ലോക്ഡൗണ്‍ രചനകള്‍

ലോക്ക് ഡൗൺ

കവിത/നിസാമുദ്ദീന്‍ പെരിഞ്ചേരി   അന്ന്, കൂട്ടിനിരിക്കാനും കഥപറഞ്ഞ് രസിപ്പിക്കാനും കൂട്ടുകാരുണ്ടായിരുന്നു. ഇന്ന്, ഞാൻ വീട്ടു തടങ്കലിലാണ് . ഇനി, കൊറോണ കയറാത്ത ഓൺലൈനിലാണഭയം. എങ്കിലും ഇപ്പോൾ ഞാനറിയുന്നുണ്ട് ലോകത്തെ തുറന്നിട്ട തടവറയിൽ കഴിയുന്ന കാശ്മീരികളുടെ.. എന്നോ കൂടിനുള്ളിലടക്കപ്പെട്ട സ്വാതന്ത്ര്യത്തിനു വേണ്ടി ദാഹിക്കുന്ന പക്ഷികളുടെ, തെരുവിലന്നം തേടി കഴിഞ്ഞിരുന്ന പാവങ്ങളുടെ ഉള്ളുലയ്ക്കുന്ന നോവുകൾ നിസാമുദ്ദീന്‍ പെരിഞ്ചേരി

ലോക്ഡൗണ്‍ രചനകള്‍

വിരഹം

കവിത/മുഹ്സിൻ ഷംനാദ് പാലാഴി ഇടക്ക് വെച്ചപ്പെഴോ നീ കൊഴിഞ്ഞ് പോയത് അകത്ത് കെട്ട് പിണഞ്ഞ് കിടക്കുന്ന വേരുകൾ ഇപ്പോഴും അറിഞ്ഞിട്ടില്ല. ഏതോ മൂലയിൽ നാം വരച്ചു തുടങ്ങിയ സ്വപ്നങ്ങൾ, ചിലന്തി വലയിൽ കുരുങ്ങിയപ്പോൾ വരിഞ്ഞ് മുറുകിയത് ആത്മാവാണ് ! നീ നനച്ചാൽ മാത്രം വിടരുന്ന പൂക്കളിൽ പ്രതീക്ഷയുടെ ഒരിതൾ ഇപ്പോഴും ബാക്കിയുണ്ട്. നീ തീർത്ത ഏകാന്തതയുടെ തടവറയിൽ നിരപരാധിയായി ഹൃദയം ആരെയോ കാത്തിരിക്കുന്നു അങ്ങനെ. നീ പോയതിൽ പിന്നെ നീയലിഞ്ഞ് ചേർന്ന ഒരിറ്റ് രക്തത്തിനായുള്ള സിരകളുടെ ദാഹം […]

ലോക്ഡൗണ്‍ രചനകള്‍

കൊറോണക്ക് മുമ്പേ കാശ്മീരിൽ കർഫ്യു ഉണ്ടായിരുന്നു

നിരീക്ഷണം/റഹീം സികെ കടപ്പുറം ബ്രിട്ടനിൽ നിന്നും പ്രസിദ്ധീകരിക്കുന്ന പ്രശസ്തമായ മെഡിക്കൽ ജേർണൽ ആണ് ‘ദ ലാൻസെറ്റ്’ ( The Lancet). ലോകമെമ്പാടുമുള്ള ഡോക്ടർമാർ വായിക്കുന്ന, ആരോഗ്യരംഗത്തെ ഏറ്റവും പുതിയ തുടിപ്പുകൾ രേഖപ്പെടുത്തപ്പെടുന്ന വിഖ്യാതമായ ഒരു ഇന്റർനാഷണൽ മാഗസിൻ. ലാൻസെറ്റിന്റെ ആഗസ്റ്റ് 17 -ന് പുറത്തിറങ്ങിയ ലക്കത്തിൽ അവർ ഒരു ‘ഒപ്പീനിയൻ’ ലേഖനം പ്രസിദ്ധപ്പെടുത്തി. അതിന്റെ തലക്കെട്ട് ഇങ്ങനെയായിരുന്നു, ‘Fear and Anxiety around Kashmir’. അതായത് ‘കാശ്മീരിൽ നിലനിൽക്കുന്ന ഭീതിയും ഉത്കണ്ഠയും’. കാശ്മീർ താഴ്‌വരയിൽ ആർട്ടിക്കിൾ 370 […]

ലോക്ഡൗണ്‍ രചനകള്‍

പൂട്ടിട്ടക്കാലത്തെ വീട്ടുവിശേഷം

കവിത/ അനസ് പേരാൽ ഇന്ന് ഉപ്പക്ക് ഇരിക്കപൊറുതിയില്ലതാനും നിരന്തരധ്വാന കരങ്ങൾക്ക് നിശ്ചലം അസാധ്യമാണല്ലോ… അതു കൊണ്ടാവണം വീടിന് ചുറ്റുമെന്നും തോണ്ടലും കിളക്കലും പതിവാണ് നാടുനീളെ ഓടി തളർന്ന് , ഒച്ചയിട്ട് അലറി ,കൂവി പാഞ്ഞു നടക്കുന്ന കൊച്ചനിയനിന്ന് ആ കോലാഹലങ്ങളാകമാനം വീട്ടിനുള്ളിൽ തളച്ചിട്ടിരിക്കുന്നു! ഇടക്ക് വീടൊരു കലാപ സമാനമാക്കിത്തീർക്കുന്നതിൽ പെങ്ങളൂട്ടിക്കുളള പങ്ക് വിവരണാതീതമാണ് ഞാനൊന്നിടക്ക് ലോക വാർത്തയറിവുനായ്, കുറച്ച് സമയംനീക്കിടാനും സ്ക്രീനൊന്ന് തൊട്ടു നോക്കാറുണ്ട് ഞങ്ങളെല്ലാം സസ്യബുക്കായതുകൊണ്ട് വീട്ടിലെ പൂച്ചയും കോഴിയും സസ്യഭോജിയായി തീർന്നിരിക്കുന്നു ഇതിനെല്ലാമിടയിലും ലോക്ക് […]

ലോക്ഡൗണ്‍ രചനകള്‍

ഉമ്മ

കവിത/മുഹമ്മദ് സ്വാലിഹ് .ഇ.എ അതിർത്തികളടച്ചിട്ടും ലോകം നിശ്ചലമായിട്ടും അടങ്ങിയിരിക്കാത്തൊരിടം കണ്ടു. കരിപിടിച്ച ചുമരുകൾക്ക് താഴെ തിളങ്ങുന്ന രണ്ട് കണ്ണുകളേയും … അവിടെ ലോക് ഡൗണില്ലത്രെ ! ➖➖➖➖➖➖➖➖➖➖ മുഹമ്മദ് സ്വാലിഹ് .ഇ.എ ചീയമ്പം

ലോക്ഡൗണ്‍ രചനകള്‍

ചുവന്ന വിലാപങ്ങൾ

കവിത/മുഹമ്മദ് സ്വാലിഹ് .ഇ എ ആയിശുമ്മ മരിച്ചന്നു മുതൽ അബുക്ക നിശബ്ദനാണ്. ഏഴാണ്ട് പിന്നിട്ടിട്ടുണ്ട് ആയിശുമ്മ പിരിഞ്ഞു പോയിട്ട് . ആറടി മണ്ണിന് ദാനം ചെയ്ത ആ ശരീരത്തോടായിരുന്നില്ല, ആർക്കും പകുത്തു നൽകാതെ സൂക്ഷിച്ച ആ ഖൽബിനോടായിരുന്നു അബുക്കാന്റെ പ്രണയം. പുറത്ത് നിന്ന് നോക്കുന്നവർക്ക് തിളങ്ങുന്ന കണ്ണുകളും, നിറഞ്ഞ പുഞ്ചിരിയും കാണാം. പക്ഷെ ,അകം മുഴുവൻ വിങ്ങലുകളാണ്. കനല് പൂത്ത് വിങ്ങി വരുന്ന മൂകതകൾ. ഇന്നലെ അസ്വസ്ഥമായി ആ കണ്ണുകളെ കണ്ടിരുന്നു. മിനിഞ്ഞാന്നായിരുന്നു ഖബർസ്ഥാനി പോവണമെന്ന് വാശി […]

ലോക്ഡൗണ്‍ രചനകള്‍

പ്രത്യുപകാര സ്മരണ

കഥ/മുസ്‌നി അയാൾ ശൂന്യതയിലേക്ക് കണ്ണും നട്ടിരുന്നു…ആളുകൾ മാരി പേടിച്ചു പുറത്തിറങ്ങിയിട്ടു നാളേറെയായി. വിശന്നിട്ടു കുടൽ കരിയുന്ന ഗന്ധം മൂക്കിൻ തുമ്പിലുണ്ട്. തെരുവിന്റെ മകന് അല്ലേലും എന്തു ലോക്ഡൗൺ..?അയാൾ പിറുപിറുത്തു.പ്രതീക്ഷയെ ഭേദിച്ചു കൊണ്ട് എങ്ങുനിന്നോ വന്ന ഒരു ഒറ്റക്കാലൻ പട്ടി ഒരിറച്ചിക്കഷ്ണം മുന്നിലിട്ട് എങ്ങോട്ടോ ഓടി മറഞ്ഞു..കഴിഞ്ഞ ആഴ്‌ച കിട്ടിയതിന്റെ പാതി പങ്കുവെച്ചതിന് കിട്ടിയ സമ്മാനം.. മുസ്‌നി

ലോക്ഡൗണ്‍ രചനകള്‍

നിരപരാധിയായ തോക്ക്

കവിത/ സഈദ് പൊട്ടിക്കല്ല് മണ്ണോടു ചേർന്ന് നിദ്രയിലാഴവെ തുരന്നെടുത്തിട്ടെന്നെ- യപഹരിച്ചതു നിങ്ങൾ വെള്ളമൊഴുക്കി മണ്ണു കളഞ്ഞതും തീക്കനൽ കൂട്ടി പതം വരുത്തിയതും മൂശയിലിട്ടു കോലം മറിച്ചതും നിങ്ങൾ തന്നെ പൊടി പോലിരുന്നെന്നെ തോക്കായും വെടിയായും മാറ്റിയെടുത്തതും കാഞ്ചി വലിച്ചതും നിങ്ങൾ തന്നെ ശപിക്കരുതെന്നെ, കോലം മറിച്ചതും അപരന്റെ നെഞ്ചിലേ- ക്കാഞ്ഞു തള്ളിയതും ചോര പൊടിച്ചതും ഞാനൊട്ടുമല്ലതു- നിങ്ങൾ മാത്രം സഈദ് പൊട്ടിക്കല്ല് മുജമ്മ. പുതുപ്പറമ്പ്

ലോക്ഡൗണ്‍ രചനകള്‍

  മൂവാണ്ടൻ മാവ്

കഥ/മുഹമ്മദ്‌ ജുനൈദ് ടിപി   ഊന്നുവടി നിലത്ത് കുത്തുന്ന ശബ്ദവും ചെരുപ്പിന്റെ ഉരസലും  അടുത്തേക്ക് വരുന്നതായി അയാൾക്ക് തോന്നി. ഗാഢമായ ഉറക്കിൽ നിന്നും ഞെട്ടിയുണർന്ന് ചുറ്റും നോക്കി. ഇല്ല ആരുമില്ല. ഇരുട്ട് മാത്രം. നെടുവീർപ്പിട്ട് കണ്ണുകൾ ഇറുക്കി അടച്ചു. പതിയെ ഉറക്കിലേക്ക് വഴുതി വീണപ്പോഴതാ വലിയുപ്പ തൊട്ടു മുമ്പിൽ നിൽക്കുന്നു. കണ്ണുകളിൽ ക്രോധം ജ്വലിക്കുന്നുണ്ട്. മുഖം ചുവന്നു തുടുത്തിട്ടുണ്ട്. “എടാ പഹയാ നിനക്കെങ്ങനെ ധൈര്യം വന്നെടാ . കയ്യിലുള്ള ഊന്നു വടി ഉയർന്ന് തന്റെ നേരെ വരുന്നത് […]

ലോക്ഡൗണ്‍ രചനകള്‍

നന്മമരം

കവിത/സലീത്വ് സുൽത്വാനി   എന്റെ ഇല്ലായ്‌മയാണ് നിന്നെ നന്മ മരമാക്കിയത്. എന്റെ വല്ലായ്മയിലാണ് നീ പ്രശസ്തനായത്. പക്ഷെ നീ കാരണം ഇന്നു ഞാൻ ആഗോളമറിയുന്ന യാചകനാണ്. തൊട്ടിലിൽ ഉറങ്ങുന്നയെന്റെ പിഞ്ചുകുഞ്ഞു പോലും . നീ ചൂണ്ടിയ കാമറയിൽ നോക്കി രണ്ടിറ്റു കണ്ണീര് പൊഴിച്ചപ്പോൾ ഒലിച്ചുപോയത് എന്റെ അഭിമാനവുമാണ്. ഇരു കൈ അറിയാതെയാണ് നീ നൽകിയതെങ്കിൽ, ഇരു ഹൃദയവുമിന്ന് നന്മ മരമായേനേ….