നിരീക്ഷണ മുതലാളിത്തം; എ ഐ അപകടങ്ങള്‍ 

we need to talk about an injustice

നാം ഒരു അനീതിയെ കുറിച്ച് സംസാരിക്കേണ്ടണ്ടതുണ്ട്. പ്രമുഖ അമേരിക്കന്‍ അഭിഭാഷകന്‍ ബ്രിയാന്‍ സ്റ്റീവന്‍സിന്‍റെ ടെഡ് ടോക്കിന്‍റെ തല വാചകമാണിത്. പറഞ്ഞുവരുന്നത് ഓഗ്മെന്‍റ് റിയാലിറ്റിയെ കുറിച്ചാണ്. അല്‍ഗോരിതമെന്നത് സമകാലിക ലോക യാഥാര്‍ഥ്യത്തിന്‍റെ ഏറ്റവും സൂക്ഷ്മമായ ദുരൂഹതയാണ്. അമേരിക്കയിലെ ഒരു ബാങ്കില്‍ പാവപ്പെട്ടവരിലെയും തൊഴിലാളി വര്‍ഗത്തിലെയും ഏറ്റവും അര്‍ഹരായവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നേരിട്ടെത്തിക്കാനെന്ന പേരില്‍ കമ്പ്യൂട്ടര്‍വല്‍കൃത ഡാറ്റാ ബാങ്കുകളും ഡിജിറ്റല്‍ പദ്ധതികളും നടപ്പിലാക്കി. പക്ഷെ ഫലം വിപരീതമായിരുന്നു. ഉപഭോക്താക്കളെ കൂടുതല്‍ പാര്‍ശ്വവല്‍ക്കരിക്കുകയായിരുന്നു അതെന്ന് അമേരിക്കന്‍ മനുഷ്യാവകാശ പ്രവര്‍ത്തക വെര്‍ജീനിയ യൂബങ്കസ് നിരീക്ഷിച്ചു. സാമൂഹിക പ്രശ്നങ്ങളെ ഒരു സിസ്റ്റം എഞ്ചിനീയറിംഗിലൂടെ സമീപിക്കുമ്പോഴുണ്ടണ്ടാകുന്ന പ്രശ്നങ്ങളെയാണ് ഗ്രന്ഥകാരി തന്‍റെ മൗീാമേശേിഴ ശിലൂൗമഹശ്യേ എന്ന പുസ്തകത്തിലൂടെ പഠന വിധേയമാക്കുന്നത്. ആധുനിക കാലത്തെ ഡാറ്റ ശേഖരണം automating inequality ലേക്കും, HMIS augment reality യുടെ ഉയര്‍ന്ന കാറ്റഗറി തിരിക്കലിലേക്കുമൊക്കെ കാരണമാകുന്നുണ്ടണ്ടണ്ട്.
  I Agreeഎന്ന ആറക്ഷരം ഇന്ന് ഓരോരുത്തരെയും ഡാറ്റ വിപണിയിലെ വലിയ വില്‍പന ചരക്കുകളാക്കുകയാണ്.ലോകത്ത് ഇന്ന് ഏറ്റവും വിലയുള്ളത് ഡാറ്റകള്‍ക്കാണ്. ഏറ്റവും കൂടുതല്‍ വൈപുല്യവും വൈവിധ്യവുമുള്ള ഡാറ്റകളാണ് ഇന്ന് ആഗോള കോര്‍പ്പറേറ്റുകളുടെ മൂലധനം, ലോക രാഷ്ട്രങ്ങളും ഐക്യരാഷ്ട്ര സഭയും ഇന്ന് വിവര ശേഖരണത്തിന്‍റെ പാതയിലാണ്. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി ലോകത്ത് അഭയാര്‍ത്ഥി കളില്‍ പോലും biometric വിവര ശേഖരണം തകൃതിയായി നടക്കുന്നുണ്ടണ്ടണ്ട്. ബ്രിട്ടണ്‍ നഗര മദ്ധ്യങ്ങളിലെ AI കാമറകള്‍ 96% വും തെറ്റായ വിവരങ്ങളും നടപടികളുമാണ് എടുത്തു കൊണ്ടിണ്ടണ്ടരിക്കുന്നതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ക്രിമിനല്‍ ഐഡന്‍റിഫിക്കേഷനും തിരിച്ചറിയലിനും അന്വേഷണങ്ങള്‍ക്കും സിസ്റ്റം എന്‍ജിനിയറിങ്ങ് ഉപയോഗിക്കുമ്പോള്‍ നിരപരാധിയുടെ വാതിലുകളാണ് മുട്ടികൊണ്ടണ്ടിരിക്കുന്നത്. ഇന്ത്യയിലെ criminal procedure identification bill 2022 ഇത്തരം സിസ്റ്റം എഞ്ചിനീയറിംഗിന്‍റെ മകുടോദാഹരണമാണ്.
അല്‍ഗോരിതം അസമത്വങ്ങള്‍ക്ക് ആക്കം കൂട്ടുന്നത് മിക്കവാറും സമഗ്രാതിപത്യ സ്വഭാവമുള്ള ഭരണ കൂടങ്ങള്‍ക്ക് കീഴിലായിക്കും. ജനന സര്‍ട്ടിഫിക്കറ്റ് മുതല്‍, ആധാര്‍, ഡാറ്റ ബാങ്ക് മരണം വരെ ദേശീയ പൗരത്വ രജിസ്റ്ററും വോട്ടര്‍ പട്ടികയും സമകാലിക ഇന്ത്യയില്‍ അല്‍ഗരിതത്തിന്‍റെ ഭാഗമാകുമ്പോള്‍ സംഭവിക്കാവുന്ന ഭീകരത ഊഹിക്കാനാകുന്നതേ ഉള്ളൂ. AI സംവിധാനങ്ങള്‍ക്ക് കൃത്യമായ നിയമങ്ങളോ നിയന്ത്രണങ്ങളോ ഇല്ലാത്ത രാജ്യത്ത് അസമത്വത്തിന്‍റെയും മാറ്റി തിരുത്തലിന്‍റെയും വര്‍ഗ്ഗീയ ധ്രുവീകരണത്തിന് മാത്രമേ ഭരണ കൂടം ഇത്തരം സാങ്കേതിക സംവിധാനങ്ങളെ ഉപയോഗിക്കൂ. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ ഭാവി എന്ത് എന്ന ചോദ്യത്തിന് സ്റ്റീഫന്‍ ഹോക്കിംങ്ങ് മറുപടി പറഞ്ഞത് ഇങ്ങനെയാണ്. ‘ഫലപ്രദമായ അക നിര്‍മിക്കുക അതില്‍ വിജയിക്കുക എന്നത് ഒന്നുകില്‍ മനുഷ്യ നാഗരിഗതയുടെ ഏറ്റവും വലിയ വിജയമായിരിക്കും.അല്ലെങ്കില്‍ ചരിത്രത്തിലെ ഏറ്റവും മോശമായ സംഭവമായി തീരും’. ചുരുക്കി പറഞ്ഞാല്‍ മനുഷ്യ നാഗരിഗതയിലുണ്ടാകുന്ന മാറ്റങ്ങളെ ഇപ്പോള്‍ കൃത്യമായി പ്രവചിക്കാനോ നിരീക്ഷിക്കാനോ കഴിയില്ല എന്നര്‍ത്ഥം.
തൊഴില്‍ നഷ്ട്ടത്തിന്‍റെ വ്യാപ്തി
പ്രായോഗിക തലത്തില്‍ നിര്‍മിത ബുദ്ധി സാധ്യതയുടെ വലിയ വാതായനങ്ങള്‍ തുറക്കുന്നുണ്ടെങ്കിലും മറു ഭാഗത്ത് വലിയ അപകടങ്ങള്‍ ഒളിച്ചിരിക്കുന്നുണ്ട്. മധ്യകാലത്ത് യൂറോപ്പിലുണ്ടായ വ്യവസായ വിപ്ലവം മനുഷ്യന്‍റെ ശാരീരിക കഴിവുകളെ മാത്രമാണ് പ്രതിനിധീകരിച്ചിരുന്നത്. അതേ നിലയില്‍ തന്നെ അക ടെക്നോളജി, തൊഴില്‍ സാധ്യതകളിലേക്ക് കടക്കുമ്പോള്‍ തൊഴിലിടങ്ങളിലെ ബുദ്ധിപരമായ പെരുമാറ്റങ്ങളെ കൂടി ഇത്തരം സാങ്കേതിക വിദ്യകള്‍ സ്വാധീനിക്കുന്നുണ്ട്. പുതിയ കാര്യങ്ങളെ പഠിക്കുക, താരതമ്യം, കമ്മ്യൂണിക്കേഷന്‍, മാനുഷിക വികാരങ്ങള്‍ തിരിച്ചറിയുക തുടങ്ങിയവയെല്ലാം യന്ത്രവല്‍ക്കരിക്കുമ്പോള്‍ തൊഴില്‍ നഷ്ട്ടം കൂടും. മനുഷ്യര്‍ക്കിടയിലെ പഠനങ്ങള്‍ വലിയ സമയങ്ങളെടുക്കുമ്പോള്‍ വലിയ ഡാറ്റകളെ അവഗാഹിച്ച് പഠനം നടത്താന്‍ കൃത്രിമ ബുദ്ധിക്ക് നാനോ സെക്കന്‍റുകള്‍ മാത്രം മതി. അഥവാ മനുഷ്യ വിഭവ ശേഷി ആവശ്യമില്ലാത്ത ടെക്നിക്കല്‍ ഹ്യൂമണ്‍ ആയിരിക്കും ലോകത്തെ നിയന്ത്രിക്കുക.
മാറ്റി നിര്‍ത്തലിന്‍റെ പുതിയ രീതികള്‍
സേവന ലോകത്ത് വരെ കൃത്രിമ ബുദ്ധി വിവേചനത്തിന്‍റെ പുതിയ രൂപങ്ങളാണ് ഇന്ന് കണ്ടു വരുന്നത്. ബാങ്ക് ലോണ്‍, സര്‍ക്കാര്‍ സേവനങ്ങള്‍, സ്കോളര്‍ഷിപ്പ് തുടങ്ങിയവക്കെല്ലൊം അര്‍ഹത അല്‍ഗരിതമായിരിക്കും നിര്‍ണ്ണയിക്കുക. വ്യക്തിതകളുടെ സ്വകാര്യ വിവരങ്ങള്‍social media ഇടപെടലുകള്‍ സോഷ്യല്‍ സ്റ്റാറ്റസ് എന്നിവ അടിസ്ഥാന പെടുത്തിയായിരിക്കും ആധുനിക കാലത്ത് സേവനങ്ങള്‍ നല്‍കപ്പെടുക. സംഘടിത വിവേചനങ്ങള്‍ക്കപ്പുറം  വ്യക്തിയധിഷ്ടിത വിവേചനങ്ങള്‍ ആയിരിക്കും ലോകത്ത് വ്യാപിക്കുക. രാഷ്ട്ര, സേവന മേഖലകളില്‍ നിന്ന് AI സംവിധാനങ്ങള്‍ ഒഴിവാക്കപ്പെടുമെങ്കിലും അവരുടെ തീരുമാനങ്ങളെ കൃത്രിമ ബുദ്ധി കാര്യമായി സ്വാധീനിക്കും. നിര്‍മിത ബുദ്ധിയെ വലിയ രീതിയില്‍ ആശ്രയിക്കുമ്പോള്‍ വലിയ സാമ്പത്തിക അസമത്വങ്ങളുണ്ടാകും. ആഗോളവല്‍ക്കരണം മനുഷ്യര്‍ക്കിടയില്‍ കൃത്യമായ സാമ്പത്തിക കൈമാറ്റത്തിനും സാമ്പത്തിക സന്തുലിതാവസ്ഥക്കും കാരണമാകുമെന്നായിരുന്നു അവകാശപ്പെട്ടത്. എന്നാല്‍, സാമ്പത്തിക രംഗത്ത് വലിയ വിടവ് തന്നെയാണ് ഇത് സൃഷ്ട്ടിച്ചത്. ലോക സമ്പത്തിന്‍റെ പകുതിയും കൈയടക്കി വെച്ചിരിക്കുന്നത് കേവലം ഒരു ശതമാനം പേര്‍ മാത്രമാണ്. ആധുനിക കാലത്ത് നിര്‍മിത ബുദ്ധി കൂടുതല്‍ പ്രചാരം നേടുമ്പോള്‍ സാമ്പത്തിക അസമത്വത്തിന്‍റെ വിടവ് ഇനിയും വര്‍ധിക്കാനാണ് സാധ്യത. പുതിയ കാലത്ത് കൂടുതല്‍ ഡാറ്റ കൈവശം വെക്കുന്നവര്‍ക്കായിരിക്കും കൂടുതല്‍ സ്വാധീനം. രാഷ്ട്രീയ അധികാരത്തെ നിയന്ത്രിക്കുന്നത് പോലും ഡാറ്റകളായിരിക്കും.
തീവ്ര രാഷ്ട്രീയ താല്‍പര്യങ്ങളും പ്രത്യയശാസ്ത്രങ്ങളുമുള്ള രാജ്യങ്ങളാണ് ഡാറ്റയെ നിഷേധാത്മക രൂപത്തില്‍ ഉപയോഗിക്കുന്നത്. ചൈന, ഇസ്റാഈല്‍, അമേരിക്ക, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇതിന് ഉദാഹരണമാണ്. സര്‍ക്കാര്‍, കോടതികള്‍, സേവനങ്ങള്‍ക്കും, സമാധാനം, നിരീക്ഷണം, പ്രതിരോധം എന്നിവയിലെ കൂടുതലായുള്ള സിസ്റ്റം എഞ്ചിനീയറിംഗ് ഉപയോഗത്തിനും ലോകം വലിയ വില നല്‍കേണ്ടി വരും.
ഡിജിറ്റല്‍ അധിനിവേശം
സാമ്രാജത്വ താല്‍പര്യങ്ങളുടെ രീതി ശാസ്ത്രം മാറിക്കൊണ്ടിരിക്കുകയാണ്. ഭൗതികമായ രീതിയില്‍ നിന്നും അധിനിവേശവും സാമ്രാജത്വവും മാറിയിരിക്കുന്നു. ഡിജിറ്റല്‍ അധിനിവേശ ലോകത്താണ് ഇന്ന് ലോകം. ജനങ്ങളുടെ ഓരോ തുടിപ്പും കോര്‍പ്പറേറ്റിന്‍റെ മൂലധനമാകുന്ന പുതിയ കാലത്ത് നവകൊളോണിയലിസത്തെ നമുക്ക് കണ്ടെത്താനാകും. അമേരിക്കയും ചൈനയും ഡിജിറ്റല്‍ ശീത യുദ്ധത്തിലാണ്. സാങ്കേതിക വിദ്യകളുടെ വിതരണങ്ങളിലൂടെയും കൈമാറ്റങ്ങളിലൂടെയും ലോകരാജ്യങ്ങളെ വരുതിയിലാക്കി, ഡാറ്റകളെടുത്ത് കൊണ്ട് വിപണി സൃഷ്ടിക്കുന്നവരാണ് ഇത്തരം രാജ്യങ്ങള്‍. ആഫ്രിക്കയിലെ ചൈനയുടെ വ്യവസായവും ടെക്നിക്കല്‍ വിതരണങ്ങളും ഇതിനുദാഹരണങ്ങളാണ്. ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളാണ് ഇത്തരം ഡിജിറ്റല്‍ സാമ്രാജ്യത്തിന്‍റെ ഇരകള്‍. യൂറോപ്പും അമേരിക്കയും ഡാറ്റകള്‍ക്കും പൗരാവകാശത്തിനും കൃത്യമായ നിയമങ്ങളോ നിയന്ത്രണങ്ങളോ ഇല്ലാത്ത രാജ്യങ്ങളിലെ ഡിജിറ്റല്‍ അധിനിവേശത്തിലൂടെ ഒരു സാമ്രാജ്യം പണിയാനാണ് ഇവര്‍ ശ്രമിക്കുന്നതെന്ന് ഫ്രഞ്ച് പത്രമായ ലേ മോന്ത്, സ്വതന്ത്ര ജേണലായ ഫ്രീഡം ഹൗസ് എന്നിവര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പൗരാണിക വാണിജ്യ പാതക്ക് പകരം ഡിജിറ്റല്‍ സില്‍ക്ക് റൂട്ടും ഫൈബര്‍ ഇന്‍റര്‍ നെറ്റും ആധുനിക കാലത്തെ അധിനിവേശത്തിന് ഉദാഹരണങ്ങളാണ്.
നിയന്ത്രണം അനിവാര്യമാണ്
ലോകം ഡെമോക്രസിയില്‍ നിന്നും ടെക്നോക്രസിയിലേക്കള്ള പ്രയാണത്തിലാണ്. ആര്‍ഗ്യുമെന്‍റ് റിയാലിറ്റിയും, എ.ഐയും നാടു വാണിടുമ്പോള്‍ സാങ്കേതിക വിദ്യക്ക് മാനുഷികമായ മുഖം നല്‍കുക എന്നത് അനിവാര്യമാണ്. കൃത്യമായ നിയമങ്ങള്‍, നടപടികള്‍ പുതിയ സാങ്കേതിക ലോകത്തിന് അനിവാര്യമായിരിക്കുകയാണ്. സമഗ്രമായ നിയമ നിര്‍മ്മാണത്തിന് ലോകരാജ്യങ്ങളും ഐക്യരാഷ്ട്രസംഘടനകയും തയ്യാറാകണം. മനുഷ്യാവകാശ സംഘടനകളും മാധ്യമങ്ങളും കൃത്യമായ പ്രേരണകള്‍ നല്‍കണം. ഏഷ്യന്‍ ആഫ്രിക്കന്‍ രീജ്യങ്ങളിലെ ഡിജിറ്റല്‍ സാമ്രാജ്യത്വം ലോകം തിരിച്ചറിയണം. യൂറോ- അമേരിക്കന്‍ രാജ്യങ്ങളിലെ ഡാറ്റാ പ്രൊട്ടക്ഷന്‍ നിയമങ്ങളെ മാതൃകയാക്കി കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ട്- ഓര്‍ക്കുക, സൗജന്യമായി നല്‍കുന്ന ഏതിലും വില്‍പനച്ചരക്ക് നിങ്ങളായിരിക്കും.
നിയാസ് കൂട്ടാവില്‍

Write a comment