ലോക്ഡൗണ്‍ രചനകള്‍

പ്രത്യുപകാര സ്മരണ

കഥ/മുസ്‌നി

അയാൾ ശൂന്യതയിലേക്ക് കണ്ണും നട്ടിരുന്നു…ആളുകൾ മാരി പേടിച്ചു പുറത്തിറങ്ങിയിട്ടു നാളേറെയായി. വിശന്നിട്ടു കുടൽ കരിയുന്ന ഗന്ധം മൂക്കിൻ തുമ്പിലുണ്ട്. തെരുവിന്റെ മകന് അല്ലേലും എന്തു ലോക്ഡൗൺ..?അയാൾ പിറുപിറുത്തു.പ്രതീക്ഷയെ ഭേദിച്ചു കൊണ്ട് എങ്ങുനിന്നോ വന്ന ഒരു ഒറ്റക്കാലൻ പട്ടി ഒരിറച്ചിക്കഷ്ണം മുന്നിലിട്ട് എങ്ങോട്ടോ ഓടി മറഞ്ഞു..കഴിഞ്ഞ ആഴ്‌ച കിട്ടിയതിന്റെ പാതി പങ്കുവെച്ചതിന് കിട്ടിയ സമ്മാനം..

മുസ്‌നി

Leave a Reply

Your email address will not be published. Required fields are marked *