തെരുവില്‍ കിടന്നുറങ്ങിയത്
എച്ചില് രുചിക്കാനായിരുന്നു
ഓടക്ക് മുകളില്‍
തപസ്സിരുന്നത്
തെരുവ് പട്ടികളെങ്കിലും
കൂട്ടിന് വരുമെന്ന്
കരുതിയായിരുന്നു
തനിയെ നടന്ന
വര്‍ത്തമാനം പറഞ്ഞ്
പ്രകൃതിയെങ്കിലും
ശ്രവിക്കുമെന്ന്
നിനച്ചായിരുന്നു
പതിയെ ഞാന്‍
ഒരു ഭ്രാന്തനായി
തീര്‍ന്നിരുന്നു
ഭ്രാന്ത്
തടയണ തീര്‍ത്തു
ചിന്തകള്‍ക്ക് മുമ്പില്‍
അടയിരുന്ന്
സ്വപ്നങ്ങള്‍ക്ക് മേല്‍
കഠാരയേന്തും
തോണ്ടോളജിയന്റെ ഭിത്തിയില്‍
കരിയെടുത്ത് ഞാന്‍
പ്രകൃതിയുടെ
വര്‍ണ്ണം നല്കി
ഒപ്പിയെടുത്ത്
തൊടുത്ത് വിട്ടവര്‍
ഒരു തെരുവ് ഭ്രാന്തന്റെ കല
ഹാഷ്ടാഗോടെ
പെയ്ത് തുടങ്ങി
ലൈക്കിന്റെ ഹര്ഷമഴ
ഭാരതാമ്മേ
ആരാണു ഭ്രാന്തന്..?
ആരാണു ഭ്രാന്തന്..?
ശഫിഖ് ചുള്ളിപ്പാറ