ലോക്ഡൗണ്‍ രചനകള്‍

പൂട്ടിട്ടക്കാലത്തെ വീട്ടുവിശേഷം

കവിത/ അനസ് പേരാൽ

ഇന്ന്
ഉപ്പക്ക് ഇരിക്കപൊറുതിയില്ലതാനും
നിരന്തരധ്വാന കരങ്ങൾക്ക് നിശ്ചലം അസാധ്യമാണല്ലോ…
അതു കൊണ്ടാവണം വീടിന് ചുറ്റുമെന്നും തോണ്ടലും കിളക്കലും പതിവാണ്

നാടുനീളെ ഓടി തളർന്ന് ,
ഒച്ചയിട്ട് അലറി ,കൂവി
പാഞ്ഞു നടക്കുന്ന കൊച്ചനിയനിന്ന്
ആ കോലാഹലങ്ങളാകമാനം വീട്ടിനുള്ളിൽ തളച്ചിട്ടിരിക്കുന്നു!

ഇടക്ക് വീടൊരു കലാപ
സമാനമാക്കിത്തീർക്കുന്നതിൽ
പെങ്ങളൂട്ടിക്കുളള പങ്ക്
വിവരണാതീതമാണ്

ഞാനൊന്നിടക്ക്
ലോക വാർത്തയറിവുനായ്,
കുറച്ച് സമയംനീക്കിടാനും
സ്ക്രീനൊന്ന് തൊട്ടു നോക്കാറുണ്ട്

ഞങ്ങളെല്ലാം സസ്യബുക്കായതുകൊണ്ട്
വീട്ടിലെ പൂച്ചയും കോഴിയും
സസ്യഭോജിയായി തീർന്നിരിക്കുന്നു

ഇതിനെല്ലാമിടയിലും
ലോക്ക് ഡൗണൊന്നും
ബാധകമാവാതെ
നിത്യമിലധികമായ്
പ്രവർത്തന വീഥിയിൽ
വീടുനിറയെ വിയർക്കുന്നുണ്ട് ഉമ്മ യെന്ന സാഗരം

———————–

 

Leave a Reply

Your email address will not be published. Required fields are marked *