ഉറ്റവരുടെ വിരല്‍ത്തുമ്പില്‍ തൂങ്ങി
ആദ്യാക്ഷരം തേടി കയറിച്ചെന്ന
വിദ്യാലയ മുറ്റങ്ങള്‍.
നന്മ തിന്മയുടെ
വേര്‍തിരിവ് പറഞ്ഞുതന്ന
ഗുരുമുഖങ്ങള്‍.
ജീവിതത്തിന്‍റെ ചവിട്ടു പടികളില്‍
ആകാശത്തോളമുയരാന്‍
ചിറകുകള്‍ തുന്നിച്ചേര്‍ത്ത
മാതാപിതാക്കള്‍.
സന്തോഷ സന്താപങ്ങളില്‍
സ്നേഹക്കരങ്ങള്‍ തന്ന്
കൂടെ നിന്നത്
കൂടെപ്പിറപ്പല്ലെങ്കിലും കൂട്ടൂകാര്‍.
ജീവിതത്തിന്‍റെ നിഖില നിമിഷങ്ങളിലും
അറിവും, അനുഭവവും
പങ്കുവെച്ച കുടുംബ ബന്ധങ്ങള്‍.
ഇന്നലകളിലെയീ കൂട്ടുകള്‍
മണ്‍മറഞ്ഞതില്‍ പിന്നെ
ബാക്കിയായത്
എന്‍ ഏകാന്ത ഹൃദയത്തിലെ
നോവുകള്‍ മാത്രം…
ജുറൈജ് പുല്‍പ്പറ്റ