Posted on

ലിംഗ സമത്വം ഒളിഞ്ഞു നോക്കുന്നത് എങ്ങോട്ട്?

ലിംഗ സമത്വം ഒളിഞ്ഞു നോക്കുന്നത്

എങ്ങോട്ട്?
‘ഛില ശ െിീ േയീൃി യൗ േൃമവേലൃ യലരീാല മ ംീാലി’ ഫ്രഞ്ച് അസ്ഥിത്വവാദിയും ചിന്തകനുമായ സിമോണ്‍ ഡി ബ്യൂവേയറിന്റെ 1949ല്‍ പുറത്തിറങ്ങിയ വേല ലെരീിറ ലെഃ എന്ന പുസ്തകത്തിലെ വാക്കുകളാണിത്. 20-ാം നൂറ്റാണ്ടിന്റെ അര്‍ധ ശതകം വരെ നിലനിന്നിരുന്ന ലിംഗ ലൈംഗിക മാനങ്ങളെ പൂര്‍ണ്ണമായും നിരാകരിക്കുന്നതായിരുന്നു സിമോണിന്റെ ആശയങ്ങള്‍. ഒരു വ്യക്തിയുടെ ലിംഗ നിര്‍ണ്ണയം ജനിതകമല്ലെന്നും സാമൂഹികാന്തരീക്ഷങ്ങളില്‍ നിന്ന് വ്യക്തി സ്വന്തം നിര്‍മ്മിച്ചെടുക്കുന്നതാണ് ജെന്‍ഡര്‍ എന്ന ഒരു പുതിയ ആശയം അദ്ദേഹം രൂപവത്കരിച്ചു. ഈ ആശയങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ന്യൂസിലാന്‍ഡ് സെക്‌സോളജിസ്റ്റായ ജോണ്‍ മണി (ഷീവി ാീില്യ) ഒരു ജെന്‍ഡര്‍ സിദ്ധാന്തം രൂപീകരിക്കുകയുണ്ടായി. മാത്രമല്ല ഫിമോസിസ് എന്ന ലൈംഗിക രോഗവുമായി തന്റെ മുന്നിലെത്തിയ റെയ്‌മെന്റ്-ബ്രെയ്‌സ് ഇരട്ട സഹോദരന്മാരില്‍ ഓരാളെ ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരാക്കി തന്റെ സിദ്ധാന്തത്തിന് ന്യായീകരണം കണ്ടെത്തുകയും ചെയ്തു. ആണ്‍കുട്ടിയായി ജനിച്ച റെയ്മറെ ഒരു പെണ്‍കുട്ടിയാക്കുകയായിരുന്നു ജോണ്‍മണിയുടെ ലക്ഷ്യം. എന്നാല്‍ സ്ത്രീ ജീവിതം നയിക്കാന്‍ റെയ്മറിനുള്ളിലെ പുരുഷ ഹോര്‍മോണുകള്‍ സമ്മതിച്ചില്ല. വൈകാതെ തന്റെ സ്വന്തം സ്വത്വം കണ്ടെത്തുകയും പുരുഷജീവിതം നയിക്കുകയുമായിരുന്നു റെയ്മര്‍. എന്നാല്‍ ജോണ്‍മണിയുടെ പരീക്ഷണ വസ്തുവായി മാറിയ റെയ്മറിന് വിവാഹജീവിതം ഒരുപാട് കാലം തുടര്‍ന്ന് പോകാന്‍ കഴിഞ്ഞില്ല. അവസാന കാലം അദ്ദേഹം ആത്മഹത്യ ചെയ്യുകയാണുണ്ടായത്. ഇതിലൂടെ ജോണ്‍മണിയുടെ വാദങ്ങള്‍ നിരര്‍ത്ഥകവും അശാസ്ത്രീയവുമാണെന്ന് തെളിഞ്ഞു.
എന്നാല്‍ ഇതിന് ശേഷം വന്ന ക്വീര്‍ തിയറി (ൂൗലലൃ വേലീൃ്യ) പ്രകൃതി വിരുദ്ധ ലൈംഗികതക്കും പ്രസ്ഥാനങ്ങള്‍ക്കും വളം വെക്കുന്നതായിരുന്നു. അതിലുപരി ശാസ്ത്രീയ തെളിവുകളുടെ ഒരു പിന്‍ബലവും ഈ സിദ്ധാന്തത്തിന് ഉണ്ടായിരുന്നില്ല. അസ്വാഭാവികത എന്ന ഒന്നില്ല, ശരീരത്തിന് തോന്നുന്ന ഏത് കാര്യവും അത് സ്വാഭാവികതയില്‍ പെടുന്നുവെന്നതാണ് ഇവരുടെ വാദം. അതായത് ഒരു പുരുഷന് അവന്‍ സ്ത്രീയാണെന്ന് തോന്നുകയും സ്ത്രീത്വത്തെ പുണരാന്‍ വേണ്ടി പിന്നീട് അവന്‍ ചെയ്യുന്ന ഏത് കാര്യവും അത് പ്രകൃതി നിയമങ്ങള്‍ക്ക് എതിരല്ല, അത് സ്വാഭാവികമായ ഒരു പ്രക്രിയ മാത്രമാണ് എന്ന് സാരം.
ഇത്തരത്തില്‍ സ്വവര്‍ഗ്ഗലൈംഗിക താല്‍പര്യങ്ങള്‍ക്കും ക്വീര്‍ തിയറി പച്ചക്കൊടി കാട്ടുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഗേ മൂവ്‌മെന്റ് അടക്കമുള്ള പ്രസ്ഥാനങ്ങള്‍ ചുവടുറപ്പിച്ചത്. യൂറോപ്പിലും അമേരിക്കയിലും ഇത്തരം പ്രസ്ഥാനങ്ങള്‍ വരുത്തിയ സാമൂഹികമായ മാറ്റങ്ങള്‍ ആഴത്തിലുള്ളതായിരുന്നു. ഏത് തരത്തിലുള്ള മാറ്റങ്ങള്‍ക്കും മനുഷ്യ ശരീരം പ്രാപ്തമാണ്, ലൈംഗികത അടിസ്ഥാനപരമായി ജനിതകത്തിലൂടെ മാത്രം ലഭിക്കുന്ന ഒന്നല്ല എന്നിവയായിരുന്നു ക്വീര്‍ തിയറി മുന്നോട്ട് വച്ച മറ്റു ആശയങ്ങള്‍.
ക്വീര്‍ തിയറി മനുഷ്യനെ 4 രൂപത്തില്‍ തരം തിരിക്കുന്നു.
.
.
.
.
.
ലിംഗം, ലിംഗത്വം, ലൈംഗികത, ലിംഗ ചേഷ്ടകള്‍. ഈ നാല് രൂപത്തില്‍ മനുഷ്യനെ തരം തിരിക്കുമ്പോഴും അസ്വാഭാവിക ലൈംഗിക മാനങ്ങളെ സ്വാഭാവികം എന്നതിന് കീഴില്‍ കൊണ്ട് വരാന്‍ അവര്‍ ശ്രമിച്ച് കൊണ്ടേയിരുന്നു. ലൈംഗിക പുനര്‍നിര്‍ണ്ണയം
1960 ലോകത്തിന്റെ സാമൂഹ്യ പരിതസ്ഥിതിയില്‍ ലൈംഗിക സങ്കല്‍പങ്ങള്‍ക്ക് മാറ്റം വരുത്തിയ വര്‍ഷമാണ്. 1960 മുതല്‍ 70 വരെ യൂറോപ്പിലും അമേരിക്കയിലും ഉണ്ടായ ലൈംഗിക വിപ്ലവം മതാധിഷ്്ടിത ധാര്‍മികതയെ നിരാകരിക്കുന്നതായിരുന്നു. ലിബറല്‍ സങ്കല്‍പങ്ങളായിരുന്നു ഈ വിപ്ലവത്തിന്റെ ചാലകങ്ങള്‍. മതനിരാസത്തിനും അതിലൂടെ ദൈവ നിഷേധത്തിനും ഇത് ആഹ്വാനം ചെയ്തു. സ്ത്രീ പുരുഷ ലൈംഗിക വിഷയങ്ങളില്‍ മതങ്ങള്‍ കൊണ്ട് വന്ന പ്രകൃത്യാലുള്ള ആശയങ്ങളെ പൂര്‍ണ്ണമായും ഇവ എതിര്‍ത്തു. എന്നാല്‍ ഈവിപ്ലവം അപകടകരമായ മാറ്റങ്ങളാണ് സമൂഹത്തില്‍ കൊണ്ടുവന്നത്. കാരണം വിവാഹം, പ്രത്യുല്‍പാദനം എന്നീ ആശയങ്ങളെ എതിര്‍ക്കുന്നതിലൂടെ സമൂഹത്തില്‍ എമവേലൃഹലിൈല,ൈ ടശിഴഹലാീവേലൃവീീറ തുടങ്ങിയ സുരക്ഷിതമല്ലാത്തതും യുക്തിഭദ്രമല്ലാത്തതുമായ പ്രവണതകള്‍ കടന്ന് വന്നു. സ്വവര്‍ഗ്ഗലൈംഗികതയെ പ്രത്യക്ഷവത്കരിച്ചപ്പോള്‍ അന്ന് വരെ ഒളിഞ്ഞ് മാത്രം പ്രവര്‍ത്തനം നടത്തിയ ഘഏആഠഝഅ+ പ്രസ്ഥാനങ്ങള്‍ മുഖ്യധാരാ സമൂഹത്തിലേക്ക് കടന്ന് വന്നു. ഇത് അവരുടെ ആശയങ്ങളെ കൂടുതല്‍ ഉദാരവത്കരിച്ചു. ഇതിലൂടെ 1960 ന് മുമ്പ്, ശേഷം എന്നീ രണ്ട് സാമൂഹ്യ പരിസ്ഥിതി യൂറോപ്പില്‍ പ്രത്യക്ഷമായി. ലൈംഗിക വിപ്ലവത്തിന്റെ അനന്തരഫലങ്ങള്‍ വളരെ വലുതായിരുന്നു.
ആരോഗ്യപരമായ പ്രത്യാഘാതങ്ങള്‍
1960ന് മുമ്പ് ലോകത്ത് രണ്ട് പ്രധാന ലൈംഗിക രോഗങ്ങളാണ് ഉണ്ടായിരുന്നത്. സിഫിലിസ്, ഗോണോറിയ എന്നിവയായിരുന്നു. ഈ രണ്ടു രോഗങ്ങളും ചുവന്ന തെരുവുകളില്‍ മാത്രമായിരുന്നു അന്നു കാണപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ന്് ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ദിവസവും 10 ലക്ഷം ജനങ്ങള്‍ ലൈംഗിക രോഗങ്ങള്‍ക്ക് അടിമപ്പെടുന്നുണ്ട്. നാല് ടഠക അഥവാ സെക്ഷല്‍ ട്രാന്‍സ്മിറ്റഡ് ഇന്‍ഫെക്ഷന്‍ രോഗങ്ങളായ ക്ലാമിഡിയ, ഗോനോറെ, സിഫിലിസ്, ട്രിക്കോമോണിയാസിസ് എന്നിവക്ക് പുറമെ ഒകഢ ന അശഉട ഉം ഇന്ന് വ്യാപകമാണ്. 2013ലെ കണക്ക് പ്രകാരം ലോകത്ത് 35 മില്ല്യണ്‍ ജനങ്ങള്‍ എയ്ഡ്‌സ് രോഗബാധിതരാണ്. 15 വയസ്സിന് താഴെ മാത്രം പ്രായമുള്ള 30 ലക്ഷത്തിലധികം കുട്ടികള്‍ ഒകഢ ബാധിതരായി ജീവിക്കുന്നു. ഒകഢ ബാധിച്ച അമ്മയില്‍ നിന്നാണ് ഈ രോഗം കുട്ടികളിലേക്ക് പടരുന്നത്. സമൂഹത്തിലെ ലൈംഗിക ഉദാരതയുടെ അനന്തരഫലമാണിതെന്നോര്‍ക്കണം.
സാമൂഹികപരമായ പ്രത്യാഘാതങ്ങള്‍
സ്വാഭാവിക സാമൂഹ്യ വ്യവസ്ഥയുടെ തകര്‍ച്ച
സമൂഹത്തില്‍ നിലനില്‍ക്കുന്ന സ്വാഭാവിക ലൈംഗിക ആശയഘടനയെ തകര്‍ക്കുന്നതാണ് പുതിയ കാലത്ത് ഉണ്ടായ മാറ്റങ്ങള്‍. കുടുംബം, പ്രത്യുല്‍പാദനം എന്നിവ അപരിഷ്‌കൃതമായി മാറുകയും ലെഃ ശ െിീ േമ ുൃീാശലെ എന്ന ഹാഷ്ടാഗുകളും അനുബന്ധ മുദ്രാവാക്യങ്ങളും പൊതു സമൂഹത്തിനിടയില്‍ പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാപകമാവുകയും ചെയ്തു. സ്തനങ്ങള്‍ മുറിച്ച് മാറ്റി ആണാണെന്ന് വാദിച്ചതും പിന്നീട് ഗര്‍ഭം ധരിച്ചപ്പോള്‍ പുരുഷന്റെ ഗര്‍ഭധാരണമായി അതിനെ ആഘോഷമാക്കിയതും ലൈംഗിക പുനര്‍ നിര്‍ണയത്തിന്റെ അനുരണനങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണ്.
ജെന്‍ഡര്‍ ഡിസ്‌ഫോറിയ
സ്വന്തം ലിംഗത്തെ പറ്റിയുള്ള ആശയക്കുഴപ്പമാണിത്. ഘഏആഠഝ പ്രസ്ഥാനങ്ങള്‍ വന്നത് മൂലമുള്ള ഏറ്റവും അപകടകരമായ സാമൂഹിക പ്രത്യാഘാതമാണിത്. താന്‍ സ്ത്രീയാണോ പുരുഷനാണോയെന്ന് തിരിച്ചറിയാന്‍ കഴിയാത്ത ഒരു അവസ്ഥ. ഇത് രാജ്യത്തിന്റെ തന്നെ സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ മേഖലകളില്‍ വലിയ പ്രതിഫലനം സൃഷ്ടിക്കും. 2030 ഓട് കൂടി ബ്രിട്ടണിലെ കൗമാരക്കാരില്‍ 70 ശതമാനം ആളുകളും സ്വന്തം ലിംഗ നിര്‍ണ്ണയത്തിന് അസാധ്യമായവരായി മാറും എന്നതാണ് ഏറ്റവും പുതിയ പഠനം പറയുന്നത്. റെയ്മറിന് സംഭവിച്ചത് പോലെ തന്റെ സ്വത്വത്തെ തിരിച്ചറിയാനാകാതെ സമൂഹത്തില്‍ ഒറ്റപ്പെടാനും മാനസികരോഗങ്ങള്‍ക്ക് അടിമപ്പെടാനും ഉള്ള സാധ്യത വളരെ വലുതാണെന്നര്‍ത്ഥം. ഇത് കുട്ടികളുടെ പഠനം, വ്യക്തിത്വ വികാസം എന്നിവയെ സാരമായി ബാധിക്കുക തന്നെ ചെയ്യും.
ധാര്‍മ്മികമായ അനന്തരഫലങ്ങള്‍
ആത്യന്തികമായി ധാര്‍മ്മികബോധങ്ങളില്‍ നിന്ന് മനുഷ്യനെ ഇത് വ്യതിചലിപ്പിക്കുന്നുയെന്നതാണ് പ്രഥമമായത്. വര്‍ധിച്ച് വരുന്ന ഗര്‍ഭഛിദ്രത ഇതിന് ഒരു ഉദാഹരണമാണ്. മാത്രമല്ല മതങ്ങളെ നിഷേധിക്കുന്നതിലൂടെ മതാധിഷ്ടിത ധാര്‍മ്മികത കൂടിയാണ് ഇല്ലാതാകുന്നത്.
പോണോഗ്രഫി
ലൈംഗിക പുനര്‍നിര്‍ണയത്തിന്റെ പോണ്‍ ഇന്‍ഡസ്ട്രി ഇന്ന് കൂടുതല്‍ സജീവമായിരിക്കുകയാണ്. നിരവധി ആളുകള്‍ പോണോഗ്രഫിയെ പല രീതിയില്‍ ഇന്ന് ന്യായീകരിക്കുന്നുണ്ട്. എന്നാല്‍ അത് കൊണ്ട് ഉണ്ടാകുന്ന സാമൂഹ്യ പ്രത്യാഘാതങ്ങള്‍ തിരിച്ചറിയുന്നില്ല. അമേരിക്കയുടെ അറ്റോണി ജനറല്‍ റിപ്പോര്‍ട്ട് പ്രകാരം സമൂഹത്തില്‍ ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിക്കാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് പോണ്‍ വീഡിയോകളുടെയും മറ്റും വര്‍ധനവാണ്. ഈ പഠനപ്രകാരം രണ്ട് രൂപത്തില്‍ പോണോഗ്രഫി മനുഷ്യനെ സ്വാധീനിക്കുന്നു. 1. പീഡന ഇരയോട് സഹതാപമില്ലായ്മ 2. അക്രമണത്തെ മഹത്വവല്‍ക്കരിക്കല്‍. ഇത് രണ്ടും പ്രത്യക്ഷത്തില്‍ തന്നെ അപകടകരമാണെന്ന് തിരിച്ചറിയാനാകും. ഘഏആഠഝ പ്രസ്ഥാനങ്ങളും ലൈംഗിക പുനര്‍മൂല്യ നിര്‍ണ്ണയങ്ങളും മൂലം ഉണ്ടായ പ്രത്യാഘാതങ്ങളില്‍ ചിലത് മാത്രമാണ് ഇത്. ആധുനികതയുടെയും ലിബറലിസത്തിന്റെയും മറപറ്റിയാണ് ഇത്തരം പ്രസ്ഥാനങ്ങള്‍ വളര്‍ന്ന് വരുന്നത്. ഇത് തുടര്‍ന്നാല്‍ സ്വന്തത്തെ തിരിച്ചറിയാന്‍ കഴിയാത്ത സമൂഹമായി പുതിയ കാല സമൂഹം മാറും. പ്രത്യക്ഷത്തില്‍ സ്ത്രീസമത്വവും സ്ത്രീശാക്തീകരണവുമായിരിക്കും ലക്ഷ്യമെങ്കിലും ക്രമേണ പൂര്‍ണ്ണമായും ലൈംഗിക അരാജകത്വത്തിലേക്ക് ഇവ വഴിമാറും. നവകാലത്ത് സാംസ്‌കാരിക കേരളത്തില്‍ തന്നെ ജന്‍ഡര്‍ ന്യൂട്രല്‍ ചര്‍ച്ചകള്‍ സജീവമായിക്കഴിഞ്ഞിരിക്കുകയാണ്. ലിബറല്‍ പ്രസ്ഥാനങ്ങള്‍ ക്യാമ്പസുകളെ അവരുടെ ആശയവിളംബരത്തിനുള്ള വേദികളാക്കി മാറ്റിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഭരണകൂടത്തിന്റെ നിലപാട് വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ പ്രാഥമികവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ മുതല്‍ തന്നെ വ്യത്യസ്ത രൂപത്തിലുള്ള സമത്വ നയങ്ങള്‍ നടപ്പിലാക്കാനാണ് ഗവണ്‍മെന്റ് ശ്രമിക്കുന്നത്. ക്ലാസ് മുറികളില്‍ ലിംഗഭേദത്തിന് തടയിട്ട് ടീച്ചര്‍ എന്ന് മാത്രമെ പ്രയോഗിക്കാവൂ, ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഒരേതരം യൂണിഫോം പ്രാബല്യത്തില്‍ വരുത്തണം തുടങ്ങിയ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ചില ഉദാഹരണങ്ങള്‍ മാത്രമാണ്. എന്നാല്‍ ക്ലാസ് മുറികളില്‍ സ്ത്രീ സമത്വം വാദിക്കുന്നവര്‍ തന്നെ പൊതുനിരത്തുകളിലും വാഹനങ്ങളിലും സംവരണം ആവശ്യപ്പെടുന്നുവെന്നതാണ് വിരോധാഭാസം. കേരളത്തില്‍ സംഭവിച്ച് കൊണ്ടിരിക്കുന്ന ഇത്തരം ജന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ പ്രധാനമായി കേന്ദ്രീകരിക്കപ്പെടുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ്. കൃത്യമായി പറഞ്ഞാല്‍ കൗമാര പ്രായത്തിലുള്ള വിദ്യാര്‍ത്ഥികളെ വളര്‍ച്ചയുടെ പ്രധാനപ്പെട്ട ഈ ഘട്ടത്തില്‍ അപക്വമായ ആശയങ്ങളാണ് അവരിലേക്ക് കൈമാറുന്നത്. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് കൗമാരക്കാരില്‍ സൃഷ്ടിക്കുന്നത്. ഇത്തരം അപക്വമായ ആശയക്കൈമാറ്റങ്ങള്‍ നാളെയുടെ ഭാവി സുരക്ഷിതമാക്കി രാജ്യത്തിനും സമൂഹത്തിനും സമ്പത്തായി മാറേണ്ട തലമുറയെ പുതിയകാല ലൈംഗിക സമവാക്യങ്ങളിലേക്ക് ആകര്‍ഷിക്കുകയും തത്ഫലമായി അപകടകരമായ ലൈംഗിക അരാചകത്വത്തിലേക്ക് പറിച്ച് നടുകയും ചെയ്യും.
സലീക്ക് ഇഹ്‌സാന്‍ ചൂരല്‍മല

Write a comment