2017 May-June Hihgligts Shabdam Magazine അനുഷ്ഠാനം ആത്മിയം ആരോഗ്യം പഠനം മതം വായന

വ്രതം: ശാസ്ത്രീയ വീക്ഷണത്തില്‍

വ്രതാനുഷ്ഠാനത്തിന്‍റെ പ്രഥമ ലക്ഷ്യം അത്മീയ ചൈതന്യമാണെങ്കിലും മനുഷ്യന്‍റെ ശാരീരിക ആരോഗ്യത്തെയും ബാധിക്കുന്നതാണത്. വിത്യസ്ത മതങ്ങളിലെ വിശ്വാസികള്‍ വ്രതം അനുഷ്ടിക്കാറുണ്ട്. ഈ മതങ്ങളിലെല്ലാം വ്രതാനുഷ്ഠാനങ്ങളില്‍ വകഭേതമുണ്ട്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ മതാചാരത്തിന്‍റെ ഭാഗമായുള്ള ഈ നോമ്പനുഷ്ടാനം എങ്ങനെയാണ് മനുഷ്യാര്യോഗ്യത്തെ ബാധിക്കുന്നതെന്നതു സംബന്ധിച്ച പഠനങ്ങള്‍ ഒരുപാട് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. വിശിഷ്യ മുസ്‌ലിംകളുടെ റമളാന്‍ നോമ്പാണ് അതിലെല്ലാം പ്രധാന ചര്‍ച്ച.
1996 ല്‍ ഈ വിഷയ സംബന്ധിയായി ഒരു അന്താരാഷ്ട്ര സമ്മേളനം തന്നെ മൊറോക്കയിലെ കസാബ്ലാംഗ (Casablanca)യില്‍ കിംഗ് ഹസ്സന്‍ ഫൗണ്ടേഷന്‍ ഫോര്‍ ഹെല്‍ത്ത് ഇന്‍ റമദാനിനു (King Hassan Foundation For Health in Ramdan) കീഴില്‍ നടന്നിരുന്നു. അതില്‍ അന്‍പതിലധികം പേപ്പറുകള്‍ അവതരിപ്പിക്കപ്പെട്ടു. ഈ പ്രസന്‍റു ചെയ്ത പേപ്പറുകളെല്ലാം റമളാന്‍ നോമ്പ് ശരീരത്തില്‍ അരോഗ്യപരമായ ഇടപെടല്‍ നടത്തുന്നുണ്ടെന്നാണ് വിലയിരുത്തിയത്. പ്രത്യേകിച്ച്, രക്തത്തിലെ ഗ്ലൂക്കോസിനേയും ബ്ലഡ് പ്ലശറിനെയും ശരീര ഭാരത്തെയും ഗുണകരമായ രീതിയില്‍ നോമ്പ് ബാധിക്കുന്നു. പ്രതികൂലമായ സാഹചര്യം നോമ്പ് മുഖേനെ ശരീരത്തിന് അനുഭവിക്കേണ്ടിവരില്ലെന്നും സമ്മേളനം വിലയിരുത്തി.
“ഒരു സംശയവും വേണ്ട, വ്രതം കൂടുതല്‍ ഫലവത്തായ ജീവശാസ്ത്രപരമായ ചിക്തസാരീതിയാണ്. സര്‍ജറിയില്ലാത്ത ഓപ്പറേഷനാണത്”. ഒട്ടോ ബക്കിംജെറി (Otto Buchinger, sir.,Germany’s Great, self described fasting therapist) ന്‍റെതാണ് ഈ വാക്കുകള്‍. ദ നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യട്ട് ഇന്‍ അഗിന്‍ (the national institution in Aging) സംഘടിപ്പിച്ച ഒരു പഠനത്തില്‍ വ്യക്തമാക്കുന്നത് ഇടക്കിടെ ഭക്ഷണം ഉപേക്ഷിക്കുന്നത് മസ്തിഷ്ക്കത്തെ അല്‍ഷിമേഷ്സ് (Alzheimer ഓര്‍മയും സംസാരശേഷിയും നഷ്ടപ്പെടുന്ന രോഗം), വിറവാതം(Parkinson) പോലുള്ള രോഗത്തില്‍ നിന്ന് സംരക്ഷിക്കുന്നു. മാര്‍ക് മാറ്റ്സണും സഹപ്രവര്‍ത്തകരും മനുഷ്യരില്‍ നടത്തിയ പഠനം ഈ വാദത്തെ ശക്തിപ്പെടുത്തുന്നുണ്ട്. തലച്ചോറിനെ മോശമായി ബാധിക്കുന്ന രോഗങ്ങളെ വ്രതം എങ്ങനെയാണ് പ്രതിരോധിക്കുന്നതെന്ന ചോദ്യത്തിന് മാര്‍ക് മാറ്റ്സണ്‍ പറയുന്നത് വ്രതം മൂലകോശത്തില്‍ നിന്ന് പുതിയ നാഡീകോശങ്ങള്‍ നിര്‍മിക്കാന്‍ പ്രേരിപ്പിക്കുകയൂം നാഡീകോശത്തിലൂടെയുള്ള ആശയസംവേദനത്തെ കാര്യക്ഷമതയോടെ കൈകാര്യം ചെയ്യാനും പ്രവര്‍ത്തനങ്ങളെ പുനര്‍പരിശോധനക്ക് വിധേയമാക്കി രോഗപ്രതിരോധത്തിന് വിധേയമാക്കാനും സഹായിക്കുന്നു എന്നാണ്.
ഡോ. ഇബ്റാഹീം ഖാസിമിന്‍റെ നിരീക്ഷണത്തില്‍ വ്രതം ഉറക്കിനും ഗുണകരമാണ് എന്നാണ്. അദ്ദേഹം പറയുന്നത് നോക്കുക. “ഗാഢമായ നിദ്രയെ ബലപ്പെടുത്താന്‍ വ്രതം സഹായകമാണ്. മുന്നോ നാലോ മണിക്കൂര്‍ ഉറക്കം ലഭിക്കാത്ത വൃദ്ധന്മാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ട വിഷയമാണിത്. തലച്ചോറിന്‍റെയും ശരീരത്തിന്‍റെയും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നത് ഉറങ്ങുന്ന സമയത്താണ്. റമളാന്‍ മാസത്തിലെ രണ്ട് മണിക്കൂര്‍ നിദ്ര മറ്റു സമയങ്ങളിലെ ദൈര്‍ഖ്യമേറിയ മയക്കത്തേക്കാള്‍ സുഖപ്രദവും നവോന്മേശപരവുമാണ്”.
നോമ്പനുഷ്ഠിക്കുന്ന നേരം ഭക്ഷണത്തിലെ ഊര്‍ജം ലഭിക്കാതെ വരുമ്പോള്‍ ശരീരം കരളിലും പേശിയിലും സംഭരിച്ച ഗ്ലുകോസ് ഉപയോഗിക്കുന്നു. ഭക്ഷണം ദഹിച്ചതിനു ശേഷമുള്ള എട്ടു മണിക്കൂറിനുള്ളില്‍ ഈ പ്രക്രിയ ആരംഭിക്കുന്നതാണ്. ഇതുമൂലം ഭാരം കുറയാന്‍ കരണമാകുന്ന അടിഞ്ഞുകൂടിയ കൊഴുപ്പില്‍ ഗണ്യമായ കുറവ് സംഭവിക്കുന്നു. യു.കെ യിലെ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഡോ. റസീന്‍ മഹ്‌റൂഫിന്‍റെ വീക്ഷണം ഊര്‍ജത്തിന് വേണ്ടി കൊഴുപ്പ് ഉപയോഗിക്കല്‍ പേശിയെ സംരക്ഷിക്കാനും കൊളസ്ട്രോള്‍ ലെവല്‍ കുറയ്ക്കാനും സഹായിക്കുമെന്നാണ്.
അന്‍പത് വര്‍ഷത്തിനിടയില്‍ നാല്‍പതിനായിത്തിലധികം വ്യക്തികളുടെ വ്രതാനുഷ്ഠാനത്തെ പരീക്ഷിച്ച ഡോ. ഹെര്‍ബെര്‍ട്ട് ഷെല്‍ട്ടണ്‍ പറയുന്നത് രക്തത്തിലൂടെ ഒഴുകുന്ന വിഷാംശങ്ങളില്‍ നിന്ന് ശരീരം മുക്തമായാല്‍ ചിന്തിക്കാനുള്ള ശേഷി വര്‍ദ്ധിക്കുമെന്നാണ്. അതിനുള്ള അവസരം വ്രതം നല്‍കുന്നുണ്ടെന്നാണ് അദ്ദേഹത്തിന്‍റെ വീക്ഷണം.
നോമ്പ് ദുശ്ശീലങ്ങളില്‍ നിന്ന് മുക്തമാകാന്‍ ഉത്തമമാണെന്നാണ് ദൂബൈയിലെ പ്രസിദ്ധ ആരോഗ്യ പ്രവര്‍ത്തകയായ റാകാ അദിബി(Racha Adib) ന്‍റെ വിലയിരുത്തല്‍. ലേഖിക വിവരിക്കുന്നു: “അഡിക്ഷനുകള്‍ ഏത് രീതിയിലും ജീവിതത്തിലേക്ക് കടന്നുവരും. അത്തരം പ്രതിസന്ധികളെ പ്രതിരോധിക്കാന്‍ റമളാന്‍ അവസരം നല്‍കുന്നു. കാരണം റമളാന്‍ എല്ലാ ദിവസവും സ്വയം നിയന്ത്രിതനായി പ്രവര്‍ത്തിക്കാന്‍ നിന്നെ പഠിപ്പിക്കുന്നു. നിനക്കുള്ള ദുശ്ശീലങ്ങള്‍ കരുതിയ അത്ര പ്രശ്നക്കാരനല്ലെന്ന് നീ തന്നെ മനസ്സിലാക്കുന്നു”.
ചികിത്സക്കായി അലോപതിയെ സമീപിക്കാറുള്ള അമേരിക്കക്കാരന്‍ ഡോക്ടര്‍ ആയിംഗ് മോറിന് അമ്പതാം വയസ്സില്‍ ചെറുകുടലിന് ക്യാന്‍സര്‍ ബാധിച്ചു എന്നാല്‍ അലോപ്പതി നിര്‍ത്തി ഉപവാസം തുടങ്ങിയപ്പോള്‍ സുഖം പ്രാപിച്ചത്രേ.
1980ല്‍ അമേരിക്കയിലെ ഡോക്ടര്‍ ട്രാന്‍ഡറിന്‍ തന്‍റെ അന്‍പത്തി രണ്ടാം വയസ്സില്‍ കുറെ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലായി നാല്‍പത് ദിവസം ഉപവാസം അനുഷ്ഠിച്ചു. ഈ സന്ദര്‍ഭത്തില്‍ തന്‍റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതായും രോഗ പ്രതിരോധ ശേഷി വര്‍ധിക്കുന്നതായും മറ്റു ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ അദ്ദേഹം തെളിയിച്ചു.
ഒരു കൂട്ടം വെള്ള എലികളെ ഇടവിട്ട ദിവസങ്ങളില്‍ പട്ടിണിക്കിട്ടും മറ്റൊരു കൂട്ടത്തിന് നല്ല ഭക്ഷണം നല്‍കിയും ലണ്ടന്‍ സര്‍വകലാശാലയിലെ ഡോക്ടര്‍ അലക്സ് കംഫര്‍ട്ടിന് ഇടവിട്ട ഉപവസിച്ച എലികളുടെ ആയുസ് മറ്റുള്ളവയേക്കാള്‍ ദൈര്‍ഖ്യമേറിയതായി കണ്ടെത്തി.
ഐസ്റ്റീന്‍ തന്നെ വ്യക്തമാക്കുന്നുണ്ട് മനുഷ്യന് പൂര്‍ണ ആരോഗ്യമുണ്ടാകണമെങ്കില്‍ ഇടക്കിടെ വ്രതം അനുഷ്ഠിക്കണം. ഗാന്ധിജിയും സമാനമായ രീതിയിലാണ് പ്രതികരിച്ചത്. വ്രതം മനുഷ്യനെ ശാരീരികമായും മാനസികമായും ശുദ്ധീകരിക്കുന്നു എന്നാണ് അദ്ദേഹത്തിന്‍റെ വീക്ഷണം. വിഷമഘട്ടത്തില്‍ അദ്ദേഹവും ഉപവാസമനുഷ്ഠിക്കാറുണ്ടായിരുന്നു. റമളാന്‍ മാസം ഒരു സത്യ വിശ്യാസിയെ സംബന്ധിച്ചേടത്തോളം കേവലം ആത്മീയ പരമായ ചൈതന്യത്തിന് വേണ്ടി മാത്രമുള്ളതല്ല, എല്ലാ വിധ സംസ്കരണത്തിനുമുള്ള അവസരമാണന്ന് ശാസ്ത്രീയ പഠനങ്ങള്‍ തന്നെ വ്യക്തമാക്കുന്നു

സലീത്ത് കിടിങ്ങഴി

Leave a Reply

Your email address will not be published. Required fields are marked *