മദ്യപാനത്തെ തുടര്‍ന്നുള്ള അതിക്രമങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുമ്പോഴും പുതിയ മദ്യ ശാലകള്‍ തുറക്കണമെന്നുള്ള കേരള സര്‍ക്കാറിന്‍റെ നടപടി ആശങ്കയുളവാക്കുന്നതാണ്. മദ്യ നിരോധനമല്ല, വര്‍ജനമാണ് വേണ്ടതെന്ന ഉദ്ധരണി ഉയര്‍ത്തിയവരാണ് ഈ വൈരുദ്ധ്യം ചെയ്യുന്നതെന്നോര്‍ക്കണം. ഖജനാവ് നിറക്കാനോ മറ്റോ ജനങ്ങളുടെ സ്വൈര്യജീവിതത്തിന് വിടവ് സൃഷ്ടിക്കുന്ന പ്രവൃത്തിയാണ് ഭരണ കര്‍ത്താക്കളില്‍ നിന്നുണ്ടായിരിക്കുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തെ കുടിയന്മാരുടെ നാടാക്കി മാറ്റാനേ ഇതുപകരിക്കൂ. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ നിത്യോപയോഗ വസ്തുക്കള്‍ ലഭിക്കില്ല. എങ്കിലും കേരളത്തിലെ ഏതു മുക്കിലും മൂലയിലും മദ്യം ലഭിക്കുമെന്നതാണ് അവസ്ഥ. ഇവിടെയെന്തു നിയമങ്ങള്‍? നയങ്ങള്‍?
ബിഷ്‌റുല്‍ യാഫി എളമരം