Posted on

ആരോഗ്യം

Apple Shabdam copyലോകാനുഗ്രഹിയായിട്ടാണ് നബി തിരുമേനി (സ്വ) തങ്ങളെ അല്ലാഹു നിയോഗിച്ചത്. മനുഷ്യ സമൂഹത്തിന്‍റെ ഐഹികവും പാരത്രികവുമായ വിജയത്തിനും ക്ഷേമത്തിനും നിദാനമ ായ ഇസ്ലാം ദീനിനെ അവിടുന്ന് പ്രബോധനം ചെയ്തു. വിശ്വാസത്തി ന്‍റെയും കര്‍മ്മത്തിന്‍റെയും നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന തിരുനബിയുടെ മൊഴി മുത്തുകള്‍ ആരോഗ്യത്തിന്‍റെയും ആരോഗ്യ സംരക്ഷണത്തിന്‍റെയും പ്രാധാന്യം വിളിച്ചറിയിക്കാതിരുന്നിട്ടില്ല. മനുഷ്യനെ സംബന്ധിച്ചിടത്തോളം ആരോഗ്യം ഏറ്റവും വിലപ്പെട്ട സന്പത്താണ്. സ്വന്തം ആരോഗ്യം സംരക്ഷിക്കാന്‍ ഓരോ വ്യക്തിയും ബാധ്യസ്ഥനാണ്. ആരോഗ്യമുണ്ടാവുക എന്നത് വിശ്വാസിയെ സംബന്ധിച്ച് അല്ലാഹുവില്‍ നിന്ന് പ്രതിഫലം ലഭിക്കുന്ന ഒന്നാണ്.
ആരോഗ്യവാനായ വിശ്വാസിയാണ് അനാരോഗ്യവാനായ വിശ്വാസി യേക്കാള്‍ ഉത്തമന്‍; അല്ലാഹുവിന് ഏറ്റവും ഇഷ്ടം അവനോടാണ്. (മുസ്ലിം) ഇസ്ലാമിന്‍റെ ആരോഗ്യ ദര്‍ശനമാണിത്. അരോഗാവസ്ഥ കൈവരിച്ച് നിലനിറുത്തി നന്മയില്‍ ജീവിക്കല്‍ മുസ്ലിമിന്‍റെ നിര്‍ബന്ധിത ബാധ്യതയാണ്. ആരോഗ്യം ആഖിറ സന്പാദനത്തിനുള്ള മൂലധനമാണെന്നും സൂക്ഷിച്ചില്ലെങ്കില്‍ തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം അത് നഷ്ടപ്പെട്ട് പോകുമെന്ന് പ്രവാചക ശ്രേഷ്ഠര്‍ താക്കീതു ചെയ്യുന്നുണ്ട്.
ആരോഗ്യം ആധുനിക യുഗത്തില്‍ കിട്ടാക്കനിയായി മാറിയിരിക്കുന്നു. ആതുര ശുശ്രൂഷാലയങ്ങളും സ്കാനിംഗ് സെന്‍ററുകളും മെഡിക്കല്‍ ഷോപ്പുകളും മെഡിക്കല്‍ കോളേജുകളും മുഴത്തിനുമുഴം തല പൊക്കിക്കൊണ്ടിരിക്കുന്നു. ആരോഗ്യ വകുപ്പു മന്ത്രിമാര്‍ മുതല്‍ ലോകാരോഗ്യ സംഘടന വരെ സന്പൂര്‍ണ്ണ ആരോഗ്യം പ്രദാനം ചെയ്യാന്‍ പാടുപെടുന്നു. പക്ഷെ, എവിടെ നോക്കിയാലും രോഗാതുരമായ അവസ്ഥയാണ്. ആരോഗ്യ പൂര്‍ണ്ണമായ ഒരു ലോകത്തെ സംഭാവന ചെയ്യാന്‍ അലോപ്പതിയടക്കമുള്ള ഒരു ചികിത്സാ സംവിധാനത്തിനും സാധിക്കുന്നില്ലെന്നതാണ് വസ്തുത. ഇത്തരുണത്തില്‍ ശാരീരികവും മാനസികവും ആത്മീയവുമായ ആരോഗ്യം നിലനിറുത്താന്‍ അനുയോജ്യമായ പ്രവാചകാധ്യാപനത്തിലേക്ക് തിരിഞ്ഞ് നോക്കുന്നത് അഭികാമ്യമായിരിക്കും.
ആരോഗ്യം അനാരോഗ്യം
ശാരീരികവും മാനസികവും സാമൂഹികവുമായ സന്പൂര്‍ണ്ണ സുസ്ഥിതിയാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍വ്വചന പ്രകാരം ആരോഗ്യം. അഥവാ രോഗാതുരമായ അവസ്ഥയില്‍ നിന്നുള്ള സന്പൂര്‍ണ്ണ മോചനം. രോഗാണുക്കള്‍ നമ്മുടെ ശരീരത്തിന്‍റെ പ്രതിരോധ ശേഷിയേയും ആരോഗ്യ നിലയേയും ആക്രമിക്കുന്പോഴാണ് രോഗമുണ്ടാകുന്നതെന്ന് ശാസ്ത്രം പറയുന്നു. രോഗാണുക്കള്‍ക്കും അഴുക്കുകള്‍ക്കുമെതിരെ പോരാടാന്‍ ശരീരത്തില്‍ സജ്ജീകരിച്ച പ്രതിരോധ ശേഷി നഷ്ടപ്പെടുന്നതാണ് രോഗഹേതു. രോഗം ഒരു വസ്തുത യാണ്. ചികിത്സയെന്നാല്‍ അതിനെ തടഞ്ഞ് നിറുത്താനുള്ള പ്രവര്‍ത്തിയാണ്. ചികിത്സയുടെ വിശാലമായ അര്‍ത്ഥത ലത്തെ തെറ്റിദ്ധരിച്ച് ഔഷധ ചികിത്സയായി പലരുമതിനെ പരിമിതപ്പെടുത്തിയിരിക്കുന്നു.
സ്വഹാബാക്കള്‍ ചോദിച്ചു. നാം ചികിത്സിക്കേണ്ട തുണ്ടോ നബിയേ? നബിതങ്ങള്‍ പ്രതിവചിച്ചു: അല്ലാഹുവിന്‍റെ അടിമകളേ… ചികിത്സിക്കൂ (സുനനു അബീദാവൂദ്) വിശാല അര്‍ത്ഥത്തിനാണ് ഇവിടെ ചികിത്സയെ പ്രയോഗിച്ചത്. പ്രതിരോധമാണ് രോഗം വന്നതി ന് ശേഷം ചികിത്സിക്കുന്നതിനേക്കാള്‍ അഭികാമ്യം ജൃല്ലിശേീി ശ െയലേേലൃ വേമി രൗൃല. ഇസ്ലാമിക ചികിത്സയിലുടനീളം ഈ പരിഗണന കാണാവുന്നതാണ്. രോഗം വന്നതിന് ശേഷം ചികിത്സിക്കുകയാണ് ആധുനിക വ്യൈശാസ്ത്രം. അത് കൊണ്ട് തന്നെ ശരീരത്തിന് ഹാനികരമായി വരുന്നതുള്‍പ്പെടെ മരുന്നായി ഉപയോഗിക്കാന്‍ ആധുനിക മെഡിസിനു മടിയില്ല. ബയോളജിയുടെ മനുഷ്യന്‍ കേവലം ജന്തുവാണ്. അതേ അടിത്തറയുള്ള ആധുനിക വ്യൈ ശാസ്ത്രം നോക്കിക്കാണുന്ന മനുഷ്യനും ഇതില്‍ നിന്നും വിഭിന്നമല്ല. എന്നാല്‍ തിരുമൊഴികള്‍ ചൈതന്യമുള്ള ശരീരമാണു മനുഷ്യനെന്നു ഉദ്ഘോഷിക്കുന്നു. അത് കൊണ്ട് തന്നെ ശരീരത്തിന് ഹാനികരമായതിവിടെ അന്യമാണ്.
പ്രതിരോധത്തിന്‍റെ വഴി
രോഗാണുസംക്രമണാവസ്ഥയില്‍ നിന്ന് മനുഷ്യരെ പരിരക്ഷിക്കാന്‍ കഴിയണമെങ്കില്‍ ശരീരവും പരിസ്ഥിതിയും ശുദ്ധമാക്കി സൂക്ഷിക്കേണ്ടതുണ്ട്. അശുദ്ധിയിലാണ് രോഗാണുക്കള്‍ ജീവിക്കുന്നത്. അണുവിമുക്തിക്ക് മാത്രമല്ല മാലിന്യങ്ങളെയും വിഷങ്ങളെയും ഇല്ലാതാക്കാനും ശുദ്ധീകരണം അനിവാര്യമാണ്. ഇത് ഏറ്റവും വലിയ പ്രതിരോധമാണ്.
വേണ്ടത്ര ആരോഗ്യമില്ലാത്ത ശരീരങ്ങളെയാണ് രോഗാണുക്കളും മാലിന്യങ്ങളും സ്വാധീനിക്കുന്നതും പെട്ടെന്ന് കീഴടക്കുന്നതും. ആയതിനാല്‍ ശരീരത്തിന്‍റെ ആരോഗ്യ പരിപോഷണം രോഗ പ്രതിരോധത്തിന് അവിഭാജ്യ ഘടകമാണ്.
ഒരൊറ്റ വ്യൈശാസ്ത്രത്തിന്‍റെയും അജണ്ഡയില്‍ ഇവ കാണാന്‍ കഴിയില്ല. ആരോഗ്യ പരിപാലനത്തി നാവശ്യമായ ഘടകങ്ങളെന്താണെന്നും അവ പരിരക്ഷിക്കേ ണ്ടതെങ്ങിനെയാണെന്നും പഠിക്കേണ്ടതിന് പകരം രോഗങ്ങളും ലക്ഷണങ്ങളും പഠിക്കാനും അവയെ എങ്ങിനെ നീക്കാമെന്നും പഠിക്കാനാണ് വിദ്യാര്‍ത്ഥികള്‍ മെഡിക്കല്‍ കോളേജിലെത്തുന്നത്. പ്രവാചകാധ്യാപനങ്ങളിലേക്ക് തിരിയുക.
രോഗാണുക്കളെ തൊട്ടറിയാനോ കണ്ടറിയാനോ ഉള്ള കഴിവുകള്‍ നമ്മുടെ ഇന്ദ്രിയങ്ങള്‍ക്കില്ല. നാം അശക്തരാണ്. എന്നാല്‍ രോഗാണു വിമുക്തതക്കുള്ള ഒരു മാര്‍ഗ്ഗവും നിയമവും നമുക്ക് മുന്പില്‍ തുറക്കപ്പെടണം. അതാണ് പ്രവാചക പാഠങ്ങള്‍ മുന്നോട്ട് വെക്കുന്നത്. “നിശ്ചയം ഖേദിച്ചു മടങ്ങുന്നവരെയും ശുദ്ധിയുള്ളവരെയും അല്ലാഹു ഇഷ്ടപ്പെടുന്നു”. (അല്‍ബഖറ: 222) ഇസ്ലാം ശുദ്ധിയെ മനുഷ്യന്‍റെ ഉത്തരവാദിത്തമാക്കി. മുസല്‍മാന്‍റെ സംസ്കാരമാക്കി അവന്‍റെ ശരീരത്തോടും വസ്ത്രത്തോടും പരിസരത്തോടും ഇസ്ലാം ശുചീകരണത്തെ ഇണക്കി ച്ചേര്‍ത്തു.
ശുദ്ധി വിശ്വാസത്തിന്‍റെ പകുതിയാണ്.(ബുഖാരി, മുസ്ലിം) എന്ന ഹദീസ് അല്ലാഹുവിനെയും റസൂലിനെയും വിശ്വസിക്കുന്ന മനുഷ്യന്‍, ഞാന്‍ മുസ്ലിമാണെന്ന് പറയണമെങ്കില്‍ ശുചീകരണം കൂടി അവനില്‍ ഉണ്ടായിരി ക്കണമെന്നാണ് സൂചിപ്പിക്കുന്നത്. ആഹരിക്കുന്ന ഭക്ഷണ പാനീയങ്ങളും ശ്വസിക്കുന്ന വായുവും പരിസ്ഥിതിയും ശുദ്ധിയായി സൂക്ഷിക്കാനാണ്, മലിനീകരണ മുക്തമാ ക്കാനാണ്, അണുവിമുക്ത സമൂഹസൃഷ്ടിക്കാണ് രോഗഹേ തുകമായതെന്തും ഇല്ലായ്മ ചെയ്യാനാണ് ആജ്ഞ. രോഗാണു വിമുക്ത ശാസ്ത്രമായി ഇസ്ലാം മാറുന്നതിവിടെയാണ്.
ആരോഗ്യ പരിപോഷണം
നല്ലതും ശുദ്ധവും കഴിക്കാനുള്ള മനുഷ്യന്‍റെ സ്വാതന്ത്ര്യം എങ്ങനെയെല്ലാമോ ചൂഷണം ചെയ്യപ്പെട്ടിരി ക്കുന്നു. പരസ്യമാണ് ഇന്നത്തെ മനുഷ്യന്‍റെ വഴികാട്ടി. നഗ്നതയും മാദകത്വവും കിന്നാര വാക്കും നിര്‍ല്ലോഭം തരുന്ന സ്ത്രീയാണ് ഉപഭോക്താവിന്‍റെ ഗൈഡ്. ആരോഗ്യ ഹാനി വരുത്തുന്ന ഭക്ഷ്യ പദാര്‍ത്ഥം പോലും കേവലം പരസ്യങ്ങള്‍ കൊണ്ട് ജനശ്രദ്ധ പിടിച്ചുപറ്റുന്നു. തല്‍ഫലമായി വിപരീത ഫലമാണുണ്ടാകുന്നത്. ഈ പ്രതിസന്ധി തരണം ചെയ്യണം. ഇവിടെയാണ് ആരോഗ്യ പോഷണത്തിന്‍റെ ഇസ്ലാമിക മാനം നമ്മെ മാടി വിളിക്കുന്നത്.
നിങ്ങള്‍ക്ക് വിതാനിക്കപ്പെട്ടതില്‍ നിന്നും നല്ല ഭക്ഷണം മാത്രം കഴിക്കുക. (അല്‍ ബഖറ172) ആരോഗ്യ പരിപോഷ ണത്തിന് ഖുര്‍ആന്‍ അടിവരയിടുന്നത് ഇങ്ങനെ യാണ്.നബിതങ്ങള്‍ നല്ല ഭക്ഷണം മാത്രമേ കഴിച്ചിട്ടുള്ളൂ. ഇഹപരലോക ജനങ്ങളുടെ ഭക്ഷണത്തിന്‍റെ നേതാവ് മാംസമാണ്.(ഇബ്നുമാജ) മാംസത്തിന് അനിഷ്യേമായ സ്ഥാനം പ്രവാചകര്‍ (സ്വ) നല്‍കുന്നു. രോഗാണു സംക്രമണം ഉണ്ടാകാന്‍ സാധ്യതയില്ലാത്ത മാംസങ്ങളാണ് ഇതിന്‍റെ പരിധിയില്‍ വരുന്നത്. കാരണം മാംസങ്ങളില്‍ ചിലതിനെ വര്‍ജ്ജക്കണമെന്ന് അവിടുന്ന് ആജ്ഞാ പിക്കുന്നു.
പിടിമൃഗങ്ങളില്‍ നിന്ന് പല്ലും നഖവും ഉപയോഗിച്ച് ഇര തേടുന്നവയേയും നബി നിരോധിച്ചിരിക്കുന്നു. ഈ മൃഗങ്ങളുടെയും പക്ഷികളുടെയും പല്ലുകളിലും നഖ ങ്ങളിലും വിഷമുണ്ടാകും. ഇവയാകട്ടെ ശരീര കലകളില്‍ നിന്നാണ് ഉദ്പാദിപ്പി ക്കപ്പെടുന്നത് അത് ഭക്ഷിക്കുകയാണെ ങ്കില്‍ നമ്മുടെ ശരീരത്തെ പ്രതികൂലമാ യേ അത് ബാധിക്കൂ.
മാംസത്തിനേക്കാള്‍ എത്രയോ ഇരട്ടി അനിവാര്യ പദാര്‍ത്ഥങ്ങളും ജീവകങ്ങളും ധാതുക്കളുമൊക്കെ നമുക്ക് ലഭിക്കുന്നത് സസ്യങ്ങളില്‍ നിന്നാണ്. ആയതിനാല്‍ പച്ചക്കറികള്‍ ക്കും വലിയ സ്ഥാനം നബി തങ്ങള്‍ നല്‍കിയിരുന്നു. ഉള്ളി, വെള്ളരി, ചുരങ്ങ, ഇഞ്ചി, തുടങ്ങിയവ നബി തങ്ങള്‍ക്ക് വലിയ ഇഷ്ടമായിരുന്നു വെന്ന് ഹദീസുകളില്‍ നിന്ന് വായിച്ചെടു ക്കാന്‍ സാധിക്കും.
ഭക്ഷണ വസ്തുക്കളില്‍ പാലല്ലാ ത്ത മറ്റൊരു സന്പൂര്‍ണ്ണ വസ്തുവിനെ ഞാനറിയില്ല. (ഇബ്നു മാജ) ശാസ്ത്രീ യ ഭാഷയിലാണ് നബി തങ്ങള്‍ സംസാ രിക്കുന്നത്. ശരീര കലകളെ ഉത്തേജിപ്പി ക്കുകയും രോഗ പ്രതിരോധം സൃഷ്ടി ക്കുകയും ചെയ്യുന്ന കാരക്കക്ക് വല്ലാത്ത പ്രാധാന്യം അവിടുന്ന് കല്‍പിക്കുന്നു. കാരക്കയില്ലാത്ത വീട്ടില്‍ ഭക്ഷണം തന്നെയില്ലാത്തത് പോലെയാണ്. കാരക്ക ഭക്ഷിക്കാത്ത നിലയില്‍ നമുക്ക് രോഗ പ്രതിരോധം സന്പൂര്‍ണ്ണമാകുന്നില്ലെങ്കില്‍ നാം വിശപ്പുള്ളവരെപ്പോലെ തന്നെയാ ണ്. ഇങ്ങനെ പ്രകൃതിയുടെ നേരിട്ടുള്ള വിഭവങ്ങളാണ് ഇസ്ലാം മുന്നോട്ട് വെക്കുന്ന ഭക്ഷണങ്ങള്‍. പയറു വര്‍ഗ ങ്ങള്‍, പച്ചക്കറികള്‍, കൊഴുപ്പുകള്‍, എല്ലാം പുണ്യ റസൂലിന്‍റെ ഭക്ഷണങ്ങ ളില്‍ അടങ്ങിയിരിക്കുന്നു.
ഭക്ഷണം എത്ര? എങ്ങനെ?
ശരീരത്തിന്‍റെ ആരോഗ്യകരമായ നിലനില്‍പിനാണ് ഭക്ഷണം കഴിക്കുന്ന ത്. ആരോഗ്യത്തിനുള്ളതല്ല എന്ന് ചിന്തിച്ച് അതിരു വിട്ട് കഴിച്ചാല്‍ അത് ശരീരത്തിന് ഹാനികരമായിത്തീരും. ശരീരത്തിനകത്ത് പ്രവര്‍ത്തിച്ച് കൊണ്ടി രിക്കുന്ന യന്ത്രങ്ങള്‍ക്കു താങ്ങാവുന്ന തിലുമധികം ലോഡ് ചെന്നാല്‍ അവിടെ പ്രശ്നങ്ങള്‍ തലപൊക്കുകയായി. അതിനാല്‍ മുത്ത്നബി ഭക്ഷണം കഴിക്കേണ്ട രീതി ശരിക്ക് പഠിപ്പിച്ചു. മനുഷ്യന്‍ നിറക്കുന്നതില്‍ വെച്ചേറ്റവും ദുഷിച്ച പാത്രം അവന്‍റെ ആമാശയമാണ്. മനുഷ്യന് തന്‍റെ നിലനില്‍പിനായി അല്‍പം ഭക്ഷണ ഉരുളകള്‍ മാത്രം മതി. ഏറ്റവും വര്‍ദ്ധിച്ചാല്‍ ആമാശയത്തിന്‍റെ മൂന്നിലൊന്ന് ഭക്ഷണത്തിനും മൂന്നിലൊന്ന് പാനീയത്തിനും മൂന്നിലൊന്ന് വായുവിനും ഉള്ളതാണ്. (ഇബ്നു മാജ)
അമിതാഹാരം കൊണ്ട് വരുന്ന ആപത്തുകളെ തടയുകയാണ് ഇവിടെ. ശരീരത്തിനെ പിടികൂടുന്ന അധിക രോഗങ്ങളും ഭക്ഷണക്കേട് കൊണ്ടാണെന്ന് ഗവേഷകര്‍ തെളിയിച്ച് കഴിഞ്ഞു. ഭക്ഷണം കഴിക്കുന്നതിന് മുന്പ് കൈ നന്നായി വൃത്തിയായിരിക്കണം. വായിലിട്ട് നല്ലവണ്ണം ചവച്ചരച്ചതിന് ശേഷമേ അകത്തേക്കിറക്കാവൂ. എന്നാലെ ആമാശയത്തിന് അതിന്‍റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ കഴിയൂ. അപ്പോള്‍ മാത്രമാണ് ശരീരത്തിന് ആവശ്യമായ ഘടകങ്ങളെ രക്തത്തിലേക്ക് ലയിപ്പിക്കാനും അല്ലാത്തത് പുറം തള്ളാനും സാധിക്കുക. ഇങ്ങനെ ഭക്ഷണം കഴിക്കേണ്ട മര്യാദകള്‍ ഹദീസുശ്ശരീഫില്‍ പരന്ന് കിടക്കുകയാണ്. എങ്ങനെ തുടങ്ങണം, എപ്പോഴാകണം, എത്രയാകണം, എപ്പോള്‍ അവസാനിപ്പിക്കണം എല്ലാം വ്യക്തമായി അല്ലാഹുവിന്‍റെ ഹബീബ് പഠിപ്പിച്ച് തന്നിട്ടുണ്ട്. കേവലം രുചിയുടെ മാസ്മരികതയില്‍ ലയിച്ച് ശരീരത്തെ ഹാനികരമായി ബാധിക്കുന്ന പ്രകൃതി വിരുദ്ധമായതെന്തും അണ്ണാക്ക് തൊടാതെ വിഴുങ്ങി അഹങ്കരിക്കുന്ന നമ്മള്‍ അറിയാതെ രോഗികളായിത്തീരുകയാണ്. നമ്മുടെ ശരീരം നാശത്തിലേക്ക് വഴുതി വീഴുന്നത് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് തന്നെയാണ്. മുത്ത്നബിയുടെ ഭക്ഷണ രീതികളും ക്രമീകരണങ്ങളും അവിടുന്ന് നിര്‍ദ്ദേശിച്ച പ്രകൃതി ദത്തമായ ഔഷധങ്ങളും ചികിത്സാ മുറകളും നടപ്പിലാക്കിയാല്‍ ആരോഗ്യത്തോടെ തന്നെ നമ്മുടെ ശരീരത്തെ നമുക്ക് നിലനിറുത്താന്‍ സാധിക്കും.
ഔഷധങ്ങള്‍
ധാരാളം പ്രകൃതി ദത്തമായ ഔഷധങ്ങള്‍ അല്ലാഹുവിന്‍റെ ഹബീബ് പഠിപ്പിക്കുന്നുണ്ട്. കരിഞ്ചീരകം, തേന്‍, ഇഞ്ചി, മഞ്ഞള്‍, കൂണ്‍ തുടങ്ങി ആ പട്ടിക നീണ്ട് പോകുന്നു. ഈ മരുന്നുകളൊക്കെ നാം പരിശോധിക്കുന്പോള്‍ രോഗത്തിന് ശമനം നല്‍കുന്നതിന് പുറമെ ആരോഗ്യം പരിപോഷിപ്പിക്കുക കൂടി ചെയ്യുന്നു. ഉദാഹരണത്തിന് ഒരാള്‍ നബി തങ്ങളോട്: നബിയേ.. എന്‍റെ സഹോദരന് വയറിളക്കമാണ്. നബി തങ്ങള്‍: നീയവന് തേന്‍ കൊടുക്കുക. അങ്ങനെ അദ്ദേഹം തേന്‍ നല്‍കുകയും ശേഷം വീണ്ടും നബിയുടെ അടുത്ത് വന്ന് തേന്‍ കുടിപ്പിച്ചെങ്കിലും വയറിളക്കം വര്‍ദ്ധിക്കുകയേ ഉണ്ടായുള്ളൂവെന്ന് പരാതിപ്പെടുകയും ചെയ്തു. അങ്ങനെ മൂന്ന് തവണ പരാതിയുമായി വന്നപ്പോഴും നബി തങ്ങള്‍ തേന്‍ നല്‍കാന്‍ തന്നെയാണ് നിര്‍ദ്ദേശിച്ചത്. പിന്നീട് നാലാം തവണയും അദ്ദേഹം നബിയോട് പരാതിപ്പെട്ടു. നബി തങ്ങള്‍ പറഞ്ഞു: നീയവന് തേന്‍ നല്‍കുക. അയാള്‍ പ്രതിവചിച്ചു: രോഗിക്ക് വയറിളക്കം വര്‍ദ്ധിക്കുകയാണുണ്ടായത്. നാലാമത്തെ പ്രാവശ്യം തേന്‍ കൊടുത്തപ്പോള്‍ രോഗം സുഖപ്പെട്ടു.(സ്വഹീഹുല്‍ ബുഖാരി)
ഇതില്‍ നിന്നും നാം മനസ്സിലാക്കേണ്ടത് ശരീരം അതിലുള്ള മാലിന്യത്തെ പുറത്തെത്തിക്കാനുള്ള പരിശ്രമമാണ് വയറി ളക്കം. തേനിന് വയറിള ക്കത്തെ തടഞ്ഞ് നിര്‍ ത്താന്‍ കഴിയില്ല. തേന്‍ യഥാര്‍ത്ഥത്തില്‍ വയറിളക്കത്തെ വര്‍ദ്ധി പ്പിക്കുകയാണ് ചെയ്യുന്നത്. മാലിന്യം വയറില്‍ ശേശിക്ക ലാണല്ലോ ഏറ്റവും വലിയ ആരോഗ്യ പ്രശ് നം. മാലിന്യത്തെ ശേ ഷിപ്പിക്കുന്ന അനാ രോഗ്യ സമീപനം റസൂലില്‍ നിന്നുണ്ടാവില്ല. പരമാവധി വയറിളക്കുകയും മാലിന്യം പുറത്തെത്തുകയും ചെയ്തപ്പോള്‍ വയറിളക്കം നിന്നു. ഇവിടെ ചിന്തിക്കേണ്ടത് വയറിളക്കത്തെ സഹായിക്കാന്‍ തേനിനെത്തന്നെ എന്തിന് തെരെഞ്ഞെടുത്തുവെന്നതാണ്. വയറിളക്കത്തെ സഹായിക്കുന്നതോടൊപ്പം തന്നെ തേന്‍ ആരോഗ്യത്തെ പരിപോഷിപ്പിച്ച് കൊണ്ടിരിക്കുകയും ചെയ്യും. അതൊരു ആരോഗ്യ സംവര്‍ദ്ധക വസ്തുവാണ്. അത് തന്നെയാണ് ഏറ്റവും വലിയ ഔഷധവും. അല്ലാഹു പറയുന്നു. തേനില്‍ മനുഷ്യര്‍ക്ക് ശമനമുണ്ട്. രക്തത്തിന് പോഷണം നല്‍കാന്‍ കരിഞ്ചീരകം അനിവാര്യമാണ്. നബി തങ്ങള്‍ പറയുന്നു: കരിഞ്ചീരകത്തില്‍ മാത്രം എല്ലാ രോഗത്തിനും ശമനമുണ്ട്. മരണത്തിനൊഴികെ. കരിഞ്ചീരകത്തിന് അത്രയേറെ പ്രാധാന്യമുണ്ട്.
തേനിന്‍റെ നീര് കണ്ണിന് ശമനമാണെന്ന് തിരുനബി പഠിപ്പിക്കുന്നു. പ്രകൃതിയിലെ മാലാഖമാര്‍ എന്നു വിശേഷിപ്പിക്കുന്ന കൂണുകളുടെ ഔഷധ ഗുണത്തെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല. എയ്ഡ്സ് വൈറസിനെപ്പോലും ചെറുക്കാനുള്ള കഴിവ് കൂണിനുണ്ടെന്ന് ഇയ്യിടെ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നു. ഇങ്ങിനെ പ്രകൃതിദത്തമായ ആരോഗ്യ സംവര്‍ദ്ധക ഔഷധങ്ങളാണ് പ്രവാചക ശ്രേഷ്ടര്‍ പഠിപ്പിക്കുന്നത്.

Write a comment