കവിത/സലീത്വ് സുൽത്വാനി
എന്റെ ഇല്ലായ്‌മയാണ്
നിന്നെ നന്മ മരമാക്കിയത്.
എന്റെ വല്ലായ്മയിലാണ്
നീ പ്രശസ്തനായത്.
പക്ഷെ
നീ കാരണം
ഇന്നു ഞാൻ
ആഗോളമറിയുന്ന
യാചകനാണ്.
തൊട്ടിലിൽ ഉറങ്ങുന്നയെന്റെ
പിഞ്ചുകുഞ്ഞു പോലും .
നീ ചൂണ്ടിയ കാമറയിൽ
നോക്കി രണ്ടിറ്റു കണ്ണീര്
പൊഴിച്ചപ്പോൾ
ഒലിച്ചുപോയത്
എന്റെ അഭിമാനവുമാണ്.
ഇരു കൈ അറിയാതെയാണ്
നീ നൽകിയതെങ്കിൽ,
ഇരു ഹൃദയവുമിന്ന്
നന്മ മരമായേനേ….