധിയുടെ ചുഴിയില്‍ പെട്ടുപോയ പുസ്തകമായി മാറിയിരിക്കുന്നു ‘നിഗൂഢമായ വിരലടയാളം’.
 മഴ തോര്‍ന്നിരിക്കുന്നു. തണുത്ത ഇളങ്കാറ്റ് അയാളെ തലോടി ഉമ്മറപ്പടിയില്‍ ചെന്നിരുന്നു.അന്തരീക്ഷം ഭയാനകതയുടെ മുഖംമൂടി അണിഞ്ഞിരിക്കുന്നു. മാനിന് മുകളില്‍ ചാടിവീഴുന്ന സിംഹത്തെ പോലെ കാര്‍മേഘം തക്കം പാര്‍ത്തിരിക്കുന്നു. പെയ്യാന്‍ കൊതിക്കുന്ന തുള്ളികളുടെ വരവറിയിച്ചുകൊണ്ട് കാറ്റ് അടിച്ചു വീശുന്നുണ്ട്. ഇലകളും പൂക്കളും പുല്‍നാമ്പുകളും പ്രകൃതിയുടെ രൗദ്ര താണ്ഡവത്തില്‍ ഭയന്ന് അന്ധാളിച്ച് നില്‍ക്കുകയാണ്.
   തെക്കിനിയിലെ ചെറിയ മുറിയില്‍ അരണ്ട വെളിച്ചത്തില്‍ വായിച്ചു പകുതിയാക്കിയ പുസ്തകവുമായി ചാരുകസേരയിലിരിക്കുകയാണ് അയാള്‍. പൊതുവേ വായനയില്ലാത്ത പ്രകൃതമാണ്, എന്നിട്ടു കൂടി എന്തോ ഒന്ന് അയാളെയീ പുസ്തകത്തിലേക്ക് ആകര്‍ഷിച്ചിരിക്കുന്നു. സുഹൃത്തിന്റെ നിര്‍ബന്ധത്തിന് മുമ്പില്‍ അയാള്‍ തോറ്റു കൊടുക്കുകയായിരുന്നു. മനസ്സില്ലാ മനസ്സോടെ ഗ്രന്ഥശാലയുടെ ഇടിഞ്ഞ പടവുകള്‍ കയറി ദ്രവിച്ച ബെഞ്ചിലിരുന്നു. അലക്ഷ്യമായി കിടക്കുന്ന പുസ്തകങ്ങളില്‍ നിന്നും അയാള്‍ ആ പുസ്തകം പൊടിതട്ടിയെടുത്തു. രണ്ടു മൂന്നു പേജുകള്‍ വായിക്കുകയും പിന്നീട് വായിക്കാന്‍ വേണ്ടി പുസ്തകം ബാഗിലേക്ക് തിരുകുകയും ചെയ്തു. ‘നിഗൂഢമായ വിരലടയാളം’ പുസ്തകത്തിന്റെ ആമുഖം തന്നെ ഏതൊരാളിലും വായിക്കാനുള്ള കൗതുകം ജനിപ്പിക്കുന്ന തരത്തിലാണ്.
മഴ സംഹാര താണ്ഡവമാടുകയാണ്. കല്ലു പോലെ വന്നു വീഴുന്ന മഴത്തുള്ളികള്‍ അയാളെയും പുസ്തകത്തെയും അസ്വസ്ഥപ്പെടുത്തി കൊണ്ടിരുന്നു. പുസ്തകത്താളുകള്‍ ആടിയുലയുന്നുണ്ടായിരുന്നു. അയാള്‍ വരികളിലേക്ക് മുങ്ങാംകുഴി ഇട്ടു. പുസ്തകത്തിന്റെ വശ്യതയില്‍ അയാള്‍ വീണു പോയി. മഴ ഭൂമിയുമായി പ്രണയത്തിലായ ഏതോ ഒരു നിമിഷം മറ്റാരുടെയോ കൈകള്‍കൊണ്ട് അസ്തമിച്ച ഒരു ജീവന്റെ കഥയാണ് പുസ്തകത്തിന്റെ ഇതിവൃത്തം. 236താളുകള്‍ വരുന്ന
‘നിഗൂഢമായ വിരലടയാളം’ അവസാന സ്റ്റോപ്പില്‍ വന്ന് സഡന്‍ ബ്രേക്കിട്ടത് അയാള്‍ അറിഞ്ഞില്ല. അതിലേക്ക് ഇറങ്ങി വായിക്കുവാന്‍ പ്രേരിപ്പിക്കാന്‍ കെല്‍പ്പുള്ള എന്തോ ഒന്ന് അതിലുണ്ടായിരുന്നു. ഒരുപക്ഷേ കഥാനായകനെ പോലെ വേദനയും വേവലാതികളും കുറ്റപ്പെടുത്തലും അറിഞ്ഞു വളര്‍ന്നതു കൊണ്ടായിരിക്കാം കഥയില്‍ അയാളെ തന്നെ കണ്ടുകൊണ്ടിരുന്നത്.
വായിച്ച് പകുതിയാകുമ്പോള്‍ അത് മറ്റാരുടെയോ കൈകള്‍ കൊണ്ട് ജീവന്‍ വെടിയേണ്ടി വന്ന ഒരു മനുഷ്യന്റെ കഥയാകുമ്പോള്‍ അവസാനത്തില്‍ താളിലെ അവസാന അക്ഷരം കൂടി വായിച്ചു പൂര്‍ത്തിയാകുമ്പോള്‍ മരിച്ചെന്നു കരുതി തെളിവുകളെല്ലാം നശിപ്പിച്ച് ഉപേക്ഷിച്ച് തള്ളുമ്പോള്‍ വെറും വിരലടയാള ബാക്കിയാക്കി മായ്ച്ചുകളയാന്‍ കഴിയാതെ വന്ന ഒരു കൊലപാതകിയുടെ കഥ. അതുമല്ലെങ്കില്‍ മരണമെന്തെന്ന് രുചിച്ചതിനു ശേഷം അസ്തമയത്തിന് ശേഷം ഉദയമുള്ളത് പോലെ ഉയര്‍ന്നുവന്ന ഒരു മനുഷ്യന്റെ കഥയായി പരിണാമം സിദ്ധിച്ചിരിക്കുന്നു.
വിരലടയാളം എങ്ങനെ നിഗൂഢമാവും എന്ന തലക്കെട്ട് സൃഷ്ടിച്ചെടുത്ത മനസ്സിലെ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കെല്‍പ്പുള്ള തരത്തിലാണ് അവസാന ഭാഗത്തിലെ ”വിരലടയാളം എന്നത് ഏതൊരു മനുഷ്യനെയും മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാക്കുന്ന ഓരോ വരയിലും വരകള്‍ക്കിടയിലെ ദൂരങ്ങളില്‍ പോലും മാറ്റം വരുത്തി നിഗൂഢത സൃഷ്ടിക്കുന്ന ഒന്നാണ്” എന്ന വരികള്‍ പറഞ്ഞു തീര്‍ക്കുന്നത്.
ചാരത്തില്‍ നിന്നും ഉയര്‍ന്ന് പറക്കുന്ന ഫീനിക്‌സ് പക്ഷിയെ പോലൊരു കഥാപാത്രത്തെയും സമ്മാനിച്ചു കൊണ്ട് അതിലെ അവസാന വരിയും മിഴികളില്‍ നിന്നും മറയുമ്പോള്‍ തനിച്ചായി പോയെന്ന ചിന്തയില്‍ അകത്തെ അന്ധകാരം നിറഞ്ഞ മുറിയില്‍ ഒറ്റപ്പെട്ട് താമസിക്കുന്ന അയാളില്‍ പല വികാരങ്ങളും വട്ടമിട്ടു പറന്നു. ഒരിക്കല്‍ വെറുത്ത വെളിച്ചം ഇന്ന് ഉള്ളില്‍ കത്തി ജ്വലിക്കുന്ന കാഴ്ച ഇമ വെട്ടാതെ അയാള്‍ നോക്കിയിരുന്നു.
വിധിയുടെ ചുഴിയില്‍ പെട്ടുപോയ പുസ്തകമായി മാറിയിരിക്കുന്നു ‘നിഗൂഢമായ വിരലടയാളം’.
 മഴ തോര്‍ന്നിരിക്കുന്നു. തണുത്ത ഇളങ്കാറ്റ് അയാളെ തലോടി ഉമ്മറപ്പടിയില്‍ ചെന്നിരുന്നു.
ഹന അബ്ദുല്ല

Write a comment