Posted on

തിരുനബിയുടെ മാതാപിതാക്കള്‍

Appl Shabdam copy

അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ) ലോകത്തിനാകമാനം അനുഗ്രഹമാണ്. ആ നബിയെ സനേഹിക്കലും ബഹുമാനാദര വുകള്‍ കല്‍പ്പിക്കലും ഓരോരുത്തരു ടെയും ബാധ്യതയാണ്. വ്യക്തിപ്രഭാ വം, കുടുംബം, വംശാവലി, പ്രവാച കത്വം, ദൗത്യനിര്‍വ്വഹണം തുടങ്ങിയ സമസ്തമേഖലകളിലും സംസ്ക രിക്കപ്പെട്ടവരാണവര്‍. ഈ ആശയം തത്വത്തിലും പ്രയോഗത്തിലും ഉറച്ചു ള്‍ക്കൊള്ളുന്നവനാണ് യഥാര്‍ത്ഥ വിശ്വാസി. ആവിഷ്്കാരനൈപുണ്യ വും സാഹിതീയ കുശലതയും ഭാഷാപെരുമയും സമര്‍ത്ഥമായി വിനിയോഗിച്ച് പ്രവാചക പ്രേമത്തെ പാടിയും പറഞ്ഞും വരച്ചും കുറിച്ചും ചരിത്രത്തിന്‍റെ ഇന്നലെകളില്‍ കോറി യിട്ട് കടന്ന് പോയ പ്രവാചക പ്രേമികളായ പൂര്‍വ്വ സൂരികളെല്ലാം ഈ തത്വം അക്ഷരാര്‍ത്ഥത്തില്‍ അന്വര്‍ത്ഥമാക്കിയവരാണ്.
നബി(സ) യുടെ മഹോന്നതമായ വ്യക്തിത്വരൂപീകരണത്തിന്‍റെ ഭാഗമായായിരുന്നു അല്ലാഹു അവിടുത്തെ മാതാ പിതാക്കളെ പ്രത്യേകം സെലക്ട് ചെയ്തത്. ലോകനാഥനായ അല്ലാഹു അബ്ദുല്‍ മുത്വലിബിന് അബ്ദുല്ല എന്ന് തന്‍റെ മകന് നാമകരണം ചെയ്യാന്‍ ഉള്‍വിളി നല്‍കിയതാണ്. കാരണം അബ്ദുല്ലയുടെ മകന്‍ ലോകത്ത് ഏകദൈവവിശ്വാസം ഊട്ടിയുറപ്പിക്കാനും ബിംബാരാധനയും ബഹുദൈവ വിശ്വാസവും ഉടച്ചുവാര്‍ക്കാനുമായി ദൗത്യമേല്‍പ്പിക്കേണ്ടവരാണ്. അപ്രകാരം വഹ്ബിനും തന്‍റെ മകള്‍ക്ക് ആമിന എന്ന് പേര് നല്‍കാന്‍ അല്ലാഹു ഉള്‍വിളി നല്‍കിയിരുന്നു.കാരണം സര്‍വ്വലോകത്തിനും വെളിച്ചവും ശാന്തിദൂതുമാ കേണ്ട ഒരു മഹാ വ്യക്തിത്വത്തെ മാറില്‍ ചുമക്കേണ്ടവരാണവര്‍. എന്നാല്‍ ഇന്ന് ലോകത്ത് ഈ നിഷ്കളങ്കരായ മാതാപിതാക്കളെ ഇസ്ലാമിക വൃത്തത്തിന്‍റെ പിന്നാന്പുറത്തേക്ക് ചവിട്ടിമാറ്റാന്‍ ഒരു വിഭാഗം ദ്രോഹികള്‍ മുന്നിട്ടിറങ്ങി യപ്പോള്‍ ഒരു വിശ്വാസിക്ക് തീര്‍ത്തും അനിവാര്യമല്ലാത്ത ചില ചര്‍ച്ചകളിലേക്ക് മുസ്ലിം ലോകം നിര്‍ബന്ധിപ്പിക്കപ്പെട്ടു.അവിടുത്തെ മാതാപിതാക്കള്‍ കാഫിറുകളും നരകത്തിലുമാണെന്നാണ് ഈ പിന്തിരിപ്പന്‍മാര്‍ പറഞ്ഞു പരത്തുന്നത്. ഇവരുടെ ഉള്ളില്‍ ഒതുക്കിവെച്ച പ്രവാചക വിരോധം മനസ്സിലാക്കാന്‍ അവരുടെ നേതാവിന്‍റെ കൃതിയിലെ ഒരു ചോദ്യോത്തരം മാത്രം വായിച്ചാല്‍ മതി. ചോദ്യം: അമുസ്ലിംകളുടെ ഖബറിനു സിയാറത്ത് ചെയ്യല്‍ അനുവദനീയമാണോ?
ഉത്തരം: അതെ, അനുവദനീയമാണ്. കാരണം നബി(സ) ആമിനാബീവിയുടെ ഖബ്റ് സിയാറത്ത് ചെയ്തിട്ടുണ്ട്. (ഫതാവാ ഇബ്നുബാസ്) നബിയുടെ മാതാപിതാക്കള്‍ സന്മാര്‍ഗ്ഗത്തിലായിരുന്നില്ലെന്നത് തങ്ങളുടെ വ്യക്തിത്വത്തില്‍ കളങ്കം ചാര്‍ത്തലാകുന്നില്ല എന്ന മുടന്തന്‍ ന്യായമാണിവരുടെ പിടിവള്ളി. അനാ വശ്യമായ ഇത്തരം ചര്‍ച്ചകളിലൂടെ ഇസ്ലാമിനോ മുസ്ലിംകള്‍ക്കോ ഇന്നേവരെ ഒരു നേട്ടവും ഉണ്ടാക്കി ക്കൊടുക്കാന്‍ ഇവര്‍ക്കായിട്ടില്ല. പ്രത്യുത വിശ്വാസ ശോഷണത്തിലേക്കും മതനിരാസത്തിലേക്കും വഴിതെളി ക്കും വിധം ചില ദൂഷ്യ ഫലങ്ങളാണ് ഇത് വരുത്തിവെ ക്കുന്നത്. വിശ്വ വിമോചകനായി നിയോഗിക്കപ്പെട്ട് പ്രവര്‍ത്തിച്ച് സര്‍വ്വ മോക്ഷത്തിന്‍റെ നിദാനമായി മാറിയ നബി(സ) സ്വന്തം മാതാപിതാക്കളുടെ പോലും മോചനത്തിന് സാധിക്കാത്തയാളാണോ? ക്രിസ്ത്യാനിക ളെപ്പോലെ ഇതരമതസ്ഥരും ഇത്തരം സാഹചര്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നതും ചേര്‍ത്തുവായിക്കേണ്ടതാണ്.
നബി(സ) യുടെ മാതാപിതാക്കള്‍ മോക്ഷത്തി നര്‍ഹരാണെന്ന് ഉള്‍കൊള്ളുകയും അതിനായി പേജുകള്‍ നീക്കിവെക്കുകയും ചെയ്തവരാണ് മുന്‍ഗാമികളായ പണ്ഡിതന്മാരും മഹത്തുക്കളും. അവരെ കുറിച്ച് അരുതാത്തത് പറയാന്‍ അവര്‍ ധ്യൈംകാണിച്ചില്ല. മാതാപിതാക്കളെകുറിച്ച് ഇത്തരം പരാമര്‍ശങ്ങള്‍ നബി(സ) യെ ദ്രോഹിക്കലും നബിയെ ദ്രോഹിക്കല്‍ അല്ലാഹുവിനെ ദ്രോഹിക്കലുമാണെന്ന ഇസ്ലാമികധ്യാപ നങ്ങളുടെ പൂര്‍ത്തീകരണവുമായിരുന്നു ഇത്. ഇമാം ഖസ്ത്വല്ലാനി പറയുന്നു””നബി(സ) യുടെ മാതാപിതാ ക്കളെ മോശമാക്കി സംസാരിക്കരുത്. കാരണം അത് നബിതങ്ങളെ വേദനിപ്പിക്കും. മാതാപിതാക്കളെ തരംതാഴ്ത്തി സംസാരിക്കുന്നത് ഏതൊരു വ്യക്തി യെയും വേദനിപ്പിക്കുന്നതാണ്. നബി(സ) പറഞ്ഞു നിങ്ങള്‍ ജീവിച്ചിരിക്കുന്നവരെ ദ്രോഹിക്കരുത് (ത്വബാറാനി) നബിയെ ദ്രോഹിക്കല്‍ കുഫ്റാണെന്നതില്‍ അഭിപ്രായവ്യത്യാസമില്ല. അവര്‍ ഖേദിച്ച് മടങ്ങിയില്ലെ ങ്കില്‍ കൊല്ലപ്പെടേണ്ടവരാണ്.” (അല്‍മവാഹിബുല്ല ദുന്നിയ്യ)
നബി(സ)യുടെ മാതാപിതാക്കളെകുറിച്ച് നരകത്തിലാണെന്ന് പറയുന്നവര്‍ ശപിക്കപ്പെട്ടവരാണെന്ന് ഇബ്നുല്‍ അറബിയും അവന്‍കാഫിറാകുമോയെന്ന് ഞാന്‍ ഭയപ്പെടുന്നുവെന്ന് റൂഹുല്‍ മആനിയില്‍ ആലൂസി യും പറഞ്ഞിട്ടുണ്ട്. ഇസ്തിഗാസയെ എതിര്‍ക്കാനായി തന്‍റെ കിതാബില്‍ നിരവധി പേജുകള്‍ നീക്കിവെച്ചയാളാ ണിദ്ദേഹം.
നബി(സ)യുടെ പ്രകാശം ചുമന്നമാതാപിതാക്കള്‍ അല്ലാഹുവിന് സുജൂദ് ചെയ്തവരായിരുന്നു. ഈ പ്രകാശം ആദംനബി(അ) മുതല്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് നീങ്ങിയാണ് അവസാനം അബ്ദുല്ല എന്നിവരിലെത്തിയത്. അവരെല്ലാം വലിയ മഹാന്മാരായിരുന്നുവെന്നത് ഖുര്‍ആന്‍ സൂചിപ്പിക്കുന്നുണ്ട്(സൂറത്തു ശുഅറാഅ്). അതുപോലെ തന്‍റെ പരന്പര അത്യുല്‍കൃഷ്ടമാണെന്ന് നബിതങ്ങള്‍ പറഞ്ഞ ഹദീസും കാണാവുന്നതാണ്. തെറ്റിദ്ധരിക്കപ്പെടാവു ന്ന ചില പ്രയോഗങ്ങള്‍ ഹദീസില്‍ വന്നിട്ടുണ്ടെങ്കിലും അതിനെല്ലാം ശരിയായ വ്യാഖ്യാനങ്ങള്‍ പണ്ഡിതന്മാര്‍ നല്‍കിയിട്ടുണ്ട്.
ഒരാള്‍ വന്ന് നബിയോട് ചോദിച്ചു എന്‍റെ പിതാവ് എവിടെയാണ്? നരകത്തിലാണെന്ന് നബി മറുപടി പറഞ്ഞു. ഇതുകേട്ട് തിരിഞ്ഞു പോവുകയായിരുന്ന അദ്ധേഹത്തെ വിളിച്ച് നബി(സ) പറഞ്ഞു എന്‍റെ ബാപ്പയും നിന്‍റെ ബാപ്പയും നരകത്തിലാണ്. (മുസ്ലിം) ഈ ഹദീസിന് ബാഹ്യാര്‍ത്ഥം കല്‍പിച്ചാല്‍ തന്നെയും നബിയുടെ ബാപ്പ നരകത്തിലാണെന്ന് വരുന്നില്ല. കാരണം അബൂത്വാലിബ് നബിയുടെ പിതൃവ്യനും വളര്‍ത്തു പിതാവുമാണ്. അദ്ധേ ഹം നരകത്തിലാണെന്ന് അഭിപ്രായമുണ്ട്. തന്‍റെ മുന്നില്‍ വന്ന് ചോദ്യം ചോദിച്ചയാളെ സമാശ്വസിപ്പക്കാന്‍ വേണ്ടി നബി(സ) വളര്‍ത്തു പിതാവിനെ ഉദ്ദശിച്ചതാവാമല്ലോ മാത്രമല്ല, സ്വന്തം മക്കളെക്കാള്‍ സ്നേഹത്തോടും വാത്സ ല്യത്തോടും കൂടിയാണ് അദ്ദേഹം നബി(സ) യെ വളര്‍ത്തി യത്. അദ്ദേഹം തന്‍റെ സംസാരത്തില്‍ മകനാണെന്നാണ് പരിചയപ്പെടുത്തിയിരുന്നത്. നബി(സ)യുടെ പ്രബോധന ത്തിന്‍റെ ആദ്യനാളുകളില്‍ ഖുറൈശികള്‍ അവരിലെ ഏറ്റവും വലിയ് സൗന്ദര്യവാനായ വലീദിന്‍റെ മകന്‍ ഉര്‍വത്തിനെയും കൂട്ടി അബൂത്വാലിബിന്‍റെ അടുക്കല്‍ വന്നു. മുഹമ്മദിനെ വിട്ടുതരണമെന്നും പകരം വളര്‍ത്താനാ യി ഉര്‍വത്തിനെ തരാമെന്നും പറഞ്ഞപ്പോള്‍ “”നിങ്ങളുടെ മകനെ ഞാന്‍ വളര്‍ത്തുകയും എന്‍റെ മകനെ നിങ്ങള്‍ക്ക് അറുകൊല നടത്താന്‍ ഞാന്‍ വിട്ടുതരികയും ചെയ്യുക യോ?” അത് സാധ്യമല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അതുപോലെ നബിയെയും കൂട്ടി അബൂത്വാലിബ് നടത്തിയ കച്ചവടയാത്രയില്‍ കണ്ടുമുട്ടിയ പുരോഹിതനോട് നബിയെകുറിച്ച് ചോദിച്ചപ്പോള്‍ അതെന്‍റെ മകനാണെന്നാ ണ് അദ്ദേഹം പറഞ്ഞത്.മാത്രവുമല്ല, പിതൃവ്യനെ സംബന്ധി ച്ച് പിതാവെന്ന പ്രയോഗം അറബികള്‍ക്കിടയിലുണ്ടായി രുന്നു. യഅ്ഖൂബ് (അ) ന്‍റെ പിതൃവ്യനായ ഇസ്മായീല്‍ (അ) നെ കുറിച്ച് ഖുര്‍ആന്‍് അബ് (പിതാവ്) എന്ന പ്രയോഗം നടത്തിയത് ഇതിന് തെളിവാണ്.
നബിതങ്ങള്‍ ഒരിക്കല്‍ അവിടുത്തെ മാതാവിന്‍റെ ഖബ്റ് സിയാറത്ത്ചെയ്യുകയും കരയുകയും ഒപ്പമുണ്ടായി രുന്നവരെ കരയിപ്പിക്കുകയും ചെയ് തു. എന്നിട്ട് പറഞ്ഞു ഞാന്‍ അല്ലാഹു വിനോട് ഉമ്മാക്ക് പൊറുക്കലിനെതേടാ ന്‍ സമ്മതം ചോദിച്ചു. അല്ലാഹു എനിക്ക് സമ്മതം നല്‍കിയില്ല. അപ്പോ ള്‍ ഞാന്‍ ഖബര്‍ സിയാറത്ത്ചെയ്യാന്‍ സമ്മതം ചോദിച്ചു അപ്പോള്‍ അതിനെ നിക്ക് സമ്മതം നല്‍കി(മുസ്ലിം).
ഈ ഹദീസിലെ പൊറുക്കലി നെ തേടാന്‍ സമ്മതം നിഷേധിച്ചുവെന്ന ത്കൊണ്ട് മാത്രം കാഫിറാണെന്ന് വരില്ല. കാരണം നബി കടത്തോടെ മരിച്ചയാള്‍ക്ക് മയ്യിത്ത് നിസ്കരിച്ചിരു ന്നില്ല എന്ന് ഹദീസുകളില്‍ സ്ഥിരപ്പെട്ടി ട്ടുണ്ട്. അത് കൊണ്ട് അയാള്‍ കാഫിറാ ണെന്ന് വരില്ലല്ലോ? ഇസ്തിഗ്ഫാറിനെ നിഷേധിച്ചത് കൊണ്ട് കാഫിറാണെന്ന് വരില്ലെങ്കില്‍ പിന്നെയെന്തിനാണ് അങ്ങനെയൊരു നിഷേധം എന്ന ചോദ്യം ഇവിടെയുണ്ട്. അതിന് ഇബ്നുഹജറി(റ) ന്‍റെ വാക്കുകളില്‍ മറുപടി കണ്ടെത്താവുന്നതാണ്. പാപമോചനത്തിനായി പ്രാര്‍ത്ഥിക്കാന്‍ അല്ലാഹു വിസമ്മതിച്ചത് മാതാപിതാ ക്കള്‍ക്ക് പിന്നീട് പുനര്‍ജന്മം നല്‍കാ നും അവര്‍ നേരിട്ടു വിശ്വസിക്കാനും സന്പൂര്‍ണ്ണമായ പാപമോചനത്തി നര്‍ഹരാവാനും വേണ്ടിയാണ്. (അല്‍ മിനഹില്‍ മക്കിയ്യഃ)
നബി(സ) യുടെ മാതാപിതാക്കളെ പുനര്‍ജനിപ്പിക്കപ്പെടുകയും അവര്‍ നബി(സ)യില്‍ വിശ്വസിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഹദീസ് ഉദ്ധരിക്കപ്പെ ട്ടിട്ടുണ്ട്. അവിശ്വാസിയായി ജീവിച്ച് മരിച്ച് പിന്നീട് പുനര്‍ജനിക്കപ്പെട്ടതിന് ശേഷം വിശ്വസിച്ച വ്യക്തിക്ക് അയാളു ടെ വിശ്വാസം ഉപകാരപ്രദമല്ലെന്ന വാദം അടിസ്ഥാന രഹിതമാണ്. കാരണം നിസ്കാരം ഖളാആയപ്പോള്‍ നബിക്ക് വേണ്ടി സൂര്യനെ മടക്കപ്പെട്ടി ട്ടുണ്ട്. ഇത് ഉപകാരപ്രദമല്ലായിരുന്നുവെ ങ്കില്‍ ഈ മടക്കം വൃഥാവിലാകുമായി രുന്നു. ഇത് പോലെ തന്നെ നബി(സ) യുടെ മാതാപിതാക്കളുടെ പുനര്‍ ജനനവും അവരുടെ സത്യവിശ്വാസത്തിന് ഉപയുക്തമാണെന്ന് ഇമാം ഖുര്‍ത്വുബി രേഖപ്പെടുത്തിയിട്ടുണ്ട്.
നബി(സ)യുടെ മാതാപിതാക്കള്‍ നജാത്തിന്‍റെ (പരലോക വിജയത്തിന്‍റെ) ആളുകളാണെന്ന് മുഹഖിഖുകളായ പണ്ഡിതര്‍ പറയുന്നുണ്ടെങ്കിലും അതിന്‍റെ കാരണ്ത്തില്‍ അവര്‍ വ്യത്യസ്ഥാഭിപ്രായക്കാരാണ്.
1. രണ്ടുപേരും മുശ്രിക്കുകളായാണ് മരിച്ചത്. പിന്നീട് നബി(സ) തങ്ങളെ ബഹുമാനിച്ച് അവരെ പുനരുജ്ജീവിപ്പിക്കപ്പെടുകയും നബി(സ)യില്‍ വിശ്വസിക്കുകയും ഉന്നതമായ സ്ഥാനത്തിനര്‍ഹരായി തീരുകയും ചെയ്തു. “അവരെ പിന്നീട് ജീവിപ്പിക്കപ്പെടുകയും അവര്‍ നബിയില്‍ വിശ്വസിക്കുകയും ചെയ്തു. ഇമാം ഹാഫിള് സുഹൈലി, ഖുര്‍ത്വുബി, നാസ്വിറുദ്ദീന്‍ മുനീര്‍ തുടങ്ങിയ മുഹഖിഖുകളായ പണ്ഡിതര്‍ ഇങ്ങനെ പറഞ്ഞവരാണ് ‘എന്ന സീറത്തുന്നബവിയ്യയുടെ വാക്കുകള്‍ ഇതാണ് സൂചിപ്പിക്കുന്നത്. ഈ പുനര്‍ജന്മം നടന്നത് ഇസ്തിഗ്ഫാറിനെ നിഷേധിച്ചതിന് ശേഷമാണെന്ന് മിനഹുല്‍ മക്കിയ്യയിലെ ഇബ്നു ഹജര്‍(റ)യുടെ വാക്കുകള്‍ അറിയിക്കുന്നുണ്ട്.
2. അവര്‍ ഫത്റത്തിന്‍റെ കാലഘട്ടത്തില്‍ ജീവിച്ചവരാണ്. ഇതാണ് നജാത്തിന്ന് കാരണം. (പ്രവാചകരെ നിയോഗിക്കപ്പെടാത്ത മുന്‍ പ്രവാചകന്‍റെ പ്രബോധനമെത്താത്ത കാലത്തെയാണ് ഫത്റത്തിന്‍റെ കാലഘട്ടം) എന്ന് പറയുന്നത് ഇസ്ലാമിക പ്രബോധനമെത്താത്ത കാലഘട്ടത്തില്‍ മരണപ്പെട്ടവര്‍ നജാത്തിന്‍റെ (രക്ഷയുടെ) ആളുകളാണെന്നതില്‍ അശ്അരി, മാതുരീദി വിശ്വാസ ശാസ്ത്രവഴികള്‍ ഏകോപിതരാണ്. ഇതിന് ഉപോല്‍പലകമായി ഖുര്‍ആനില്‍ ധാരാളം സൂക്തങ്ങള്‍ കാണാന്‍ കഴിയും. ഉദാ: അല്ലാഹു പറയുന്നു. “”ദുതനെ നിയോഗിക്കുന്നുതുവരെ നാം ആരെയും ശിക്ഷിക്കുന്നതല്ല.”(ഇസ്റാഅ് 15) നബി(സ) യുടെ മാതാപിതാക്കളും ഈ പരിധിയില്‍ വരുന്നതാണ്. അതുകൊണ്ടവര്‍ വിജയികളാണെന്ന് പറയലാണ് വിശ്വാസിക്ക് കരണീയം.
3. ഇബ്റാഹീം നബി(അ) പ്രബോധനം ചെയ്ത തൗഹീദ് പൂര്‍ണ്ണമായും അംഗീകരിച്ച് ജീവിച്ചവരായിരുന്നു അവര്‍. ശിര്‍ക്ക് ചെയ്യുന്ന ഒരവസ്ഥ അവര്‍ക്ക് ഉണ്ടായിട്ടേയില്ല. അക്കാലഘട്ടത്തിലും ഇബ്റാഹീം നബി(അ)യുടെ മില്ലത്ത് പൂര്‍ണ്ണമായും അംഗീകരിച്ചു ജീവിക്കുന്നവരുണ്ടായിരുന്നുവെന്നതിന് മതിയായ തെളിവുകളുണ്ട്. തന്‍റെ സന്താനങ്ങള്‍ ബിംബാരാധന ഇല്ലാത്തവരാകാന്‍ വേണ്ടി ഇബ്റാഹീം നബി(അ) പ്രാര്‍ത്ഥന നടത്തിയത് സൂറത്തു ഇബ്റാഹീ മിലുണ്ട്. ഈ പ്രാര്‍ത്ഥന അല്ലാഹു സ്വീകരിച്ചിട്ടുണ്ടെന്ന് ഇമാം ത്വബ്രി(റ) രേഖപ്പെടുത്തിയിട്ടുണ്ട്. “”ലാഇലാഹ ഇല്ലല്ലാഹ്” എന്ന കലിമത്തിനെ ഇബ്റാഹീം നബിയുടെ പിന്‍ ഗാമികളില്‍ അല്ലാഹു നിലനിര്‍ത്തി. പിന്‍ഗാമിക ളെന്നതു കൊണ്ടുള്ള വിവക്ഷ സന്താനങ്ങളാണ് എന്ന് സുയൂഥി (റ)യും ഉദ്ധരിക്കുന്നുണ്ട്.
ഇബ്റാഹീം നബി (അ) യുടെ മാര്‍ഗ്ഗം പൂര്‍ണ്ണ മായും പിന്തുടര്‍ന്ന സദ്വൃത്തര്‍ ജീവിച്ചിരുന്ന കാലമാ യിട്ടും കേവല സങ്കല്‍പ്പത്തിന്‍റെ പേരില്‍ തങ്ങളുടെ മാതാപിതാക്കളെ നരകത്തില്‍ കൊണ്ടു തള്ളുന്നതു തീര്‍ത്തും കലിതുള്ളുന്ന പ്രവാചക വിരോധത്തിന്‍റെ ബാഹ്യപ്രകടനമായേ പ്രവാചക പ്രേമികള്‍ക്ക് കാണാനാവൂ. മുത്ത് നബിയുടെയും മാതാപിതാക്ക ളുടെയുമൊപ്പം നമ്മെയും നാഥന്‍ അവന്‍റെ സ്വര്‍ഗ്ഗീയ ലോകത്ത് ഒരുമിച്ചു കൂട്ടിത്തരട്ടെ. ആമീന്‍.

Write a comment