കവിത/നിസാമുദ്ദീന്‍ പെരിഞ്ചേരി
അന്ന്,
കൂട്ടിനിരിക്കാനും
കഥപറഞ്ഞ് രസിപ്പിക്കാനും
കൂട്ടുകാരുണ്ടായിരുന്നു.
ഇന്ന്,
ഞാൻ വീട്ടു തടങ്കലിലാണ് .
ഇനി,
കൊറോണ കയറാത്ത ഓൺലൈനിലാണഭയം.
എങ്കിലും ഇപ്പോൾ ഞാനറിയുന്നുണ്ട്
ലോകത്തെ തുറന്നിട്ട തടവറയിൽ കഴിയുന്ന കാശ്മീരികളുടെ..
എന്നോ കൂടിനുള്ളിലടക്കപ്പെട്ട സ്വാതന്ത്ര്യത്തിനു വേണ്ടി
ദാഹിക്കുന്ന പക്ഷികളുടെ,
തെരുവിലന്നം തേടി കഴിഞ്ഞിരുന്ന പാവങ്ങളുടെ
ഉള്ളുലയ്ക്കുന്ന നോവുകൾ
നിസാമുദ്ദീന്‍ പെരിഞ്ചേരി