അഭിമുഖം: ഡോ. എം.എ.എച്ച് അസ്ഹരി/ ഡോ. ഉമറുല്‍ ഫാറൂഖ് സിദ്ദീഖി ഉലമാഇന് ലോകത്തിന്റെ തുടക്കം മുതല്‍ ഇന്ന് വരെ പ്രസക്തി ലഭിച്ചിട്ടുണ്ട്. പണ്ഡിതനായിരിക്കുക എന്നത് ലോകത്ത് എക്കാലത്തും അംഗീകാരം നേടിയെടുക്കുന്നതിനുള്ള ഒരു വിശേഷണവും കൂടിയാണ്. പക്ഷെ എല്ലാ പണ്ഡിതന്മാരും സമൂഹത്തില്‍ ആക്ടിവിസ്റ്റുകളായി പ്രവര്‍ത്തിച്ചിരുന്നില്ല.യഥാര്‍ത്ഥത്തില്‍ ഉലമ ആക്ടിവിസം കൊണ്ട് എന്തെല്ലാമാണ് നാം ഉദ്ദേശിക്കുന്നത്. നോളേജ് സിറ്റി പോലെയുള്ള പുതിയ സംരംഭങ്ങള്‍ ഉയര്‍ന്ന വരുന്ന കാലത്ത് ഉലമ ആക്ടിവിസത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ടെന്ന് തോന്നുന്നു. പണ്ഡിതന്മാര് അമ്പിയാക്കളുടെ പിന്മുറക്കാരാണ്. […]