സമയം ഇരുട്ടിത്തുടങ്ങിയിരുന്നു. അയാളുടെ കൈകള്‍ക്ക് വിറയല്‍ കൂടിക്കൂടി വന്നു. കണ്ണുകള്‍ ചുവന്ന് തിളങ്ങുന്നുണ്ടായിരുന്നു. ദുര്‍ബലനായി അയാള്‍ പഴയകാല സങ്കടങ്ങള്‍ അയവിറക്കി. തന്റെ ഭാര്യ, മക്കള്‍, മദ്യപാന ശീലം, അങ്ങിനെയങ്ങിനെ. അരണ്ട വെളിച്ചത്തില്‍ ചിതറി കിടക്കുന്ന കുപ്പികളില്‍ അയാളുടെ കണ്ണുകള്‍ പരതി. ഹാവൂ… കുപ്പികളില്‍ ശേഷിച്ച തുളളികള്‍ ശേഖിരച്ച് അകത്താക്കിയപ്പോള്‍ ഒരല്‍പം ആശ്വാസം ലഭിച്ച മാത്രയില്‍ അയാളൊരു നീണ്ട ശ്വാസമയച്ചു. കിട്ടിയ ഊര്‍ജത്തില്‍ ആ കൂരിരുട്ടില്‍ അയാള്‍ ബാറിലേക്ക്ക്കുളള വഴിയിലൂടെ നടന്നുനീങ്ങി. ഇരുട്ടില്‍ ഝടുതിയില്‍ നീങ്ങുന്ന അന്ധനെ പോലെ.
ജുനൈദ് വടശ്ശേരി