2021 March - April എഴുത്തോല

ഞങ്ങളഭയാര്‍ത്ഥികള്‍

 

ചോര്‍ന്നൊലിക്കുന്നതെങ്കിലും
സ്വര്‍ഗതുല്ല്യമായിരുന്നു
ഞങ്ങളുടെ കൂര
നിലം,
പൊട്ടിപ്പൊളിഞ്ഞിരുന്നെങ്കിലും
തല ചായ്ച്ചാല്‍
ഉറക്കത്തെ മാടി വിളിച്ചിരുന്നു
അടുപ്പ്,
പുകഞ്ഞില്ലെങ്കിലും
കരിപിടിച്ച മനസില്‍
പ്രതീക്ഷകള്‍ വേവുന്നുണ്ടായിരുന്നു
പക്ഷെ,
ഇന്നീ ഭൂവില്‍
ഞങ്ങളഭയാര്‍ത്ഥികള്‍…
പിറന്ന മണ്ണില്‍ നിന്നും വിരട്ടിയകറ്റപ്പെട്ടവര്‍
സ്വപ്നങ്ങളെ തൂക്കിലേറ്റി
അതിജീവനത്തിന്റെ വഞ്ചിയും വണ്ടിയുമേന്തിയവര്‍
നടുക്കടലില്‍ ജീവിതമറ്റുപോയവര്‍
മരവിച്ച ചിന്തകള്‍ പേറുന്ന പരദേശികള്‍
കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പില്‍
അഭയാര്‍ത്ഥി ലേബലില്‍ എരിഞ്ഞമരുന്നവര്‍
ഞങ്ങളഭയാര്‍ത്ഥികള്‍

ശാഹുല്‍ ഹമീദ് പൊന്മള

Leave a Reply

Your email address will not be published. Required fields are marked *