ലോക്ഡൗണ്‍ രചനകള്‍

അന്ധവിശ്വാസം

കവിത/ശഫീഖ് ചുള്ളിപ്പാറ

ഉറക്കചടവൊന്ന് മാറി
ജനൽ പാളിയിലൂടെ
കണ്ണ് തിരുമ്മി നോക്കി
രണ്ട് മൈനകൾ,
ഇന്ന് സന്തോഷദിനം

ഒരു കാലിച്ചായക്ക്
ഉമ്മറത്ത് പോയിരുന്നു
അപ്പോഴതാ
കാക്ക വന്നു പറഞ്ഞു
വിരുന്നുകാരുടെ വരവ്

ഇന്നലെ കണ്ട സ്വപ്നം
ഭാര്യയുമൊത്ത്
പറഞ്ഞിരിക്കെ
മച്ചിയിൽ നിന്നും
പല്ലി ശരിവച്ചു

വലത് മൂക്കും കണ്ണും
നന്നായി ചൊറിയുന്നു
ആരൊക്കെയോ നല്ലത്
പറയുന്നുണ്ട്

ഇടയ്ക്ക്
കൈവെള്ള
ഒന്ന് ചൊറിഞ്ഞു
ഭാര്യ പറഞ്ഞു
പണം കിട്ടാനുണ്ട്

സത്യം സത്യം
അന്ന് എല്ലാം
തലകുത്തെനെ….

ശഫീഖ് ചുള്ളിപ്പാറ

Leave a Reply

Your email address will not be published. Required fields are marked *