ലോക്ഡൗണ്‍ രചനകള്‍

ലോക് ഡൗൺ

കവിത/ശാഫി വേളം

രാജ്യംവിരിച്ച ചങ്ങലയിൽ
മനുഷ്യർ സ്വസ്ഥത തേടി.
തെരുവുകൾ വിജനം.
നടപ്പാതകൾ ശൂന്യം.
പട്ടിണി വീട് വീടാന്തരം കയറിയിറങ്ങി.
ജീവികളെയും കൂടെ കൂട്ടിയിട്ടുണ്ട്.
നിയമംലംഘിക്കും
ജനങ്ങളെ കാത്ത്
വാഹനപാതകളിൽ
ലാത്തിപിടിച്ച് കാക്കിയേമാന്മാർ
ഉലാത്തുന്നുണ്ട്.
ഫാസ്റ്റ്ഫുഡ് ശീലമാക്കിയവർ
വീട്ടിലെ പാചകക്കാരിയുടെ
രുചിയറിയുന്നു.
അകൽച്ചയാണെങ്ങും
അതിജീവിക്കാൻ വേണ്ടി
ജനങ്ങളെല്ലാമൊന്നിച്ചു
പരിശ്രമത്തിലാണ്
കരുതലിലും,
നമ്മൾ അതിജീവിക്കും.

ശാഫി വേളം

Leave a Reply

Your email address will not be published. Required fields are marked *