ബാബരി മസ്ജിദ് ധ്വംസനത്തിന് 27 വര്‍ഷം പിന്നിടുകയാണ്. 1992 ഡിസംബര്‍ 6 ന് ഇന്ത്യന്‍ മതേതരത്വത്തിന്‍റെ പ്രതീകമായിരുന്ന ബാബരി മസ്ജിദ് വര്‍ഗീയവാദികളാല്‍ തച്ചുതകര്‍ക്കപ്പെടുകയായിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാബരി മസ്ജിദ് നിലകൊള്ളുന്ന ആയോധ്യ ഭൂമിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള കോടതി വ്യവഹാരം മുസ്ലിം കക്ഷികള്‍ക്ക് അയോധ്യയിലെവിടെയെങ്കിലും അഞ്ച് ഏക്കര്‍ സ്ഥലം പള്ളി പണിയാന്‍ അനുവദിക്കണമെന്നും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നുമുള്ള തീര്‍പ്പാണ് നല്‍കിയിരിക്കുന്നത്. സമ്പൂര്‍ണ നീതി ആഹ്വാനം ചെയ്തുള്ള വിധി ന്യായം ഭൂരിപക്ഷ താല്‍പര്യ സംരക്ഷണമായി പര്യവസാനിച്ചിരിക്കുന്നു. പ്രതികൂലമായി വിധി വരുന്ന പക്ഷം ഹിന്ദുത്വ ഭീകരരില്‍ നിന്ന് തിരിച്ചടി ഉണ്ടാകുമെന്ന ഭയമാണോ ഈ വിധിക്കു പിന്നിലെന്നറിയില്ല. വിധ്യന്യായത്തിനു വിരുദ്ധമായി അന്തിമ വിധി പുറപ്പെടുവിക്കുമ്പോള്‍ കോടതി വിശ്വാസ്യതയാണ് നഷ്ടപ്പെടുത്തിയിരിക്കുന്നത്. പതിറ്റാണ്ടോളം മത ധ്രുവീകരണത്തിനായി നിരന്തരം പരിശ്രമിച്ച ശേഷം രാജ്യത്തെ മുസ്ലിംകളെ ശിഥിലീകരിക്കാനാണ് ബാബരി വിധിയിലൂടെ ഭൂരിപക്ഷ വര്‍ഗീയത താല്‍പര്യപ്പെടുന്നത്. മതേതരത്വ സങ്കല്‍പങ്ങളെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് സ്വസ്ഥമായ ജീവിതാന്തരീക്ഷം പോലും നഷ്ടപ്പെടുകയാണ്.
യൂനുസ് മണ്ണാര്‍ക്കാട്